» »വേന‌ൽ ചൂട് കൂടും മുൻപ് സഞ്ച‌രിക്കേണ്ട സ്ഥലങ്ങൾ

വേന‌ൽ ചൂട് കൂടും മുൻപ് സഞ്ച‌രിക്കേണ്ട സ്ഥലങ്ങൾ

Written By:

പ്ര‌ഭാതത്തെ കുളിരണിയിക്കുന്ന തണുപ്പ് കുറഞ്ഞ് വരികയാണ്. പകൽ സമയത്ത് തെളിഞ്ഞ് നിൽ‌ക്കുന്ന സൂര്യൻ ‌വരാൻ പോകുന്ന വേനലിന്റെ കാ‌‌ഠിന്യം വെളിപ്പെടുത്തി തരുകയാണ്. മാർച്ച് മാസം പകുതിയാകുമ്പോഴേക്കും വേന‌‌ൽ ചൂട് കൂടും. വേനൽക്കാലത്ത് അഭയം ഹിൽസ്റ്റേഷനുകൾ മാത്രമായിരിക്കും.

വേനൽ വരുന്നതിന് മുൻപ് യാത്ര ചെയ്യാൻ പറ്റിയ 15 സ്ഥലങ്ങൾ പരിചയപ്പെടാം. വേനൽക്കാലമായാൽ ഇവിടേയ്ക്കുള്ള യാത്ര ദുഷ്കരമായിരിക്കും. നിങ്ങൾക്ക് സുപരിചിതമായ ‌സ്ഥലങ്ങൾ ഈ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കന്‍ ശ്രമിച്ചിട്ടുണ്ട്.

01. പച്ച്‌മര്‍ഹി, മധ്യപ്രദേശ്

01. പച്ച്‌മര്‍ഹി, മധ്യപ്രദേശ്

വിന്ധ്യ - സത്‌പുര പര്‍വ്വത നിരകളില്‍ സ്ഥിതി ചെയ്യുന്ന പച്‌മറി എന്ന സുന്ദരമായ ഹില്‍സ്റ്റേഷനാണ് മധ്യപ്രദേശിന് സ്വന്തമായിട്ടുള്ള ഏക ഹില്‍സ്റ്റേഷന്‍. ഒക്ടോബറില്‍ സുന്ദരമായ കാലവസ്ഥയാണ് ഇവിടെ. വിശദമായി വായിക്കാം

Photo Courtesy: Manishwiki15

02. കച്ച്, ഗുജറാത്ത്

02. കച്ച്, ഗുജറാത്ത്

റണ്‍ ഓഫ് കച്ച്, എന്ന ഗ്രേറ്റ് റണ്‍ ഓഫ് കച്ചിനേക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു സ്ഥലം, നമ്മള്‍ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലം. ഒക്ടോബറില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ കച്ചിനേക്കുറിച്ച് വിശദമായി വായിക്കാം

Photo courtesy: anurag agnihotri

03. ഹംപി, കര്‍ണാട‌ക

03. ഹംപി, കര്‍ണാട‌ക

ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ആര്‍ക്കും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത സാമ്രാജ്യമാണ് വിജയനഗര സാമ്രാജ്യം. നശിച്ച് പോയാ ആ സാമ്രാജ്യത്തിന്റെ അവസാന ശേഷിപ്പുകള്‍ ഇന്നും നശിക്കാതെ കിടക്കുന്ന സ്ഥലമാണ് കര്‍ണാടകയിലെ ഹംപി. ഒക്ടോബറില്‍ സുന്ദരമായ കാലവസ്ഥയാണ് ഹം‌‌പിയില്‍. വിശദമായി വായി‌ക്കാം

Photo courtesy: Bjørn Christian Tørrissen

04. ദിഘ, പശ്ചിമ ബംഗാൾ

04. ദിഘ, പശ്ചിമ ബംഗാൾ

വര്‍ഷങ്ങളായി കൊല്‍ക്കത്ത, ഖരഗ്‌പൂര്‍ നിവാസികളും പശ്ചിമ ബംഗാളിലെ തീരദേശ നഗരവാസികളും വാരാന്ത്യം ആസ്വാദ്യമാക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണ്‌ ദിഘ. ഒക്ടോബര്‍ മാസമാണ് ദിഘ സന്ദര്‍ശിക്കാന്‍ ‌പറ്റിയ സമയം. വിശദമാ‌യി വായിക്കാം

