ലേ - മണാലി ഹൈവേ
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ റോഡാണ് ലേ - മണാലി ഹൈവേ. ഈ റോഡിനേക്കുറിച്ച് കേൾക്കാത്ത സഞ്ചാരികൾ ഉണ്ടാകില്ല. സമുദ്ര നിരപ്പിൽ നിന്ന് 3962 മീറ്റർ ഉയരത്തിലായാണ് ഈ റോഡ് നീളുന്നത്.
Photo Courtesy: Steve Hicks
ഹിമാലയൻ താഴ്വരകളിലൂടെ
മണാലി, സാൻസ്കാർ താഴ്വര, ലാഹൗൾ, സ്പ്തി താഴ്വര തുടങ്ങിയ സുന്ദരമായ താഴ്വരകളിലൂടെയാണ് ഈ റോഡ് നീളുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തിരിക്കേണ്ട റോഡുകളിൽ ഒന്നാണ് ഈ റോഡ്.
Photo Courtesy: Narender9
ഹിൽകാർട്ട് റോഡ്
ബാഗ്‌ദോദ്ര - ഡാർജിലിംഗ് എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിന് സമാന്തരമായിട്ടാണ് ഡാർജിലിംഗ് ടോയ് ട്രെയിൻ പാത കടന്നു പോകുന്നത്. തേയിലത്തോട്ടങ്ങളുടെ പച്ചപ്പാണ് ഈ റോഡിനെ മനോഹരമാക്കുന്നത്.
Photo Courtesy: alenka_getman
വളവ് തിരിവുകൾ
മലഞ്ചെരിവിലൂടെ വളവുകളും തിരിവുകളും കടന്നുള്ള നിങ്ങളുടെ യാത്ര അക്ഷരാർത്ഥത്തിൽ സുന്ദരമായ ഒന്നായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
Photo Courtesy: AHEMSLTD
ജോധ്‌പൂർ - ജയ്സാൽമീർ
മരുഭൂമിയിലൂടെയുള്ള യാത്രയാണ് ഈ റോഡ് ട്രിപ്പിനെ അവിസ്മരണീയമാക്കുന്നത്. രാജസ്ഥാനിലെ രണ്ട് മരൂഭൂ നഗരങ്ങളായ ജോധ്‌പൂരിനേയും ജയ്സാൽമീറിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവമായിരിക്കും സഞ്ചാരികൾക്ക് നൽകുന്നത്.
Photo Courtesy: Sandeep Kaul
മരുഭൂകാഴ്ചകൾ
സുന്ദരമായ ഈ റോഡ് യാത്രയിൽ മരുഭൂമി മാത്രമല്ല സഞ്ചാരികൾക്ക് കാണാൻ കഴിയുക. നിരവധി കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളും വഴിയിലുടെ നീളം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതായി കാണാം.
Photo Courtesy: Daniel Villafruela.
ശ്രീനഗർ - ലേ
ജമ്മുകശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗർ മുതൽ ലേ വരേയുള്ള പാതയും സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇന്ത്യൻ പാതകളിൽ ഒന്നാണ്
Photo Courtesy: Lev Yakupov
ചരിത്രത്തിലൂടെ
ചരിത്രം ഉറങ്ങുന്ന ഈ പാതയിലൂടെയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തതാണ്.
Photo Courtesy: Vyzasatya
ഹിന്ദുസ്ഥാൻ ടിബറ്റ് റോഡ്
ലോകത്തിലെ തന്നെ അപകടകരമായ റോഡുകളില്‍ ഒന്നായ ഹിമാചലിലെ ദേശീയ പാത 22 എന്ന പഴയ ഹിന്ദുസ്ഥാന്‍ ടിബറ്റ് റോഡിനെക്കുറിച്ച് കേട്ടിട്ടുള്ള സഞ്ചാരികള്‍, ആ റോഡിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്യാന്‍ കൊതിച്ചിട്ടുണ്ടാവും.
Photo Courtesy: Felix Dance
കിന്നൗര്‍ താഴ്വര
ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ താഴ്വരയും സ്പിതിയും കൂടാതെ നിരവധി ഹിമാലയന്‍ ഗ്രാമങ്ങളിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്. ഡല്‍ഹിക്ക് സമീപത്തെ ചാണ്ഡിഗഢില്‍ നിന്ന് ആരംഭിച്ച് 1000 കിലോമീറ്റര്‍ നീളുന്ന ഈ യാത്രയ്ക്ക് ഏകദേശം ഒന്‍പത് ദിവസം വേണ്ടി വരും.
Photo Courtesy: Manojkhurana