Search
  • Follow NativePlanet
Share
» »ബിഹാറില്‍ സന്ദര്‍ശിച്ചിരിക്കേണ്ട 7 സ്ഥലങ്ങള്‍

ബിഹാറില്‍ സന്ദര്‍ശിച്ചിരിക്കേണ്ട 7 സ്ഥലങ്ങള്‍

By Maneesh

ആ‌ര് മാറി ഭരിച്ചാലും ബിഹാര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് ലാലുവിന്റെ മുഖമാണ്. ലാലു എന്ന ലാലു‌പ്രസാദ് യാദവിന്റെ സ്വന്തം തട്ടകമായ ബിഹാര്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ അത്രയ്ക്ക് പ്രശസ്തമല്ല.

ജൈന, ഹിന്ദു ,ബുദ്ധമത വിശ്വാസികളുടെ പ്രമുഖ മതകേന്ദ്രമായിരുന്നു ബീഹാര്‍. ബുദ്ധഭഗവാന്‌ ജ്ഞാനോദയം ഉണ്ടായ ബോധഗയ ബീഹാറിലാണ്‌. ജൈനമത സ്ഥാപകനായ മഹാവീരന്‍ ജനിച്ചതും നിര്‍വാണം പ്രാപിച്ചതും ഇവിടെയാണ്‌. അ‌തിനാല്‍ തന്നെ വിവിധ മതക്കാരുടെ തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയിലാണ് ബിഹാറിലെ പല സ്ഥലങ്ങളും പ്രശ‌സ്തമായത്.

എന്നിരുന്നാലും ബിഹാറിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികള്‍ക്ക് കണ്ടിരിക്കാന്‍ നിരവധി കാഴ്ചകള്‍ ബിഹാര്‍ ഒരുക്കുന്നുണ്ട്. നളന്ദയും വൈശാലിയുമൊക്കെ അതിന് ഉദാഹരണങ്ങളാണ്.

ബിഹാറിലേക്ക് യാത്ര തിരിക്കുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ പ‌റ്റിയ 7 സ്ഥലങ്ങള്‍ പരിചയപ്പെടാം

01. നളന്ദ

01. നളന്ദ

വിജ്ഞാനത്തിന്റെ നദിയെന്ന നളന്ദ എന്ന സംസ്കൃത വാക്ക് അന്വര്‍ഥമാക്കും വിധം പുരാതന ഇന്ത്യയിലെ പഠനത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രസ്ഥാനമായിരുന്നു ഇവിടം. ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് ഈ ആഗോള യൂനിവേഴ്സിറ്റിയുടെ അവശിഷ്ടങ്ങള്‍ സഞ്ചാരികള്‍ക്കായി സംരക്ഷിച്ച് നിര്‍ത്തിയിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Photo Dharma
02. വൈശാലി

02. വൈശാലി

ചരിത്രവഴികളിലൂടെ സഞ്ചരിച്ചാല്‍ രാമായണവും, മഹാഭാരതവും വരെ നീളുന്നതാണ് വൈശാലിയുടെ ഭൂതകാലം. വൈശാലിക്ക് ആ പേര് നല്കിയത് വിശാല്‍ രാജാവാണ്. അതിനും മുമ്പ് മഹാവീര രാജാവ് ജനിക്കുന്നതിനും മുമ്പ് ലിച്ചാവി രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു വൈശാലി. പാറ്റ്‌നയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയായാണ് വൈശാലി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Rajeev kumar

03. ബോധ്ഗയ

03. ബോധ്ഗയ

ബുദ്ധമതത്തിന്റെ ഉത്ഭവ ചരിത്രത്തിലും മതപരമായ പരാമര്‍ശങ്ങളിലും നിസ്തുലമായ പങ്ക് ബോധ്ഗയക്കുണ്ട്. ബുദ്ധമതത്തിന്റെയും അതിന്റെ അവാന്തര വിഭാഗങ്ങളുടെയും ആധികാരികവും ചരിത്രപരവുമായ കാതല്‍ഭൂമി എന്ന് ഊറ്റംകൊള്ളുന്ന ബീഹാര്‍ , ജീവിത പൊരുളുകള്‍ തേടിയുള്ള ഒടുങ്ങാത്ത യാത്രയ്ക്കിടയിലെ ഇടത്താവളമാണ്. വിശദമായി വാ‌യിക്കാം

Photo Courtesy: Andrew Moore

04. പട്‌ന

04. പട്‌ന

ബീഹാറിന്റെ തലസ്ഥാനമാണ്‌ പട്ന. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ഈ നഗരം പുരാതന കാലത്ത്‌ പാടലീപുത്രം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ലോകത്തിലെ തന്നെ ഏറ്റവും പഴയ നഗരമെന്ന ഖ്യാതിയും പട്നയ്‌ക്കുണ്ട്‌. ഗംഗയുടെ തെക്കന്‍ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പട്നയുടെ സാന്നിധ്യം ചരിത്രത്തിലുടനീളം കാണാനാകും. വിശദമായി വായിക്കാം

Photo Courtesy: Shivamsetu
05. ജാമുയി

05. ജാമുയി

ബീഹാറിലെ 38 ജില്ലകളില്‍ ജാമുയി മഹാഭാരത കാലഘട്ടം തൊട്ട്‌ ജനശ്രദ്ധനേടിയ സ്ഥലമാണ്‌. മഹാവീരന്‌ ജ്ഞാനോദയം അഥവ കേവലജ്ഞാനം ലഭിച്ച സ്ഥലമെന്ന പേരില്‍ അറിയപ്പെടുന്ന ജ്രിഭികഗ്രാം അഥവ ജാഭിയാഗ്രാം ഗ്രാമത്തില്‍ നിന്നാണ്‌ ജാമുയി എന്ന പേരുണ്ടായെതെന്നാണ്‌ പറയപ്പടുന്നത്‌. വിശദമാ‌യി വായിക്കാം

Photo Courtesy: jamui.bih.nic.in
06. ബഗുസാരായി

06. ബഗുസാരായി

ബീഹാറിലെ പ്രമുഖ നഗരമായ ബഗുസാരായി ജില്ലാ ആസ്ഥാനം കൂടിയാണ്‌. പുണ്യ നദിയായ ഗംഗയുടെ വടക്കന്‍ തീരത്താണ്‌ ബെഗുസാരായി സ്ഥിതി ചെയ്യുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Barun71
07. രോഹ്‌താസ്

07. രോഹ്‌താസ്

ബിസി അഞ്ചാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയില്‍ പൂര്‍വ്വ മൗര്യന്‍മാരുടെ നിയന്ത്രണത്തിലുള്ള മഗധ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ബീഹാറിലെ രോഹ്‌താസ്‌ ജില്ല. രോഹ്‌താസിലെ ഏറ്റവും ആകര്‍ഷകമായ സ്ഥലങ്ങളില്‍ ഒന്നാണ്‌ രോഹ്‌താസ്‌ഗഢ്‌ കോട്ട. മുഗള്‍ ശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ളതാണീ കോട്ട. മനോഹര ക്ഷേത്രമായ താര ചാന്ദി, ഷേര്‍ഷ സൂരിയുടെ ശവകുടിരം സ്ഥിതി ചെയ്യുന്ന സസരം, ഹസന്‍ ഷാ സൂര്‍ പണികഴിപ്പിച്ച ഷേര്‍ഗഢ്‌ കോട്ട എന്നിവയാണ്‌ മറ്റ്‌ ആകര്‍ഷകമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: Yameen152

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X