Search
  • Follow NativePlanet
Share
» »മാക് ‌ലിയോഡ് ഗഞ്ച് സഞ്ചാരികളുടെ പ്രിയ‌‌പ്പെട്ട സ്ഥലമാകാനുള്ള 7 കാരണങ്ങൾ

മാക് ‌ലിയോഡ് ഗഞ്ച് സഞ്ചാരികളുടെ പ്രിയ‌‌പ്പെട്ട സ്ഥലമാകാനുള്ള 7 കാരണങ്ങൾ

By Maneesh

യാ‌ത്രകൾക്കിടയിൽ വിശ്രമത്തിനും ഏറെ പ്രാധാന്യമുണ്ട്. യാത്ര ചെയ്ത് എത്തി‌ച്ചേരുന്ന സ്ഥലം അതിമനോഹരമാണെങ്കിൽ വിശ്രമത്തിന്റെ ദൈർഘ്യം കൂടും. ചിലപ്പോൾ അവിടെ നിന്ന് പോകാനെ തോന്നില്ല. അത്തരം ഒരു സ്ഥലമാണ് ഹിമാചൽ പ്രദേശിലെ മാക് ‌ലിയോഡ് ഗഞ്ച്.

ടിബറ്റൻ അഭയാർത്ഥികളുടെ അഭയകേന്ദ്രമായ ഈ സ്ഥലം ദലൈലാമയുടെ ആസ്ഥാനം കൂടിയാണ്. നിരവധി സഞ്ചാരികൾ ആഴ്ചകളോളം താമസിക്കുന്ന സ്ഥലമാണ് മാക് ലിയോഡ് ഗഞ്ച്.

മാക് ലിയോഡ് ഗഞ്ചിനെ സഞ്ചാരികളുടെ ‌പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്ന 8 കാരണങ്ങൾ എന്താണന്ന് മനസിലാക്കാം

യാത്ര പോകാംയാത്ര പോകാം

01) ഭക്ഷണത്തിലെ പുതു രുചി

01) ഭക്ഷണത്തിലെ പുതു രുചി

ടിബറ്റൻ അഭയാർത്ഥി സ്ഥലമായതിനാൽ ടിബറ്റൻ രീതിയിലുള്ള ഭക്ഷണമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. തുക്പ (കട്ടികുറഞ്ഞ നൂഡിൽസ്‌ തെൻടുക് ( വലിയ നൂഡിൽസ്) എന്നിവ ചേർത്ത സൂപ്പ്, മോമോസ് എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. ടിബറ്റൻ ബട്ടർ ടീയും സാധരണ ചായയും ഇവിടെ പ്രശസ്തമാണ്.
Photo Courtesy: travelwayoflife

02) കുളിരണിയിക്കുന്ന കാലവസ്ഥ

02) കുളിരണിയിക്കുന്ന കാലവസ്ഥ

സമുദ്ര നിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മാക്‌ ലിയോഡ് ഗഞ്ചിൽ എപ്പോഴും തണുപ്പാണ് അനുഭവപ്പെടാറുള്ളത്. എപ്പോഴും മഴ പെയ്യുന്ന മഴക്കാലം യാത്രയ്ക്ക് അത്ര നല്ലതല്ല. ഒക്ടോബർ മാസമാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം. രാത്രി നല്ല തണു‌പ്പ് അനുഭവപ്പെടാറുള്ളതിനാൽ ജാക്കറ്റോ കമ്പളി വസ്ത്രങ്ങളോ കയ്യിൽ കരുതാൻ മറക്കരുത്.
Photo Courtesy: Dave Kleinschmidt

03) ബുദ്ധമതത്തിന്റെ അന്തസത്ത

03) ബുദ്ധമതത്തിന്റെ അന്തസത്ത

ഇന്ത്യയിലെ പ്രമുഖ ബുദ്ധിസ്റ്റ് കേന്ദ്രമായ മാക് ലിയോഡ് ഗഞ്ചിലേക്കുള്ള യാത്ര ബുദ്ധമതത്തേക്കുറിച്ച് കൂടുതൽ മനസിലാക്കാനും അറിയാനും സാധിക്കും. ഭാഗ്യമുണ്ടെങ്കിൽ ദലൈലാമയെ നേരിട്ട് കാണാനും കഴിയും. ബുദ്ധ സന്യാസിമാർ തെരുവിലൂടെ അവരുടെ ജപമാലകളും ജപിച്ചുകൊണ്ട് നടന്ന് പോകുന്ന കാഴ്ചയും ആകർഷകമാണ്.
Photo Courtesy: marksquared

04) കഫേ സംസ്കാരം

04) കഫേ സംസ്കാരം

കഫേകൾക്കും കോഫീ ഷോപ്പുകൾക്കും പേരുകേട്ട സ്ഥലമാണ് മാക്‌ലിയോഡ് ഗഞ്ച് നിരവധി തരത്തിലുള്ള ഭക്ഷണങ്ങൾ ലഭ്യമായ ഈ കഫേകളിൽ ഫ്രീ വൈ ഫൈയും ലഭ്യമാണ്. Mandela Café, Nicks / Kunga, Rogpa Café എന്നിവയാണ് ഇവിടുത്തെ പ്രശസ്തമായ കഫേകൾ.
Photo Courtesy: taylorandayumi

05) പ്രകൃ‌തി മനോഹരി

05) പ്രകൃ‌തി മനോഹരി

പ്രകൃതി ഭംഗിയാണ് മാക് ലിയോഡ് ഗഞ്ചിലേക്ക് സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യം.
Photo Courtesy: Andrzej Wrotek

06) യോഗ മുതൽ റെയ്ക്കി വരെ

06) യോഗ മുതൽ റെയ്ക്കി വരെ

മനശാന്തി ലഭിക്കാൻ, യോഗ, ധ്യാനം, റെയ്ക്കി തുടങ്ങിയവയിൽ പങ്കെടുക്കുന്നവരുമുണ്ട്. ടിബറ്റൻ കുക്കറി ക്ലാസുകൾ, ടിബറ്റൻ ഭാഷ പഠന ക്ലാസുകൾ, ബുദ്ധ മത പഠന ക്ലാസുകൾ എന്നിവയിലൊക്കെ പങ്കു ചേരാനും ഇവിടെ അവസരമുണ്ട്.
Photo Courtesy: Miran Rijavec

07) പ‌രിചയ‌പ്പെടാം, കൂട്ടുകൂടാം

07) പ‌രിചയ‌പ്പെടാം, കൂട്ടുകൂടാം

നിങ്ങൾക്ക് പരിചയപ്പെടാനും കൂട്ടുകൂടാനും നിരവധി ആളുകൾ ഇവിടെയുണ്ട്. എല്ലാവരും സൗഹൃദം പ്രതീക്ഷിക്കുന്നവരാണെങ്കിലും തട്ടിപ്പുകാരും ഇവിടെയുണ്ടാകും ജാഗ്രതൈ.

Photo Courtesy: Dave Kleinschmidt

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X