Search
  • Follow NativePlanet
Share
» »നിങ്ങളുടെ ഭാര്യയുടെ പരിഭവം മാറ്റാൻ ഇന്ത്യയിലെ 15 കാൽപ്പനിക സ്ഥലങ്ങൾ

നിങ്ങളുടെ ഭാര്യയുടെ പരിഭവം മാറ്റാൻ ഇന്ത്യയിലെ 15 കാൽപ്പനിക സ്ഥലങ്ങൾ

By Anupama Rajeev

വിവാഹ വാർഷികം, ജന്മ‌ദിനം, ഹണിമൂൺ തുടങ്ങിയ‌വ ആഘോഷിക്കാൻ മാത്രമല്ല ദമ്പതിമാർ യാത്ര പോകുന്നത്. ഒരുമിച്ച് ഒന്ന് യാത്ര ചെയ്യണമെന്ന് മനസിൽ തോന്നുമ്പോൾ വേറെയൊന്നും ആലോചിക്കാതെ വിദൂര സ്ഥലങ്ങളിലേക്ക് യാത്ര പോകുന്ന ദമ്പതിമാരുണ്ട്.

ഓരോ യാത്രയിലും സ്വ‌ച്ഛവും ശാന്തവുമായ സ്ഥലങ്ങളിൽ ‌സമാധാനത്തോടെ ചെലവഴിക്കാൻ കിട്ടുന്ന അവസങ്ങൾ അവരുടെ ബന്ധങ്ങൾ കൂടുതൽ ഊഷ്മഷളമാകുകയാണ് പതിവ്. ദമ്പതിമാർക്ക് പരസ്‌പരം കൂടുതൽ മനസിലാക്കാനും യാത്രകൾ സഹായിക്കുന്നു

നിങ്ങൾക്ക് നിങ്ങളുടെ ‌പ്രിയപ്പെട്ടവരോടൊപ്പം അധികനേരം ചെലവിടാൻ ‌സമയം കിട്ടുന്നില്ലെന്ന വിഷമം ഉണ്ടെങ്കിൽ ആ വിഷമം മാറ്റാൻ രണ്ടുപേരും ഒരുമിച്ച് യാത്ര ചെയ്യുന്നത് വളരെ നല്ലതാണ്.

ദമ്പതിമാർക്ക് യാത്ര പോകാൻ പറ്റിയ ഇന്ത്യയിലെ 25 സ്ഥലങ്ങൾ പരിചയപ്പെടാം

01. കോവളം, കേരള

01. കോവളം, കേരള

ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരമായ കോവളം ബീച്ചിന് പറയാന്‍ കഥകളേറെയുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ റൊമാന്റിക് ഡെസ്റ്റിനേഷനുകളിൽ ഒന്നുകൂടിയാണ് ഈ സ്ഥലം.

Photo Courtesy: Mehul Antani

02. പൂക്കളുടെ താഴ്വര, ഉത്തരാഖണ്ഡ്

02. പൂക്കളുടെ താഴ്വര, ഉത്തരാഖണ്ഡ്

ഉത്താരാഖണ്ഡിലെ പൂക്കളുടെ താഴ്വര പ്രണയിതാക്കളുടെയും ദമ്പതികളുടേയും ഒരു ഉല്ലാസ കേന്ദ്രം കൂടിയാണ്. ഗോവിന്ദഘഢ്‌ വഴി ഹേമകുണ്ഡ്‌ സാഹിബിലേക്കുള്ള പാതയിലാണ്‌ പൂക്കളുടെ താഴ്‌വര സ്ഥിതി ചെയ്യുന്നത്‌. ഘന്‍ഘാരിയ ഗ്രാമത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന താഴ്‌വരയെ ചുറ്റി മഞ്ഞുമൂടിയ മലനിരകള്‍ കാണാം.

Photo Courtesy: Alosh Bennett

03. ആൻഡമാൻ

03. ആൻഡമാൻ

ആള്‍ത്തിരക്കില്ലാത്ത ശാന്തമായ ഏകാന്തതയുടെ സൗന്ദര്യം നുകരാന്‍ കഴിയുന്ന തീരങ്ങളാണ് ആളുകള്‍ അന്വേഷിയ്ക്കുന്നത്. ശാന്തമായ കടല്‍ത്തീരമാസ്വദിയ്ക്കാന്‍ അത്രയേറെ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍.

Photo Courtesy: Joseph Jayanth

04. ജയ്സാൽമീർ, രാജസ്ഥാൻ

04. ജയ്സാൽമീർ, രാജസ്ഥാൻ

മരുഭൂമിയുടെ രത്‌നം എന്ന് അറിയപ്പെടുന്ന ജയ്‌സാല്‍മീര്‍ സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലാണ്. ക്യാമല്‍ സഫാരിയാണ് ഇവിടെ എത്തുന്ന പ്രണയിതാക്കളെ ആകര്‍ഷിപ്പിക്കുന്ന എറ്റവും വലിയകാര്യം. രാജകീയ പ്രൗഢിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കോട്ടകളും കൊട്ടാരങ്ങളുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

Photo Courtesy: Tomas Belcik

05. കൊടൈക്കനാൽ, തമിഴ്നാട്

05. കൊടൈക്കനാൽ, തമിഴ്നാട്

ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി എന്ന് അറിയപ്പെടുന്ന കൊടൈക്കനാല്‍ സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ ഹില്‍സ്റ്റേഷന്‍ ആണ്. സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന ഒരു ഹണിമൂണ്‍ പറുദീസയാണ് ഇത്.

