» »ഗുജറാത്തിനെ വേറിട്ട് നിർ‌ത്തുന്ന 15 കാഴ്ചകൾ

ഗുജറാത്തിനെ വേറിട്ട് നിർ‌ത്തുന്ന 15 കാഴ്ചകൾ

Written By:

ഒരു സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഗുജറത്തി‌ലേക്ക് സ‌ന്ദര്‍ശനം നടത്താന്‍ പ്രേ‌രിപ്പിക്കുന്നത് അവിടുത്തെ കാഴ്ചകളാണ്. ഒരു സഞ്ചാരികള്‍ തിരയുന്ന എല്ലാത്തരം കാഴ്ചകളും ഗുജറാത്തില്‍ ഉണ്ട്. ഹില്‍സ്റ്റേഷനുകള്‍, വന്യജീവി സങ്കേതങ്ങള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, ബീച്ചുകള്‍ അങ്ങനെയെ‌ല്ലാം.

ഗുജറാത്ത് ടൂറിസത്തെ ഏറ്റവും പ്രശസ്തമാക്കുന്ന 15 കാര്യങ്ങള്‍ നമുക്ക് ‌പ‌രിചയപ്പെടാം

ആന്ധ്രപ്രദേശിനെ വേറിട്ട് നിര്‍ത്തുന്ന 14 കാ‌ഴ്ചകള്‍

15. ഏഷ്യന്‍ സിംഹങ്ങളുടെ ആവാസ കേന്ദ്ര‌മായ ഗിര്‍

15. ഏഷ്യന്‍ സിംഹങ്ങളുടെ ആവാസ കേന്ദ്ര‌മായ ഗിര്‍

ഗുജറാത്തിലെ ഗിര്‍ ദേശീയോദ്യാനം പ്രകൃതി സ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസതന്നെയാണ്. ഗുജറാത്തിലെ ഗിര്‍നര്‍ ഹില്‍സ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഗിര്‍ ദേശീയോദ്യാനം കൂടി കാണേണ്ടുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. വിശദമായി വായിക്കാം
Photo Courtesy: Asim Patel

14. ഗുജറാത്തിന്റെ ഹില്‍സ്റ്റേഷനായ സപുതാര

14. ഗുജറാത്തിന്റെ ഹില്‍സ്റ്റേഷനായ സപുതാര

ഗുജറാത്തിലെ വരണ്ടു കിടക്കുന്ന മറ്റു സ്ഥലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സപുതാര. ഗുജറാത്തിലെ വടക്കകിഴക്കന്‍ മുഖവും പശ്ചിമഘട്ടത്തിലെ സഹ്യാദ്രിയിലെ രണ്ടാമത്തെ വലിയ പീഠഭൂമിയുമാണ് സപുതാര. പച്ചപ്പിനാലും ജൈവവൈവിധ്യത്തിനാലും സമൃദ്ധമായ സഹ്യാദ്രിയിലെ നിബിഡവനമായ സപുതാര ചിത്രസമാനമായ ഒരു ഹില്‍സ്റ്റേഷന്‍ കൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: JB Kalola (patel)

13. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് പാടമായ റാണ്‍ ഓഫ് കച്ച്

13. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് പാടമായ റാണ്‍ ഓഫ് കച്ച്

റണ്‍ ഓഫ് കച്ച്, എന്ന ഗ്രേറ്റ് റണ്‍ ഓഫ് കച്ചിനേക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു സ്ഥലം, നമ്മള്‍ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലം. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് പാടമായാണ് കച്ച് അറിയപ്പെടുന്നത്. ഏകദേശം പതിനായിരം സ്‌ക്വയര്‍ കിലോമീറ്ററില്‍ അധികമായി വ്യാപിച്ച് കിടക്കുന്ന ഈ സ്ഥലത്തെ ഉപ്പിന്റെ മരുഭൂമി എന്ന് വിളിക്കാം. വിശദ‌മായി വായിക്കാം

Photo Courtesy: Superfast1111

12. നവാബുമാരുടെ കരവിരുതില്‍ മഖ്ബാര പാലസ്

12. നവാബുമാരുടെ കരവിരുതില്‍ മഖ്ബാര പാലസ്

ഗുജറാത്തിലെ ജൂനഗഡില്‍ ആണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ആണ് ജുനാഗഡില്‍ ഈ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്.

