Search
  • Follow NativePlanet
Share
» »തമിഴ്നാട്ടിലെ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

തമിഴ്നാട്ടിലെ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

ദ്രാവിഡ സംസ്കാരത്തിൻറെ ഹൃദയം...വ്യത്യസ്തമായ സംസ്കാരവും കാഴ്ചകളുമായി കാത്തിരിക്കുന്ന നാട്...തമിഴ്നാട്. നൃത്തവും സംഗീതവും ഒക്കെയായി സംസ്കാരത്തിന്റ മറ്റൊരു രീതിയിലേക്ക് ആളുകളെ കൈപിടിച്ചുയർത്തുന്ന ഇടം...സഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ആകർഷിക്കുന്ന ഇവിടെ എത്തിയാൽ ചെയ്യേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. തമിഴ്നാട് പേരുകേട്ടിരിക്കുന്ന 10 കാര്യങ്ങൾ പരിചയപ്പെടാം.

മീനാക്ഷി അമ്മൻ ക്ഷേത്രം, മധുരൈ

മീനാക്ഷി അമ്മൻ ക്ഷേത്രം, മധുരൈ

മൂവായിരത്തിഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ്. പതിനഞ്ച് ഏക്കറില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ ക്ഷേത്ര സമുച്ചയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലും ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ദൈവ വിശ്വാസം ഇല്ലാത്ത ആളുകള്‍ പോലും ഒന്ന് തൊഴുതുപോകും.

ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു സ്വയംഭൂ വിഗ്രഹം കണ്ടെടുത്തത് ദേവേന്ദ്രനാണെന്നാണ് ഐതീഹ്യം. ഇതേത്തുടർന്ന് ശിവ ഭക്തനായ ഇന്ദ്രൻ ഇവിടെ ഒരു ക്ഷേത്രം സ്ഥാപിക്കുകയായിരുന്നു. ഈ ക്ഷേത്രത്തിന് വർഷങ്ങളുടെ പഴക്കമുള്ളതായി തെളിഞ്ഞിട്ടുണ്ട്. പ്രാചീന കാലത്ത് എഴുതപ്പെട്ടിട്ടുള്ള തമിഴ്കൃതികളിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശം ഉണ്ട്. അതാണ് ഈ വിശ്വാസം ബലപ്പെടാൻ കാരണം. ഏ ഡി 1310ൽ ഈ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ പതിനാലാം നൂറ്റാണ്ടോടെ ഈ ക്ഷേത്രം പുതുക്കി പണിതു. തിരുമല നായ്ക്കർ എന്ന രാജാവാണ് ക്ഷേത്രം പുതുക്കി പണിതത്.

മധുരാ നഗരത്തിന്റെ ഹൃദയഭാഗത്താണ് മീനാക്ഷി അമ്മാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 17 ഏക്കർ സ്ഥലത്ത് പരന്ന് കിടക്കുന്നതാണ് ഈ ക്ഷേത്ര സമുച്ഛയം. അഞ്ച് കവാടങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്.

അംബൂർ ദം ബിരിയാണി

അംബൂർ ദം ബിരിയാണി

വെല്ലൂരിലെ ദം ബിരിയാണി കഴിച്ചില്ലെങ്കിൽ പിന്നെ തമിഴ്നാട്ടിൽ വന്നു എന്നു പറയുന്നതിൽ അർഥമില്ല. സൗത്ത് ഇന്ത്യയിലെ ഏറ്റവും രുചികരമായ വിഭവങ്ങളിലൊന്നാണ് വെല്ലൂരിലെ അംബൂർ ചിക്കൻ ബിരിയാണി.

PC:Umesh Tongbra

പട്ടിന് പോകാം കാഞ്ചീപുരത്തേയ്ക്ക്

പട്ടിന് പോകാം കാഞ്ചീപുരത്തേയ്ക്ക്

പട്ടിന്റെ പേരിൽ അറിയപ്പെടുന്ന നാടാണ് കാഞ്ചീപുരം. പരമ്പരാഗതമായി നെയ്തെടുക്കുന്ന പട്ടുകൾ തേടി ഇവിടെ ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നും വ്യവസായികളും ആളുകളും എത്തുന്നു. സ്വര്‍ണ്ണക്കസവുള്ള കാഞ്ചീപുരം പട്ട് വിവാഹത്തിനാണ് കൂടുതലും ഉപയോഗിക്കുന്നത്.

PC:Simply CVR

ചെട്ടിനാട് രുചികളറിയാം കാരക്കുടിയിൽ നിന്നും

ചെട്ടിനാട് രുചികളറിയാം കാരക്കുടിയിൽ നിന്നും

രുചിയുടെ കാര്യത്തിൽ തമിഴ്നാടിനെ വെല്ലാൻ മറ്റൊരിടവും കാണില്ല, കാരക്കുടി രുചി എന്നറിയപ്പെടുന്ന ചെട്ടിനാടൻ വിഭവങ്ങൾ ഏതൊരു ഭക്ഷ്യപ്രേമിയേയും വശീകരിക്കുന്നതാണ്. മസാലക്കൂട്ടിൽ വേവിച്ചെടുക്കുന്ന മാംസ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ആച്ചി സമയൽ എന്നാൽ ഇവിടുത്തുകാർക്കിടയിൽ ചെട്ടിനാട് ഭക്ഷണം അറിയപ്പെടുന്നത്.

