» »നിങ്ങളുടെ ഹീറോ ആണോ ടിപ്പു? ടിപ്പുവിനെ ഓർക്കാൻ ചില സ്മാരകങ്ങൾ

നിങ്ങളുടെ ഹീറോ ആണോ ടിപ്പു? ടിപ്പുവിനെ ഓർക്കാൻ ചില സ്മാരകങ്ങൾ

Posted By: Staff

മൈസൂർ കടുവ എന്ന ഓമനപ്പേര് മാത്രം മതി ടിപ്പു എന്ന ഭരണാധികാരിയെ വിലയിരുത്താൻ. ബാംഗ്ലൂരിനടുത്തുള്ള ദേവനഹ‌ള്ളിയിൽ 1750 നവംബർ 20‌ന് ജനിച്ചത് മുതൽ 1799ൽ മെ‌യ് 4ന് ബ്രിട്ടീഷ് പട്ടാളക്കാരൻ ശ്രീരംഗപ‌ട്ടണത്ത് വച്ച് കൊല്ലപ്പെടുന്നത് വരെയുള്ള ടിപ്പുവിന്റെ ജീവിത കഥ ഇതിഹാസ തുല്ല്യമായിരുന്നു.

ടിപ്പുവിന്റെ ഭരണാകാലത്തേക്കുറിച്ചും അതിനിവേശ‌ങ്ങളേക്കുറിച്ചും പല വിമർശനങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ടെങ്കിലും അദ്ദേ‌ഹത്തിന്റെ ഭരണ പരിഷ്കാരങ്ങളെ വാഴ്ത്താ‌തിരിക്കാൻ വയ്യാത്തതാണ്.

നിങ്ങൾ മനസിൽ ടിപ്പുവിനെ ഒരു ഹീറോ ആയി കരു‌‌തുന്നുണ്ടെങ്കിൽ ടി‌പ്പുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന കർണാടകയിലെ 10 സ്ഥലങ്ങളിലൂടെ ഒരു യാത്ര പോകാം.

‌01. ദരിയ ദൗലത്ബാഗ്, ശ്രീരംഗപട്ടണം

‌01. ദരിയ ദൗലത്ബാഗ്, ശ്രീരംഗപട്ടണം

ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് ടിപ്പുവിന്റെ പ്രശസ്തമായ വേനല്‍ക്കാല വസതിയായ ദരിയ ദൗലത് ബാഗ്. വിശാലമായ പുന്തോട്ടത്തിന് നടുവിലാണ് ദരിയ ദൗലത് ബാഗ് സ്ഥിതിചെയ്യുന്നത്.
Photo Courtesy: Rohangoel963

നിർമ്മാണം

നിർമ്മാണം

സുല്‍ത്താന്‍ ഹൈദര്‍ അലിയാണ് ഇതിന്റെ പണി ആരംഭിച്ചത്. എന്നാല്‍ 1784 ല്‍ മകന്‍ ടിപ്പു സുല്‍ത്താന്റെ കാലത്താണ് ഇതിന്റെ പണി പൂര്‍ത്തിയായത്. തറ നിരപ്പിൽ നിന്നും ഒന്നരമീറ്റര്‍ ഉയരത്തിലായാണ് ദരിയ ദൗലത് ബാഗ് നിർമ്മിച്ചി‌രിക്കുന്നത്.
Photo Courtesy: Ankmachine

കാഴ്ചകൾ

കാഴ്ചകൾ

ടിപ്പുവിന്റെ കോട്ടയും രംഗനാഥസ്വാമിക്ഷേത്രത്തിന്റെ ഗോപുരവും ജമാമസ്ജിദിന്റെ മിനാരങ്ങളും ബ്രിട്ടീഷുകാരോടുള്ള പോരാട്ടങ്ങളും ഇതിന്റെ ചുവരുകളില്‍ കൊത്തിവച്ചിട്ടുണ്ട്. ടിപ്പുവിന്റെ അംഗവസ്ത്രങ്ങളും, വാള്‍, തോക്ക്, കഠാര തുടങ്ങി സുല്‍ത്താന്റെ കൈമുദ്ര പതിഞ്ഞ ആയുധങ്ങളും അദ്ദേഹം ഉപയോഗിച്ച ഇരിപ്പിടങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
Photo Courtesy: Jimmyeager

