» »ആത്മീയ ഉണര്‍വ് നേടാനായുള്ള ട്രക്കിങ്ങ്

ആത്മീയ ഉണര്‍വ് നേടാനായുള്ള ട്രക്കിങ്ങ്

Written By: Elizabath

പാപങ്ങള്‍ ഒക്കെയും കഴുകിക്കളഞ്ഞ് പുതിയൊരു ജന്‍മം തേടി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ കുറച്ചു കാലം മുന്‍പ് വരെ നമുക്ക് പുതുമയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഹിമാലയന്‍ പര്‍വ്വത നിരകളും അമര്‍നാഥ് തീര്‍ഥാടനവും തവാങ് ആശ്രമ സന്ദര്‍ശനവുമൊക്കെ ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട, പോയി പ്രാര്‍ഥിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റിലായി. ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം പ്രചാരമുള്ള ചില ആത്മീയ ട്രക്കിങ് പാതകള്‍ പരിചയപ്പെടാം.

ചോട്ടാ ചാര്‍ ദാം യാത്ര

ചോട്ടാ ചാര്‍ ദാം യാത്ര

കേദര്‍നാഥും ബദരിനാഥും ഉള്‍പ്പെടുന്ന ചോട്ടാ ചാര്‍ ദാം യാത്രയില്‍ ഗംഗോത്രിയും യമുനോത്രിയുമാണ് മറ്റു പ്രധാനപ്പെട്ട രണ്ടു തീര്‍ഥാനട കേന്ദ്രങ്ങള്‍.
ഗംഗോത്രിയില്‍ നിന്നും വഴിമാറി മുന്നേറുന്ന് യാത്ര പുല്‍മേടുകളിലൂടെയും പൂക്കള്‍ നിറഞ്ഞ താഴ്വരകളിലൂടെയുമാണ് മുന്നേറുന്നത്.
ഹിമാലയത്തിന്റെ പരുക്കന്‍ കാലാവസ്ഥകളെ അതിജീവിച്ച് മുന്നേറുന്ന ഈ യാത്ര ആത്മീയമായി നിങ്ങളെ മാറ്റിമറിക്കും എന്നതില്‍ സംശയമില്ല.

PC: HarryRawat1989

പഞ്ച കേദാര്‍

പഞ്ച കേദാര്‍

ഹിമാലത്തിലെ ഏറ്റവും ജനപ്രീതിയുള്ള ട്രക്കിങ് റൂട്ടുകളില്‍ ഒന്നാണ് പഞ്ചകേദാര്‍യാത്ര. സമുദ്രനിരപ്പില്‍ നിന്ന്ും 2134 മീറ്റര്‍ മുതല്‍ 3584 മീറ്റര്‍ വരെ ഉയരമുള്ള ഭൂമികയിലൂടെയുള്ള സാഹസികമായ യാത്രയാണ് ഇതിന്റെ ആകര്‍ഷണം. ശിവന് സമര്‍പ്പിച്ചിരിക്കുന്ന അഞ്ച് ക്ഷേത്രങ്ങള്‍ കാണ്ട് ആരാധിക്കുക മാത്രമല്ല പഞ്ചകേദാര്‍ യാത്രയുടെ ലക്ഷ്യം. പൗരാണികതയെ അനുസ്മരിപ്പിക്കുന്ന ഹിമാലയന്‍ ഗ്രാമങ്ങള്‍ കാണുക എന്നതും ഇതിന്റെ ഒരു ഭാഗമാണ്.
കേദര്‍നാഥ്, തുംഗനാഥ്, രുദ്രനാഥ്,മധ്യമഹേശ്വര്‍, കല്‍പ്പേശ്വര്‍ എന്നിവയാണ് പഞ്ച കേദാറുകള്‍.

PC:Sutharsan Shekhar

ആദി കൈലാസ ട്രക്ക്

ആദി കൈലാസ ട്രക്ക്

ഹിമാലയത്തിലെ ഏറ്റവും മനോഹരമായ ട്രക്കിങ്ങുകളിലൊന്നാണ് ചോട്ടാ കൈലാസ് എന്നറിയപ്പെടുന്ന ആദി കൈലാസ ട്രക്ക്. ഈ യാത്ര നിങ്ങളുടെ മനസ്സിനെയും ആത്മാവിനെയും മറ്റൊരു തലത്തില്‍ എത്തിക്കുന്ന യാത്രയായിരിക്കും എന്ന് നിസംശയം പറയാം.
ധാര്‍ചുലയില്‍ നിന്ന് ആരംഭിക്കുന്ന ഈ യാത്രയ്ക്ക് 13 ദിവസമാണ് പൂര്‍ത്തിയാക്കുവാന്‍ വേണ്ടത്.

PC: Sutharsan Shekhar

മണിമഹേശ ലേക്ക്

മണിമഹേശ ലേക്ക്

ലിറ്റില്‍ ലാസ എന്നറിയപ്പെടുന്ന മക് ലിയോര്‍ഡ്ഗാന്‍ജില്‍ നിന്നും തുടങ്ങുന്ന ഈ യാത്ര ശിവന്റെ താമസ സ്ഥലങ്ങളിലൊന്നായി കരുതപ്പെടുന്ന മണിമഹേശ ലേക്കിലേക്കാണ്. ആയിരക്കണക്കിനാളുകള്‍ക്കൊപ്പമുള്ള ഈ യാത്ര ആത്മീയവും അതോടൊപ്പം സാഹസികതയും പകരുന്നതാണ്.

