» »തലകൊയ്യുന്നവര്‍ മുതല്‍ അടിമ വ്യാപാരികള്‍ വരെ..ഗോത്രവിഭാഗങ്ങള്‍ക്കിടയിലൂടെ ഒരപൂര്‍വ്വ യാത്ര

തലകൊയ്യുന്നവര്‍ മുതല്‍ അടിമ വ്യാപാരികള്‍ വരെ..ഗോത്രവിഭാഗങ്ങള്‍ക്കിടയിലൂടെ ഒരപൂര്‍വ്വ യാത്ര

Written By: Elizabath

നാഗാലാന്‍ഡ്..പേരു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുന്നത് വിചിത്ര വേഷങ്ങളോടും ആചാരങ്ങളോടും കൂടിയ ഒരു കൂട്ടം മനുഷ്യരെയാണ്. അവിടെ എത്തിയാല്‍ മനസ്സിലാകും വിചാരിച്ചതില്‍ തെല്ലും തെറ്റില്ല എന്ന്. കാലം ഇത്രയേറെ മുന്നോട്ട് ഓടിയിട്ടും തങ്ങള്‍ ഇതുവരെ ശീലിച്ച കാര്യങ്ങളില്‍ നിന്ന് അല്പം പോലും വ്യതിചലിക്കാത്ത ഒരു കൂട്ടം ആളുകള്‍
അത്യപൂര്‍വ്വങ്ങളായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മുറുകെ പിടിച്ചിരിക്കുന്ന നാഗാലാന്‍ഡിലെ ഗോത്രവിഭാഗക്കാരുടെ അപൂര്‍വ്വ വിശേഷങ്ങളും ചിത്രങ്ങളും...

നാഗാലാന്‍ഡ്

നാഗാലാന്‍ഡ്

നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയില്‍ ഏറ്റവും വിചിത്രമായ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നവര്‍ ജീവിക്കുന്ന സ്ഥലമാണ് നാഗാലാന്‍ഡ്. ഇവരുടെ ജീവിതരീതകികളും സംസ്‌കാരവും ഒക്കെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തമാണ്.

PC: Angambou

 പ്രകൃതിയോട് ചേര്‍ന്നുള്ള അതിജീവനം

പ്രകൃതിയോട് ചേര്‍ന്നുള്ള അതിജീവനം

മറ്റു ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്നും നാഗാലാന്‍ഡുകാരെ വ്യത്യസ്തമാക്കുന്നത് അവരുടെ പ്രകൃതിയോടു ചേര്‍ന്നുള്ള ജീവിതമാണെന്ന് പറയാം. പ്രകൃതിയെ ദ്രോഹിക്കാതെ, തികച്ചും സാധാരണമായ മട്ടില്‍ ജീവിക്കുന്നവരാണ് ഇവിടെ ഉള്ളവരില്‍ അധികവും. അതിനാല്‍ത്തന്നെ ഇവിടെ എത്തുന്നവര്‍ക്ക് പ്രകൃതിയുമായി ചേര്‍ന്നു പോകുന്ന ഒരുകൂട്ടം ആളുകളെയാണ് കാണുവാന്‍ സാധിക്കുക.

PC:ILRI

നാഗാലാന്‍ഡിന്റെ ഭൂമിശാസ്ത്രം

നാഗാലാന്‍ഡിന്റെ ഭൂമിശാസ്ത്രം

പോരാളികളായ ജനങ്ങള്‍ ജീവിക്കുന്ന നാഗാലാന്‍ഡ് മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളേക്കാളധികം പ്രകൃതി ഭംഗിയുള്ള ഇടമാണ്. കിഴക്കിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന ഇവിടെ പ്രകൃതി ധാരാളം അത്ഭുതങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ട്.

PC: Offical Site

ഗോത്രവര്‍ഗ്ഗക്കാര്‍

ഗോത്രവര്‍ഗ്ഗക്കാര്‍

നാഗാലാന്‍ഡിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ് ഇവിടുത്തെ ഗോത്രവിഭാഗക്കാര്‍. തലകൊയ്യുന്നതില്‍ പേരുകേട്ട കൊന്യാക്കുകളും ജീവിതരീതികള്‍ക്കു പേരുകേട്ട മറ്റുപല ഗോത്രങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത.

