» »ഷിംല എന്നാൽ ശ്യാമള ! ഷിംലയേക്കുറിച്ച് രസകരമായ ചില കാര്യങ്ങൾ

ഷിംല എന്നാൽ ശ്യാമള ! ഷിംലയേക്കുറിച്ച് രസകരമായ ചില കാര്യങ്ങൾ

Written By:

കാളിദേവിയുടെ മറ്റൊരു പേരായ ശ്യാമള എന്ന വാക്കില്‍ നിന്നാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷനായ ഷിംലയ്ക്ക് ആ പേരുണ്ടായത്. ഹിമാചൽപ്രദേശിന്റെ തലസ്ഥാന നഗരമായ ഷിംലയ്ക്ക് ഹിൽസ്റ്റേഷനുകളുടെ റാണി എന്ന വിളിപ്പേ‌രുമുണ്ട്.

ഷിംലയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട രസകരമായ കാര്യങ്ങൾ നിരവധിയുണ്ട് ഷിംലയേക്കുറിച്ച്. ഷിംലയേക്കുറിച്ച് രസകരമായ ചില കാര്യങ്ങൾ.

01. പഞ്ചാബിന്റെ തലസ്ഥാനം?

01. പഞ്ചാബിന്റെ തലസ്ഥാനം?

സ്വാതന്ത്ര്യം കി‌ട്ടിയപ്പോൾ കുറച്ച് കാലം പഞ്ചാബിന്റെ തലസ്ഥാനമായിരുന്നു ഷിംല. തുടർന്നാണ് ഷിംല ഹിമാചൽപ്രദേ‌ശിന്റെ തലസ്ഥാനമായത്. കോളനി ഭരണകാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്നു ഷിംല

Photo Courtesy: Prashant Ram

02. സുന്ദരമായ കാഴ്ചകൾ

02. സുന്ദരമായ കാഴ്ചകൾ

ലക്കാര്‍ ബസാര്‍, സ്‌കാന്‍ഡല്‍ പോയിന്റ് എന്നീ മലകളെ ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു സ്ഥലവും ഇവിടെയുണ്ട്. ഹനുമാന്‍ സ്വാമിക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ജാക്കു ക്ഷേത്രം സമുദ്രനിരപ്പില്‍ നിന്നും 8048 അടി ഉയരത്തിലാണ്. കേണല്‍ ജെ ടി ബോയിലിയു നിര്‍മിച്ച മനോഹരമായ ഒരു കൃസ്ത്യന്‍ പള്ളിയും ഷിംലയിലുണ്ട്.
Photo Courtesy: Prashant Ram

03. സംസ്കാര സംഗമ ഭൂമി

03. സംസ്കാര സംഗമ ഭൂമി

വിവിധ സംസ്‌കാരങ്ങളുടെ സംഗമസ്ഥലം കൂടിയാണ് ഷിംല. നിയാംഗ്മ രീതിയിലുള്ള ഡോര്‍ജെ ഡ്രാക് മൊണാസ്ട്രി ആണ് ഇവിടത്തെ പ്രമുഖമായ ടിബറ്റന്‍ ബുദ്ധിസ്റ്റ് കേന്ദ്രം. കാളിദേവിക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള കാളി ബാരി ക്ഷേത്രമെന്ന ഹിന്ദു ആരാധനാലയവും നിരവധി സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട് ഇവിടെ സ്ഥിതിചെയ്യുന്നു. ദീപാവലി, നവരാത്രി, ദുര്‍ഗാപൂജ തുടങ്ങിവയാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍.
Photo Courtesy: Chris Conway, Hilleary Osheroff

04. സങ്കട് മോചന ഹനുമാൻ

04. സങ്കട് മോചന ഹനുമാൻ

സമുദ്രനിരപ്പില്‍ നിന്നും 1975 മീറ്ററോളം ഉയരത്തിലാണ് സങ്കട് മോചന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1966 ല്‍ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഹനുമാനാണ്.
Photo Courtesy: David Bacon

05. കോളനി ഭരണം

05. കോളനി ഭരണം

കോളനിഭരണക്കാലത്തെ നിരവധി കെട്ടിടങ്ങളും ഷിംലയില്‍ ഉണ്ട്. ബ്രിട്ടീഷ് നിര്‍മാണരീതിയിലുള്ള ഇവയില്‍ പ്രധാനപ്പെട്ട ഒരെണ്ണമാണ് റോത്‌നി കാസില്‍. മനോര്‍വില്ലി മാന്‍ഷന്‍ എന്ന ബംഗ്ലാവിലാണ് ഗാന്ധിജിയും നെഹ്‌റുവും സര്‍ദാര്‍പട്ടേലും മൗലാനാ അബുള്‍കലാം ആസാദും ലോര്‍ഡ് വേവലുമായി 1945 ല്‍ ചര്‍ച്ച നടത്തിയത്. മറ്റൊരു പ്രധാന ആകര്‍ഷണമായ ടൌണ്‍ഹാള്‍ നിര്‍മിച്ചത് 1910 ലാണ്. 1888ല്‍ പണിതീര്‍ത്ത ആറുനിലക്കെട്ടിടമായ രാഷ്ട്രപതി ഭവനാണ് ഷിംലയിലെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ച.
Photo Courtesy: Nick Irvine-Fortescue

06. വുഡ് വില്ല

06. വുഡ് വില്ല

ജനറല്‍ വില്യം റോസ് മാന്‍സ്ഫീല്‍ഡിന്റെ വസതിയായിരുന്ന വുഡ് വില്ല, 1977 ല്‍ ഹെറിറ്റേജ് ഹോട്ടലായി രൂപാന്തരം പ്രാപിക്കുകയുണ്ടായി. റെയില്‍വേ ബോര്‍ഡ് ബില്‍ഡിംഗ്, ഗോര്‍ട്ടോണ്‍ കാസില്‍ എന്നിവയും കോളനിക്കാലത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഷിംലയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
Photo Courtesy: Biswarup Ganguly

 07. ഹിമാലയന്‍ പക്ഷിസങ്കേതം

07. ഹിമാലയന്‍ പക്ഷിസങ്കേതം

വിവിധതരം പക്ഷികളെ കാണാനുള്ള അവസരമാണ ഹിമാലയന്‍ പക്ഷിസങ്കേതം സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. റിഡ്ജില്‍നിന്നും നാലുകിലോമീറ്റര്‍ മാത്രം അകലത്താണിത്. അണ്ണന്‍ദാലെ എന്നറിയപ്പെടുന്ന തുറസ്സായ സ്ഥലത്താണ് കോളനിഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ക്രിക്കറ്റും പോളോയും മറ്റും കളിച്ചിരുന്നത്.
Photo Courtesy: Aguynamedvaibhav

Please Wait while comments are loading...