ചിത്രങ്ങൾ

ചിത്രങ്ങൾ

മനോഹരമായ മ്യൂറല്‍ പെയിന്റിംഗുകളും പ്രശസ്തരായ ബ്രിട്ടീഷ് ചിത്രകാരന്മാര്‍ വരച്ച ഛായാചിത്രങ്ങളും ഇവിടത്തെ ശേഖരത്തില്‍പ്പെടും. ടിപ്പുവിന്റെ പുത്രന്മാരുടെയും മന്ത്രിമാരുടെയുമുള്‍പ്പെടെയുള്ളവരുടെ രേഖാചിത്രങ്ങളും ഇവിടെ കാണാം. 1959 ലാണ് ഇതൊരു മ്യൂസിയമായി മാറ്റിയത്.
Photo Courtesy: Jimmyeager

02. ദേവനഹ‌ള്ളി കോട്ട, ബാംഗ്ലൂർ

02. ദേവനഹ‌ള്ളി കോട്ട, ബാംഗ്ലൂർ

ബാംഗ്ലൂർ നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയായാണ് ദേ‌വനഹ‌‌‌ള്ളി കോട്ട സ്ഥിതി ചെയ്യുന്നത്. ടിപ്പു സുൽത്താന്റെ ജന്മസ്ഥലമാണ് ഇത്. സന്ദർശകർ ഇപ്പോഴും എത്തി‌ച്ചേരുന്ന ഈ കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമെ ഇപ്പോൾ കാണാൻ കഴിയുകയുള്ളു.
Photo Courtesy: Dineshkannambadi

കോട്ടയേക്കുറി‌ച്ച്

കോട്ടയേക്കുറി‌ച്ച്

12 കൊത്തളങ്ങളുള്ള ഈ കോട്ട 29 ഏക്കാറിലായാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയ്ക്ക് ഉള്ളിലായാണ് ടിപ്പു സുൽത്താന്റേയും ഹൈദർ അലിയുടേയും വീട് ഉണ്ടായിരുന്നത്. വീതികുറഞ്ഞ കവാടം കടന്ന് വേണം കോട്ടയുടെ ഉള്ളിൽ പ്രവേശിക്കാൻ.
Photo Courtesy: Bincymb

ടിപ്പുവി‌ന്റെ ജന്മസ്ഥലം

ടിപ്പുവി‌ന്റെ ജന്മസ്ഥലം

ടിപ്പുവിന്റെ ജന്മ‌സ്ഥലം ആയതിനാലാണ് കോട്ടയ്ക്ക് ഇത്ര‌യും ച‌രിത്ര പ്രാധാന്യം ഉണ്ടായത്. ടിപ്പുവിന്റെ ജന്മസ്ഥലം എന്ന് രേ‌ഖപ്പെടുത്തിയിട്ടുള്ള ഒരു ഫലകവും സഞ്ചാരികൾക്ക് ഇവിടെ കാണാം.
Photo Courtesy: Tinucherian

03. ജമാലാബാദ്

03. ജമാലാബാദ്

കർണാടകയിലെ ദക്ഷിണ കന്നഡജില്ലയിലെ ബെൽത്തങ്ങാടിക്ക് സമീപം കില്ലൂ‌ർ റോഡി‌ൽ കുന്നിന്റെ മുകളിലായാണ് ടിപ്പു നിർമ്മിച്ച ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ബെൽത്തങ്ങാടി ടൗണിൽ നിന്ന് 8 കിലോമീറ്റർ അകലെയായി കുദ്രേമുഖ് റേഞ്ചിൽപ്പെട്ട മലമുകളിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. മംഗലാപുരത്ത് നിന്ന് 65 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Harshitha Kay

നരസിംഹഗട്ട

നരസിംഹഗട്ട

സമുദ്രനിരപ്പിൽ നിന്ന് 1700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയുടെ ‌പഴയ പേര് നരസിംഹഗട്ട എന്നായിരുന്നു. ജമാലഘട്ട, ഗഡൈക്കല്ലു എന്നീ പേരുകളിലും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്.
Photo Courtesy: Author

ച‌രിത്രം

ച‌രിത്രം

1794ൽ ആണ് ടിപ്പു സുൽത്താൻ ഈ കോട്ട നിർമ്മിച്ചത്. ടിപ്പുവിന്റെ മാതാവായ ജമാല ബീയുടെ പേരാണ് ടിപ്പു ഈ കോട്ടയ്ക്ക് നൽകിയത്. പണ്ട് ഉണ്ടായി‌രുന്ന കോട്ടയുടെ അവശിഷ്ടങ്ങൾക്ക് മുകളിലായാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. 1876 സ്റ്റെപ്പുകൾ കയറി വേണം ഈ കോട്ടയിൽ എത്തിച്ചേരാൻ.
Photo Courtesy: Sheki nitk

04. ഒബെലിസ്ക് വാർ മെമ്മോറിയൽ, ശ്രീരംഗപട്ടണം

04. ഒബെലിസ്ക് വാർ മെമ്മോറിയൽ, ശ്രീരംഗപട്ടണം

1799ൽ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും തമ്മിൽ നടത്തിയ യുദ്ധത്തിന്റെ ഓർമ്മയ്ക്കായി നിർമ്മി‌ച്ചതാണ് ശ്രീരംഗപട്ടണത്തിലെ ഈ വാർ മെമ്മോറിയൽ.

