Search
  • Follow NativePlanet
Share
» »ദക്ഷിണ റെയില്‍വേയുടെ ഓണം സ്പെഷ്യല്‍ ഷെഡ്യൂള്‍ ട്രെയിന്‍ സര്‍വ്വീസുകള്‍

ദക്ഷിണ റെയില്‍വേയുടെ ഓണം സ്പെഷ്യല്‍ ഷെഡ്യൂള്‍ ട്രെയിന്‍ സര്‍വ്വീസുകള്‍

ഓണസമയത്തെ തിരക്കുകള്‍ പരിഗണിച്ച് ദക്ഷിണ റെയില്‍വേ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ഓണം നാട്ടില്‍തന്നെ ആഘോഷിക്കുന്നതാണ് മലയാളികളുടെ ശീലം. എത്ര തിരക്കാണെങ്കിലും എവിടെയാണെങ്കിലും ഓണത്തിന് നാട്ടിലെത്തുവാന് പരമാവധി ആളുകള്‍ ശ്രമിക്കും. എന്നാല്‍ ഇത്തവണ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള യാത്ര അല്പം ക്ഷീണിപ്പിക്കുന്നത് തന്നെയാവും.
ഓണസമയത്തെ തിരക്കുകള്‍ പരിഗണിച്ച് ദക്ഷിണ റെയില്‍വേ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ആകെ അനുവദിച്ചിരിക്കുന്നത് ആറു ട്രെയിനുകളും പത്ത് സര്‍വീസുകളുമാണ്.

indianrailway

ദക്ഷിണ റെയില്‍വേയുടെ ഓണം സ്പെഷ്യല്‍ ഷെഡ്യൂള്‍

എറണാകുളം ജംക്ഷൻ ചെന്നൈ സെൻട്രൽ (06046): സെപ്റ്റംബർ ഒന്നിന് രാത്രി 10 മണിക്ക് എറണാകുളത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്കു 12നു ചെന്നൈയിലെത്തും. തിരികെ (06045) സെപ്റ്റംബര്‍ 2ന് വൈകിട്ട് 3.10നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 3ന് എറണാകുളത്തെത്തും.

താംബരം കൊച്ചുവേളി സ്‌പെഷ്യൽ (06043) സെപ്റ്റംബർ 4ന് ഉച്ചയ്ക്ക് 2.15ന് താംബരത്തുനിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് കൊച്ചുവേളിയിലെത്തും. തിരികെ (6044) സെപ്റ്റംബര്‍ 5ന് ഉച്ചയ്ക്ക് 2.30നു കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ട് 6ന് രാവിലെ 10.55ന് താംബരത്തെത്തും. കോട്ടയം വഴിയാണു സർവീസ്.

താംബരം മംഗളൂരു സ്‌പെഷൽ (06041) സെപ്റ്റംബർ 2നു ഉച്ചയ്ക്ക് 1.30നു താംബരത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6.45നു മംഗളൂരുവിൽ എത്തും. തിരികെ (06042) സെപ്റ്റംബർ 3നു രാവിലെ 10നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4നു താംബരത്ത് എത്തും.

ഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാംഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാം

നാഗർകോവിൽ ജംക്ഷൻ ചെന്നൈ എഗ്മൂർ സ്‌പെഷ്യൽ (06048) തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗൺ, സേലം വഴിയുള്ള ട്രെയിന്‍ സെപ്റ്റംബർ 11നു വൈകിട്ട് 5.50നു നാഗർകോവിലിൽ നിന്നു പുറപ്പെട്ട് 12ന് ഉച്ചയ്ക്ക് 12.30നു ചെന്നൈ എഗ്മൂറിലെത്തും.

ചെന്നൈ എഗ്മൂർ നാഗർകോവിൽ ജംക്ഷൻ സ്‌പെഷ്യൽ(06047):സെപ്റ്റംബര്‍ 12നു വൈകിട്ട് 4.15നു ചെന്നൈ എഗ്മൂറിൽനിന്നു പുറപ്പെട്ട് തിരുച്ചിറപ്പള്ളി, മധുര, തിരുനെൽവേലി വഴി 13നു പുലർച്ചെ 5.55നു നാഗർകോവിലിൽ എത്തും.

കൊച്ചുവേളി എസ്എംവിടി ബെംഗളൂരു (06037): സെപ്റ്റംബര്‍ 11ന് വൈകിട്ട് 5ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 10.10നു ബെംഗളൂരുവിലെത്തും. തിരികെ (06038) 12നു വൈകിട്ട് 3 മണിക്ക് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് 13നു പുലർച്ചെ 6.35ന് കൊച്ചുവേളിയിലെത്തും. കോട്ടയം വഴിയാണ് സർവീസ്.

വേളാങ്കണ്ണി സ്പെഷ്യല്‍ ഷെഡ്യൂള്‍

എറണാകുളം ജംക്ഷൻ വേളാങ്കണ്ണി സ്‌പെഷൽ (06039) ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.15നു വേളാങ്കണ്ണിയിൽ എത്തും. സെപ്റ്റംബർ 5 വരെ എല്ലാ തിങ്കളാഴ്ചകളിലുമാണ് ട്രെയിൻ. കോട്ടയം വഴിയാണിത്. മടക്ക ട്രെയിൻ (06040) 16നു വൈകിട്ട് 5.30നു വേളാങ്കണ്ണിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തും. സെപ്റ്റംബർ 6 വരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഈ സർവീസ്.

അവസാന നിമിഷം യാത്ര മുടങ്ങിയോ, ബുക്ക് ചെയ്ത ടിക്കറ്റില്‍ ആശങ്ക വേണ്ട, ട്രാന്‍സ്ഫര്‍ ചെയ്യാം...അവസാന നിമിഷം യാത്ര മുടങ്ങിയോ, ബുക്ക് ചെയ്ത ടിക്കറ്റില്‍ ആശങ്ക വേണ്ട, ട്രാന്‍സ്ഫര്‍ ചെയ്യാം...

തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം...തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X