» »സമയചക്രത്തിന്റെ ഉള്ളിലേക്കു വലിക്കുന്ന ഏഴിടങ്ങള്‍

സമയചക്രത്തിന്റെ ഉള്ളിലേക്കു വലിക്കുന്ന ഏഴിടങ്ങള്‍

Written By: Elizabath

കാലത്തിന്റെ പോക്കില്‍ എല്ലാറ്റിനും മാറ്റം സംഭവിച്ചിരിക്കുന്നുവെന്നു പറയുമ്പോഴും മാറ്റമില്ലാതെ തുടരുന്ന ചിലതിനെ നമുക്കു കാണുവാന്‍ സാധിക്കും.
ഇത്തരം ഇടങ്ങള്‍ എല്ലാവരെയും ആകര്‍ഷിക്കണം എന്നില്ല. ഇന്ത്യയിലെ ചില മാര്‍ക്കറ്റുകള്‍ ഇപ്പോഴും ഇത്തരത്തില്‍ തുടരുന്നവയാണ്. വിവിധ ഭരണാധികാരികളുടെ കാലത്തുണ്ടായിരുന്ന ഈ മാര്‍ക്കറ്റുകള്‍ അതിന്റെ തനിമ നഷ്ടപ്പെടാതെ ഇപ്പോഴും നിലനില്‍ക്കുന്നതും സഞ്ചാരികള്‍
അതന്വേഷിച്ചെത്തുന്നതും വലിയ കാര്യം തന്നെയാണ്.
ചരിത്രത്തില്‍ താല്പര്യമുള്ളവരാണെങ്കില്‍ പറയുകയും വേണ്ട. നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന നമ്മുടെ രാജ്യത്തെ ഏഴു മാര്‍ക്കറ്റുകള്‍ പരിചയപ്പെടാം.

മീന ബസാര്‍, ഡെല്‍ഹി

മീന ബസാര്‍, ഡെല്‍ഹി

മുഗള്‍ രാജാക്കന്‍മാരുടെ കാലം മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഡല്‍ഹിയിലെ മീനാ ബസാര്‍ രാജ്യത്തെ ഏറ്റവും പഴക്കമേറിയ മാര്‍ക്കറ്റുകളിലൊന്നാണ്. ഒരു വിവാഹ പര്‍ച്ചേസിങ്ങിനു പോലുമുള്ള സാധാനങ്ങള്‍ വരെ ഇവിടെ നിന്നു ലഭിക്കും എന്നതിനാല്‍ ധാരളാളം ആളുകള്‍ ഗിവസേന ഇവിടെ എത്താറുണ്ട്. ആഭരണത്തിലും വസ്ത്രങ്ങളുടെ കാര്യത്തിലും സ്വല്പം താല്പര്യമുള്ളവരാണെങ്കില്‍ പറയുകയും വേണ്ട്. മണിക്കൂറുകളോളം മറ്റൊന്നും ചിന്തിക്കാതെ ഇവിടെ ഷോപ്പ് ചെയ്യാന്‍ സാധിക്കും.

PC: Gurtej Bhamra

ജോര്‍ജ്ജ് ടൗണ്‍, ചെന്നൈ

ജോര്‍ജ്ജ് ടൗണ്‍, ചെന്നൈ

ഉപ്പു മുതല്‍ കര്‍പ്പൂരം വരം ലഭിക്കുന്ന ഒരിടം..വസ്ത്രങ്ങള്‍ മുതല്‍, ആഭരണം, ജ്വല്ലറി എന്തിനധികം പച്ചക്കറികള്‍ വരെ ലഭിക്കുന്ന സ്ഥലമാമ് ചെന്നൈയിലെ പ്രധാന മാര്‍ക്കറ്റായ ജോര്‍ജ്ജ് ടൗണ്‍. മആദ്യകാലങ്ങളില്‍ ബ്ലാക്ക് മാര്‍ക്കറ്റ് എന്നായിരുന്നുവത്രെ ഇത് അറിയപ്പെട്ടിരുന്നത്. 1660-ാമാണ്ടില്‍ ഫോര്‍ട്ട് സെന്റ് ജോര്‍ജ്ജ് പണിത സമയത്ത് നിര്‍മ്മിച്ചതാണ് ആ മാര്‍ക്കറ്റ്. പിന്നീട് 1900ല്‍ ജോര്‍ജ്ജ് രാജാമന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇവിടം ജോര്‍ജ്ജ് ടൗണ്‍ എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു.
പണ്ട് ബ്രിട്ടീഷുകാര്‍ പണിതുകൂട്ടിയ കെട്ടിടങ്ങള്‍ ഇന്നിവിടെ സര്‍്കകാര്‍ ഓഫീസുകളായാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ശ്രീ ചെന്നമല്ലേശ്വരര്‍ ക്ഷേത്രം, ശ്രീ ശിവസുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയും മാര്‍ക്കറ്റിന്റെ സമീപത്തായി കാണുവാന്‍ സാധിക്കും.
PC: McKay Savage