PC:Yves Picq

 17 തരം ഗോത്രങ്ങള്‍

17 തരം ഗോത്രങ്ങള്‍

നാഗാലാന്‍ഡില്‍ മാത്രം ഏകദേശം 17 തരം ഗോത്രവിഭാഗക്കാര്‍ ഉണ്ട് എന്നാണ് കരുതുന്നത്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയില്‍ ഇത്രയധികം വ്യത്യസ്തമായ വിഭാഗക്കാര്‍ താമസിക്കുന്നത് നാഗാലാന്‍ഡില്‍ മാത്രമാണ്. നാഗാലാന്‍ഡ് എന്ന വാക്കുപോലും നാഗാ വിഭാഗത്തില്‍പെട്ട ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്നും വന്നതാണ്.

PC:Rwf-art

അന്‍ഗാമി നാഗ

അന്‍ഗാമി നാഗ

നാഗാലാന്‍ഡിലെ ഏറ്റവും പ്രശസ്തമായ ഗോത്ര വിഭാഗക്കാരാണ് അന്‍ഗാമി നാഗ വിഭാഗത്തില്‍ പെട്ട ഗോത്ര വര്‍ഗ്ഗക്കാര്‍. നാഗാലാന്‍ഡിലെ കൊഹിമ, ദീമപൂര്‍ ജില്ലകളിലാണ് ഇവര്‍ കാണപ്പെടുന്നത്. നാഗാലാന്‍ഡില്‍ ഏറ്റവുമധികം ഉള്ള ഗോത്ര വിഭാഗക്കാരും ഇവരാണ്.

PC:Yves Picq

 മലമുകളില്‍ സ്വര്‍ഗ്ഗം തീര്‍ത്തവര്‍

മലമുകളില്‍ സ്വര്‍ഗ്ഗം തീര്‍ത്തവര്‍

മലമുകളില്‍ സ്വര്‍ഗ്ഗം തീര്‍ത്ത് ജീവിക്കുന്നവരാണ് അന്‍ഗാമി നാഗ വിഭാഗക്കാര്‍. തട്ടുതട്ടായുള്ള കൃഷി രീതിയാണ് ഇവരുടെ പ്രത്യേകത. കൃഷിയില്‍ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇവര്‍. മലമുകളിലാണ് താമസമെങ്കിലും നാഗാലാന്‍ഡിലെ മറ്റു പല സ്ഥലങ്ങളെയും അപേക്ഷിച്ച് അതിമനോഹരമാണ് ഇവിടുത്തെ കാഴ്ചകള്‍.

PC:Yves Picq

ആവോ നാഗാ

ആവോ നാഗാ

ലാന്‍ഡിലെ മറ്റൊരു പ്രധാനപ്പെട്ട ഗോത്രവര്‍ഗ്ഗക്കാര്‍. ക്രിസ്തുമതത്തിന്റെ വരവിനെ ആദ്യം സ്വീകരിച്ച ഗോത്രവര്‍ഗ്ഗക്കാരാണിവര്‍. നാഗാലാന്‍ഡിലെ മോക്കോചുങ്ങ് ജില്ലയിലാണ് ഇവര്‍ കൂടുതലും കാണപ്പെടുന്നത്.

PC:Yves Picq

 ചാങ്ങ് നാഗ

ചാങ്ങ് നാഗ

ബ്രിട്ടീഷുകാരുടെ കാലത്ത് മസുങ് എന്നറിയപ്പെട്ടിരുന്ന ചാങ്ങ് നാഗ വിഭാഗരുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണുള്ളത്. ആവോ വിഭാഗത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നവരാണിവര്‍ എന്നും പറയപ്പെടുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തുന്നതിനു മുന്‍പ് തലകൊയ്യുന്നതില്‍ വളരെ പ്രാഗത്ഭ്യം തെളിയിച്ചവരാണ് ചാങ്ങ് നാഗക്കാര്‍. ഏറ്റവും കൂടുതല്‍ തല കൊയ്തവരെ ഗ്രാമത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നിയമിക്കുന്നതും ഇവിടുത്തെ ആചാരമായിരുന്നു.

