Search
  • Follow NativePlanet
Share
» »വിചിത്രമായ കാര്യങ്ങള്‍ക്ക് പേരുകേട്ട രാജസ്ഥാനിലെ 10 സ്ഥലങ്ങള്‍

വിചിത്രമായ കാര്യങ്ങള്‍ക്ക് പേരുകേട്ട രാജസ്ഥാനിലെ 10 സ്ഥലങ്ങള്‍

By Maneesh

വിചിത്രം എന്ന വാക്കി‌ന്റെ പര്യായപദങ്ങളില്‍ രാജസ്ഥാന്‍ എന്ന വാക്ക് ചേര്‍ക്കുന്നതില്‍ തെറ്റില്ല. അത്രയേറെ വിചിത്ര കാര്യങ്ങള്‍ക്ക് പേരുകേട്ടതാണ് ഇന്ത്യയുടെ മരുഭൂസംസ്ഥാനമായ രാജസ്ഥാന്‍. രാജസ്ഥാന്‍ ടൂറിസം എന്ന് പറഞ്ഞാല്‍ ജയ്പൂരും ജയ്‌സാല്‍മീരും പുഷ്കറും അജ്മീറും ജോധ്പൂരും മാത്രമല്ല. ഇതൊക്കെ രാജസ്ഥാനിലെ സാധാരണ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാത്രമാണ്. രാജസ്ഥാനിലെ ചില അസാ‌ധാരണ സ്ഥലങ്ങള്‍ പ‌രിചയപ്പെടാം.

01. ബുള്ളറ്റ് ബാബ ക്ഷേ‌ത്രം

01. ബുള്ളറ്റ് ബാബ ക്ഷേ‌ത്രം

ദൈവങ്ങള്‍ പലരൂപങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. മനുഷ്യരുടേയും മൃഗങ്ങളുടേയും രൂപങ്ങളിലുള്ള ദൈവങ്ങളുടെ പ്രതിഷ്ടകള്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ജീവിച്ചിരിക്കുന്ന പലര്‍ക്കും ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ പണിതിട്ടണ്ട്. നടി ഖുശ്ബുവിന് മുതല്‍ യു പി എ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് വരെ ക്ഷേത്രങ്ങള്‍ പണിതിട്ടുണ്ട് ഇന്ത്യയില്‍. ഇനിയും ഇത്തരത്തില്‍ നിരവധി ക്ഷേത്രങ്ങള്‍ പ്രത്യക്ഷപ്പെടാം. എന്നാല്‍ ബുള്ളറ്റ് എന്ന ഇരു ചക്രവാഹനത്തിന് ഒരു ക്ഷേത്രം പണിതിട്ടുണ്ടെന്ന് കേട്ടാല്‍ ആശ്ചര്യം തോന്നില്ലെ? ബുള്ളറ്റിനെ പ്രതിഷ്ടിച്ചിരിക്കുന്ന ഒരു ക്ഷേത്രമുണ്ട് ഇന്ത്യയില്‍. ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്ന ബുള്ളറ്റിനെ ബുള്ളറ്റ് ബാബ എന്നാണ് ഭക്തര്‍ വിളിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Sentiments777

02. ആഭാനേ‌രിയിലെ പടിക്കിണറുകള്‍

02. ആഭാനേ‌രിയിലെ പടിക്കിണറുകള്‍

ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരമായ ഈ പടിക്കിണര്‍ സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ ആഭാനെരി ഗ്രാമത്തിലാണ്. ഒന്‍പാതാം നൂറ്റാണ്ടില്‍ രാജാ ചന്ദ് എന്ന രാജാവാണ് ഈ പടിക്കിണര്‍ നിര്‍മ്മിച്ചത്. ജലക്ഷാമം നേരിടുന്ന രാജസ്ഥാനിലെ ഏറ്റവും വലിയ ജല സംഭരണിയാണ് ഇത്. നിരവധി ഹോളിവുഡ്, ബോളിവുഡ് സിനിമകളും ഇവിടെ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. പെരളശേരി ക്ഷേത്രക്കുളത്തിന്റെ പടവുകള്‍ക്ക് ചാന്ദ് ബൗരിയുമായി ഏറെ സാമ്യതകളുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Chetan

03. ദേഷ്നോക്കിലെ എലികളുടെ ക്ഷേത്രം

03. ദേഷ്നോക്കിലെ എലികളുടെ ക്ഷേത്രം

കര്‍ണിമാത ക്ഷേത്രമെന്നാണ് എലികളുടെ ക്ഷേത്രത്തിന്റെ ശരിയായ പേര്. ദേഷ്നോക്ക് എന്ന ഗ്രാമം സഞ്ചാരികളുടെ ഇടയില്‍ ശ്രദ്ധനേടാന്‍ കാരണം കര്‍ണിമാത ക്ഷേത്രമാണ്. ദുര്‍ഗാദേവിയുടെ ഒരു അവതാരമായ കര്‍ണിമാതാ ദേവിയും ഇവിടെ പൂജിക്കപ്പെടുന്നു. ബികാനര്‍ വംശജരുടെ കുലദേവതയാണ് കര്‍ണിമാത ദേവി. വിശദമായി വായിക്കാം

