Search
  • Follow NativePlanet
Share
» »മൈസൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന 20 സ്ഥലങ്ങള്‍

മൈസൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന 20 സ്ഥലങ്ങള്‍

By Maneesh

അവധിക്കാലത്ത് മൈസൂരിലേക്ക് യാത്ര ചെയ്യുന്നവരുണ്ട്. സഞ്ചാരികളെ ഏറ്റവും ആകര്‍ഷിപ്പിക്കുന്ന കര്‍ണാടകയിലെ ടൂറിസ്റ്റ് കേ‌ന്ദ്രങ്ങളില്‍ ഒന്നാണ് മൈസൂര്‍. വടക്കന്‍ കേരളത്തില്‍ നിന്ന് വളരെ എളു‌പ്പ‌ത്തില്‍ എത്തിച്ചേരാം എന്നതാണ് മലയാളികള്‍ക്കിടയില്‍ മൈസൂരിന് ഇത്ര സ്വീകാര്യത ല‌ഭിച്ചത്.

മൈസൂരില്‍ പോകുന്നവര്‍ അറിയാന്‍മൈസൂരില്‍ പോകുന്നവര്‍ അറിയാന്‍

മൈസൂരിലുള്ളവര്‍ക്കും അറിയില്ല മൈസൂരിനേക്കുറിച്ചുള്ള ഈ 10 കാര്യങ്ങള്‍മൈസൂരിലുള്ളവര്‍ക്കും അറിയില്ല മൈസൂരിനേക്കുറിച്ചുള്ള ഈ 10 കാര്യങ്ങള്‍

ഈ അവധിക്കാലത്ത് നിങ്ങള്‍ മൈസൂരിലേക്ക് യാത്ര തിരിക്കുകയാണെങ്കില്‍, മൈസൂര്‍ പാലസും മൃഗശാലയും, വൃ‌ന്ദാവനവും മാത്രം കണ്ട് തിരിച്ച് വരരുത്. മൈസൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന 10 സ്ഥലങ്ങള്‍ പരിചയപ്പെടാം

01. തലക്കാട്, 49 കിലോമീറ്റര്‍

01. തലക്കാട്, 49 കിലോമീറ്റര്‍

മൈസൂരില്‍ നിന്ന് 49 കിലോമീറ്റര്‍ അകലെയായാണ് തലക്കാട് സ്ഥിതി ചെയ്യുന്നത്. തലക്കാടിനെ കൂടുതല്‍ മനോഹരമാക്കുന്നത് കാവേരി നദിയാണെന്ന് പറയാതെ വയ്യ. കാവേരിയുടെ തീരങ്ങളില്‍ നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍ മനോഹരമാണ്. പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍മാത്രം കാണാന്‍ കഴിയുന്ന പഞ്ചലിംഗദര്‍ശനത്തിന്റെ പേരിലും തലക്കാട് പ്രശസ്തമാണ്. വിശദമായി വായിക്കാം

Photo Courtesy: Alok567gupta

02. സംഗമ, 119 കിലോമീറ്റര്‍

02. സംഗമ, 119 കിലോമീറ്റര്‍

മൈസൂരില്‍ നിന്ന് 119 കിലോമീറ്റര്‍ അകലെയായാണ് സംഗമ സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്നും 92 കിലേമീറ്റര്‍ ദൂരെയായി നിലകൊള്ളൂന്ന നയനമനോഹരമായ പിക്‌നിക് സ്‌പോട്ടാണ് സംഗമം. അര്‍ക്കാവകി നദി കാവേരിയുമായി കൂടിച്ചേരുന്ന ഇടമാണ് സംഗമം എന്ന പേരില്‍ പ്രശസ്തമായ ഈ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. ബാംഗ്ലൂരില്‍ നിന്നും രണ്ടുമണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വിശദമായി വായിക്കാം