PC:Yves Picq

ഖിയാമ്‌നിയങന്‍

ഖിയാമ്‌നിയങന്‍

നാഗാലാന്‍ഡിലെ നോക്ലാക് ജില്ലയിലെ പ്രധാനപ്പെടട് ഗോത്രവര്‍ഗ്ഗക്കാരാണ് ഖിയാമ്‌നിയങന്‍
വിഭാഗക്കാര്‍. ജലത്തിന്റെ മഹത്തായ ഉറവിടം എന്നാണ് ഖിയാമ്‌നിയങന്‍ എന്ന വാക്കിനര്‍ഥം. മറ്റു നാഗാ വിഭാഗക്കാരെപ്പോലെ ഇവരുടെ ഉല്പത്തിയും അജ്ഞാതമാണ്. മ്യാന്‍മാറിന്റെ ചിലഭാഗങ്ങളിലും ഈ വിഭാഗക്കാര്‍ ജീവിക്കുന്നുണ്ട്. ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരാണ് ഇവിടെയുള്ളവരില്‍ അധികവും.

PC:Babul roy

തലകൊയ്യുന്നവരായ കൊന്യാക്കുകള്‍

തലകൊയ്യുന്നവരായ കൊന്യാക്കുകള്‍

തല കൊയ്യുന്ന നാഗാ പോരാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തരാണ് കൊന്യാക്ക് ജനവിഭാഗക്കാര്‍. ശത്രുക്കളുടെയും തങ്ങളുടെ ഗ്രാമത്തിലേക്ക് നുഴഞ്ഞ് കയറുന്നവരുടെയും ശിരസ്സ് അറുത്ത് വീടിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന വീരന്‍മാരുടേതാണ് കൊന്യാക്ക് ഗോത്രം. ഇപ്പോഴും ഗ്രാമത്തിന്റെ ഉള്‍ഭാഗങ്ങളില്‍ ഈ ആചാരം നിലനില്‍ക്കുന്നുണ്ട് എന്ന് വേണം കരുതാന്‍.

PC:Yves Picq

പൂമുഖം അലങ്കരിക്കാന്‍ തലയോട്ടികള്‍

പൂമുഖം അലങ്കരിക്കാന്‍ തലയോട്ടികള്‍

ധീരന്‍മാരായ കൊന്യാക്ക് വിഭാഗക്കാര്‍ ശത്രുക്കളുടെ തല അരിയുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരായിരുന്നുവത്രെ. തങ്ങളുടെ ഗ്രാമം കാക്കുന്നതിന്റെ ഭാഗമായാണ് അവര്‍ തല കൊയ്തിരുന്നത്. ശത്രുക്കളുടെ ശിരസ്സ് എടുത്ത പോരാളികളുടെ മുഖത്ത് പച്ച കുത്തുന്നത് ഒരിക്കല്‍ ഇവിടുത്തെ വലിയ ചടങ്ങായിരുന്നു.

PC:Isaxar

ലിയാങ്മായി നാഗ

ലിയാങ്മായി നാഗ

നാഗാലാന്‍ഡിലും മണിപ്പൂരിലുമായി സ്ഥിതി ചെയ്യുന്ന ലിയാങ്മായി നാഗ വിഭാഗക്കാര്‍ ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ഗോത്രവര്‍ഗ്ഗക്കാരാണ്. ക്രിസ്തുമതം സ്വീകരിച്ച് ജീവിക്കുന്ന ഇവര്‍ ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടവരാണ്.

PC:Angambou

പ്രകൃതിയോടൊത്ത് ജീവിക്കുന്നവര്‍

പ്രകൃതിയോടൊത്ത് ജീവിക്കുന്നവര്‍

പ്രകൃതിയുടെ എല്ലാ വിധ ആഡംബരങ്ങളും അനുഭവിച്ച് ജീവിക്കുന്നവരാണ് ലിയാങ്മായി നാഗ വിഭാഗക്കാര്‍. ശുദ്ധമായ വായുവും ജലവും മലിനമാകാത്ത ഭൂപ്രകൃതിയും ഓര്‍ഗാനിക് രീതിയിലുള്ള ഭക്ഷണങ്ങളും ഇവരുടെ പ്രത്യേകതകളാണ്.

