» »പാസ്‌പോര്‍ട്ട് മാറ്റിവെക്കാം... ആറുമാസംകൊണ്ട് സന്ദര്‍ശിക്കാം ഈ നഗരങ്ങള്‍

പാസ്‌പോര്‍ട്ട് മാറ്റിവെക്കാം... ആറുമാസംകൊണ്ട് സന്ദര്‍ശിക്കാം ഈ നഗരങ്ങള്‍

Written By: Elizabath

2017 അവസാനിക്കാന്‍ ഇനിയുമുണ്ട് ആറുമാസംകൂടി ബാക്കി. ഇത്രയും നാളായിട്ടും ഒരു നല്ല യാത്ര പോയില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കേണ്ട. നന്നായി പ്ലാന്‍ ചെയ്താല്‍ അടിപൊളിയായി പോയിവരാവുന്ന ഇഷ്ടംപോലെ യാത്രകള്‍ നമുക്ക് പോകാം. തിരുവനന്തപുരം മുതല്‍ കാശ്മീര്‍ വരെ നീണ്ടു കിടക്കുന്ന ഇന്ത്യയെ യാത്രകളിലൂടെ അറിയാന്‍ ഇതാ മികച്ച 15 സ്ഥലങ്ങള്‍.

 മണ്‍റോ തുരുത്ത്

മണ്‍റോ തുരുത്ത്

കേരളത്തില്‍ പ്രശസ്തിയിലേക്കുയരുന്ന മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കൊല്ലത്തെ മണ്‍റോ തുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്തുള്ള തുരുത്തില്‍ കൂടിയുള്ള വഞ്ചി യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പഴമയുടെ തനിമയും സംസ്‌കാരവും കാത്തു സൂക്ഷിക്കുന്ന തുരുത്തിലെ നിവാസികള്‍ കയര്‍ പിരിക്കല്‍ പോലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവരാണ്.

pc: Girish Gopi

ശ്രീനഗര്‍

ശ്രീനഗര്‍

ജമ്മുകാശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനമാണ് ശ്രീനഗര്‍. ഝലം നദിയുടെ ഇരുകരകളിലുമായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തടാകങ്ങള്‍ക്കും ഹൗസ് ബോട്ടുകള്‍ക്കും പേരുകേട്ട ഇവിടം സഞ്ചാരികളുടെ സ്വര്‍ഗ്ഗമായാണ് അറിയപ്പെടുന്നത്.

pc: ZeePack

കാസര്‍ദേവി ഗ്രാമം

കാസര്‍ദേവി ഗ്രാമം

ഉത്തരാഖണ്ഡിന്റെ കിരീടത്തിലെ ആരും കാണാത്ത ആഭരണമാണ് കാസര്‍ദേവി ഗ്രാമം. ആത്മീയതയിലൂന്നിയ ടൂറിസമാണ് ഇവിടുത്തേത്.
സ്വാമി വിവേകാനന്ദന്‍ ഇവിടുത്തെ മലനിരകളിലിരുന്ന് ധ്യാനിച്ചിരുന്നത്രെ.

ഡാനിഷ് ആചാര്യനായ സുന്യതാ ബാബ, ടിബറ്റന്‍ ബുദ്ധിസ്റ്റ് ആയിരുന്ന ലാമ അംഗാരിക ഗോവിന്ദ, അമേരിക്കന്‍ കവി അലന്‍ ഗിന്‍സ്‌ബെര്‍ഗ്, നോബെല്‍ പുരസ്‌കാര ജേതാവ് ബോബ് ഡിലന്‍ എന്നിവര്‍ ഇവിടുത്തെ പ്രശസ്തരായ താമസക്കാരില്‍ ചിലര്‍ മാത്രമാണ്.

യൗവ്വനം വീണ്ടെടുക്കാന്‍ ഇവിടെ വന്നു താമസിച്ചാല്‍ മതിയെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

pc: Evenmadderjon

സലൗലിം ഡാം

സലൗലിം ഡാം

ത്രി-ഡി ആകൃതിയില്‍ പണികഴിപ്പിച്ച ഒരു അപൂര്‍വ്വമായ ഡാമാണ് ഗോവയിലെ സലൗലിം ഡാം. ഭാഗികരമായ എര്‍ത്ത ഡാമായ സലൗലിമില്‍
റിവര്‍വോയറിലെ വെള്ളം ഒരു വലിയ കിണര്‍ പോലെയുള്ള ഭാഗികമായ ആര്‍ച്ചിലേക്കു പോകും. അന്‍പതടി താഴ്ചയില്‍ പതിക്കുന്ന വെള്ളം വീണ്ടും അവിടുന്ന് ഒരു ഗര്‍ത്തത്തിലൂടെ നൂറടി താഴ്ചയിലേക്ക് പോകും. ജലസോതന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഈ ഡാം സൗത്ത് ഗോവയിലാണ് സ്ഥിതി ചെയ്യുന്നത്.

