Search
  • Follow NativePlanet
Share
» »രൺഥംഭോർ ദേശീയോദ്യാനം;അടുത്തയാത്രയ്ക്കു മുൻപായി അറിഞ്ഞിരിക്കാം മാറ്റങ്ങൾ

രൺഥംഭോർ ദേശീയോദ്യാനം;അടുത്തയാത്രയ്ക്കു മുൻപായി അറിഞ്ഞിരിക്കാം മാറ്റങ്ങൾ

പാർക്കിലെ സഫാരിക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ചില മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. സിംഗിൾ സൈൻ-ഓൺ

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ വന്യജീവി സങ്കേതങ്ങളിലൊന്നാണ് രാജസ്ഥാനിലെ രണ്‍ഥംഭോർ ദേശീയോദ്യാനം.കാടിന്റെ അനുഭവങ്ങൾ ഏറ്റവും എളുപ്പത്തിൽ സ്വന്തമാക്കുവാൻ സാധിക്കുന്ന രൺഥംഭോർ സുദീർഘമായ ചരിത്രത്തിനും പാരമ്പര്യത്തിനും പ്രസിദ്ധമാണ്. രാജസ്ഥാനിലെ ഭരണാധികാരികളുടെ നായാട്ടിടം ലോമറിയുന്ന പൈതൃകസ്ഥാനമായി മാറിയത് നീണ്ട കഥയാണ്.

Ranthambore National Park

PC:Gowri Subramanya

എന്തുതന്നെയായാലും രാജസ്ഥാനിലെത്തുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ലക്ഷ്യസ്ഥാനമാണിത്. കാടു മാത്രമല്ല, ചരിത്രത്തിൽ ഇടം നേടിയ സ്ഥലങ്ങളും കുറേയേറെ കഥകളും ഈ ദേശീയോദ്യാനത്തിനു പറയുവാനുണ്ട്. രണ്‍ഥംഭോര്‍ ദേശീയോദ്യാനത്തിന്റെ മാത്രം വിസ്ത‍ൃതി 392 ചതുരശ്ര കിലോമീറ്ററാണ്. എന്നാൽ, , സമീപത്തെ സവായ് മാൻസിംഗ് സങ്കേതത്തിന്‍റെ പ്രദേശം കൂടി ചേരുമ്പോള്‍ 1,334 ചതുരശ്ര കിലോമീറ്റര്‍ അഥവാ 515 ചതുരശ്ര മൈല്‍ വലുതാകും ഇത്. രാജസ്ഥാനിലെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ ഇവിടം കൂടി കണ്ടേ മടങ്ങാറുള്ളൂ. കടുവകൾ, കുറുക്കന്മാർ, കഴുതപ്പുലികൾ, കരടികൾ എന്നിവയാണ് പ്രധാന കാഴ്ചകൾ.

കാടിനുള്ളിലെ കാഴ്ചകളും താമസവും... ജീവിതത്തിലൊരിക്കലും മറക്കാത്ത യാത്രാനുഭവം നല്കുന്ന ജിം കോർബറ്റ് ദേശീയോദ്യാനംകാടിനുള്ളിലെ കാഴ്ചകളും താമസവും... ജീവിതത്തിലൊരിക്കലും മറക്കാത്ത യാത്രാനുഭവം നല്കുന്ന ജിം കോർബറ്റ് ദേശീയോദ്യാനം

ഇപ്പോഴിതാ, പാർക്കിലെ സഫാരിക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ചില മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. സിംഗിൾ സൈൻ-ഓൺ (എസ്എസ്ഒ) വഴി സഫാരി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ വിനോദസഞ്ചാരികൾക്കും ട്രാവൽ ഏജന്റുമാർക്കും ഒരു നിശ്ചിത പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഒരാള്‍ക്ക് അയാളുടെ ലോഗ് ഇൻ ഐഡി ഉപയോഗിച്ച് മുൻകൂട്ടി ബുക്കിങ് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം കുറയ്ക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ടൂറിസ്റ്റുകൾക്കും ട്രാവൽ ഏജന്റുമാർക്കും ഒരേ എസ്എസ്ഒ ഐഡി ഉപയോഗിച്ച് മാസത്തിൽ 6 തവണ മാത്രമേ സഫാരികൾക്കായി മുൻകൂർ ഓൺലൈൻ ബുക്കിംഗ് നടത്താനാകൂ.

Ranthambore National Park

PC: Psoham87

നേരത്തെ, ഏജന്‍റുമാരും മറ്റും ഒരുപാട് ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങിക്കുകയും അത് വിനോദസഞ്ചരികൾക്കും സന്ദർശകർക്കും ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുകയും ചെയ്യുന്നത് പതിവായിരുന്നു. പുതിയ നിയമം നിലവിൽ വന്നതോടെ ഇത് സാധ്യമാകില്ല.
സഫാരി ടിക്കറ്റുകൾ സുതാര്യമായും ന്യായമായും വിൽക്കുവാനും വാങ്ങിക്കുവാനും ഇത് സഹായിക്കും. പാർക്കിന്റെ സോഫ്‌റ്റ്‌വെയറിലെ ഒരു സംവിധാനം ട്രാവൽ ഏജന്റുമാരുടെ ബൾക്ക് ബുക്കിംഗുകൾ തടയുന്നു.

ഇതോടൊപ്പം പുതിയ റീഫണ്ട് പോളിസിയും ഇവിടെ നിലവിൽ വന്നു. നേരത്തെ മുൻകൂട്ടി ബുക്കിങ്ങുകൾ റദ്ദാക്കുമ്പോൾ റീഫണ്ട് ലഭിച്ചിരുന്നില്ല. പുതിയ പോളിസി അനുസരിച്ച് സഫാരി തീയതിക്ക് ഏഴ് ദിവസം മുമ്പ് സഫാരി ടിക്കറ്റുകൾ റദ്ദാക്കുന്ന വിനോദസഞ്ചാരികൾക്ക് റീഫണ്ട് ലഭിക്കും

നായാട്ടുകേന്ദ്രം ലോക പൈതൃക സ്ഥാനമായി മാറിയ കഥ! കാടനുഭവങ്ങള്‍ നല്കുന്ന രണ്‍ഥംഭോര്‍നായാട്ടുകേന്ദ്രം ലോക പൈതൃക സ്ഥാനമായി മാറിയ കഥ! കാടനുഭവങ്ങള്‍ നല്കുന്ന രണ്‍ഥംഭോര്‍

ഈ ക്ഷേത്രങ്ങളിൽ വെച്ച് ഫോൺ ഉപയോഗിച്ചാൽ എട്ടിന്റെ പണി; അറിയാം മൊബൈൽ നിരോധിച്ച ക്ഷേത്രങ്ങൾഈ ക്ഷേത്രങ്ങളിൽ വെച്ച് ഫോൺ ഉപയോഗിച്ചാൽ എട്ടിന്റെ പണി; അറിയാം മൊബൈൽ നിരോധിച്ച ക്ഷേത്രങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X