Photo Courtesy: Raveesh Vyas

11. അഹമ്മദാ ബാദിലെ ശില്പ ചാരുതയാര്‍ന്ന ജുമാ മസ്ജിദ്

11. അഹമ്മദാ ബാദിലെ ശില്പ ചാരുതയാര്‍ന്ന ജുമാ മസ്ജിദ്

ഹിന്ദു, ജൈന ക്ഷേത്രങ്ങളില്‍ കാണുന്നതുപോലുള്ള നിരവധി കൊത്തുപണികളും ചിത്രങ്ങളും ജുമാ മസ്ജിദിലുണ്ട്. ജൈന ക്ഷേത്രങ്ങളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ താമരയുടെ ആകൃതിയിലാണ് മസ്ജിദിന്റെ നടുവിലെ മിനാരം. കൂടാതെ മസ്ജിദിന്റെ ചുമരുകളിലും മറ്റും ഓം എന്നെഴുതിയിരിക്കുന്നതായും കാണാം. വിശദമായി വായിക്കാം

Photo Courtesy: Aksi great, Dipan Shukla

10. കപ്പല്‍ നിര്‍മ്മാണ കേന്ദ്രമായി‌‌രുന്ന മാണ്ഡവി

10. കപ്പല്‍ നിര്‍മ്മാണ കേന്ദ്രമായി‌‌രുന്ന മാണ്ഡവി

അറേബ്യന്‍ സമുദ്രത്തിലെ മാണ്ഡവി തുറമുഖം ഒരു കാലത്ത് ഗുജറാത്തിലെയും, കച്ചിലെയും പ്രധാന തുറമുഖമായിരുന്നു. മുംബൈ, സൂറത്ത് തുറമുഖങ്ങള്‍ വന്നതോടെ ഈ പ്രതാപം നഷ്ടപ്പെട്ടുപോയി. 400 വര്‍ഷങ്ങളോളം കപ്പല്‍ നിര്‍മ്മാണമായിരുന്നു മാണ്ഡവിയിലെ പ്രധാന തൊഴില്‍. രുക്മാവതി നദിയുടെ കരയില്‍ ഇന്നും കൈകൊണ്ട് തടി ഉപയോഗിച്ച് കപ്പലുകള്‍ നിര്‍മ്മിക്കുന്നുണ്ട്. വിശദമായി വായിക്കാം

Photo Courtesy: યોગેશ કવીશ્વર

09. ജുള്‍ട്ടാ മിനാര്‍ എന്ന ഇളകുന്ന മിനാരങ്ങള്‍

09. ജുള്‍ട്ടാ മിനാര്‍ എന്ന ഇളകുന്ന മിനാരങ്ങള്‍

അഹമ്മദാബാദിലെ രണ്ട് ഇളകുന്ന മിനാരങ്ങളെയാണ് ജുള്‍ട്ടാ മിനാരങ്ങള്‍ എന്ന് വിളിക്കുന്നത്. സരംഗ്പൂര്‍ ധര്‍വാജയിലെ സിദി ബഷീര്‍ മോസ്‌കിന് മുന്‍വശത്തായാണ് ഇതില്‍ ആദ്യത്തേത്. അഹമ്മദാബാദ് റെയില്‍വേ സ്‌റ്റേഷന് മറുവശത്തുള്ള രാജ് ബിബി മോസ്‌കിനടുത്താണ് അടുത്തത്. അഹമ്മദാബാദിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളാണ് ഇവ രണ്ടും. വിശദമായി വായിക്കാം

