» »ഇന്ത്യയിലെ 7 വിചിത്ര ക്ഷേത്രങ്ങൾ

ഇന്ത്യയിലെ 7 വിചിത്ര ക്ഷേത്രങ്ങൾ

Posted By:

ബുള്ളറ്റ് ബാബ എന്ന ഒരു ദൈവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? മുപ്പത് മുക്കോടി ദൈവങ്ങളുടെ ഇടയിൽ ഇങ്ങനെയും ഒരു ദൈവമുണ്ട് ഇന്ത്യയിൽ. ഈ ദൈവം മനുഷ്യനോ മരമോ ഒന്നുമല്ല, ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റാണ് ഇവിടുത്തെ പ്രതിഷ്ട. കേട്ടിട്ട് വിശ്വാസിക്കാൻ പ്രയാസം തോന്നുണ്ടാവും. എന്നാൽ വിശ്വസിച്ചേ മതിയാകു. ഇത്തരത്തിൽ നിരവധി വിചിത്രമായ ദൈവങ്ങളും ക്ഷേത്രങ്ങളുമുണ്ട് ഇന്ത്യയിൽ.

ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ മതമാണ് ഹിന്ദുമതം. ഏകദേശം 2000 വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ വരെ ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ഭാരതത്തിൽ മാറി മാറി അധികാരമേറ്റ ഓരോ രാജവശങ്ങളും ക്ഷേത്രനിർമ്മാണത്തിൽ അതീവ താൽപര്യം കാണിച്ചിരുന്നു. കാലത്തിന് അനുസരിച്ച് ക്ഷേത്രങ്ങളുടെ നിർമ്മാണ രീതിയിൽ വളരെയേറേ മാറ്റങ്ങൾ ഉണ്ടായി. ഇവയൊക്കെ മനോഹരമായ ക്ഷേത്രങ്ങളാണ്.

ഇത്തരത്തിൽ ആശ്ചര്യകരമായ നിർമ്മാണ വൈഭവങ്ങൾ പ്രകടമാക്കിയിട്ടുള്ള ക്ഷേത്രങ്ങൾക്ക് പുറമേയാണ്, ബുള്ളറ്റ് ബാബ ക്ഷേത്രം പോലുള്ള ക്ഷേത്രങ്ങളും ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടത്. ഇത്തരത്തിൽ വിചിത്രമായ പത്ത് ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

വെള്ളത്തിൽ താഴ്ന്ന് പോയ ശിവക്ഷേത്രം

വെള്ളത്തിൽ താഴ്ന്ന് പോയ ശിവക്ഷേത്രം

വാരണാസിയിലെ സിൻഡിയ പടവുകൾക്ക് അടുത്തായാണ് വെള്ളത്തിൽ താഴ്ന്ന് നിൽക്കുന്ന ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പിസയിലെ ചെരിഞ്ഞ ഗോപുരത്തോടാണ് ഈ ക്ഷേത്രത്തെ ആളുകൾ ഉപമിച്ചിരിക്കുന്നത്. 1830ൽ ഇവിടെ പടവുകൾ നിർമ്മിച്ചതിന്റെ ഫലമായാണ് ഈ ക്ഷേത്രം വെള്ളത്തിലേക്ക് ചെരിഞ്ഞത്. ഈ ക്ഷേത്രത്തിൽ ആളുകൾ പ്രവേശിക്കാറില്ല.
ചിത്രത്തിന് കടപ്പാട് : Antoine Taveneau

ബ്രഹ്മാവിന്റെ പ്രതിഷ്ടയുള്ള ലോകത്തിലെ ഏക ക്ഷേത്രം

ബ്രഹ്മാവിന്റെ പ്രതിഷ്ടയുള്ള ലോകത്തിലെ ഏക ക്ഷേത്രം

രാജസ്ഥാനിലെ പുഷ്കറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിൽ തന്നെ ബ്രഹ്മാവിന്റെ പ്രതിഷ്ടയുള്ള ഏക ക്ഷേത്രമാണ് ഇത്. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തില്‍ നാല് ശിരസ്സുള്ള ബ്രഹ്മാവിന്റെ ഗാംഭീര്യ മുള്ള ഒരു ശില്‍പ്പമുണ്ട് . ഇടതു ഭാഗത്ത്‌ യുവതിയായ ഗായത്രിയും വലതു ഭാഗത്ത് സാവിത്രിയുമായി ഒരു താമരപ്പൂവില്‍ ഇരിക്കുന്ന വിധമാണ് വിഗ്രഹം. കൂടുതൽ വായിക്കാം
ചിത്രത്തിന് കടപ്പാട് : Vberger