കിന്നര്‍ കൈലാഷ്

കിന്നര്‍ കൈലാഷ്

കിന്നര്‍ കൈലാസ് ട്രക്ക് അഥവാ കിന്നര്‍ കൈലാസ് പരിക്രമ എന്നറിയപ്പെടുന്ന ഈ തീര്‍ഥാടനം ഏറ്റവും പരിശുദ്ധമായ യാത്രകളില്‍ ഒന്നായാണ് കരുതപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2900 മീറ്ററില്‍ നിന്നും തുടങ്ങുന്ന യാത്ര 5242 മീറ്റര്‍ വരെയാണ് പോകുന്നത്. ഹിമായത്തിലെ പ്രാചീനമായ ഗ്രാമങ്ങളിലൂടെയും അരുവികള്‍ മുറിച്ചുകടന്നും താഴ്‌വരകള്‍ താണ്ടിയുമാണ് ഈ യാത്ര തീരുന്നത്.

PC: Narender Sharma

സതോപന്ത് ലേക്ക്

സതോപന്ത് ലേക്ക്

ഇന്ത്യയിലെ അവസാന ഗ്രാമങ്ങളിലൊന്നായ മനയില്‍ നിന്നാംരംഭിക്കുന്ന സതോപന്ത് ലേക്ക് ഹിമാലയന്‍ റീജിയമിലെ ഏറ്റവും ചെറുതും അതേസമയം ഏറ്റവും ശ്രമകരവുമായ ട്രക്കിങ്ങാണ്. ആത്മീയത മാത്രമല്ല. ഒരു ട്രക്കിങ്ങില്‍ ലഭിക്കുന്ന എല്ലാ സ്വസ്ഥതയും ഇതില്‍ ലഭിക്കുമെനന്തു കൂടിയാണാ ഈ യാത്രയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.
തങ്ങളുടെ സാഹസികതയുടെ തോത് പരീക്ഷിക്കാനും ചുരുക്കം ചിലര്‍ ഈ ട്രക്കിങ് നടത്താറുണ്ട്.

PC: Arupamdas

ഹേമകുണ്ഡ് സാഹിബ്

ഹേമകുണ്ഡ് സാഹിബ്

ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുരുദ്വാര ഹേമകുണ്ഡ് സാഹിബിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ളതും ചെറുതും അതേസമയം എളുപ്പവുമായിട്ടുള്ള ട്രക്കിങ് കൂടിയാണിത്. സിക്കു വിശ്വാസികള്‍ മാത്രമല്ല ഇവിടം സന്ദര്‍ശിക്കാനായി എത്തുന്നത് എന്നറിയുമ്പോഴാണ് ഇതിന്റെ മഹത്വം മനസ്സിലാവുക.

PC: Kp.vasant

യമുനോത്രി-സപ്തിര്‍ഷി

യമുനോത്രി-സപ്തിര്‍ഷി

മഞ്ഞില്‍ നിന്നും മോചനമില്ലാത്ത ഒരി യാത്രയായിരിക്കും യമുനോത്രി-സപ്തിര്‍ഷി ട്രക്കിങ്ങില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. പകരം വയ്ക്കാനില്ലാത്ത കാഴ്ചകളും അത്ഭുതപ്പെടുത്തുന്ന പ്രകൃതിയുമൊക്കെ നിര്‍വ്വാണ അവസ്ഥയിലേക്ക് കൊണ്ടുപോകും എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

PC: Atarax42

കേദര്‍നാഥ് വാസുകി ദാല്‍

കേദര്‍നാഥ് വാസുകി ദാല്‍

മഞ്ഞുപൊതിഞ്ഞ് പേടിപ്പിക്കുന്ന യാത്രയായിരിക്കും കേദര്‍നാഥ് വാസുകി ദാല്‍ ട്രക്കിങ്ങ്. ഗൗരികുണ്ഡില്‍ നിന്നും 14 കിലോമീറ്റര്‍ ദുരമുള്ള ഈ ട്രക്കിങ്ങ് താരതമ്യേന കുറഞ്ഞ ദൂരമേയുള്ളുവെങ്കിലും ഏറെ ശ്രദ്ധ ആവശ്യമുള്ള ട്രക്കിങ്ങാണ്.

PC: Atudu

ഫുഗ്റ്റല്‍ ആശ്രമം

ഫുഗ്റ്റല്‍ ആശ്രമം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകിച്ച്ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ തീര്‍ഥാടകര്‍ അന്വേഷിച്ചെത്തുന്ന സ്ഥലമാണ് ഫുഗ്റ്റല്‍ ആശ്രമം. ലഡാക്കിലെ സന്‍സ്‌കാറിലെ ഒറ്റപ്പെട്ട ലുംഗ്നാക് താഴ്വരയിലെ ഈ ബുദ്ധമതാശ്രമം കാല്‍നടയായി മാത്രം എത്തിപ്പെടാന്‍ പറ്റിയ ഒരിടമാണ്. വേനല്‍ക്കാലത്ത് മൃഗങ്ങളുടെ ചുമലിലേറ്റിയാണ് സാധനങ്ങള്‍ ഇവിടെയെത്തിക്കുന്നത്.
12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ആശ്രമത്തില്‍ ഇപ്പോള്‍ 50 സന്യാസിമാരാണ് താമസിക്കുന്നത്.

PC: Shakti