Search
  • Follow NativePlanet
Share
» »യാത്ര ഉത്തര്‍ പ്രദേശിലേക്കോ തമിഴ്നാട്ടിലേക്കോ ആണോ? ഇക്കാര്യങ്ങള്‍ അറിയാം

യാത്ര ഉത്തര്‍ പ്രദേശിലേക്കോ തമിഴ്നാട്ടിലേക്കോ ആണോ? ഇക്കാര്യങ്ങള്‍ അറിയാം

തമിഴ്നാട്, ഉത്തര്‍ പ്രദേശ് എന്നീ രണ്ടു സംസ്ഥാനങ്ങളിലേക്കും വിമാന മാര്‍ഗ്ഗം യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്നും നോക്കാം.

ഇന്ത്യയില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന ആഭ്യന്തര സഞ്ചാരികള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)പുതിയ യാത്രാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്വാറന്‍റൈന്‍ നിയമങ്ങള്‍ ഉടനെയൊന്നും പിന്‍വലിക്കുവാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി എഎഐ ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
തമിഴ്നാട്, ഉത്തര്‍ പ്രദേശ് എന്നീ രണ്ടു സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിലേക്കും വിമാന മാര്‍ഗ്ഗം യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്നും നോക്കാം.

latest travel advisory

1. തമിഴ്നാട്

*മറ്റേത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്നാട്ടിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് 14 ദിവ,ത്തെ ഹോം ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലേക്ക് മാറ്റും. തുടര്‍ന്ന് ചികിത്സാ ഫലം വരുന്ന മുറയ്ക്ക് മറ്റു കാര്യങ്ങള്‍ തീരുമാനിക്കും.

*മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ചെന്നെ വിമാനത്താവളത്തില്‍ വരുന്നവര്‍ തെര്‍മല്‍ സക്രീനിങ്ങിന് വിധേയരാവണം.
ആരോഗ്യ ഉദ്യോഗസ്ഥരുടെ തീരുമാനത്തിലായിരിക്കും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് പരിശോധന നടത്തുക.
തമിഴ്‌നാട് സംസ്ഥാനത്ത് യാത്ര ചെയ്യുന്നവർക്ക് കോവിഡ് പരിശോധന നടത്തും.

*ബിസിനസ് യാത്രകള്‍ ചെയ്യുന്നവര്‍, 48 മണിക്കൂര്‍ നേരം മാത്രമാണ് തമിഴ്നാട്ടില്‍ ചിലവിടുന്നതെങ്കില്‍ അവരെ ക്വാറന്‍റൈനില്‍ നിന്നും ‌ഒഴിവാക്കും. എന്നാല്‍ മതിയായ തെളിവുകള്‍ അധികാരികള്‍ക്ക് സമര്‍പ്പിക്കണം.

*എല്ലാ യാത്രക്കാരും തമിഴ്നാട് സര്‍ക്കാരിന്‍റെ വെബ് സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യുകയും തമിഴ്നാട് ഇ-പാസ് കരസ്ഥമാക്കുകയും വേണം.
സാധുവായ തമിഴ്‌നാട് ഇ-പാസ് യാത്രക്കാർ വഹിക്കുന്നുണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കേണ്ടതുണ്ട്.

ഉത്തര്‍ പ്രദേശ്

*ഉത്തര്‍ പ്രദേശിലേക്ക് വരുന്ന അന്താരാഷ്ട്ര സഞ്ചാരികല്‍ക്ക് 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനും അതു കഴിഞ്ഞ് ഏഴു ദിവസത്തെ ഹോം ക്വാറന്‍റൈനും നിര്‍ബന്ധമാണ്.

*എല്ലാ യാത്രക്കാരും നിര്‍ബന്ധമായും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയരാവണം. ആഭ്യന്തര യാത്രക്കാര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്.
ഉത്തര്‍ പ്രദേശിലേക്കി വരുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും സംസ്ഥാന വെബ് സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യണം.

*7 ദിവസത്തിനുള്ളില്‍ സംസ്ഥാനം വിടുന്ന യാത്രക്കാരാണെങ്കില്‍ അവര്‍ ക്വാറന്‍റൈനില്‍ കഴിയേണ്ടതില്ല. പക്ഷേ, പക്ഷേ തിരിച്ചു പോകുന്നതു സംബന്ധിച്ച് സാധുവായ രേഖകൾ ഹാജരാക്കണം.

*എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.

കൊച്ചിയിലെ മറഞ്ഞിരിക്കുന്ന ബീച്ചിലെ സാഹസങ്ങള്‍! കടല്‍ കാഴ്ചകളുമായി അമലാ പോള്‍കൊച്ചിയിലെ മറഞ്ഞിരിക്കുന്ന ബീച്ചിലെ സാഹസങ്ങള്‍! കടല്‍ കാഴ്ചകളുമായി അമലാ പോള്‍

കൊവിഡ് ഭയമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം ഈ സംസ്ഥാനങ്ങളിലൂടെകൊവിഡ് ഭയമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം ഈ സംസ്ഥാനങ്ങളിലൂടെ

മുംബൈയില്‍ നിന്നും ഡെല്‍ഹിയിലേക്ക് ഇനി 11 മണിക്കൂര്‍.. പറന്നു പോകുവാന്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേമുംബൈയില്‍ നിന്നും ഡെല്‍ഹിയിലേക്ക് ഇനി 11 മണിക്കൂര്‍.. പറന്നു പോകുവാന്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X