Search
  • Follow NativePlanet
Share
» »336 കോടിയില്‍ നിന്നും 40 കോടിയിലേക്ക്.. വരുമാനത്തില്‍ വന്‍ ഇടിവുമായി ചരിത്രസ്മാരകങ്ങള്‍

336 കോടിയില്‍ നിന്നും 40 കോടിയിലേക്ക്.. വരുമാനത്തില്‍ വന്‍ ഇടിവുമായി ചരിത്രസ്മാരകങ്ങള്‍

ലോക പൈതൃക സ്ഥലങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രീകൃത സംരക്ഷിത സ്മാരകങ്ങൾ ഏപ്രിൽ 16 മുതൽ ജൂൺ 15 വരെ 61 ദിവസത്തേക്ക് അടച്ചിരുന്നു.

കൊവിഡ് കാലത്ത് വരുമാനത്തില്‍ വന്‍ ഇടിവു രേഖപ്പെടുത്തി ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങള്‍. മഹാമാരി കാരണം ലോക്ഡൗണും യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയ 2019-2020ൽ 336 കോടിയുണ്ടായിരുന്ന ടിക്കറ്റ് വില്പന നിന്ന് 2020-2021ൽ 40 കോടിയായാണ് കുത്തനെ കുറഞ്ഞത്. സാംസ്കാരിക വകുപ്പ് തിങ്കളാഴ്ച ലോക്സഭയില്‍ സമര്‍പ്പിച്ച കണക്കിലാണ് ഇതുള്ളത്. ലോക പൈതൃക സ്ഥലങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രീകൃത സംരക്ഷിത സ്മാരകങ്ങൾ ഏപ്രിൽ 16 മുതൽ ജൂൺ 15 വരെ 61 ദിവസത്തേക്ക് അടച്ചിരുന്നു.

monuments india

സ്മാരകങ്ങളിൽ 1.19 കോടി സന്ദർശകരും 40.32 കോടി രൂപ വരുമാനവുമുണ്ടായിരുന്നു. എന്നാല്‍ 2018-2019ൽ 5.31 കോടി സന്ദർശകരും 317.20 കോടി വരുമാനവുമുണ്ടായിരുന്ന സ്ഥാനത്താണിത്. രാജ്യത്തൊട്ടാകെയുള്ള 3,693 സ്മാരകങ്ങൾ ആണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്നത്. അതില്‍ 143 എണ്ണം മാത്രമാണ് ടിക്കറ്റ് എടുത്ത് പ്രവേശനം അനുവദിക്കുന്നത്.

ലോക്ക്ഡൗൺ 2.0 യില്‍സ്മാരകങ്ങൾ അടച്ചതുമൂലം കണക്കാക്കിയ വരുമാനനഷ്ടം ഏകദേശം. 35.40 കോടി രൂപയാണ്, ടിക്കറ്റ് വിൽപ്പനയുടെ അഭാവം മൂലം നഷ്ടപ്പെട്ട വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്.

ഇറ്റലിയിലേക്ക് താമസം മാറാം.. വെറുതേയല്ല! 24.75 ലക്ഷം ഇങ്ങോട്ട് തരും!!ഇറ്റലിയിലേക്ക് താമസം മാറാം.. വെറുതേയല്ല! 24.75 ലക്ഷം ഇങ്ങോട്ട് തരും!!

വിശ്വാസത്തിന്‍റെ അത്യുന്നതിയില്‍... ഐശ്വര്യം ചൊരിയും ജഗനാഥ ക്ഷേത്രങ്ങളിലൂടെവിശ്വാസത്തിന്‍റെ അത്യുന്നതിയില്‍... ഐശ്വര്യം ചൊരിയും ജഗനാഥ ക്ഷേത്രങ്ങളിലൂടെ

രാജ്യത്തെ മുഴുവന്‍ ആളുകളും പിറന്നാള്‍ ആഘോഷിക്കുന്നത് പുതുവര്‍ഷത്തില്‍, സന്തോഷത്തിന്റെ രാജ്യത്തിന്റെ രഹസ്യംരാജ്യത്തെ മുഴുവന്‍ ആളുകളും പിറന്നാള്‍ ആഘോഷിക്കുന്നത് പുതുവര്‍ഷത്തില്‍, സന്തോഷത്തിന്റെ രാജ്യത്തിന്റെ രഹസ്യം

Read more about: travel news monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X