Photo Courtesy: Rayabhari
03. ടി നരസിപുര

03. ടി നരസിപുര

മൈസൂരിന് സമീപത്തയാണ് തിരുമാല്‍ കൂടല്‍ നരസിപുര എന്ന നരസിപുര സ്ഥിതി ചെയ്യുന്നത്. കബനി നദി കാവേരി നദിയുമായി സംഗമിക്കുന്നത് ഇവിടെയാണ്. ദക്ഷിണേന്ത്യയിലെ പ്രയാഗ് എന്ന് അറിയപ്പെടുന്ന ഈ സ്ഥലത്ത് മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ കുംഭമേള നടക്കാറുണ്ട്.
Photo Courtsy: Nvvchar

04. ശിവാന സമുദ്ര, 78 കിലോമീറ്റര്‍

04. ശിവാന സമുദ്ര, 78 കിലോമീറ്റര്‍

മൈസൂ‌രില്‍ നിന്ന് 78 കിലോമീറ്റര്‍ അകലെയായാണ് ശിവാന സമുദ്ര സ്ഥിതി ചെയ്യുന്നത്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് ശിവാനസമുദ്രമെന്നും ശിവസമുദ്രമെന്നും അറിയപ്പെടുന്ന പ്രശസ്ത പിക്‌നിക് സ്‌പോട്ട്. പുണ്യനദിയായ കാവേരിയിലാണ് ശിവന്റെ കടല്‍ എന്നര്‍ത്ഥം വരുന്ന ശിവാനസമുദ്രമെന്ന സുന്ദരദ്വീപ് നിലകൊള്ളുന്നത്. കാവേരി നദിയില്‍ രൂപം കൊണ്ട രണ്ട് പ്രശസ്ത വെള്ളച്ചാട്ടങ്ങളാണ് ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നത്. വിശദമായി വായിക്കാം

Photo Courtsy: MikeLynch

05. ഭീമേശ്വരി, 84 കിലേമീറ്റര്‍

05. ഭീമേശ്വരി, 84 കിലേമീറ്റര്‍

കാവേരി നദിയുടെ കരയിലായി വനമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ പറ്റിയസ്ഥലമാണ്. അതിനാല്‍ നിരവധി പ്രകൃതി സ്നേഹികള്‍ ഇവിടെ എത്താറുണ്ട്. കാനന മധ്യത്തിലായാലും കാവേരി നദിയിലായാലും നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന നിരവധി സാഹസിക വിനോദങ്ങളാണ് ഇവിടെയുള്ളത്. ബാംഗ്ലൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയായാണ് ഭീമേശ്വരി സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtsy: Manoj Vasanth

06. ശ്രീരംഗപട്ടണം, 19 കിലോമീറ്റര്‍

06. ശ്രീരംഗപട്ടണം, 19 കിലോമീറ്റര്‍

മൈസൂ‌രില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയായാണ് ശ്രീരംഗ‌പട്ടണം സ്ഥിതി ചെയ്യുന്നത്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചരിത്രപരമായും സാംസ്‌കാരികപരമായും വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ശ്രീരംഗപട്ടണം. കാവേരി നദിയുടെ രണ്ട് ശാഖകള്‍ക്കിടയിലാണ് 13 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണത്തിലായി ശ്രീരംഗപട്ടണം സ്ഥിതിചെയ്യുന്നത്. കര്‍ണാടക സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഒന്നായ മൈസൂരിന്റെ തൊട്ടടുത്തായാണ് ശ്രീരംഗപട്ടണത്തിന്റെ കിടപ്പ്. വിശദമായി വായിക്കാം.

Photo Courtesy: PP Yoonus

07. മേലുകോട്ട

07. മേലുകോട്ട

കര്‍ണാടകയില്‍ മൈസൂരിനടുത്തായി മാണ്ഡ്യാ ജില്ലയിലെ പാണ്ഡവപുര താലുക്കിലാണ് മേലുകോട്ട സ്ഥിതി ചെയ്യുന്നത്. കര്‍ണാടകയിലെ പരിപാവനമായ സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് മേലുകോട്ടെ. തിരുനാരായണപുരം എന്നായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്. ജയലളിതയുടെ ജന്മസ്ഥലം ഇവിടെയാണ്. വിശദ‌‌മായി വായിക്കാം