Photo Courtesy: Balasubrahmanya .k.s.

05. ടിപ്പുവിന്റെ മൃതദേ‌ഹം കണ്ടെത്തിയ സ്ഥലം

05. ടിപ്പുവിന്റെ മൃതദേ‌ഹം കണ്ടെത്തിയ സ്ഥലം

മൈസൂര്‍ കടുവ എന്നറിയപ്പെടുകയും തെന്നിന്ത്യയില്‍ ആകമാനം പയടോട്ടങ്ങള്‍ നടത്തി വിജയക്കൊടി പാറിച്ച ടിപ്പു സുല്‍ത്താന്റെ സമാധിസ്ഥലമാണ് ശ്രീരംഗപട്ടണം. ബ്രിട്ടീഷുകാരോടുള്ള യുദ്ധത്തില്‍ മുറിവേറ്റുവീണ ടിപ്പുവിന്റെ ശരീരം കണ്ടെത്തിയ സ്ഥലത്താണ് ഈ സ്മാരകം നിർമ്മി‌ച്ചിരിക്കുന്നത്.
Photo Courtesy: Subramanya Hariharapura Sridhara

ശിലാസ്മാരകം

ശിലാസ്മാരകം

ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വെല്ലസ്ലിയുടെ നിര്‍ദ്ദേശപ്രകാരം സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്ന ഒരു ശിലാസ്മാരകമുണ്ട് ഇവിടെ. ശ്രീരംഗപട്ടണത്തെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും സന്ദര്‍ശിച്ചിരിക്കേണ്ടതും കണ്ടിരിക്കേണ്ടതുമായ സ്ഥലമാണിത്.
Photo Courtesy: PP Yoonus

06. ശ്രീരംഗ‌പട്ടണം കോട്ട, ശ്രീരംഗപട്ടണം

06. ശ്രീരംഗ‌പട്ടണം കോട്ട, ശ്രീരംഗപട്ടണം

ശ്രീരംഗപട്ടണം യാത്രയില്‍ ഒഴിച്ചുകൂടാനാവാത്ത പ്രധാനപ്പെട്ട ഒരു കാഴ്ചയാണ് ശ്രീരംഗപട്ടണം കോട്ട. മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ പേരിലാണ് ഈ കോട്ട അറിയപ്പെടുന്നത്.
Photo Courtesy: Jayanthdev

കോട്ടയുടെ നിർമ്മാണം

കോട്ടയുടെ നിർമ്മാണം

കാവേരി നദിക്കരയിലെ ഒരു ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടയുടെ പണി ഇന്തോ - ഇസ്ലാമിക നിര്‍മാണ രീതിയിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം കൊടുത്ത് നിര്‍മിച്ചിരിക്കുന്ന ഈ കോട്ടയുടെ ചുവരുകള്‍ ഇരട്ടഭിത്തി ശൈലിയിലാണ്.
Photo Courtesy: Maharajah of Mysore

കവാടങ്ങൾ

കവാടങ്ങൾ

ഡല്‍ഹി, ബാംഗ്ലൂര്‍, മൈസൂര്‍, വാട്ടര്‍, എലഫന്റ് എന്നിങ്ങനെ പേരുകളുള്ള നാല് പ്രധാന കവാടങ്ങള്‍ കോട്ടയുടെ നാലുഭാഗത്തുനിന്നുമായി ഉണ്ട്. ഈ പ്രവേശനകവാടങ്ങള്‍ തന്നെയാണ് കോട്ടയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.
Photo Courtesy: G41rn8

ചിത്രകല

ചിത്രകല

സര്‍ റോബര്‍ട്ട് കേറിന്റെ മനോഹരമായ ചിത്രകലാവൈദഗ്ധ്യം ഈ കോട്ടയില്‍ കാണാം. ശ്രീരംഗപട്ടണത്തിന്റെയും മറ്റും വരകള്‍ അതിശയിപ്പിക്കുന്നതാണ്. സമീപത്തായൂള്ള ജുമാ മസ്ജിദും ശ്രീ രംഗനാഥ സ്വാമിക്ഷേത്രവുമാണ് യാത്രികര്‍ക്ക് കാണാനുള്ള മറ്റിടങ്ങള്‍.
Photo Courtesy: John Hill