Photo courtesy: Biswarup Ganguly

05. ഗണപതിപൂലെ, മഹാരാഷ്ട്ര

05. ഗണപതിപൂലെ, മഹാരാഷ്ട്ര

കരീബിയിന്‍ ബീച്ചുകളോട് കിടപിടിക്കുന്ന ഇന്ത്യയുടെ വിശ്രുതമായ കടല്‍ത്തീര വിനോദസഞ്ചാരകേന്ദ്രമാണ് ഗണപതിപുലെ. മുംബൈയില്‍ നിന്നും ഏകദേശം 375 കിലോമീറ്റര്‍ ദൂരമുണ്ട് കൊങ്കണ്‍ പ്രദേശത്തെ ഈ മനോഹരമായ ബീച്ചിലേക്ക്. ഒക്ടോ‌ബര്‍ യാത്രയ്ക്ക് പറ്റിയ സ്ഥ‌ലമാണ് ഈ കടല്‍ത്തീരം. വിശദമായി വായിക്കാം

Photo courtesy: Pdsaw

06. മഹാബലി‌പുരം, തമി‌ഴ്നാട്

06. മഹാബലി‌പുരം, തമി‌ഴ്നാട്

തമിഴ്നാട് സംസ്ഥാനത്തിലെ കാഞ്ചീപുരം ജില്ലയിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്.'മാമല്ലാപുരം' എന്നാണ് മഹാബലിപുരത്തിന്റെ ഇപ്പോഴത്തെ ഔദ്യോഗിക നാമം. ഏഴാം നൂറ്റാണ്ടിലെ പ്രശസ്തമായ 'പല്ലവ' രാജവംശത്തിന്റെ തുറമുഖനഗരമായിരുന്നു ഇത്. ചെന്നൈ‌യില്‍ നിന്ന് ഒക്ടോബര്‍ മാസം പോകാന്‍ പറ്റിയ സ്ഥലമാണ് മഹാബലി‌പുരം. വിശദമായി വായി‌ക്കാം

Photo courtesy: KARTY JazZ

07. നള‌ന്ദ, ബിഹാര്‍

07. നള‌ന്ദ, ബിഹാര്‍

ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് നളന്ദ എന്ന ആഗോള യൂനിവേഴ്സിറ്റിയുടെ അവശിഷ്ടങ്ങള്‍ സഞ്ചാരികള്‍ക്കായി സംരക്ഷിച്ച് നിര്‍ത്തിയിരിക്കുന്നത്. വിശദമായി വായിക്കാം

Photo courtesy: Photo Dharma

08. ജോധ്പൂര്‍, രാജസ്ഥാന്‍

08. ജോധ്പൂര്‍, രാജസ്ഥാന്‍

രാജസ്ഥാനിലെ രണ്ടമത്തെ വലിയ മരുനഗരമാണ് ജോധ്പൂര്‍. ജോധ്പൂര്‍ നഗരത്തിനു രണ്ട് വിളിപ്പേരുകളുണ്ട്. സൂര്യനഗരമെന്നും നീല നഗരമെന്നും. ഈ നഗരത്തിന്റെ പ്രത്യേകതകളെ ഈ പേരുകളിലൊതുക്കാം. തെളിഞ്ഞ സൂര്യപ്രകാശത്താല്‍ ആതപപൂര്‍ണ്ണമായ ജോധ്പൂരിനു സൂര്യനഗരം എന്ന വിളിപ്പേര് തികച്ചും യോജിച്ചതാണ്. വിശദമായി വായിക്കാം

Photo courtesy: Ghirlandajo

09. അമൃത്‌സര്‍, പഞ്ചാബ്

09. അമൃത്‌സര്‍, പഞ്ചാബ്

അമൃതസരോവര്‍ എന്നറിയപ്പെടുന്ന തടാകത്തിന്റെ പേരില്‍ നിന്നാണ് ഈ നഗരത്തിന് അമൃത്സര്‍ എന്ന പേര് ലഭിച്ചത്. ഈ തടാകത്തിന്റെ മധ്യത്തിലാണ് സുവര്‍ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo courtesy: Diego Delso

