» »ആരും കൊതിക്കുന്ന ഈ ബോളിവുഡ് ലൊക്കേഷനുകളില്‍ താമസിക്കാം.

ആരും കൊതിക്കുന്ന ഈ ബോളിവുഡ് ലൊക്കേഷനുകളില്‍ താമസിക്കാം.

Written By: Elizabath

ബോളിവുഡ് സിനിമകളിലെ കിടുക്കന്‍ ലൊക്കേഷനുകള്‍ കണ്ട് ഒരിക്കലെങ്കിലും അവിടെ പോയിരുന്നെങ്കില്‍ എന്ന ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും, ത്രീ ഇഡിയറ്റ്‌സും ഹൈവേയും യേ ജവാനി യേ ദിവാനിയുമൊക്കെ കണ്ട് ആ സ്ഥലങ്ങളില്‍ മനസ്സുകൊണ്ട് ഒരിക്കലെങ്കിലും എത്തിപ്പെട്ടവരാണ് നമ്മളെല്ലാം.എന്നാല്‍ ചില ലൊക്കേഷനുകളില്‍ എത്തിപ്പെടുക പ്രയാസമാണെങ്കിലും മറ്റിടങ്ങളില്‍ താമസിക്കാനുള്ള സൗകര്യം വരെ ലഭിക്കാന്‍ എളുപ്പമാണ്. അങ്ങനെ, ബോളിവുഡ് സിനിമകളിലൂടെ പ്രശസ്തമായ, വേണമെങ്കില്‍ ഒന്നു പോയി പരീക്ഷിക്കാവുന്ന എട്ടു ലൊക്കേഷനുകള്‍ പരിചയപ്പെടാം.

ചാര്‍ളിയിലെ കരിമുകില്‍ കാഴ്ചകള്‍

വുഡ്‌വില്ലേ പാലസ് ഹോട്ടല്‍

വുഡ്‌വില്ലേ പാലസ് ഹോട്ടല്‍

ത്രീ ഇഡിയറ്റ്‌സ് എന്ന ആമീര്‍ ഖാന്‍ സിനിമയില്‍ വുഡ്‌വില്ലേ പാലസ് ഹോട്ടല്‍ ശ്രദ്ധിക്കാത്തവരായി ആരും കാണില്ല. ചിത്രത്തിലെ നായികയായ കരീന കപൂറിന്റെ വിവാഹം നടക്കുന്ന ഈ ഹോട്ടല്‍ അത്രയും മനോഹരമായാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
കൊളോണിയല്‍ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഈ ഹോട്ടല്‍ 1930 കളിലാണ് നിര്‍മ്മിച്ചത്. കൊളോണിയല്‍ ഭവനമായിരുന്ന ഇത് കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ് ഒരു ഹോട്ടലാക്കി മാറ്റുന്നത്.
ബ്ലാക്ക്, ത്രീ ഇഡിയറ്റ്‌സ്, രാജു ചാച്ച, റാസ് 2 തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ ഈ ഹോട്ടല്‍ കാണാന്‍ സാധിക്കും.

ചോമു പാലസ് ജയ്പൂര്‍

ചോമു പാലസ് ജയ്പൂര്‍

അക്ഷയ് കുമാറും അജയ് ദേവ്ഗണും വിദ്യാ ബാലനുമൊക്കെ അഭിനയിച്ചു തകര്‍ത്ത ഒരു കൊട്ടാരത്തില്‍ താമസിക്കുന്നത് എങ്ങനെയിരിക്കും? ജയ്പൂരിലെ ചോമു പാലസ് ഒരു കിടിലന്‍ ഹോട്ടല്‍ കൂടിയാണ്.
ബൂല്‍ ബൂലയ്യയും ബോല്‍ ബച്ചാച്ചനും ഉള്‍പ്പെടെയുള്ള സിനിമകളില്‍ മിക്ക സീനുകളിലും നിറഞ്ഞു നിന്ന ഈ കൊട്ടാരം രാജസ്ഥാന്റെ അഭിമാനമായ ഒരിടം കൂടിയാണ്.

