01. ദീപങ്ങളുടെ ആഘോഷം
ഇന്ത്യയിലെ ജനപ്രിയ ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ദീപങ്ങളുടെ ആഘോഷമായ ദീപാവലി ഒരിക്കലും മിസ് ചെയ്യരുതാത്ത ആഘോഷങ്ങളിൽ ഒന്നാണ്.
Photo Courtesy: Siddarth Varanasi
02. ജനക്കൂട്ടത്തിന്റെ ആഘോഷം
കുംഭമേളയേക്കുറിച്ച് കേട്ടാൽ മാത്രം പോര ജീവിതത്തിൽ ഒരിക്കലെങ്കിലും കുംഭമേളയിൽ പങ്കെടുത്തിരിക്കണം. ചിത്രങ്ങളും പകർത്തണം
Photo Courtesy: Seba Della y Sole Bossio
03. പുണ്യഘട്ടുകൾ
വാരണാസിയുടെ പുണ്യഘട്ടുകളിലൂടെ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കണം. ഗംഗയുടെ തീരത്തെ ഈ പടിക്കെട്ടുകൾ നിങ്ങളെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.
Photo Courtesy: Ken Wieland
04. പൂരങ്ങളുടെ പൂരം
ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ആഘോഷങ്ങളിൽ ഒന്നാണ് നമ്മുടെ തൃശൂർ പൂരം.
Photo Courtesy: Brian Holsclaw
05. കൈറ്റ് ഫെസ്റ്റിവൽ
ജയ്‌പൂറിലെ കൈറ്റ് ഫെസ്റ്റിവൽ ഒരിക്കലും മിസ് ചെയ്യരുതാത്ത ആഘോഷങ്ങളിൽ ഒന്നാണ്.
Photo Courtesy: Meena Kadri
06. മലമുകളിലെ തടാകം
സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിലായി സ്ഥിതി ചെയ്യുന്ന തടാകങ്ങളിൽ ഏറ്റവും വലിയ തടാകമായ സൊമോറി തടാകം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അത്ഭുതങ്ങളിൽ ഒന്നാണ്.
Photo Courtesy: Bharath Kumar V
07. മരുഭൂമിയുടെ സൗന്ദര്യം
ഗുജറാത്തിലെ റൺ ഓഫ് കച്ചിന്റെ സൗന്ദര്യം തീർച്ചയായും നിങ്ങളുടെ ക്യാമറയിൽ പകർത്തിയിരിക്കേണ്ട കാഴ്ചയാണ്.
Photo Courtesy: Anurag Agnihotri
08. ഡെക്കാൻ ഒഡീസി
ഇന്ത്യയിലെ ഏറ്റവും ആഢംബര ട്രെയിൻ ആയ മഹാരാജ എക്സ്പ്രസിന്റെ ചിത്രം നിങ്ങൾ തീർച്ചയായും ക്യാമറയിൽ പകർത്തേണ്ട ഒന്നാണ്.
Photo Courtesy: Simon Pielow
09. നിറങ്ങളുടെ ആഘോഷം
നിറങ്ങളുടെ ആഘോഷമായ ഹോളി ആഘോഷം നിങ്ങൾ ക്യാമറയിൽ പകർത്തിയില്ലെങ്കിൽ അതൊരു നഷ്ടമായിരിക്കും.
Photo Courtesy: Sreeram Nambiar
10. കേരളത്തിന്റെ കായൽ ഭംഗി
കേരളത്തിന്റെ കായൽ ഭംഗി നിങ്ങൾ ഒരിക്കലും മറക്കാതെ ക്യാമറയിൽ പകർത്തേണ്ട കാഴ്ചയാണ്.
Photo Courtesy: Ryan
11. ഡാർജിലിംഗിലെ തേയിലത്തോട്ടം
ഡാർജിലിംഗിലെ തേയിലത്തോട്ടം നിങ്ങളുടെ ക്യാമറയിൽ പകർത്തേണ്ട കാഴ്ചകളിൽ ഒന്നാണ്.
Photo Courtesy: Anilbharadwaj125
12. ഒട്ടകങ്ങളുടെ ആഘോഷം
പുഷ്കർ മേള എന്ന് അറിയപ്പെടുന്ന രാജസ്ഥാനിലെ പുഷ്കറിലെ ആഘോഷം നിങ്ങളുടെ ക്യാമറയിൽ തീർച്ചയായും പകർത്തിയിരിക്കേണ്ടതാണ്.
Photo Courtesy: Koshy Koshy from Faridabad, Haryana, India
13. കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ
ഉദയവും അസ്തമയവും കാണാവുന്ന കന്യാകുമാരിയിലെ ഉദയാസ്തമയ കാഴ്ചകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാതിരിക്കേണ്ട കാഴ്ചയാണ്.
Photo Courtesy: Nikhil B
14. ഊട്ടിയിലെ ട്രെയിൻ
ജീവിതത്തിൽ ഒരിക്കലെങ്കിലും ക്യാമറയിൽ പകർത്തേണ്ട കാഴ്ചയാണ് ഊട്ടിയിലെ മൗണ്ടേൻ റെയിൽവേയുടെ കാഴ്ച.
Photo Courtesy: Michael varun
15. താജ്‌മഹൽ
ലോക അത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹലിന്റെ ചിത്രങ്ങൾ നിങ്ങൾ ക്യാമറയിൽ പകർത്തിയില്ലെങ്കിൽ അതിലും വലിയ നാണക്കേടില്ല.
Photo Courtesy: Akshatha Inamdar