07. ഗുംബാസ്, ശ്രീ‌രംഗപട്ടണം

07. ഗുംബാസ്, ശ്രീ‌രംഗപട്ടണം

1782- 1784 കാലഘട്ടത്തിലാണ് ടിപ്പു സുല്‍ത്താന്‍ ഗുംബാസ് പണികഴിപ്പിച്ചത്. ഗ്രീരംഗപട്ടണത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ഇത്. ടിപ്പു സുല്‍ത്താന്റെ ശവകല്ലറയാണ് 20 മീറ്റര്‍ ഉയരമുള്ള ഈ മനോഹരമായ സ്മാരകം.
Photo Courtesy: Manu narayanan

ശവകൂടിരങ്ങൾ

ശവകൂടിരങ്ങൾ

ടിപ്പുവിന്റെ കോട്ട എന്നും ഗുംബാസിന് വിളിപ്പേരുണ്ട്. ഹൈദരാലിയുടെ ശവകുടീരത്തിന് ഇരുവശത്തുമായാണ് ടിപ്പു സുല്‍ത്താന്റെയും മാതാവ് ഫാത്തിമാബീഗത്തിന്റെയും കല്ലറകള്‍. മുന്‍വശത്തായി മറ്റു കുടുംബാംഗങ്ങളുടെ കല്ലറകളും കാണാം.
Photo Courtesy: Sheikfareeth

ഗുംബാസിന്റെ നിർമ്മാണം

ഗുംബാസിന്റെ നിർമ്മാണം

ശ്രീരംഗപട്ടണം ദ്വീപിന്റെ നടുവിലൂടെ, കോട്ടയെയും ദരിയ ദൗലത് ബാഗിനെയും വേര്‍തിരിച്ചുകൊണ്ടാണ് ബാംഗ്ലൂര്‍ - മൈസൂര്‍ സ്‌റ്റേറ്റ് ഹൈവേ കടന്നുപോകുന്നത്. ഇന്തോ ഇസ്ലാമിക് നിര്‍മാണ വിദ്യയാണ് ഗുംബാസ് നിര്‍മാണത്തിനായി അവലംബിച്ചിരിക്കുന്നത്.
Photo Courtesy: Rahul Zota

അലങ്കാരങ്ങ‌ൾ

അലങ്കാരങ്ങ‌ൾ

മേല്‍ത്തട്ടില്‍ ഗ്രാനൈറ്റ് പതിച്ചിരിക്കുന്നു. കരിമരം കൊണ്ട് നിര്‍മിച്ച വാതിലുകളെ അലങ്കരിക്കാന്‍ ആനക്കൊമ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വര്‍ണം, വെള്ളി എന്നിവകൊണ്ട് നിര്‍മിച്ച കവാട അലങ്കാരങ്ങളില്‍ പലതും തങ്ങളുടെ ഭരണകാലത്ത് ബ്രട്ടിഷുകാര്‍ കടത്തിക്കൊണ്ടുപോയിരുന്നു. ലണ്ടനിലെ ആല്‍ബര്‍ട്ട് മ്യൂസിയത്തിലാണ് ഇപ്പോള്‍ അവ സൂക്ഷിച്ചിരിക്കുന്നത്.
Photo Courtesy: Prakashsubbarao at English Wikipedia

സമീപത്തുള്ള കാഴ്ചകൾ

സമീപത്തുള്ള കാഴ്ചകൾ

രംഗനാഥ സ്വാമി ക്ഷേത്രവും ജുമാ മസ്ജിദും സമീപത്തായി സ്ഥിതി ചെയ്യുന്നു. മനോഹരമായ ഉദ്യാനത്തിന് നടുവിലായാണ് മസ്ജിദ് ഇ അക്‌സ എന്ന് വിളിക്കുന്ന പള്ളി. മൈസൂരില്‍ നിന്നും 14 കിലോമീറ്ററും ബാംഗ്ലൂരില്‍ നിന്നും കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെയത്താം.
Photo Courtesy: G41rn8

08. സമ്മർപാലസ്, ബാംഗ്ലൂർ

08. സമ്മർപാലസ്, ബാംഗ്ലൂർ

കെ ആർ മാർക്കറ്റിന് സമീപത്തായാണ് ടിപ്പുവിന്റെ വേനൽക്കാല വസതിയായ സമ്മർ പാലസ് സ്ഥിതി ചെയ്യുന്നത്. മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: P Naga Praveena Sharma

