Search
  • Follow NativePlanet
Share
» »ഓണത്തിന് നാട്ടിൽ വരാം, സലാം എയര്‍ കുറഞ്ഞ നിരക്കിൽ കോഴിക്കോടിന് ടിക്കറ്റ്, ബുക്കിങ്ങിന് മുൻപ് അറിയാം

ഓണത്തിന് നാട്ടിൽ വരാം, സലാം എയര്‍ കുറഞ്ഞ നിരക്കിൽ കോഴിക്കോടിന് ടിക്കറ്റ്, ബുക്കിങ്ങിന് മുൻപ് അറിയാം

നാട്ടിലെ ആഘോഷങ്ങൾക്ക് കൂടാൻ പ്രവാസികളെ തടയുന്നത് വിമാന ടിക്കറ്റ് നിരക്കാണ്. ഗൾഫിൽ സ്കൂൾ അടച്ചു കഴിയുമ്പോഴേയ്ക്കും കുത്തനെയാണ് നാട്ടിലേക്കുള്ള വിമാന നിരക്ക് ഉയരുന്നത്. അതുകൊണ്ട് തന്നെ മിക്കപ്പോഴും ഈ സീസണില്‌‍ സാധാരണക്കാർ നാട്ടിൽ വരുന്നതും കുറവാണ്. ഓണം, ക്രിസ്മസ് പോലുള്ള അവസരങ്ങളിലും രണ്ടും മൂന്നും നാലും ഇരട്ടി നിരക്ക് ഉയരാറുണ്ട്. ഇപ്പോഴിതാ, കേരളത്തിലേക്കുൾപ്പെടെയുള്ള സഞ്ചാരികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് സലാം എയര്‍.

ഒമാന്‍റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഓണത്തിനും ക്രിസ്മസിനും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് പോക്കറ്റ് കാലിയാകുമോ എന്ന പേടിയില്ലാതെ ധൈര്യത്തിൽ ടിക്കറ്റ് എടുക്കാൻ സഹായിക്കുന്ന വിധത്തിലുള്ള നിരക്കാണ് സലാം എയര് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ സെക്ടറുകളിലേക്ക് ഒമാനിലെ വിവിധ സെക്ടറുകളിൽ നിന്നും പ്രഖ്യാപിച്ചിരിക്കുന്ന നിരക്കുകളും മറ്റും വിശദമായി വായിക്കാം.

Salam Air Offering Lowest Cost Flight Ticket To Kozhiode

ഒമാനിൽ നിന്നും ജിസിസിയിലെ വിവധ രാജ്യങ്ങളിലേക്കും മറ്റ് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും 19 ഒമാനി റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. . മസ്‌കത്ത്, സലാല എന്നീ സെക്ടറുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സര്‍വീസുകളില്‍ ഓഫര്‍ നിരക്കില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റുകൾ ലഭിക്കും. സെപ്തംബര്‍ 15നും ഡിസംബര്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത്രയും കുറഞ്ഞ നിരക്കിൽ ടിക്കറ്റിനുള്ള ആനുകൂല്യം ലഭിക്കുക.

19 റിയാലിന് ടിക്കറ്റ് ലഭ്യമാക്കിയിരിക്കുന്നത് മസ്‌കറ്റില്‍ നിന്ന് സലാല, ദുകം, ഫുജൈറ, ദുബായ്, ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍, പെഷവാര്‍, സിയാല്‍കോട്,ഇസ്‌ലാമാബാദ്, ശിറാസ് എന്നീ സെക്ടറുകളിലേക്ക് ആണ്. അതേസമയം ഇന്ത്യയിലെ സെക്ടറുകളിലേക്കും കുറഞ്ഞ നിരക്കാണ്. കോഴിക്കോട്, ഡല്‍ഹി, ജയ്പൂർ, ലക്‌നൗ എന്നിവിടങ്ങളിലേക്ക് 25 ഒമാൻ റിയാലാണ് നിരക്ക്.

സെപ്റ്റംബര്‍ 15നും ഡിസംബര്‍ 15നും ഇടയില്‍ യാത്ര ചെയ്യുവാൻ ജൂലൈ 31 ന് മുൻപായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുകയുള്ളൂ. ഇത് കൂടാതെ കൊണ്ടുപോകാൻ സാധിക്കുന്ന ബാഗേജിനും പരിമിതിയുണ്ട്. ഓഫർ നിരക്കിൽ പോകുന്നർക്ക് ഏഴ് കിലോ ഹാന്‍ഡ് ലഗേജ് മാത്രമാകും അനുവദിക്കുക. അഥവാ കൂടുതൽ ബാഗ് കൊണ്ടുപോകണെമങ്കിൽ അധിക തുക നല്കി കൊണ്ടുപോകാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news gulf
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+