pc: Portugal Editor Exploration

 ഓലി

ഓലി

ലോകത്തിലെ പ്രമുഖ്യ സ്‌കീയിങം കേന്ദ്രങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡിലെ ഓലി. ഹിമാലയന്‍ മലനിരകളുടെ ദൃശ്യങ്ങളാല്‍ മനോഹരമായിരിക്കുന്ന ഇവിടം ബദരിനാഥിലേക്കുള്ള വഴിയിലാണ് സ്ഥിതി ചെയ്യുന്നത്.
മഞ്ഞുകാലത്തെ ഇവിടുത്തെ ട്രക്കിങ് ഏറെ പ്രശസ്തമാണ്. ഏഷ്യയിലെ ഏറ്റവും നീളമുള്ള കേബിള്‍ കാര്‍ യാത്ര ഓലിയുടെ മാത്രം പ്രത്യേകതയാണ്. നാലു കിലോമീറ്റര്‍ ദൂരത്തില്‍ ജോഷി മഠ് മുതല്‍
ഓലിഗൊണ്ടോള വരെയാണ് കേബിള്‍ കാര്‍ യാത്ര.

pc: Amit Shaw

മണികരണ്‍

മണികരണ്‍

പ്രളയശേഷം മനു മനുഷ്യനെ പുനസൃഷ്ടിച്ചതെന്ന് കരുതുന്ന സ്ഥലമാണ് ഹിമാചല്‍ പ്രദേശിലെ മണികരണ്‍.
സിക്കുമത വിശ്വാസികളുടെയും ഹിന്ദുക്കളുടെയും പുണ്യകേന്ദ്രമാണിത്. എത്ര കടുത്ത മഞ്ഞിലും ചൂടുവെള്ളം ഒഴുകുന്ന രണ്ടു ചൂടുനീരുറവകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
പാര്‍വ്വതി വാലിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന മണികരണിന്റെ പ്രകൃതിഭംഗി ആസ്വദിക്കേണ്ടതു തന്നെയാണ്.

pc: Himanshu Jain

ആന്‍ഡമാന്‍

ആന്‍ഡമാന്‍

ആഴക്കടലില്‍ പവിഴപ്പുറ്റുകള്‍ കണ്ട് കടലിന്റെ നീലിമയില്‍ ഒരു യാത്ര ചെയ്യാന്‍ കൊതിക്കാത്തവരായി ആരാണുള്ളത്. കൂടാതെ സെല്ലുലാര്‍ ജയില്‍ മുതല്‍ കൊടുംവനങ്ങളും പാറക്കെട്ടുകളും ദ്വീപുകളും നിറഞ്ഞ ഭൂമിയിലെ ഒരു കൊച്ചുസ്വര്‍ഗ്ഗം തന്നെയാണ് ഇവിടം.

pc: Rajeev Rajagopalan

ലാമയാരു

ലാമയാരു

ചന്ദ്രന്റെ ഭൂപ്രകൃതി പോലെ തോന്നിപ്പിക്കുന്ന ലാമയാരു എന്ന അത്ഭുതസ്ഥലം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. ശ്രീനഗര്‍-ലേ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം മൂണ്‍സ്‌കേപ് എന്നാണ് അറിയപ്പെടുന്നത്.
ഇവിടെ കണ്ടിരിക്കേണ് പ്രധാന കാഴ്ച ലാമയാരു മൊണാസ്ട്രി എന്ന ടിബറ്റന്‍ ബുദ്ധിസ്റ്റ് ആശ്രമമാണ്

pc: Kondephy

മുല്ലയാനഗിരി

മുല്ലയാനഗിരി

മൗണ്ടന്‍ ബൈക്കിങ്ങിന്റ അനന്തസാധ്യതകള്‍ തുറന്നിടുന്ന ഒരിടമാണ് കര്‍ണ്ണാടകയിലെ ഏറ്റവും വലിയ മലയായ മുല്ലയാനഗിരി. പശ്ചിമഘട്ടത്തെ തൊട്ടുകിടക്കുന്ന കാട്ടിലൂടെ മുന്‍കൂട്ടി പ്രവചിക്കാനാവാത്ത കാലാവസ്ഥയില്‍ നടത്തുന്ന ഇവിടുത്തെ ട്രക്കിങ് ഏറെ പ്രശസ്തമാണ്.

