» » യാത്ര പോണ്ടിച്ചേരിയിലേക്കാണോ.. താമസം..???

യാത്ര പോണ്ടിച്ചേരിയിലേക്കാണോ.. താമസം..???

Written By: Elizabath

കൊളോണിയല്‍ വാഴ്ചയുടെ അടയാളങ്ങള്‍ ഇനിയും അവശേഷിക്കുന്ന ഒരിടമാണ് പോണ്ടിച്ചേരി. കാഴ്ചകള്‍ ആസ്വദിക്കുന്നതിനോടൊപ്പം ഇവിടുത്തെ താമസവും പ്രധാനമാണ്. പോണ്ടിച്ചേരിയെ അടയാളപ്പെടുത്തിയ ചില സ്ഥലങ്ങളിലെ താമസം യാത്രയെ മൊത്തത്തില്‍ മാറ്റി മറിക്കും എന്നതില്‍ സംശയമില്ല. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് നഗരം.

പോണ്ടിച്ചേരിയില്‍ പോകുമ്പോള്‍ ആറായിരം രൂപയില്‍ താഴെ മാത്രം ചിലവില്‍ താമസസൗകര്യം ലഭിക്കുന്ന കുറച്ച് സ്ഥലങ്ങള്‍ നോക്കാം.

ഹോട്ടല്‍ ഡി ലോറിയന്റ്

ഹോട്ടല്‍ ഡി ലോറിയന്റ്


ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ സൗന്ദര്യം കൊളോണിയല്‍ ഹോട്ടലില്‍
ആസ്വദിക്കണമെങ്കില്‍ ഹാട്ടല്‍ ഡി ലോറിയന്റ് തിരഞ്ഞെടുക്കാം. 1760 ല്‍ നിര്‍മ്മിച്ച ഈ ഹോട്ടല്‍ ഫ്രഞ്ച്- തമിഴ് രുചികള്‍ക്ക് പ്രസിദ്ധമാണ്.

 ലെസ് ഹിബിസ്‌കസ്

ലെസ് ഹിബിസ്‌കസ്


നഗരത്തിന്റെ നിറങ്ങളിലലിഞ്ഞ് ഒരു വീട്. ലളിതമായി പറയുകയാണെങ്കില്‍ ലെസ് ഹിബിസ്‌കസിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

മന്ത്ര ഗാര്‍ഡന്‍ വില്ല

മന്ത്ര ഗാര്‍ഡന്‍ വില്ല

വേപ്പുമരങ്ങളാല്‍ ചുറ്റപ്പെട്ട് വീടിന് സമാനമായ ഒരിടം. ഒത്തിരി ദിവസം പോണ്ടിച്ചേരിയില്‍ തങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് മന്ത്ര ഗാര്‍ഡന്‍ വില്ല തിരഞ്ഞെടുക്കാം.

ലാ വില്ലാ ശാന്തി

ലാ വില്ലാ ശാന്തി

പോണ്ടിച്ചേരിയിലെ ഓള്‍ഡ് ഫ്രഞ്ച് ടൗണില്‍ സ്ഥിതി ചെയ്യുന്ന 19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ റിസോര്‍ട്ട് പൗരാണികതയുടെയും ആധുനികതയുടെയും മിശ്രണമാണ്. എഴുത്തുകാരുടെ ഒരു സ്ഥിരം സങ്കേതമായും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

ഡി ഡ്യൂപ്ലിക്‌സ്

ഡി ഡ്യൂപ്ലിക്‌സ്

18-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വില്ലയായിരുന്ന ഈ ഹോട്ടല്‍ മേയറുടെ വസതിയായിരുന്നു. ഡിസൈനര്‍ ഹോട്ടലായി മാറിയ ഡി ഡ്യൂപ്ലിക്‌സ് ഇപ്പോള്‍ അപൂര്‍വ്വമായ ഫ്രഞ്ച് രുചികള്‍ വിളമ്പുന്ന ഒരിടം കൂടിയാണ്. കൊളോണിയല്‍ രുചികള്‍ക്ക് പ്രസിദ്ധമാണ് ഡി ഡ്യൂപ്ലിക്‌സ്.

മാങ്കോ ഹില്‍

മാങ്കോ ഹില്‍

മാവുകള്‍ നിറഞ്ഞു നില്‍ക്കുന്ന കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിയോടു ചേര്‍ന്നുള്ള ഹോട്ടലാണ് മാങ്കോ ഹില്‍ . തായ് രീതിയിലുള്ള കോട്ടേജില്‍ നിന്നുള്ള കടല്‍ക്കാഴ്ച ഏറെ മനോഹരമാണ്