Search
  • Follow NativePlanet
Share
» »ചുണ്ണാമ്പിൽ നിർമ്മിച്ച ചാർമിനാർ...

ചുണ്ണാമ്പിൽ നിർമ്മിച്ച ചാർമിനാർ...

"ദൈവമേ..ഈ നഗരത്തിന് ശാന്തിയും സമാധാനവും നല്കേണമേ..."ഹൈദരാബാദിനു സമീപം ചാർമിനാറ്‍ നിർമ്മിക്കുവാൻ തറക്കല്ലിട്ടപ്പോൾ മുഹമ്മദ് ഖുലി ഖുത്തബ്ഷാ ഇങ്ങനെയാണത്ര പ്രാർഥിച്ചത്. നൂറ്റാണ്ടുകൾക്കിപ്പുറവും ഭാരതത്തിന്റെ തന്നെ അഭിമാനമായി നിലകൊള്ളുന്ന ചാര്‍മിനാറിന് പറഞ്ഞു തീരാത്ത കഥകളും ചരിത്രങ്ങളും ഒരുപാടുണ്ട്. ഹൈദരാബാദിന്റെ ആത്മാവ് സ്ഥിതി ചെയ്യുന്ന ഈ സ്മാരകം നഗരം മറക്കാനാവത്ത ഒരുപാട് കാര്യങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്...

പ്ലേഗ് നിർമ്മാർജനം ചെയ്തതിന്റെ സ്മരണാർഥം

പ്ലേഗ് നിർമ്മാർജനം ചെയ്തതിന്റെ സ്മരണാർഥം

ചാർമിനാർ എന്നു പലതവണ കേട്ടിട്ടുണ്ടെങ്കിലും ഇതിന്‍റെ നിർമ്മാണത്തിനു പിന്നിലെ കഥ നമുക്ക് അത്ര പരിചിതമല്ല.ഹൈദരാബാദ് നഗരത്തിൽ നിന്നും പ്ലേഗ് നിർമ്മാർജ്ജനം ചെയ്തതിന്റം സ്മാരകമായാണത്രെ ഇത് നിർമ്മിക്കുന്നത്. കുതുബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ 1591 ലാണ് ഇത് നിർമ്മിച്ചത്.

ചാർമിനാർ എന്നാൽ

ചാർമിനാർ എന്നാൽ

നാലു മിനാരങ്ങളുള്ള ദേവാലയം എന്നാണ് ചാർ മിനാർ എന്ന വാക്കിന്റെ അർഥം. ഇസ്ലാം മത്തിൽ നാലു ഖലീഫകളെയാണ് ഈ നാലു മിനാരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഹൈദരാബാദിൽ പ്ലേഗ് അനിയന്ത്രിതമാം വിധം പടർന്ന് പിടിച്ച പ്ലേഗ് നിയന്ത്രണവിധേയമായാൽ പള്ളി നിർമ്മിക്കുമെന്ന് സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ തീരുമാനിച്ചിരുന്നു. അങ്ങനെയാണത്രെ ഇത് നിർമ്മിക്കുന്നത്.

PC:Fasiullah

ഗോൽകോണ്ട കോട്ടയിലേക്കൊരു തുരങ്കം

ഗോൽകോണ്ട കോട്ടയിലേക്കൊരു തുരങ്കം

നാളുകളോളം കുത്തബ്മിനാർ ഒളിപ്പിച്ചുവെച്ചിരുന്ന നിഗൂഢതകളിലൊന്നായിരുന്നു ഇവിടുത്തെ രഹസ്യ തുരങ്കം. . കുതുബ് ഷാഹി രാജവംശത്തിൻരെ തലസ്ഥാനം ആദ്യം ഗോൽകോണ്ടയായിരുന്നു. പിന്നീടത് ഹൈദരാബാദിലേക്ക് മാറ്റി. അത്യാവശ്യഘട്ടങ്ങളിൽ യുദ്ധസമയത്തും മറ്റും അവിടുന്നിങ്ങോട്ടും തിരിച്ചും രക്ഷപെടുന്ന ആവശ്യങ്ങൾക്കായാണ് ഈ തുരങ്കം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. കുറച്ചു നാളുകൾക്കു മുൻപാണ് ഈ തുരങ്കത്തിന്റെ കുറച്ച് ഭാഗങ്ങൾ ഗവേഷകർ കണ്ടെത്തുന്നത്.

PC: Rahul Swamy

നാലു മിനാരങ്ങളിലൂടെ കറങ്ങിയെത്താം

നാലു മിനാരങ്ങളിലൂടെ കറങ്ങിയെത്താം

149 പടികൾക്കു മുകളിലായാണ് ചാർമിനാറിന്‍റെ ഏറ്റവും മുകളിലത്തെ നില സ്ഥിചി ചെയ്യുന്നത്. ഇവിടുത്തെ നാലു മിനാരങ്ങളിലൂടെയും കറങ്ങി ഈ പടികൾ കയറിയാലെ മുകളിലെ നിലയിൽ എത്തുവാൻ സാധിക്കുകയുള്ളൂ. ഇതിൻറെ നാലു വശങ്ങളിലും ഓരോ കമാനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്.

PC:Balaji Kasirajan

1889 ൽ സ്ഥാപിച്ച ക്ലോക്ക്

1889 ൽ സ്ഥാപിച്ച ക്ലോക്ക്

ചാർമിനാർ എന്ന സ്മാരകത്തിന്റെ രൂപത്തോടൊപ്പം ചേർന്നു നിൽക്കുന്നതാണ് ഇവിടുത്തെ ക്ലോക്കും. ഓരോ കമാനത്തിനും ഓരോന്നു വീതം നാലു ദിശയിലേക്കുമായി നാലു ക്ലോക്കുകളാണ് ഇവിടെയുള്ളത്.

PC:Raju Neyyan

കരിങ്കല്ലും ചുണ്ണാമ്പും

കരിങ്കല്ലും ചുണ്ണാമ്പും

ഏകദേശം 450 വർഷത്തിലധികം പഴക്കമുള്ള ഈ സ്മാരകത്തിന്റെ നിർമ്മാണത്തിനും പ്രത്യേകതകൾ ധാരാളമുണ്ട്. കരിങ്കല്ലും ചുണ്ണാമ്പും ഉപയോഗിച്ചുള്ള കാസിയ രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

PC:Creatographer

സമചതുരത്തിലുള്ള സ്മാരകം

സമചതുരത്തിലുള്ള സ്മാരകം

ഒരു സമചതുരത്തിന്റെ ആകൃതിയിലാണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്. ഓരോ വശത്തിനും ഏകദേശം 20 മീറ്റർ നീളമാണുള്ളത്. മിനാരങ്ങളുടെ നീള എന്നത് 48.7 മീറ്ററാണ്.

അയ്യപ്പൻ ബുദ്ധനായിരുന്നുവെന്ന്...ചരിത്രം കള്ളം പറയുന്നതാണോ അതോ?!!

നെപ്പോളിയനെ ഭയന്ന് ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കം മുതൽ ചെകുത്താന്റെ കോട്ട വരെ...തീർന്നിട്ടില്ല ഇവിടുത്തെ നിഗൂഢതകൾ!!

അ‍ഞ്ചേ അഞ്ച് പകൽ...ഇതാ ഇന്ത്യയെ കാണാൻ ഒരു സൂപ്പർ പ്ലാൻ!!

PC:Meghasa0916

Read more about: charminar monuments hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more