PC:ILRI

 ലോത്ത നാഗ

ലോത്ത നാഗ

നാഗാലാന്‍ഡിലെ വോക്ക ജില്ലയില്‍ ജീവിക്കുന്ന ഗോത്ര വര്‍ഗ്ഗക്കാരാണ് ലോത്ത നാഗ. ചൈനയില്‍ നിന്നും ഇവിടേക്ക് കുടിയേറിയവരായിട്ടാണ് ഇവരെ പരിഗണിക്കുന്നത്.

PC:Babul roy

പോച്ചുറി നാഗ

പോച്ചുറി നാഗ

നാഗാലാന്‍ഡിലെ ഫെക് ജില്ലയില്‍ താമസിക്കുന്ന പോച്ചുറി നാഗവിഭാഗക്കാര്‍ ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ഗോത്രവിഭാഗക്കാരാണ്. മറ്റു പല ഗോത്രവര്‍ഗ്ഗക്കാരെയും പോലെ ഇവരുടെ ചരിത്രവും ലഭ്യമല്ല. എന്നാല്‍ ഇവര്‍ സമീപപ്രദേശങ്ങളില്‍ നിന്നും ഇവിടെ എത്തി താമസമാക്കിയവരാണ് എന്നാണ് വിശ്വാസം.

PC:Wikipedia

പോം നാഗ

പോം നാഗ

കൊന്യാക്ക് വിഭാഗക്കാര്‍ക്കും ആവോ വിഭാഗക്കാര്‍ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന പോം നാഗ വിഭാഗക്കാര്‍ കൃഷി മുഖ്യ ജീവിതമാര്‍ഗ്ഗമാക്കി മാറ്റിയവരാണ്. ആവോ നാഗ വിഭാഗക്കാര്‍ വിശ്വസിക്കുന്നതുപോലെ കല്ലില്‍ നിന്നാണ് തങ്ങളുടെ ഉത്ഭവവും എന്നാണ് ഇവരുടെ വിശ്വാസം.

PC:rajkumar1220

രംഗ്മ നാഗ

രംഗ്മ നാഗ

നാഗാലാന്‍ഡിലും ആസാമിലും കാണപ്പെടുന്ന മറ്റൊരു പ്രധാന വിഭാഗക്കാരാണ് രംഗ്മ നാഗക്കാര്‍. സോത്ത വിഭാഗക്കാരും രംഗ്മ വിഭാഗക്കാരും ഒരേയിടത്തില്‍ നിന്നും വന്നവരാണ് എന്നാണ് വിശ്വാസം. അടിമത്ത വ്യവസ്ഥിതി നിലനിന്നിരുന്ന ഒരു വിഭാഗമായിരുന്നു ഇവരുടേത്. ബ്രിട്ടീഷുകാര്‍ വന്നതിനു ശേഷമാണ് ഇവിടെ അടിമത്വം നിര്‍ത്തലാക്കുന്നത്.

PC:rajkumar1220

സാങ്ടം നാഗ

സാങ്ടം നാഗ

നാഗാലാന്‍ഡിലെ പ്രധാനപ്പെട്ട ഗോത്രവിഭാഗക്കാരിലൊന്നാണ് സാങ്ടം നാഗ വിഭാഗക്കാര്‍. ക്രിസ്ത്യന്‍ വിശ്വാസികളായ ഇവര്‍ക്ക് പ്രധാനമായും 12 ആഘോഷങ്ങളാണുള്ളത്.