സ്പാന്‍ റിസേര്‍ട്ട് ആന്‍ഡ് സ്പാ

സ്പാന്‍ റിസേര്‍ട്ട് ആന്‍ഡ് സ്പാ

രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും തകര്‍ത്തഭിനയിച്ച യേ ജവാനി യേ ദിവാനിയിലെ ക്യാംപിങ് സൈറ്റ് ആ സിനിമ കണ്ട ആരും മറക്കാനിടയില്ല.
മണാലിയില്‍ കുറച്ച് ഉള്ളിലായി സ്ഥിതി ചെയ്യുന്ന സ്പാന്‍ റിസേര്‍ട്ട് ആന്‍ഡ് സ്പാ റിസോര്‍ട്ട് ഈ ഒരൊറ്റ സിനിമ കൊണ്ടാണ് ഇത്രയും പ്രശസ്തമായത്.
നദിയുടെ തീരവും മരങ്ങളും മലകളുമാണ് സഞ്ചാരികളെ കാത്ത് ഇവിടെയുള്ളത്.

ഹോട്ടല്‍ നഗ്ഗാര്‍ കാസില്‍

ഹോട്ടല്‍ നഗ്ഗാര്‍ കാസില്‍

'യേ ഇഷ്‌ക് ഹേ' എന്ന 'ജബ് വീ മെറ്റി'ലെ ഗാനരംഗം ഓര്‍ക്കാത്തവരായി ആരും കാണില്ല. അത് ചിത്രീകരിച്ചിരിക്കുന്നത് ഹിമാചല്‍ പ്രദേശിലെ ഹോട്ടല്‍ നഗ്ഗാര്‍ കാസിലില്‍ വെച്ചാണ്. ഹിമാചലിന്റെ തനതായ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഹോട്ടല്‍ അതിമനോഹരമാണ്. പ്രത്യേകിച്ച് വാസ്തുവിദ്യയില്‍ താല്പര്യമുള്ളവര്‍ക്ക്.

PC: Royroydeb

ബരാദരി പാലസ് പാട്യാല

ബരാദരി പാലസ് പാട്യാല

സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ കുറച്ചധികം രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ബരാദരി പാലസ് പാട്യാലയുടെ ലാന്‍ഡ് മാര്‍ക്കുകളില്‍ ഒന്നാണ്.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം ഒരു പൈതൃക സ്മാരകം കൂടിയാണ്. ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്ന ഈ കൊട്ടാരം മൗസം, യമ്‌ല പഗ്‌ലാ ദീവാന തുടങ്ങിയ ചിത്രങ്ങളിലെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു.

PC:Rohit Markande

അഹില്യ ഫോര്‍ട്ട് രാജസ്ഥാന്‍

അഹില്യ ഫോര്‍ട്ട് രാജസ്ഥാന്‍

ഷാറൂഖ് ഖാന്റെ മാസ്റ്റര്‍ പീസ് സിനിമകളില്‍ ഒന്നായ അശോകയുടെ മിക്ക സീനുകളും ചിത്രീകരിച്ച അഹില്യ ഫോര്‍ട്ട് രാജസ്ഥാന്റെ ചരിത്രത്തിലെ നിര്‍ണ്ണായക സ്ഥലങ്ങളിലൊന്നാണ്. കാലത്തിനു പോലും വെല്ലുവിളിയായി നാലായിരം വര്‍ഷത്തെ പഴക്കമുള്ള ഈ കോട്ട ഇന്ന് ഇവിടുത്തെ പ്രധാനപ്പെട്ട ഹെറിറ്റേജ് ഹോട്ടലുകളിലൊന്നാണ്.

PC: Lukas Vacovsky

ദേവിഗഡ് പാലസ് രാജസ്ഥാന്‍

ദേവിഗഡ് പാലസ് രാജസ്ഥാന്‍

അമിതാഭ് ബച്ചന്റെ ഏകലവ്യ സിനിമയിലെ കൊട്ടാരമാണ് രാജസ്ഥാനിലെ ദേവിഗഡ് പാലസ്.

പട്ടൗഡി പാലസ്

പട്ടൗഡി പാലസ്

വീര്‍ സാരയില്‍ ഷാറൂഖ് ഖാനും പ്രീതി സിന്റയും അഭിനയിച്ച ഹോട്ടലില്‍ ഒന്നു പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഹരിയാനയിലെ നവാബുകളുടെ ഈ കൊട്ടാരം മറ്റനേകം ഹിന്ദി സിനിമകള്‍ക്കും ലൊക്കേഷന്‍ ആയിട്ടുണ്ട്.

pc: Ajay Goyal