Search
  • Follow NativePlanet
Share
» »റോത്താങ്പാസ് 2022 ഏപ്രിൽ വരെ സഞ്ചാരികള്‍ക്കായി അടച്ചു

റോത്താങ്പാസ് 2022 ഏപ്രിൽ വരെ സഞ്ചാരികള്‍ക്കായി അടച്ചു

പ്രദേശത്തെ അപകടകരമായ കാലാവസ്ഥയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ റോത്താങ്പാസ് വഴിയുള്ള സ‍ഞ്ചാരികളുടെ പ്രവേശനത്തിന് വിലക്ക് .

പ്രദേശത്തെ അപകടകരമായ കാലാവസ്ഥയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ റോത്താങ്പാസ് വഴിയുള്ള സ‍ഞ്ചാരികളുടെ പ്രവേശനത്തിന് വിലക്ക് . ഹിമാചൽ പ്രദേശ് സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.2022 ഏപ്രിൽ അവസാനം വരെ വിനോദസഞ്ചാരികൾക്കും പകൽ യാത്രക്കാർക്കും ഇതുവഴി പ്രവേശനം അനുവദിക്കില്ല.

rohtangpass

PC:TheWanderer7562

തീവ്രമായ കാലാവസ്ഥയും തെന്നുന്ന റോഡുകളും ഡ്രൈവിംഗ് അപകടകരമാക്കുന്നതിനാലാണ് വിലക്ക്. അതോടൊപ്പം ഓണ്‍ലൈന്‍ വഴി നല്കുന്ന റോഹ്താങ് പാസ് പെർമിറ്റുകളുടെ വിതരണവും ഇതോടൊപ്പം അവസാനിക്കും.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാത്തരം വാഹനങ്ങളും കോത്തി ഗ്രാമത്തിനപ്പുറത്തേക്ക് റോഹ്താങ് പാസിലേക്കുള്ള ഗതാഗതം നിരോധിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും (ബിആർഒ) പ്രതികൂല കാലാവസ്ഥയെത്തുടർന്ന് സിവിലിയൻമാർക്കുള്ള പാസ് അടച്ചുപൂട്ടാൻ നിർദ്ദേശിച്ചിരുന്നു. പലയിടത്തും വെള്ളം തണുത്തുറഞ്ഞതിനാൽ ചിലയിടങ്ങളിൽ റോഡുകൾ വഴുക്കലുണ്ടാക്കിയിരുന്നു.

13050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റോത്താങ്പാസ് കുളു താഴ്‌വരയെ ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ്. ഇപ്പോൾ, ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, കോതി ഗ്രാമത്തിനപ്പുറത്തേക്ക് ടൂറിസ്റ്റ് വാഹനങ്ങൾ അനുവദിക്കില്ല.

അതേസമയം, ഇന്ത്യൻ ആർമി, പോലീസ്, എമർജൻസി സർവീസ് വാഹനങ്ങൾ എന്നിവയ്ക്ക് അടൽ ടണൽ വഴി യാത്ര ചെയ്യുവാനുള്ള അനുമതിയുണ്ട്.

ലേ-മണാലി ഹൈവേ അടച്ചു, 2022 ഏപ്രിൽ-മെയ് മാസങ്ങളിൽ വീണ്ടും തുറന്നേക്കുംലേ-മണാലി ഹൈവേ അടച്ചു, 2022 ഏപ്രിൽ-മെയ് മാസങ്ങളിൽ വീണ്ടും തുറന്നേക്കും

ലോകത്തെ അതിപുരാതനമായ പൂജ്യം അ‌ടയാളപ്പെടുത്തിയ, കീഴടക്കുവാന്‍ സാധിക്കാത്ത കോട്ടലോകത്തെ അതിപുരാതനമായ പൂജ്യം അ‌ടയാളപ്പെടുത്തിയ, കീഴടക്കുവാന്‍ സാധിക്കാത്ത കോട്ട

Read more about: travel news himachal pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X