Search
  • Follow NativePlanet
Share
» » മൂന്നുവര്‍ഷത്തെ കാത്തിരിപ്പ്..നേരാല്‍-മതേരാന്‍ ടോയ് ട്രെയിന്‍ പുനരാരംഭിക്കുന്നു

മൂന്നുവര്‍ഷത്തെ കാത്തിരിപ്പ്..നേരാല്‍-മതേരാന്‍ ടോയ് ട്രെയിന്‍ പുനരാരംഭിക്കുന്നു

നീണ്ട മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സര്‍വ്വീസ് ആരംഭിക്കുവാനൊരുങ്ങി നെറാല്‍-മതേരാന്‍ ടോയ് ട്രെയിന്‍. ഈ വര്‍ഷം അവസാനത്തോടെ സര്‍വ്വീസ് ആരംഭിക്കുവാനാണ് സെന്‍ട്രല്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. 2020 ല്‍ ചുഴലിക്കാറ്റിനെയും കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും കാരണം ഇവിടുത്തെ നാരോ ഗേജ് റെയില്‍ ട്രാക്കുകള്‍ തകര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു ഇവിടെ സര്‍വീസ് നിര്‍ത്തിവെച്ചത്.

Neral Matheran Toy Train
PC:Udaykumar PR

നേരാലില്‍ നിന്നും മതേരാന്‍ ഹില്‍സ്റ്റേഷനിലേക്ക് 20 കിലോമീറ്റര്‍ നീളുന്ന നാരോഗേജ് പാതയാണ് ഈ ടോയ്ട്രെയിന്‍ യാത്രയുട‌ ഏറ്റവും വലിയ ആകര്‍ഷണം. പശ്ചിമഘട്ടത്തില്‍ കാടുകള്‍ക്കും മലകള്‍ക്കും ഇടയിലൂടെ പോകുന്ന ഈ ട്രെയിന്‍ യാത്ര മുംബൈക്കാരുടെ അഭിമാനങ്ങളിലൊന്നാണ്. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളുടെ താൽകാലിക പട്ടികയിലും ഈ പാത ഇടംനേടിയിട്ടുണ്ട്. ആകെയുള്ള അഞ്ച് സ്റ്റേഷനുകളിൽ, മതേരൻ, അമൻ ലോഡ്ജ് എന്നീ രണ്ട് സ്റ്റേഷനുകൾക്കിടയിൽ മാത്രമാണ് ട്രെയിൻ പ്രവർത്തിക്കുന്നത്. നെറലിനും അമൻ ലോഡ്ജിനും ഇടയിൽ സ്ഥിതി ചെയ്യുന്ന രണ്ട് സ്റ്റേഷനുകൾ കൂടിയുണ്ട് - ജുമ്മപ്പട്ടിയും വാട്ടർ പൈപ്പും.

ഏകദേശം അഞ്ച് കോടിയോളം രൂപ ചിലവഴിച്ചാണ് സെന്‍ട്രല്‍ റെയില്‍വേ ഈ പാതയുടെ പുനരുദ്ധാരണം നടപ്പിലാക്കിയിരിക്കുന്നത്. പഴയ പാളങ്ങള്‍ മാറ്റി പുതിയ പാളങ്ങള്‍, സ്റ്റീല്‍ മാറ്റല്‍, തടികൊണ്ടുള്ള സ്ലീപ്പറുകൾക്ക് പകരം കോൺക്രീറ്റ്, ഡ്രെയിനുകൾ, പാതയുടെ ഓരോ 12 കിലോമീറ്ററിലും കോൺക്രീറ്റ് സ്ലീപ്പറുകള്‍ എന്നിവയാണ് നിലവില്‍ നടത്തിയിരുന്ന വവീകരന്‍ പ്രവര്‍ത്തികള്‍. വളവും തിരിവുകളും നിറഞ്ഞ വഴിയായതിനാല്‍ ക്രാഷ് ബാരിയറുകളും പാതയില്‍ നിര്‍മ്മിക്കുന്നുണ്ട്.

Neral Matheran Toy Train

PC:Udaykumar PR

കനത്ത മഴയില്‍ മണ്ണിടിഞ്ഞ് പാത തടസ്സപ്പെടാതിരിക്കാൻ വിവിധ സ്ഥലങ്ങളിൽ നിരവധി ഡ്രെയിനുകളും ഗേബിയൻ മതിലുകളും പാറകളും സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്.

ഇത് കൂടാതെ ട്രെയിനുകള്‍ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് ഒപ്റ്റിക്കല്‍ ഫൈബര്‍ കമ്മ്യൂണിക്കേഷന്‍ സ്ഥാപിക്കുവാനും റെയില്‍വേ ഒരുങ്ങുകയാണ്. മോട്ടോർമാൻ, ടോയ് ട്രെയിനിന്റെ ഗാർഡ്, റെയിൽവേ സ്റ്റേഷൻ മാസ്റ്റർ എന്നിവർ തമ്മിലുള്ള ആശയവിനിമയ ശൃംഖല മെച്ചപ്പെടുത്തുന്നതിനായി ആണ് ഇത് സ്ഥാപിക്കുന്നത്. 21 കിലോമീറ്റർ (13 മൈൽ) യാത്ര പൂർത്തിയാക്കാൻ ഏകദേശം രണ്ട് മണിക്കൂർ 20 മിനിറ്റ് എടുക്കുമെന്നാണ് റെയില്‍വേ കണക്കുകള്‍ പറയുന്നത്.

ഇന്ത്യയുടെ അവസാന റെയില്‍വേ സ്റ്റേഷന്‍.. ഇതുകഴിഞ്ഞ് നടന്നെത്താവുന്ന ദൂരത്തില്‍ ബംഗ്ലാദേശും!!ഇന്ത്യയുടെ അവസാന റെയില്‍വേ സ്റ്റേഷന്‍.. ഇതുകഴിഞ്ഞ് നടന്നെത്താവുന്ന ദൂരത്തില്‍ ബംഗ്ലാദേശും!!

ബെർമുഡ ട്രയാങ്കിൽ പോലെ മരണത്തിന്‍റെ താഴ്വരയോ പാര്‍വ്വതി വാലി? കാരണം ഉണ്ട്ബെർമുഡ ട്രയാങ്കിൽ പോലെ മരണത്തിന്‍റെ താഴ്വരയോ പാര്‍വ്വതി വാലി? കാരണം ഉണ്ട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X