» »ഏഴു പാപങ്ങളും ഏഴു നഗരങ്ങളും

ഏഴു പാപങ്ങളും ഏഴു നഗരങ്ങളും

Written By: Elizabath

ആഗ്രഹങ്ങള്‍ക്ക് അതിരു വയ്ക്കാത്തവരാണ് മനുഷ്യര്‍.
ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനും തിരിച്ചറിവുകള്‍ക്കുമായി സന്ദര്‍ശിക്കാന്‍ പറ്റിയ ഏഴു സ്ഥലങ്ങള്‍ പരിചയപ്പെടാം.

രസമുകുളങ്ങളെ ഉണര്‍ത്താന്‍ ഡെല്‍ഹി

രസമുകുളങ്ങളെ ഉണര്‍ത്താന്‍ ഡെല്‍ഹി

മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷണം. വിശപ്പു ശമിച്ചിട്ടും വീണ്ടും രുചികളറിയാന്‍ താല്പര്യമുള്ള ഭക്ഷണപ്രേമികള്‍ക്ക് പോകാന്‍ പറ്റിയ ഇടമാണ് തലസ്ഥാനമായ ഡെല്‍ഹി. വിവിധ സംസ്‌കാരങ്ങള്‍ സമ്മേളിക്കുന്ന ഇവിടെ രുചിയുടെ കാര്യത്തിലും ഈ കൂട്ടുകെട്ട് കാണാം.

PC: Michael Stern

തനി നാടന്‍ ഭക്ഷണം മുതല്‍ ബ്രാന്‍ഡഡ് വരെ

തനി നാടന്‍ ഭക്ഷണം മുതല്‍ ബ്രാന്‍ഡഡ് വരെ

വിവിധ രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും തനതായ ഭക്ഷണശാലകള്‍ മുതല്‍ ബ്രാന്‍ഡഡ് ഭക്ഷണങ്ങള്‍ മാത്രം വിളമ്പുന്ന ഹോട്ടലുകള്‍ വരെ നീളുന്നതാണ് ഡെല്‍ഹിയുടെ രുചിചരിതം.

 രുചിഭേദങ്ങളുടെ ഇന്ത്യ

രുചിഭേദങ്ങളുടെ ഇന്ത്യ

ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള രുചികളുടെയല്ലാം ഒരു ചീന്ത് കിട്ടണമെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലം ഡെല്‍ഹി മാതച്രമാണ്. എല്ലായിടത്തുനിന്നുമുള്ള ആളുകള്‍ താമസിക്കുന്ന ഡെല്‍ഹി വ്യത്യസ്തങ്ങളും അപൂര്‍വ്വങ്ങളുമായ രുചികളുടെ തലസ്ഥാനം കൂടിയാണ്.

PC :Koshy Koshy

 എളുപ്പത്തില്‍ പണം നേടാന്‍

എളുപ്പത്തില്‍ പണം നേടാന്‍

പണം ഒരുപാടു വേണമെന്ന് ആഗ്രഹിക്കുന്നവരുടെ ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. വാച്ചു മുതല്‍ വസ്ത്രം വരെ ബ്രാന്‍ഡഡ് മാത്രമേ പാടുള്ളൂ എന്നു കരുതുമ്പോള്‍ എല്ലാവര്‍ക്കും അത് അത്ര എളുപ്പമായിരിക്കില്ല.

PC: abymac

 ബ്രാന്‍ഡഡ് സാധനങ്ങള്‍ക്ക് ദിമാപൂര്‍

ബ്രാന്‍ഡഡ് സാധനങ്ങള്‍ക്ക് ദിമാപൂര്‍

നാഗാലാന്‍ഡിലെ ദീമാപൂര്‍ ഏറെ പേരുകേട്ടിരിക്കുന്നത് ഇവിടുത്തെ ബ്രാന്‍ഡഡ് സാധനങ്ങള്‍ക്കാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ബ്രാന്‍ഡഡ് സാധനങ്ങളുടെ തനിപ്പകര്‍പ്പുകള്‍ക്ക്. നൈക്കിന്റെയും അഡിഡാസിന്റെയും അര്‍മാനിയുടെയുമൊക്കെ ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍മാരെ ഇവിടെനിന്നും സ്വന്തമാക്കാം.
PC:Hanna K. Photography

മടി കളയാതെ ആസ്വദിക്കാം...

മടി കളയാതെ ആസ്വദിക്കാം...

അലസമായി ദിവസങ്ങള്‍ ചിലവഴിക്കാന്‍ താല്പര്യമില്ലാത്തവരില്ല. എന്നുമുള്ള ജോലിയില്‍ നിന്നും ട്രാഫിക്ക് ബ്ലോക്കില്‍ നിന്നുമൊക്കെ രണ്ടുദിവസത്തേന് രക്ഷപെട്ട് ഓടാന്‍ കൊതിയില്ലാത്തവര്‍ കാണില്ല. അങ്ങനെയുള്ളവര്‍ക്ക് പറ്റിയ സഥലങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്.
വേമ്പനാട് കായലിലൂടെയൊരു വഞ്ചി യാത്ര
കായലിലൂടെയുള്ള വഞ്ചിയാത്രയടെ അത്രയും മികച്ച അനുഭവം വേറെ കാണില്ല മടി ആസ്വദിക്കാന്‍. ഒഴുകുന്ന വഞ്ചിയില്‍ അലസമായി ഇരുന്ന് ആസ്വദിക്കുമ്പോള്‍ സമയം പോകുന്നതറിയില്ല.