Photo Courtesy: Shankhnath

08. 2300 വര്‍ഷത്തെ പഴക്കമുള്ള ഊപര്‍കോട്ട് കോട്ട

08. 2300 വര്‍ഷത്തെ പഴക്കമുള്ള ഊപര്‍കോട്ട് കോട്ട

ജുനാഗട്ടിലെ ഏറ്റവും പഴക്കം ചെന്ന കോട്ടയാണിത്. ഈ മേഖല പ്രധാന സഞ്ചാരകേന്ദ്രവുമാണ്. 2300 വര്‍ഷത്തെ ചരിത്രത്തിന്‍റെ തല്ലും തലോടലും അയവിറക്കി കഴിയുകയാണിത്. കോട്ടഭിത്തിക്ക് ചിലയിടങ്ങളില്‍ 20 മീറ്ററോളം ഉയരമുണ്ട്. ഇവിടെയുള്ള ഗുഹകള്‍ ഏ.ഡി.ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയില്‍ പണിതവയാണെന്ന് വിശ്വസിക്കപ്പെടുന്നു. വിശദമായി വായിക്കാം

Photo Courtesy: Bernard Gagnon

07. റാണി കീ വാവ് എന്ന പ്രശസ്തമായ പടിക്കിണര്‍

07. റാണി കീ വാവ് എന്ന പ്രശസ്തമായ പടിക്കിണര്‍

ഉദയമതി റാണിയാണ് 1063 ല്‍ ഭര്‍ത്താവിന്‍റെ സ്നേഹസ്മരണയ്ക്കായ് പടവുകളുള്ള ഈ കിണര്‍ വിസ്മയം പണിതത്. സോലങ്കി രാജവംശ സ്ഥാപകനായ ഭീംദേവ് ഒന്നാമനാണ് ഉദയമതിയുടെ ഭര്‍ത്താവ്. സരസ്വതിനദിയിലെ വെള്ളം വഹിച്ചുകൊണ്ടുവന്ന മണ്ണും ചെളിയും കിണറിന്‍റെ കുറെയേറെ പടവുകളെ മൂടിയിട്ടുണ്ട്. ഇനിയും നശിക്കാതെ അവശേഷിക്കുന്ന തൂണുകള്‍ സോലങ്കി വംശത്തെ കുറിച്ചും അവരുടെ ശിലാനൈപുണ്യത്തെയും പറ്റി സന്ദര്‍ശകരോട് വാചാലരാവും. വിശദമായി വായിക്കാം

Photo Courtesy: Bernard Gagnon

06. പൈതൃക നഗരമായ ചാമ്പനര്‍

06. പൈതൃക നഗരമായ ചാമ്പനര്‍

2004 ല്‍ പൈതൃകസമ്പന്നമായ ചമ്പാനറിനെ ഒരു യുനെസ്കോ സൈറ്റായി പ്രഖ്യാപിക്കുകയുണ്ടായി. ഇവിടെ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള വഡോദരയില്‍ നിന്ന് ബസ്സുകളും മറ്റു വാഹനങ്ങളും ചമ്പാനറിലേക്ക് സുലഭമായ് ലഭിക്കും. വിശദമായി വായിക്കാം

Photo Courtesy: Dipesh Bhatt

05. ച‌രിത്ര അവശിഷ്ടങ്ങള്‍ക്ക് പേരുകേട്ട വാദ്‌നഗര്‍

05. ച‌രിത്ര അവശിഷ്ടങ്ങള്‍ക്ക് പേരുകേട്ട വാദ്‌നഗര്‍

രണ്ട് മുതല്‍ ഏഴാം നൂറ്റാണ്ട് വരെ സമ്പന്നമായ ബുദ്ധമത പൈതൃകം നിലനിന്നിരുന്ന സ്ഥലമാണ് മെഹ്സാന ജില്ലയിലെ വാദ്നഗര്‍. ഉദ്ഖനനത്തില്‍ കണ്ടെടുത്ത ഈ പൗരാണിക സംസ്കൃതിയുടെ ശേഷിപ്പുകളാണ് വാദ്നഗര്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. വിശദമായി വായിക്കാം