Photo Courtesy: Ramkumar

06. മൂന്നാർ, കേരളം

06. മൂന്നാർ, കേരളം

ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷനായ മൂന്നാർ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Himanisdas

07. ദമാൻ ആൻഡ് ദിയു

07. ദമാൻ ആൻഡ് ദിയു

പ്രകൃതി മനോഹരവും ശാന്തസുന്ദരവുമായ സ്ഥലത്ത്‌ അവധിക്കാലം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവെങ്കില്‍ തീര്‍ച്ചയായും ദമന്‍ & ദിയു തിരഞ്ഞെടുക്കാം.

Photo Courtesy: India Untravelled

08. ലോണാവ്‌ല, മഹാരാഷ്ട്ര

08. ലോണാവ്‌ല, മഹാരാഷ്ട്ര

സമുദ്രനിരപ്പില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തില്‍ 38 സ്ക്വയര്‍ വിസ്തീര്‍ണ്ണ ത്തില്‍ കിടക്കുന്ന അതി സുന്ദരമായ ഈ ഹില്‍ സ്റ്റേഷന്‍ അപൂര്‍വ്വ സൌന്ദര്യമുള്ള സഹ്യാദ്രി മലകളുടെ ഭാഗമാണ്.

Photo Courtesy: Solarisgirl

09. ഡാർജിലിംഗ്, വെസ്റ്റ്ബംഗാൾ

09. ഡാർജിലിംഗ്, വെസ്റ്റ്ബംഗാൾ

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ആണ് പ്രണയിതാക്കള്‍ക്ക് നിര്‍ഭയം യാത്ര ചെയ്യാവുന്ന മറ്റൊരു സ്ഥലം. മൗണ്ടേന്‍ ടോയ് ട്രെയിന്‍ ആണ് ഡാര്‍ജിലിംഗിന്റെ മറ്റൊരു പ്രത്യേകത.

Photo Courtesy: Partha Sarathi Sahana

10. ഷിംല, ഹിമാചൽ പ്രദേശ്

10. ഷിംല, ഹിമാചൽ പ്രദേശ്

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സംസ്ഥാനങ്ങളിൽ ഒന്നായ ഹിമാചൽ പ്രദേ‌ശിന്റെ തലസ്ഥാനമായ ഷിംല പ്രണ‌യിതാക്കളുടെ പറുദീസ കൂടിയാണ്.

Photo Courtesy: Frapestaartje

11. നൈനിറ്റാള്‍, ഉത്തരാഖണ്ഡ്

11. നൈനിറ്റാള്‍, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ സുന്ദരമായ ഒരു ഹില്‍സ്റ്റേഷനാണ് നൈനിറ്റാള്‍. ഹിമാലയന്‍ മലനിരകളുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന നൈനിറ്റാളിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ തടാകങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നാഷണല്‍ പാര്‍ക്കായ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് നൈനിറ്റാളിന് സമീപത്തായാണ്.

Photo Courtesy: Abhishek gaur70

12. പനാജി, ഗോവ

12. പനാജി, ഗോവ

ഗോവയുടെ തലസ്ഥാനമായ പനാജി ദമ്പതിമാർക്ക് നിർഭയം യാത്ര ചെയ്യാന്‍ കഴിയുന്ന സ്ഥലമാണ്. സുന്ദരമായ ബീച്ചുകളും ബീച്ച് പാര്‍ട്ടികളുമാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Photo Courtesy: Aaron C

‌13. സ്പിതി, ഹിമാചൽ പ്രദേശ്

‌13. സ്പിതി, ഹിമാചൽ പ്രദേശ്

ഹിമാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായുള്ള ഹിമാലയന്‍ താഴ്‌വരയാണ് സ്പിതി. മധ്യഭാഗത്തായുള്ള സ്ഥലം എന്നാണ് സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്.

Photo Courtesy: Dinudey Baidya

14. ചിറാപുഞ്ചി, മേഘാലയ

14. ചിറാപുഞ്ചി, മേഘാലയ

മേഘാലയിലെ ഖാസി മലമേഖലയിലാണ് ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തെ ഒരു ടൂറിസം കേന്ദ്രമായി വികസിപ്പിച്ചത് ബ്രീട്ടീഷുകാരാണ്. ചിറാപുഞ്ചിയിലെ കൗതുകങ്ങള്‍ കണ്ടറിഞ്ഞ് നമുക്ക് ഒന്ന് യാത്ര പോകാം.

Photo Courtesy: Subharnab Majumdar

15. അരക്കുവാലി, ആന്ധ്രപ്രദേശ്

15. അരക്കുവാലി, ആന്ധ്രപ്രദേശ്

ടൂറിസത്തിന്റെ കച്ചവടവല്‍ക്കരണത്തിനു ബലിയാടാകാത്ത തെക്കേ ഇന്ത്യയിലെ ചുരുക്കം ചില മനോഹരമായ പ്രദേശങ്ങളിലൊന്നാണ് അരക്കു വാലി. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണം ജില്ലയിലാണ് പ്രകൃതി സൗന്ദര്യവും തനിമയും ഒത്തിണങ്ങി നില്‍ക്കുന്ന ഈ മനോഹര താഴ്വരകള്‍ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Yalla.vamsi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more