Photo Courtesy: Arian Zwegers

04. മങ്കീ ടെമ്പിള്‍സിലെ റിബല്‍ മങ്കികള്‍

04. മങ്കീ ടെമ്പിള്‍സിലെ റിബല്‍ മങ്കികള്‍

നാഷണല്‍ ജ്യോഗ്രഫിക്ക് ചാനലില്‍ കുറച്ച് കാലം മുന്‍പ്, റിബല്‍ മങ്കീസ് എന്ന പേരില്‍ പരമ്പരകളായി ഒരു ഡൊക്യുമെന്‍ട്രി വന്നത് ഓര്‍മ്മയുണ്ടോ. അതില്‍ ഒരു എപ്പിസോഡെങ്കിലും കൗതുകത്തോടെ കണ്ടിരിക്കാത്തവര്‍ കുറവാണ്. ജയ്പ്പൂരിലെ ഒരു കൂട്ടം റീസസ് കുരങ്ങുകളെക്കുറിച്ചുള്ള പരമ്പരയായിരുന്നു അത്. ജയ്പ്പൂരിലെ പ്രശസ്തമായ ഗല്‍താജി ക്ഷേത്രത്തിന്റെ പരിസരത്തുള്ള കുരങ്ങുകളെക്കുറിച്ചായിരുന്നു ഈ ഡോക്യൂമെന്‍ട്രി. ഇവിടുത്തെ കുരങ്ങുകളുടെ വികൃതികള്‍ കണ്ടിട്ട് ഈ ക്ഷേത്രത്തിന് ചില ട്രവല്‍ എഴുത്തുകാര്‍ മങ്കീ ടെമ്പിള്‍ എന്ന പേരും നല്‍കിയിട്ടുണ്ട്. വിശദമായി വായിക്കാം

Photo Courtesy: China Crisis

05. സിനിമയ്ക്ക് സെറ്റിട്ട പോലെ ഒരു നാട്

05. സിനിമയ്ക്ക് സെറ്റിട്ട പോലെ ഒരു നാട്

സിനിമകളിലെ ഗാനരംഗങ്ങള്‍ക്ക് സെറ്റിട്ടത് പോലെ ഒരു നാട് കാണാണോ? നേരെ രാജസ്ഥാനിലേക്ക് പോയാല്‍ മതി. രാജസ്ഥാനിലെ ശെഖാവതിയാണ് ഇത്തരം കാഴ്ചയൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്. ശില്‍പ ഭംഗിയാല്‍ മനം മയക്കുന്ന ഭീമന്‍ കോട്ടകള്‍, ചിത്രങ്ങള്‍ കഥകള്‍ പറയുന്ന ഹവേലികള്‍, പിന്നെ സിനിമകളില്‍ കാണുന്ന മാതിരി ഒട്ടകപ്പുറത്തിരുന്നു പോകുന്ന യാത്രികരും ദേശക്കാരും. ശെഖാവതിയില്‍ നിങ്ങളെ കാത്തിരിക്കുന്ന രസകരമായ കാഴ്ചകളില്‍ ചിലതാണിവ. വിശദമായി വായിക്കാം

Photo Courtesy: Prashant Ram

06. പാപമുക്തി നേടിയെന്ന് സര്‍ട്ടിഫിക്കറ്റ് തരുന്ന ഒരു ക്ഷേത്രം

06. പാപമുക്തി നേടിയെന്ന് സര്‍ട്ടിഫിക്കറ്റ് തരുന്ന ഒരു ക്ഷേത്രം

പവിത്രമാ‌യ നദികളിലും കുള‌ങ്ങളിലും മുങ്ങി പാ‌പമുക്തി നേടുക എന്നത് ഹൈന്ദവ വിശ്വാസത്തി‌ന്റെ ഭാഗമാണ്. ഗംഗ പോലുള്ള പുണ്യനദികളില്‍ മുങ്ങി പാപത്തില്‍ നിന്ന് മു‌ക്തിനേടാന്‍ വരുന്നവര്‍ നിരവധിയാണ്. എന്നാല്‍ നിങ്ങള്‍ പാപങ്ങളില്‍ നിന്ന് മോചിതമായെന്ന് രേഖപ്പെടുത്തിയ രസീതി നല്‍കുന്ന ഒരു ക്ഷേത്രം രാജസ്ഥാനിലുണ്ട്. ഗൗതമേശ്വര്‍ മഹാദേ‌വ് പാപമോചന തീര്‍ത്ഥ എന്ന ശി‌വ ക്ഷേത്രത്തില്‍ നിന്നാണ് ഇ‌ത്തരത്തി‌ല്‍ വിചിത്രമായ രസീതി ലഭിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Massimiliano Sticca