ലാഡ് ബസാര്‍, ഹൈദരാബാദ്

ലാഡ് ബസാര്‍, ഹൈദരാബാദ്

വിലപേശലിനു മിടുക്കരാണോ.. എങ്കില്‍ പോകാം ഹൈദരാബാദിലെ ലാഡ് ബസാറിലേക്ക്. ചാര്‍മിനാറിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ലാഡാ മാര്‍ക്കറ്റ് പുരാതനമായ മാര്‍ക്കറ്റുകളിലൊന്നാണ്. മുത്തുകളുടെ നാടായ ഹൈദരാബാദില്‍ മികച്ച മുത്തുകള്‍ ലഭിക്കുന്ന സ്ഥലം കൂടിയാണിത്.
ഇവിടുത്തെ ഷോപ്പിങ്ങിന്‍ശെ സമയത്ത് തുടക്കത്തില്‍ കച്ചവടക്കാര്‍ വന്‍വില പറയുമെങ്കിലും വിലപേശാന്‍ കഴിവുണ്ടെങ്കില് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ സ്വന്തമാക്കാം.

PC: Apoorva Jinka

ജോഹാരി ബസാര്‍, ജയ്പൂര്‍

ജോഹാരി ബസാര്‍, ജയ്പൂര്‍

ആഭരണങ്ങള്‍ വാങ്ങുവാന്‍ താല്പര്യമുള്ളവര്‍ക്കുള്ളതാണ് ജയ്പൂരിലെ ജോഹാരി ബസാര്‍. ജോഹരി എന്ന വാക്കിനര്‍ഥം തന്നെ ആഭരണക്കച്ചവടക്കാരുടെ മാര്‍ക്കറ്റ് എന്നാണ്. വിവിധ തരത്തിലുള്ള ആഭരണങ്ങള്‍, മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ഡിസൈനുകള്‍, ജയ്പൂരിന്റെ സ്വന്തം നിര്‍മ്മിതിയായ മീനാകാരി സ്റ്റൈല്‍ തുടങ്ങിയവയെല്ലാം ഇവിടെ യഥേഷ്ടം ലഭിക്കും.
ആഭരണം മാത്രമാണോ ഇവിടെ ലഭിക്കുന്നതെന്ന സംശയം വേണ്ട.പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളും ഇവിടെ ലഭിക്കും.

PC: Travis Wise

ചോര്‍ ബസാര്‍, മുംബൈ

ചോര്‍ ബസാര്‍, മുംബൈ

ഒരിക്കല്‍ ബഹളങ്ങളുടെ മാര്‍ക്കറ്റ്..പിന്നീട് പേരുമാറ്റി കള്ളന്‍മാരുടെ മാര്‍ക്കറ്റായി. പറഞ്ഞുവരുന്നത് മുംബൈയിലെ ചോര്‍ ബസാറിനെക്കുറിച്ചാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഷോര്‍ ബസാര്‍ എന്നായിരുന്നുവത്രെ ഇത് അറിയപ്പെട്ടിരുന്നത്. ബഹളത്തിന്റെ മാര്‍ക്കറ്റ് എന്നായിരുന്നു അര്‍ഥം. പിന്നീടാണിത് പേരുമാറ്റി കള്‌ലന്‍മാരുടെ മാര്‍ക്കറ്റാവുന്നത്. അതിനു കാരണം ഇവിടെ വിറ്റിരുന്ന പഴയ സാധനങ്ങളും മോഷണ വസ്തുക്കളുമാണ്. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഈ മാര്‍ക്കറ്റില്‍ എന്തും ലഭിക്കും.

PC: Leonora (Ellie) Enking

സര്‍ദാര്‍ മാര്‍ക്കറ്റ്, ജോധ്പൂര്‍

സര്‍ദാര്‍ മാര്‍ക്കറ്റ്, ജോധ്പൂര്‍

മഹാരാജാ സര്‍ദാര്‍ സിങ്ങിന്റെ കാലത്ത് പണികഴിപ്പിച്ച ജോധ്പൂരിലെ സര്‍ദാര്‍ മാര്‍ക്കറ്റ് ഇവിടുത്തെ പൗരാണിക മാര്‍ക്കറ്റുകളിലൊന്നാണ്. എന്തും ഏതും ലഭിക്കുന്ന ഇവിടെ കച്ചവടക്കാര്‍ രാജസ്ഥാന്റെ പൗരാണിക വേഷം ധരിച്ചാണ് വില്പ്പനയ്‌ക്കെത്തുന്നത്. വിചിത്രമായ വേഷം വളരെപ്പെട്ടന്നുതന്നെ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.

PC: Jon Connell

ഇമാ മാര്‍ക്കറ്റ്, ഇംഫാല്‍

ഇമാ മാര്‍ക്കറ്റ്, ഇംഫാല്‍

സ്ത്രീകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ മാത്രം നടത്തുന്ന ലോകത്തിലെ ഏക മാര്‍ക്കറ്റാണ്. മണിപ്പൂരിന്റെ തലസ്ഥാനത്തുള്ള ആ മാര്‍ക്കറ്റില്‍ ഏകദേശം നാലായിരത്തോളം സ്ത്രീകളാണ് തങ്ങളുടെ ഉല്പ്പന്നങ്ങള്‍ വില്‍ക്കുകയും കച്ചവടത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്. നൂറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ആ മാര്‍ക്കറ്റ് നോര്‍ത്ത ഈസ്റ്റ് സന്ദര്‍ശിക്കുന്ന ആളുകളുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ്.

PC: OXLAEY.com

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...