10. ജയ്സാല്‍മീര്‍, രാജസ്ഥാന്‍

10. ജയ്സാല്‍മീര്‍, രാജസ്ഥാന്‍

ജയ്സാല്‍മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയായ ഈ നഗരം പാക്കിസ്ഥാന്‍, ബികാനെര്‍, ജോധ്പൂര്‍ എന്നിവയുമായി അതിര്‍ത്തി പങ്കുവെക്കുന്നു. രാജസ്ഥാന്‍റെ തലസ്ഥാന നഗരിയായ ജയ്പൂരില്‍ നിന്നും 575 കിലോമീറ്റര്‍ അകലെയാണ് ജയ്സാല്‍മീര്‍. വിശദമായി വായിക്കാം

Photo courtesy: Honzasoukup

11. ബാന്ധവ്‌ഗഡ് നാഷണല്‍ പാര്‍ക്ക്, മധ്യപ്രദേശ്

11. ബാന്ധവ്‌ഗഡ് നാഷണല്‍ പാര്‍ക്ക്, മധ്യപ്രദേശ്

വിന്ധ്യാപര്‍വ്വത നിരയുടെ താഴ്വാരങ്ങളിലാണ് ബാന്ധവ്‌ഗഡ് എന്ന വനഭൂമി. കേവലം ഒരു വനമെന്ന ശീര്‍ഷകത്തിന് കീഴില്‍ ഒതുങ്ങുന്നതല്ല ബാന്ധവ്‌ഗഡ്‍. വൃക്ഷങ്ങളുടെ നിബിഢതയും സസ്യജന്തുക്കളുടെ വകഭേദങ്ങളും വിവിധങ്ങളായ പറവകളും അരുവിയും കുളിരും കൂട്ടിനുള്ള ഒരു മാതൃകാവനം എന്നതിലുപരി വന്യസൌന്ദര്യത്തിന്റെ അപൂര്‍വ്വ ജനുസ്സായ വെള്ളക്കടുവകളുടെ ആവാസകേന്ദ്രമാണിത്. വിശദമായി വായിക്കാം

Photo Courtesy: Koshy Koshy

12. വാരണാ‌സി, ഉത്തര്‍പ്രദേശ്

12. വാരണാ‌സി, ഉത്തര്‍പ്രദേശ്

ഹിന്ദു വിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് വാരണാസി. കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഉത്തര്‍ പ്രദേശിലെ ഈ നഗരത്തില്‍ പുരാതനകാലം മുതലേ ജനവാസം ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. വിശദമായി വായിക്കാം

Photo Courtesy: Ekabhishek

13. സപുതാര, ഗുജറാത്ത്

13. സപുതാര, ഗുജറാത്ത്

ഗുജറാത്തിലെ വരണ്ടു കിടക്കുന്ന മറ്റു സ്ഥലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സപുതാര. പച്ചപ്പിനാലും ജൈവവൈവിധ്യത്തിനാലും സമൃദ്ധമായ സഹ്യാദ്രിയിലെ നിബിഡവനമായ സപുതാര ചിത്രസമാനമായ ഒരു ഹില്‍സ്റ്റേഷന്‍ കൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: nevil zaveri

14. കോവളം

14. കോവളം

ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരമായ കോവളം ബീച്ചിന് പറയാന്‍ കഥകളേറെയുണ്ട്. വിശദമായി വാ‌യിക്കാം

Photo Courtesy: deepgoswami

15. പോണ്ടിച്ചേരി

15. പോണ്ടിച്ചേരി

നാല്‌ മനോഹരങ്ങളായ ബീച്ചുകളാണ്‌ പോണ്ടിച്ചേരിയുടെ ഏറ്റവും വലിയ സവിശേഷത. പ്രോംനാദെ ബീച്ച്‌, പാരഡൈസ്‌ ബീച്ച്‌, സെറിനിറ്റി ബീച്ച്‌, ഓറോവില്‍ ബീച്ച്‌ എന്നീവയാണ്‌ ആ നാല്‌ ബീച്ചുകള്‍. വിശ‌ദമായി വായിക്കാം

Photo Courtesy: Praveen