pc: robi

മലാന

മലാന

ഇന്ത്യയിലെ ഏറ്റവും നിഗൂഢതകള്‍ നിറഞ്ഞ ഒരിടമാണ് ഹിമാചല്‍പ്രദേശിലെ മലാന. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യവ്യവസ്ഥയുള്ള ഇവിടം മലാന ക്രീം എന്നറിയപ്പടുന്ന കഞ്ചാവിന് ഏറെ പ്രശസ്തമാണ്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിന്‍മുറക്കാരാണ് എന്നു വിശ്വസിക്കുന്ന ഇവിടുത്തുകാര്‍ പുറംലോകമായ് യാതൊരു ബന്ധത്തിലും ഏര്‍പ്പെടാന്‍ താല്‍പര്യമില്ലാത്തവരാണ്.

pc:Anees Mohammed KP

ഗുല്‍മാര്‍ഗ്

ഗുല്‍മാര്‍ഗ്

കാശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗുല്‍മാര്‍ഗ്. ഇവിടുത്തെ ആകാശക്കാഴ്ചകള്‍ കാണാനായി ഒരുക്കിയിരിക്കുന്ന ഗോണ്ടോള ലിഫ്റ്റ് എന്നറിയപ്പെടുന്ന കേബിള്‍ കാര്‍ യാത്രയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഗുല്‍മാര്‍ഗില്‍ നിന്ന് കോങ്ദൂര്‍ വരെയും കോങ്ദൂരില്‍ നിന്ന് അഫ്രാവത് വരെയും രണ്ട് വിഭാഗങ്ങളായിട്ടാണ് യാത്ര. ഹിമാലയപര്‍വ്വത നിരകളുടെ മനോഹരമായ കാഴ്ചയാണ് കേബിള്‍ കാര്‍ യാത്രയുടെ രസം.

pc:Colin Tsoi

ബേലംഗുഹ

ബേലംഗുഹ

ഇന്ത്യയിലെ പ്രശസ്തമായ ഗുഹകളിലൊന്നാണ് ആന്ധ്രാപ്രദേശിലെ കര്‍ണ്ണൂല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബേലംഗുഹ. ഭൂമിക്ക് 150 അടി താഴ്ചയില്‍ മൂന്നു കിലോമീറ്ററോളം ദൂരത്തില്‍ നടക്കാനുള്ള സൗകര്യമാണ് സഞ്ചാരികളെയും സാഹസികരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ സഞ്ചാരികള്‍ക്ക് ഒന്നരകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കാന്‍ അനുവാദമുള്ളത്. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

pc: Venkasub

 കൊണാര്‍ക്ക് സൂര്യക്ഷേത്രം

കൊണാര്‍ക്ക് സൂര്യക്ഷേത്രം

ഭാരതീയ ശില്പകലയുടെ കിരീടംവെയ്ക്കാത്ത ഉദാഹരണമാണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്രം. ഒഡീഷയിലെ പൂരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തെ വിദേശികള്‍ ബ്ലാക്ക പഗോഡ എന്നാണ് വിളിക്കുന്നത്. ഏഴു കുതിരകള്‍ രണ്ടു ഭാഗങ്ങളിലായി 12 വീതം ചക്രമുള്ള ഒരു രഥം വലിക്കുന്ന മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ഒരു സൂര്യഘടികാരം കൂടിയാണ്. ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴല്‍ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിച്ചിരുന്നതിനാലാണ് ഇതിനെ സൂര്യഘടികാരം എന്നു വിശേഷിപ്പിക്കുന്നത്.

pc: Thamizhpparithi Maari

നാഥുലാ പാസ്

നാഥുലാ പാസ്

ഹിമാലയന്‍ മലനിരകളിലൂടെ സിക്കിമിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന നാഥുലാ പാസ് ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന നേരിട്ടുള്ള സഞ്ചാരമാര്‍ഗ്ഗമായ നാഥുലാ പാസ് ലോകത്തിലെ ഏറ്റവും ഉയരമേറിയ യാത്രമാര്‍ഗ്ഗങ്ങളിലൊന്നാണ്.

pc: ParthVaghela19

പൂക്കളുടെ താഴ്‌വര

പൂക്കളുടെ താഴ്‌വര

സാഹസികതയെ പ്രണയിക്കുന്നവര്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്‌വര. യൂനസ്‌കോയുയെ സംരക്ഷിത മേഖലയായ ഇവിടം ഒരു ദേശീയോദ്യാനം കൂടിയാണ്. നിരവധി അപൂര്‍വ്വ പൂച്ചെടികളും സസ്യങ്ങളും ജീവികളും അധിവസിക്കുന്ന ഈ താഴ്‌വരയില്‍ വിദേശികളടക്കം നിരവധി ആളുകള്‍ ട്രക്കിങ്ങിനായി എത്താറുണ്ട്.

pc: Araghu