07. ലൈലാ -മജ്നുവിന്റെ ശവകുടീരം

07. ലൈലാ -മജ്നുവിന്റെ ശവകുടീരം

പ‌തിനൊന്നാം നൂറ്റണ്ടിലാണ് ലൈലാ - മജ്നുവിന്റെ പ്ര‌ണയകഥ നിസാമി ഗസ്നാവി എന്ന കവിയുടെ അറബിക്ക് കവിതയിലൂടെ ലോകം ഏറ്റെടുത്തത്. ഈ കഥ കവിയുടെ ഭാവനയില്‍ നിന്നു‌ണ്ടായതാണെന്നാണ് എല്ലാവരും കരുതുന്നത്. സംഗതി എന്തായാലും രാജസ്ഥാനിലെ അനൂപ്ഗഢ് എന്ന സ്ഥലത്ത് ലൈല -മജ്നുവിന്റെ പേരില്‍ ഒരു ശവകുടീരമുണ്ട്. ലൈലയും മജ്നുവും ഇവിടെ വച്ചാണ് മരണമടഞ്ഞതെന്നാണ് ആളുകള്‍ വിശ്വസിക്കപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Shemaroo

08. ബോംബിട്ടാലും തകരാത്ത ക്ഷേത്രം

08. ബോംബിട്ടാലും തകരാത്ത ക്ഷേത്രം

വര്‍ഷം 1965, ഇന്ത്യാ - പാകിസ്ഥാന്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ജവാന്മാര്‍ പരസ്പരം യുദ്ധം ചെയ്യുകയാണ്. യുദ്ധത്തിനിടയില്‍ പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യയിലെ ഒരു ക്ഷേത്രത്തിന് നേരെ ബോംബ് ആക്രമണം നടത്തുകയാണ്. ബോംബുകള്‍ ഒന്നൊന്നായി ക്ഷേത്ര പരിസരത്ത് വന്ന് പതിക്കുകയാണ്. അ‌ത്‌ഭുതമെന്ന് പറയട്ടെ അതില്‍ ഒരൊറ്റ ബോംബ് പോലും ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തിയില്ല. അതോടെ ആ ക്ഷേത്രത്തിന്റെ പ്രശസ്‌തി ലോകമെമ്പാടും പടര്‍ന്നു. ബോംബിട്ടാല്‍ തകരാത്ത ക്ഷേത്രമെന്ന ഖ്യാതിയും ആ ക്ഷേത്രം നേടി. രാജസ്ഥാനിലെ തനോട്ട് മാത ക്ഷേത്രത്തേക്കുറിച്ചാണ് ഇവിടെ ‌പറഞ്ഞുവരുന്നത്. രാജസ്ഥാന് പടിഞ്ഞാറായി ജെയ്സാല്‍മീര്‍ ജില്ലയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് അടുത്തായുള്ള കൊച്ചുഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Suresh Godara

09. ഇന്ത്യയുടെ വന്‍മതില്‍

09. ഇന്ത്യയുടെ വന്‍മതില്‍

ചൈന‌‌‌യിലെ വന്‍മതിലി‌നേക്കുറിച്ച് കേള്‍‌‌ക്കാത്തവര്‍ ഉണ്ടാകില്ല. ജീവിതത്തില്‍ ഒ‌‌രിക്കെലെങ്കിലും ചൈനയിലെ വന്‍മതില്‍ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ചൈനയി‌ലെ വന്‍മതിലിനോളം വരില്ലെങ്കിലും ചൈന വന്‍മ‌തില്‍ പോലെ ഒരു വലിയ കോട്ട ഇന്ത്യയില്‍ ഉണ്ട്. രാജസ്ഥാനിലെ കുംഭല്‍ഗാഡ് കോട്ടയേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. വിശദമായി വായിക്കാം

Photo Courtesy: Heman kumar meena

10. പ്രേതങ്ങളുടെ ഗ്രാമം

10. പ്രേതങ്ങളുടെ ഗ്രാമം

ആളൊഴിഞ്ഞ ഈ ഗ്രാമത്തെ‌ക്കുറിച്ച് പ്ര‌ചരിക്കുന്ന കഥകളൊന്നും ആളുകള്‍ക്ക് ‌പെട്ടന്നങ്ങ് വിശ്വസിക്കാന്‍ കഴിയാത്തതാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ഈ ഗ്രാമത്തില്‍ ആളുകള്‍ ജീവിച്ചിരുന്നു. എന്നാല്‍ ഒറ്റ രാത്രിയില്‍ ആളുകളെല്ലാം അപ്രത്യക്ഷമായെന്നാണ് പറയപ്പെടുന്നത്. രാജസ്ഥാനിലെ ജയ്സാല്‍‌മീറിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Suman Wadhwa

Read more about: rajasthan temples forts

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more