ചൈനീസ് കാളി ക്ഷേത്രം (നൂഡിൽസ് ആണ് പ്രസാദം)

ചൈനീസ് കാളി ക്ഷേത്രം (നൂഡിൽസ് ആണ് പ്രസാദം)

കൽക്കട്ടയിൽ ചൈനീസ് വംശജർ താമസിക്കുന്ന സ്ഥലമാണ് തങ്ഗ്രാസ്. ചൈനാടൗൺ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഇവിടുത്തെ കാളി ക്ഷേത്രമാണ് ചൈനീസ് കാളി ക്ഷേത്രം എന്ന് അറിയപ്പെടുന്നത്. ബംഗാളിൽ നിന്നുള്ള ബ്രാഹ്മണരാണ് ഇവിടെ പൂജ നടത്തുന്നതെങ്കിലും ചൈനക്കാരുടെ തനത് വിഭവമായ നൂഡിൽസ് ആണ് ഇവിടുത്തെ പ്രസാദം.
ചിത്രത്തിന് കടപ്പാട് : Xianzi Tan

വേലിയേറ്റ സമയത്ത് കാണാതാകുന്ന ക്ഷേത്രം

വേലിയേറ്റ സമയത്ത് കാണാതാകുന്ന ക്ഷേത്രം

ഗുജറാത്തിലെ പ്രശസ്തമായ നഗരമായ വഡോദരയിൽ നിന്ന് 40 മൈൽ അകലെയായാണ് സ്തംഭേശ്വര മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അറബിക്കടലിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേലിയിറക്ക സമയത്ത് മാത്രമേ ഈ ക്ഷേത്രത്തിൽ സന്ദർശിക്കാൻ ആവു. വേലിയേറ്റ സമയത്ത് ഈ ക്ഷേത്രം കാണില്ല.

ചിത്രത്തിന് കടപ്പാട് : sgbhagwat

ബുള്ളറ്റാണ് പ്രതിഷ്ട

ബുള്ളറ്റാണ് പ്രതിഷ്ട

രാജസ്ഥാനിലെ ജോധ്പ്പൂരിലാണ് ബുള്ളറ്റ് ബാബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓം ബന്ന അഥവ ബുള്ളറ്റ് ബാബ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ജോധ്പ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെ മാറി ഛോട്ടില എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം
ചിത്രത്തിന് കടപ്പാട് : Sentiments777

എലികൾ സ്വാഗതം ചെയ്യുന്ന ക്ഷേത്രം

എലികൾ സ്വാഗതം ചെയ്യുന്ന ക്ഷേത്രം

രാജസ്ഥാനിലെ ദേഷ്നോക്കിൽ സ്ഥിതി ചെയ്യുന്ന കർണിമാത ക്ഷേത്രം അറിയപ്പെടുന്നത് എലികളുടെ ക്ഷേത്രമെന്നാണ്. കാരണം ഈ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഉടൻ നിരവധി എലികൾ വിഹരിക്കുന്നത് കാണാം. ദേവിയുടെ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളായ 'ചരണു'കളുടെ ആത്മാക്കളെയും വഹിച്ചാണ് ഈ എലികള്‍ ക്ഷേത്രത്തില്‍ വിഹരിക്കുന്നതെന്ന് കരുതിപ്പോരുന്നു. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട് : Shakti

പഗോഡയുടെ ആകൃതിയിൽ ഒരു ഹൈന്ദവ ക്ഷേത്രം

പഗോഡയുടെ ആകൃതിയിൽ ഒരു ഹൈന്ദവ ക്ഷേത്രം

ബുദ്ധ ക്ഷേത്രങ്ങളായ പഗോഡയുടെ രൂപ സാദൃശ്യമാണ് 1533 ൽ നിർമ്മിക്കപ്പെട്ട ഈ ഹൈന്ദവ ക്ഷേത്രത്തിന്റെ പ്രത്യേകത. ഹിഡുംബൻ എന്ന അസുരന്റെ സഹോദരിയായ ഹഡിംബയാണ് ഇവിടുത്തെ പ്രതിഷ്ട. മാനാലിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം
ചിത്രത്തിന് കടപ്പാട് : Wordsmith86

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...