PC: { pranav }

മണ്‍റോ തുരുത്തിലെ തോണിയാത്ര

മണ്‍റോ തുരുത്തിലെ തോണിയാത്ര

വെറുതെ വഞ്ചിയിലിരുന്ന് ഒരു യാത്ര...ഇരുവശവും നിറഞ്ഞു നില്‍ക്കുന്ന വെള്ളം..കരയില്‍ വീടുകള്‍. കണ്ണു നിറയെ കാഴ്ചകളും വയറു നിറയെ ഭക്ഷണവും കഴിച്ച് ഒരു ദിവസം മുഴുവന്‍ ചിലവഴിക്കാന്‍ പറ്റിയ ഇടമാണ് കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്ത്. മണ്‍റോ തുരുത്തിനെക്കുറിച്ച് കൂടുതലറിയാം..

PC:Girish Gopi

 കോപത്തെ ശമിപ്പിക്കാന്‍

കോപത്തെ ശമിപ്പിക്കാന്‍

നിസ്സാരകാര്യങ്ങള്‍ക്കു പോലും ദേഷ്യം പിടിക്കുന്നവരാണ് നാം. പിന്നീട് വേണ്ടായിരുന്നു എന്നോര്‍ത്ത് പശ്ചാത്തപിക്കാത്തവരും കാണില്ല്.
പ്രകൃതിയുടെ കോപത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 1964ല്‍ ചുഴലിക്കൊടുങ്കാറ്റില്‍ തകര്‍ന്ന് പ്രേതനഗരമായി മാറിയ ധനുഷ്‌കോടി.
ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറിയ ധനുഷ്‌കോടി ഇപ്പോഴും തകര്‍ന്നടിഞ്ഞ ഒരുപിടി സ്വപ്നങ്ങളുടെ കാവല്‍ക്കാരനായി നിലകൊള്ളുന്നത് അവിടെ എത്തിയാല്‍ കാണാന്‍ സാധിക്കും.

PC :Chandra

അസൂയയ്ക്ക് മരുന്നായി ഉത്തരാഖണ്ഡ്

അസൂയയ്ക്ക് മരുന്നായി ഉത്തരാഖണ്ഡ്

മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ അസൂയപ്പെടുന്നവര്‍ തങ്ങളുടെ തന്നെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാവുകയാണ് ചെയ്യുന്നത്. എല്ലാം പോസിറ്റീവായെടുത്ത് മുന്നേറിയാല്‍ മാത്രമേ ജീവിത്തതില്‍ വിജയിക്കാനാവൂ. പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതു വഴി നമുക്കുണ്ടാവുന്നത് ആത്മവിശ്വാസമാണ്. ആത്മവിശ്വാസം വര്‍ധിക്കുമ്പോള്‍ ആരുടെ വളര്‍ച്ചയും നമ്മെ ശല്യപ്പെടുത്തില്ല.
ഉയരങ്ങളിലേക്കുള്ള ട്രക്കിങ്ങ് ആത്മവിശ്വാസം വളര്‍ത്തി അസൂയ ഇല്ലാതാക്കാനുള്ള മികച്ച മരുന്നാണ്. സാഹസികമായ കയറ്റങ്ങളും വീഴ്ചകളും ഉണ്ടാക്കുന്ന ശക്തി വലുതാണ്.

PC: Rajarshi MITRA

അഹങ്കാരം മാറ്റാന്‍ മുംബൈ

അഹങ്കാരം മാറ്റാന്‍ മുംബൈ

കഴിവുകള്‍ ഒരാളെ അഹങ്കാരിയാക്കുമെന്ന് പറയാറുണ്ട്. എന്നാല്‍ ഇല്ലായ്മകളുടെ ലോകത്ത് ജീവിക്കുന്നവരെ കാണുമ്പോള്‍ ഒരുനിമിഷമെങ്കിലും എല്ലാം മറന്ന് ജീവിക്കാന്‍ ആര്‍ക്കും തോന്നും.
ഉറങ്ങാത്ത നഗരമെന്നു വിളിപ്പേരുള്ള മുംബൈയിലെ നഗരത്തില്‍ നിന്നു വിട്ടുള്ള യാത്രകള്‍ ആരെയും ഒന്നു മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. സമ്പന്നമായ ആളുകള്‍ക്കപ്പുറം ഒരുരാത്രി തള്ളിനീക്കാന്‍ പാടുപെടുന്ന പാവപ്പെട്ടവരുടെ ഇന്ത്യയെ അവിടെ കാണാന്‍ കഴിയും.

PC: Dennis Jarvis

മോഹങ്ങളടക്കാന്‍ ഗോവ

മോഹങ്ങളടക്കാന്‍ ഗോവ

പാര്‍ട്ടിയും പബ്ബും ബീച്ചുമുള്ള ഗോവയെ ഒരു സ്വപ്‌നമായി കൊണ്ടുനടക്കുന്നവര്‍ ഒരുപാടുണ്ട്. ആടിപ്പാടാനും കൂട്ടുകാരോടൊത്ത് അടിച്ചുപൊളിക്കാനും ഗോവയേക്കാള്‍ കിടിലന്‍ സ്ഥലം വേറെയില്ല.

PC: Ian D. Keating