Photo Courtesy: Bharath12345
08. തലക്കാവേരി

08. തലക്കാവേരി

കാവേരി നദി ഉത്ഭവിക്കുന്ന സ്ഥലം എന്ന് പറയപ്പെടുന്ന തലക്കാവേരി അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രവും ടൂറിസ്റ്റ് കേന്ദ്രവും ആണ്. മടിക്കേരിയില്‍ നിന്ന് 48 കിലോമീറ്റര്‍ ദൂരമുണ്ട് തലക്കാവേരിയിലേക്ക്. മടിക്കേരിയില്‍ നിന്ന് ഭാഗമണ്ഡലവഴിയാണ് തലക്കാവേരിയില്‍ എത്തിച്ചേരേണ്ടത്. വിശദമായി വായിക്കാം

Photo courtesy: Vinayaraj

09. ഭാഗമണ്ഡല

09. ഭാഗമണ്ഡല

ഭാഗമണ്ഡലയും തലക്കാവേരി പോലെ തന്നെ പ്രശസ്തമായ ഒരു ടൂറിസ്റ്റ്കേന്ദ്രമാണ്. മടിക്കേരിയില്‍ നിന്ന് 40 കിലോമീറ്റര്‍ ആണ് ഭാഗമണ്ഡലയിലേക്കുള്ള ദൂരം. ഇവിടുത്തെ ത്രിവേണി സംഗമം പ്രശസ്തമാണ്. മൂന്ന് നദികളുടെ സംഗമമാണ് ത്രിവേണി സംഗമം. തലക്കാവേരിയില്‍ നിന്ന് ഒഴുകിവരുന്ന കാവേരി നദിയിലേക്ക് കനക, സുജോതി എന്നീ നദികള്‍ സംഗമിക്കുന്ന സ്ഥലമായതിനാലാണ് ഇതിനെ ത്രിവേണി സംഗമം എന്ന് പറയുന്നത്. നദികള്‍ സംഗമിക്കുന്നത് പുറമേ കാണാന്‍ കഴിയില്ല. ഭൂഗര്‍ഭത്തിലാണ് നദീ സംഗമം നടക്കുന്നത്. കൂടുതല്‍ വായിക്കാം

Photo courtesy: Rkrish67

10. ബൈ‌ലകുപ്പേ

10. ബൈ‌ലകുപ്പേ

ടിബറ്റുകാരുടെ കുടിയേറ്റസ്ഥലമാണ് ബൈലക്കുപ്പ. ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റിയന്‍ സെറ്റില്‍മെന്റാണ് ഇവിടുത്തേത്. കുശാല്‍ നഗറില്‍ നിന്നും 6 കിലോമീറ്ററുണ്ട് ബൈലക്കുപ്പയിലേയ്ക്ക്. ലുഗ്‌സം സാംഡുപ്ലിങ്, ഡിക്കൈ ലാര്‍സോയ് എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങളിലായിട്ടാണ് ടിബറ്റുകാരുടെ അധിവാസം.

Photo Courtesy: Aneezone at ml.wikipedia

11. കുശാല്‍ നഗര്‍

11. കുശാല്‍ നഗര്‍

കര്‍ണാടകയില്‍ കാവേരി തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണങ്ങളില്‍ ഒന്നാണ് കുശാല്‍ നഗര്‍. കൂര്‍ഗ് ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കുശാല്‍ നഗറിന് ആ പേര് ലഭിച്ചതിന് പിന്നില്‍ ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട് ഒരു കഥപറയാനുണ്ട്. ടിപ്പു ജനിച്ച വിവരം അറിഞ്ഞതിന്റെ സന്തോഷത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ഹൈദര്‍ അലി ആയിരുന്നത്രേ കുശാല്‍ നഗറിന് ആ പേരിട്ടത്. ആസമയത്ത് ഹൈദരാലി കുശാല്‍ നഗറില്‍ ആയിരുന്നു എന്നാണ് കഥ. വിശദമായി വായിക്കാം