PC:Yashima

കന്യാകുമാരിയിലെ സൂര്യോദയം

കന്യാകുമാരിയിലെ സൂര്യോദയം

തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പട്ടികയിൽ നിരവധി സ്ഥലങ്ങൾ ഇടംപിടിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് അന്നും ഇന്നും പ്രിയം ഒറ്റയിടമാണ്. കേരളത്തിൻറെ തെക്കേ അറ്റത്തോട് ചേർന്ന് കടലിലോട്ടിറങ്ങി മൂന്നു സമുദ്രങ്ങളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കന്യാകുമാരിയെ കഴിഞ്ഞേയുള്ളൂ മറ്റേതിടവും. ഇവിടുത്തെ സൂര്യോദയം കണ്ടില്ലെങ്കിൽ നഷ്ടം എന്നേ പറയുവാനുള്ളൂ.

മറീന ബീച്ച്

മറീന ബീച്ച്

ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ബീച്ചുകളിലൊന്നായ മറീന ബീച്ചാണ് തമിഴ്നാട്ടിലെ കാഴ്ചകളിൽ അടുത്തത്. 13 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഇത് തീർച്ചായും കണ്ടിരിക്കേണ്ട ഒന്നാണ്.

തഞ്ചാവൂർ ബൊമ്മ

തഞ്ചാവൂർ ബൊമ്മ

തഞ്ചാവൂർ ക്ഷേത്രം കഴിഞ്ഞാൽ ഇവിടം പേരുകേട്ടിരിക്കുന്നത് തലയാട്ടി ബൊമ്മയുടെ പേരിലാണ്. തമിഴ്നാട്ടിലെ മറ്റു നഗരങ്ങളിൽ നിന്നും ഈ നാടിനെ വ്യത്യസ്തമാക്കുന്നതും അത് തന്നെയാണ്. എത്ര നേരം വേണമെങ്കിലും തലയാട്ടിക്കൊണ്ടിരിക്കുന്ന ഈ ബൊമ്മകൾ ഒരത്ഭുതമാണ്.

PC:Booradleyp

പാമ്പൻപാലം

പാമ്പൻപാലം

തമിഴ്നാട് കാഴ്ചകളിൽ ഒരിക്കലും മിസ് ചെയ്യരുതാത്ത ഇടമാണ് പാമ്പൻ പാലം. നൂറിലധികം വര്‍ഷത്തെ കരുത്തുമായി ഇന്നും ശക്തിയോടെ നിലനില്‍ക്കുന്ന പാമ്പന്‍പാലം 1914 ലാണ് പണി പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്

ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലമായി അറിയപ്പെടുന്ന പാമ്പന്‍ പാലത്തിന് 2345 മീറ്റര്‍ നീളമാണുള്ളത്.

രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിന് ഇടയിലുള്ള പാക് കടലിടുക്കിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലം പാമ്പന്‍ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്നു.

രാജ്യത്തെ എന്‍ജിനീയറിങ് വിസ്മയങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഈ പാലത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ബ്രിട്ടീഷുകാരാണുള്ളത്. വ്യപാര ആവശ്യങ്ങള്‍ക്കായി ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് പാലം പണിയുന്നത്.

PC:Vtbijoy

 ട്രിച്ചിയിലെ കല്ലണെ ഡാം

ട്രിച്ചിയിലെ കല്ലണെ ഡാം

ലോകത്തിലെ തന്നെ പഴക്കംചെന്ന അണക്കെട്ടുകളിൽ ഒന്നാണ് ട്രിച്ചിയിലെ കല്ലണ ഡാം. കാവേരി നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ അണക്കെട്ടിന് 329 മീറ്റർ നീളവും 20 മീറ്റർ വീതിയുമുണ്ട്.

PC:Thangaraj Kumaravel

ശിവകാശിയിലെ പടക്കങ്ങൾ

ശിവകാശിയിലെ പടക്കങ്ങൾ

ശിവകാശിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ കാണില്ല. ഓണമായായും വിഷുവായാലും പെരുന്നാളാമെങ്കിലും കേരളത്തിൽ പടക്കം പൊട്ടണമെങ്കിൽ അത് ശിവകാശിയിൽ നിന്നും എത്തണം.

ജീവിതത്തിൽ ഐശ്വര്യം വേണമെങ്കിൽ പോകാം ഈ ക്ഷേത്രത്തിൽ

അന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയും

PC: Mathanagopal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X