ഹൈദരാലി തുടങ്ങി ടിപ്പു തീർത്തു

ഹൈദരാലി തുടങ്ങി ടിപ്പു തീർത്തു

1781ൽ ടിപ്പുവിന്റെ പിതാവ് സുൽത്താൻ ഹൈദരാലിയാണ് ഈ കൊട്ടാരത്തിന്റെ നിർമ്മാണം ആരംഭിച്ചതെങ്കിലും 1791ൽ ടിപ്പു സുൽത്താനാണ് ഈ കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
Photo Courtesy: Bhaskaranaidu

തേക്ക് കൊട്ടാരം

തേക്ക് കൊട്ടാരം

പൂർണമായും തേക്ക് ഉരുപ്പടികൊണ്ടാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ വുഡൺ പാലസ് എന്നും ഈ കൊട്ടാരം അറിയപ്പെടുന്നുണ്ട്. ഈ കൊട്ടാരത്തിന് 200 വർഷത്തെ പഴക്കമുണ്ട്.
Photo Courtesy: Mukesh sarawag

09. സമ്മർപാലസ്, നന്ദിഹിൽസ്

09. സമ്മർപാലസ്, നന്ദിഹിൽസ്

സമുദ്രനിരപ്പില്‍ നിന്നും 4851 അടി ഉയരത്തില്‍ 90 ഏക്കറിലധികം സ്ഥലത്ത് പരന്നുകിടക്കുന്ന ഭീമന്‍ കെട്ടിടമാണ് ടിപ്പുവിന്റെ സമ്മര്‍ പാലസും കോട്ടയും. നന്ദിയിലെത്തുന്ന യാത്രികര്‍ കാണാതെ പോകരുതാത്ത ഒരിടം കൂടിയാണിത്.
Photo Courtesy: Hariharan Aruchalam ( NIC )

നിർ‌മ്മാണം

നിർ‌മ്മാണം

ശ്രീരംഗപട്ടണത്തെ ദാരിയ ദൗലത്തിനോട് സാദ്യശ്യം തോന്നുന്ന തരത്തിലാണ് സമ്മര്‍ പാലസിന്റെ നിര്‍മ്മിതി. ചിക്കബല്ലാപുരിലെ നാട്ടുരാജാക്കന്മാരാണ് കോട്ടയുടെ പണി ആരംഭിച്ചത്. 1791 ല്‍ ടിപ്പുസുല്‍ത്താനാണ് കോട്ടയുടെ പണി പൂര്‍ത്തീകരിക്കുന്നത്.

Photo Courtesy: Rahiaql

താഷ്‌ക് - ഇ - ജന്നത്ത്

താഷ്‌ക് - ഇ - ജന്നത്ത്

ഈ കൊട്ടാരത്തെ വേനല്‍ക്കാല വസതിയായി സ്വീകരിച്ച ടിപ്പു സ്വര്‍ഗങ്ങള്‍ക്ക് പോലും അസൂയ തോന്നുന്നത് എന്ന അര്‍ത്ഥത്തില്‍ ഈ കൊട്ടാരത്തെ താഷ്‌ക് - ഇ - ജന്നത്ത് എന്നു വിളിച്ചു. പഴയകാലത്തെ കൊട്ടാരനിര്‍മിതിയുടെ ഉത്തമ ദൃഷ്ടാന്തമാണ് ഇവിടം.
Photo Courtesy: Tinucherian

അലങ്കാരങ്ങൾ

അലങ്കാരങ്ങൾ

ചുമരുകളിലും സീലിംഗുകളിലും മനോഹരമായ ചിത്രവേലകള്‍ കാണാം. മിനാരങ്ങളോട് കൂടിയ അഞ്ചു കമാനങ്ങളാണ് കൊട്ടാരത്തിന്റെ പ്രത്യേകത. പൊതുജനങ്ങള്‍ക്ക് കൊട്ടാരത്തിനകത്തേക്ക് പ്രവേശനമില്ല.

Photo Courtesy: psubhashish

10. ടിപ്പൂസ് ഡ്രോപ്പ്

10. ടിപ്പൂസ് ഡ്രോപ്പ്

ടിപ്പു സുല്‍ത്താന്റെ കാലത്ത് കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പാക്കിയിരുന്ന മുനമ്പാണ് ടിപ്പൂസ് ഡ്രോപ്പ് എന്ന് പിന്നീട് അറിയപ്പെട്ടത്. കുറ്റവാളികളെ അറുന്നൂറടിയിയോളം താഴേക്ക് തള്ളിയിട്ടാണ് വധശിക്ഷ നടപ്പാക്കിയിരുന്നതെന്ന് ചരിത്രരേഖകളില്‍ പറയുന്നു.
Photo Courtesy: MrEccentric