Photo Courtesy: Kmkutty at English Wikipedia

12. നിസര്‍ഗധാമ

12. നിസര്‍ഗധാമ

കാവേരി നദി വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നതിനിടെ നിരവധി ദ്വീപുകളും തീര്‍ത്തിട്ടുണ്ട്. അത്തരത്തില്‍ ഒരു ദ്വീപാണ് നിസര്‍ഗധാമ. കര്‍ണാടകയില്‍ കൂര്‍ഗ് ജില്ലയില്‍ കുശാല്‍ നഗറിന് സമീപത്തായാണ് നിസര്‍ഗധാമ സ്ഥിതി ചെയ്യുന്നത്. കര്‍ണാടക വനം വകുപ്പാണ് മുളംകാടുകള്‍ നിറഞ്ഞ ഈ ദ്വീപ് പരിപാലിക്കുന്നത്. കൂടുതല്‍ വായിക്കാം

Photo Courtesy: Akarsh Simha

13. ദുബാരെ

13. ദുബാരെ

കാവേരി നദിയുടെ തീരങ്ങളെല്ലാം തന്നെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ദുബാരെ അതില്‍ ഒന്ന് മാത്രം, മറ്റു സ്ഥലങ്ങളില്‍ നിന്ന് ദുബാരെയെ വേറിട്ട് നിര്‍ത്തുന്നത് അവിടുത്തെ എലിഫന്റ് ക്യാമ്പ് ആണ്. തൃശൂര്‍ പൂരത്തിന് ആനകളെ കാണുന്നത് പോലെ വെറുതെ ആനകളെ കണ്ടിട്ട് പോകാനുള്ള സ്ഥലമല്ല ഇത്. ആനകളെ അടുത്തറിയാനുള്ള സ്ഥലം. കൂടുതല്‍ വായിക്കാം

Photo Courtesy: Philanthropist 1

14. ചാമുണ്ഡി ഹില്‍സ്, എട്ട് കിലോമീറ്റര്‍

14. ചാമുണ്ഡി ഹില്‍സ്, എട്ട് കിലോമീറ്റര്‍

മൈസൂര്‍ നഗരത്തില്‍ നിന്നും ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരെയായാണ് ചാമുണ്ഡി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ഈ മലയുടെ മുകളിലാണ് പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം. മഹിഷാസുര മര്‍ദ്ദിനിയായ ചാമുണ്ഡിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പാര്‍വ്വതീദേവിയുടെ അവതാരമായ ചാമുണ്ഡി വോഡയാര്‍ രാജവംശത്തിന്റെ ദേവിയാണ്.

Photo Courtesy: Philanthropist 1

15. നഞ്ച‌ന്‍ഗുഡ്, 23 കിലോമീറ്റര്‍

15. നഞ്ച‌ന്‍ഗുഡ്, 23 കിലോമീറ്റര്‍

കര്‍ണാടക സംസ്ഥാനത്തെ മൈസൂര്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 2155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രനഗരമാണ് നഞ്ചന്‍ഗുഡ്. ഗംഗന്മാരും അതിനുശേഷം ഹൊയ്‌സാലരും പിന്നീട് മൈസൂര്‍ വോഡയാര്‍ രാജാക്കന്മാരുമാണ് നഞ്ചന്‍ഗുഡ് ഭരിച്ചിരുന്നത്. ശ്രീരംഗപട്ടണം തലസ്ഥാനമാക്കി ഭരിച്ചിരുന്ന ഹൈദര്‍ അലിക്കും പുത്രന്‍ ടിപ്പു സുല്‍ത്താനും നഞ്ചന്‍ഗുഡുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു. വിശദമായി വായിക്കാം

