Search
  • Follow NativePlanet
Share
» »180 കിലോമീറ്റർ വേഗത കൈവരിച്ച് വന്ദേ ഭാരത് ട്രെയിന്‍, വൈറലായി വീഡിയോ

180 കിലോമീറ്റർ വേഗത കൈവരിച്ച് വന്ദേ ഭാരത് ട്രെയിന്‍, വൈറലായി വീഡിയോ

പരീക്ഷണ ഓട്ടത്തിനിലെ ട്രെയിന്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ എന്ന പരിധിയാണ് പിന്നിട്ടത്.

വന്ദേ ഭാരത് എക്സ്പ്രസ് എന്നു പറയുമ്പോള്‍ അതിന്റെ വേഗത തന്നെയാണ് നമ്മുടെ മനസ്സിലെത്തുന്നത്. ട്രെയിന്‍ 18 എന്ന പേരില്‍ വിളിക്കപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസുകള്‍ രണ്ടെണ്ണമാണ് നിലവില്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നത്. ഇപ്പോഴിതാ, മൂന്നാമത്തെ വന്ദേ മാരത് ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പരീക്ഷണ ഓട്ടത്തിനിലെ ട്രെയിന്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ എന്ന പരിധിയാണ് പിന്നിട്ടത്. ഇത് സംബന്ധിച്ച വീഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

vande bharat express

JND AMD

രാജസ്ഥാനിലെ കോട്ട-സഗ്ഡ സെക്ഷനില്‍ നടത്തിയ പരീക്ഷണ ഓട്ടത്തില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ആരംഭിച്ച യാത്ര 130, 150 കിലോമീറ്റര് പിന്നിട്ട് 180 ല്‍ എത്തുകയായിരുന്നു. 110 കിലോമീറ്ററിലുള്ള പരീക്ഷണ ഓട്ടത്തിനു ശേഷമുള്ള രണ്ടാംഘട്ടത്തിന്റെ ട്രയലിലാണ് മണിക്കൂറില്‍ 180 കിലോമീറ്റര് പിന്നിട്ടത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ പോകുവാന്‍ സാധിക്കുമെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമല്ല. ഇതിനായി പ്രത്യേക ട്രാക്കും ആധുനിക സിഗ്നല്‍ സംവിധാനങ്ങളും വേണം.

റെയില്‍വേയുടെ പുതുക്കിയ ലഗേജ് നിയമം..സ്ലീപ്പര്‍ ക്ലാസില്‍ പരമാവധി 40 കിലോഗ്രാം വരെറെയില്‍വേയുടെ പുതുക്കിയ ലഗേജ് നിയമം..സ്ലീപ്പര്‍ ക്ലാസില്‍ പരമാവധി 40 കിലോഗ്രാം വരെ

ശതാബ്ദി എക്സ്പ്രസിന് പകരമാണ് വന്ദേ ഭാരത് ട്രെയിന്‍ ഉപയോഗിക്കുന്നത്. സീറ്റിംഗ് കപ്പാസിറ്റിയുടെ കാര്യത്തിൽ, ശതാബ്ദി എക്‌സ്‌പ്രസിലെ അത്രയും യാത്രക്കാരെ തന്നെ ഉൾക്കൊള്ളാൻ ഇതിന് കഴിയും. പതിനാറ് കോച്ചുകളാണ് ഇതിനുള്ളത്. ഈ ട്രെയിനിന്റെ രണ്ടറ്റത്തും എയറോഡൈനാമിക് ഡിസൈൻ ചെയ്ത ഡ്രൈവർ ക്യാബിനുകൾ ഉണ്ട്. ഇത് യാത്ര ആരംഭിക്കുന്ന സ്റ്റേഷനുകളിലും അവസാനിക്കുന്ന സ്റ്റേഷനുകളിലും ലോക്കോ റിവേഴ്സലിന്റെ സമയം കുറയ്ക്കുന്നു. വളരെ മികച്ചതും സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്നതുമായ സൗകര്യങ്ങളാണ് വന്ദേ ഭാരത് ട്രെയിനുകള്‍ക്കുള്ളത്. ലോക്കോമോട്ടീവ് എഞ്ചിൻ ഇല്ലാതെയാണ് ഇത് ട്രാക്കിൽ ഓടുന്നത്. ഇതിലെ നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം പവര്‍ ലാഭിക്കുവാന്‍ സഹായിക്കുന്നു. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ട്രെയിൻ യാത്രക്കാർക്ക് മികച്ച സൗകര്യവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നു.

ഇന്ത്യ കറങ്ങിയൊരു യാത്ര.. ഓണത്തിനു പോകാം കേരളത്തിലെ സ്വകാര്യ ട്രെയിൻ സർവീസില്‍ ഒരു കിടിലന്‍ യാത്രഇന്ത്യ കറങ്ങിയൊരു യാത്ര.. ഓണത്തിനു പോകാം കേരളത്തിലെ സ്വകാര്യ ട്രെയിൻ സർവീസില്‍ ഒരു കിടിലന്‍ യാത്ര

വിസ്റ്റാഡോം കോച്ചില്‍ യാത്ര ചെയ്യാം... ഐആര്‍സിടിസി സൈറ്റില്‍ സീറ്റ് ബുക്ക് ചെയ്യേണ്ടതിങ്ങനെവിസ്റ്റാഡോം കോച്ചില്‍ യാത്ര ചെയ്യാം... ഐആര്‍സിടിസി സൈറ്റില്‍ സീറ്റ് ബുക്ക് ചെയ്യേണ്ടതിങ്ങനെ

Read more about: train indian railway travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X