Photo Courtesy: Kaushik Patel

04. സൂര്യ ക്ഷേത്രങ്ങളില്‍ ഒന്നായ മൊധേര സൂര്യക്ഷേത്രം

04. സൂര്യ ക്ഷേത്രങ്ങളില്‍ ഒന്നായ മൊധേര സൂര്യക്ഷേത്രം

ഇന്ത്യന്‍ ക്ഷേത്ര ശില്‍പ്പകലയുടെ മനോഹാരിത എടുത്തുകാണിക്കുന്ന ഒന്നാണ് മൊധേര സൂര്യക്ഷേത്രം. 900 വര്‍ഷത്തിന്റെ സമ്പന്നമായ ചരിത്രമുള്ള ഈ ക്ഷേത്രത്തിലേക്ക് മെഹ്സാനയില്‍ നിന്ന് 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് ദൂരം. വിശദമായി വായിക്കാം

Photo Courtesy: Bernard Gagnon

03. കാളി ക്ഷേത്രങ്ങളില്‍ ഒന്നായ പാവഗഢ്

03. കാളി ക്ഷേത്രങ്ങളില്‍ ഒന്നായ പാവഗഢ്

ചമ്പാനര്‍ ചരിത്രനഗരത്തിന് സമീപത്തുള്ള പാവഗഢ് മഹാകാളിയുടെ ചൈതന്യം കുടികൊള്ളുന്ന സ്ഥലം എന്ന നിലയില്‍ പ്രസിദ്ധമാണ്. കാലത്തിന്‍റെ നിരവധി പരീക്ഷണങ്ങളെ മറികടന്നാണ് മഹാകാളി ക്ഷേത്രം പാവഗഢ്കുന്നിന് മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Phso2

02. ജ്യോതിര്‍ ലിംഗങ്ങളില്‍ ഒന്നായ സോംനാഥ്

02. ജ്യോതിര്‍ ലിംഗങ്ങളില്‍ ഒന്നായ സോംനാഥ്

ശിവനെ ജ്യോതിലിംഗരൂപത്തില്‍ ആരാധിക്കുന്ന രാജ്യത്തെ പന്ത്രണ്ട് പ്രസിദ്ധ പുരാതന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സോംനാഥ് ക്ഷേത്രം. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ പ്രദേശമാണ് സോംനാഥ്. സൌരാഷ്ട്ര ദ്വീപിന്‍റെ തുരുത്തിലുള്ള തീരപ്രദേശമായ സോംനാഥിന്‍റെ ഒരുവശം അറബിക്കടലാണ്. വടക്ക് 6 കിലോമീറ്ററ്‍ അകലെ വിരാവലും 407 കിലോമീറ്റര്‍ അകലെ അഹമ്മദാബാദും സ്ഥിതി ചെയ്യുന്നു. വിശദമായി വായിക്കാം

Photo Courtesy: Anhilwara

01. ശക്തി പീഠങ്ങളില്‍ ഒന്നായ അംബാജി

01. ശക്തി പീഠങ്ങളില്‍ ഒന്നായ അംബാജി

പൗരാണിക ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അംബാജി. ശക്തിസ്വരൂപിണിയായ സതീദേവിയുടെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്. ഗുജറാത്തിന്‍റെയും രാജസ്ഥാന്‍റെയും അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബനാസ്കാന്ത ജില്ലയിലെ ഡാന്‍റ താലൂക്കില്‍ ഗബ്ബാര്‍ കുന്നിന്‍റെ മുകളിലാണ് അംബാജി മാതായുടെ പീഠം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Emmanuel DYAN

Read more about: gujarat, temples, beaches