Photo Courtesy: Prof tpms
16. ശ്രാവണ ബലഗോള, 83 കിലേമീറ്റര്‍

16. ശ്രാവണ ബലഗോള, 83 കിലേമീറ്റര്‍

ഒറ്റക്കല്ലില്‍ തീര്‍ത്ത ബാഹുബലി പ്രതിമയാണ് ശ്രാവണബലെഗോളയിലെ പ്രധാന ആകര്‍ഷണം. ബാഹുബലി പ്രതിമയെ ഗോമേതേശ്വരന്‍ എന്നും വിളിക്കും. ബാഹുബലി പ്രതിമയ്‌ക്കൊപ്പം സവിശേഷമായ മറ്റുചില പ്രാധാന്യങ്ങളും ശ്രാവണബലെഗോളയ്ക്കുണ്ട്. തെക്കേ ഇന്ത്യയില്‍ ജൈനമതം പ്രചരിപ്പിക്കുന്നതില്‍ സവിശേഷ സ്ഥാനം വഹിച്ച ഭരണാധികാരിയായിരുന്നു ചന്ദ്രഗുപ്ത മൗര്യന്‍. നിരവധി യുദ്ധങ്ങള്‍ ജയിച്ച് നാടുകള്‍ വെട്ടിപ്പിടിച്ച ശേഷം ചന്ദ്രഗുപ്തമൗര്യന്‍ എല്ലാം ഉപേക്ഷിച്ച് ശ്രാവണബലെഗോളയിലെത്തി മോക്ഷം പ്രാപിക്കുകയായിരുന്നു. വിശദമായി വായിക്കാം

Photo Courtesy: Nithin bolar k
17. നാഗര്‍ഹോളെ, 85 കിലോമീറ്റര്‍

17. നാഗര്‍ഹോളെ, 85 കിലോമീറ്റര്‍

സര്‍പ്പനദി എന്നാണ് നാഗര്‍ഹോളെ എന്ന കന്നഡ വാക്കിന്റെ അര്‍ത്ഥം. സര്‍പ്പത്തിന്റെ ഇഴച്ചില്‍പോലെ വളഞ്ഞുപുളഞ്ഞൊഴുകുന്ന നദിയാണ് അപൂര്‍വ്വ ജീവജാലങ്ങളുടെ സംരക്ഷിത ആവാസ കേന്ദ്രമായ നാഗര്‍ഹോളെയ്ക്ക് ഈ പേര് നല്‍കിയത്. ദക്ഷിണ കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലാണ് കാവേരിനദിയുടെ കൈവഴിയായ കബനിയുടെ കരയിലായി നാഗര്‍ഹോളെ സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Yathin S Krishnappa
18. കബനി, 95 കിലോമീറ്റര്‍

18. കബനി, 95 കിലോമീറ്റര്‍

ബാംഗ്ലൂരില്‍ നിന്നും 163 കിലോമീറ്റര്‍ യാത്രചെയ്താല്‍ വന്യജീവി സങ്കേതത്തിനും ഫോറസ്റ്റ് കാഴ്ചകള്‍ക്കും പേരുകേട്ട കബനിയിലെത്താം. നാഗര്‍ഹോളെ നേച്ചര്‍ റിസര്‍വ്വിന്റെ ഭാഗമാണ് കബനി വന്യജീവി സങ്കേതം. കബനി നദിയുടെ പതനസ്ഥാനമായതിനാലാണ് ഈ റിസര്‍വ്വ് ഫോറസ്റ്റിന് കബനി എന്ന പേര് ലഭിച്ചത്. വിശദമായി വായിക്കാം

Photo Courtesy: Gnissah
19. സിദ്ധാപൂര്‍, 95 കിലോമീറ്റര്‍

19. സിദ്ധാപൂര്‍, 95 കിലോമീറ്റര്‍

പ്രകൃതി സൗന്ദര്യമാര്‍ന്ന ദൃശ്യങ്ങള്‍ക്ക് പേരുകേട്ട കര്‍ണാടകത്തിലെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് സിദ്ധാപ്പൂര്‍. കുടക് ജില്ലയിലാണ് സിദ്ധാപ്പൂര്‍ സ്ഥിതി ചെയ്യുന്നത്. സുന്ദരവും ശാന്തവുമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സിദ്ധാപ്പൂരില്‍ വര്‍ഷം തോറും നിരവധി യാത്രികരാണ് എത്തിച്ചേരുന്നത്. കാപ്പി, ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കണ്ണെത്താദൂരം പരന്നപകിടക്കുന്ന പൈനാപ്പിള്‍ തോട്ടങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് സിദ്ധാപ്പൂര്‍. വിശദമായി വായിക്കാം

Photo Courtesy: Prof tpms
20. ബി ആര്‍ ഹില്‍സ്

20. ബി ആര്‍ ഹില്‍സ്

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക ജില്ലയായ ചാമരാജ്‌പേട്ടിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ബി ആര്‍ ഹില്‍സ്. വിശദമായി വായിക്കാം

Photo Courtesy: Dineshkannambadi at en.wikipedia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X