PC: wokha.nic.in

സുമി നാഗ

സുമി നാഗ

നാഗാലാന്‍ഡിലെ സുന്നേബോട്ടോ ജില്ലയിലും ജിമാപൂര്‍ ജില്ലയിലും വ്യാപിച്ചു കിടക്കുന്ന ഗോത്രവര്‍ഗ്ഗമാണ് സുമി നാഗ വിഭാഗക്കാര്‍. ഒരു കാലത്ത് തലകൊയ്യുന്ന പോരാളികളായിരുന്നു ഇവരുമെന്നാണ് ചരിത്രം പറയുന്നത്. ക്രിസ്ത്യന്‍ മിഷനറികളുടെ വരവോടെയാണത്രെ ഇവര്‍ ഇത്തരം ദുരാചാരങ്ങളില്‍ നിന്നും പിന്തിരിയുന്നത്.

pc:Yarzaryeni

യിംചുഗെ

യിംചുഗെ

മ്യാന്‍മാറിന്റെ വിവിധ ഭാഗങ്ങളിലും നാഗാലാന്‍ഡിലും കാണപ്പെടുന്ന യിംചുഗെ വിഭാഗക്കാര്‍ക്ക് വിനോദസഞ്ചാരമാണ് മുഖ്യവരുമാന മാര്‍ഗ്ഗം. ഗ്രാമങ്ങളെ സഞ്ചാരികള്‍ക്ക് വേണ്ടി ആകര്‍ഷകമാക്കി മാറ്റിയിരിക്കുന്ന ഇവിടുത്തെ കാഴ്ച ഏറെ ആകര്‍ഷകമാണ്. ആതിഥ്യമര്യാദയും നല്ല പെരുമാറ്റവും ഇവരുടെ പ്രത്യേകതയാണ്.

PC:Homen Biswas

ചീവിടും ചിലന്തിയുമുള്ള നാഗാ ബസാര്‍

ചീവിടും ചിലന്തിയുമുള്ള നാഗാ ബസാര്‍

പട്ടിയിറച്ചിയും ചീവിടും ചിലന്തിയുമൊക്കെ ഭക്ഷണമാക്കുന്ന അപൂര്‍വ്വ ഇടമാണ് നാഗാലാന്‍ഡിലെ കൊഹിമയിലുള്ള നാഗാ ബസാര്‍.

PC: Rhett Sutphin

നാഗാലാന്‍ഡിലെ പ്രധാന ജില്ലകള്‍

നാഗാലാന്‍ഡിലെ പ്രധാന ജില്ലകള്‍

നാഗാലാന്‍ഡിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അവിടുത്തെ പതിനൊന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുകയാണ്. കോഹിമ, ദിമാപൂര്‍, മോണ്‍ , വോഖ, ഫെക്, മൊകോക്ചുങ്, ട്യൂണ്‍സാങ് , സുന്നേബോട്ടോ, ലോംങ് ലെംങ് , കിഫൈര്‍, പെരെന്‍ എന്നിവയാണ് ആ 11 ജില്ലകള്‍.

PC: Unknown

നാഗാലാന്‍ഡിലെ പ്രധാന സ്ഥലങ്ങള്‍

നാഗാലാന്‍ഡിലെ പ്രധാന സ്ഥലങ്ങള്‍

കോഹിമ, ദിമാപൂര്‍, മോന്‍, വോഖ, ഫെക്, പെരെന്‍, തുടങ്ങിയവയാണണ് നാഗാലാന്‍ഡില്‍ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങള്‍.

PC:Sai Avinash

കൊണോമ ഗ്രാമം

കൊണോമ ഗ്രാമം

പോരാട്ടക്കാരായ അംഗാമി നാഗ ഗോത്രവര്‍ഗ്ഗക്കാരുടെ വാസസ്ഥലമായാണ് കൊണോമ ഗ്രാമം അറിയപ്പെടുന്നത്. ഈ ഗ്രാമത്തെ അവര്‍ മൂന്നായി തിരിച്ചാണ് ഭരിക്കുന്നത്. ബ്രിട്ടീഷുകാര്‍ കീഴടക്കാന്‍ നോക്കിയെങ്കിലും ഭയമില്ലാതെ ഇവര്‍ പിടിച്ചുനിന്ന കഥ ഏറെ പ്രസിദ്ധമാണ്. കൗനോറിയ എന്ന ചെടിയില്‍ നിന്നുമാണ് കൊണോറ ഗ്രാമത്തിന് പേരു ലഭിക്കുന്നത്. അംഗാമി നാഗ വിഭാഗക്കാരുടെ ഏറ്റവും വലിയ പ്രത്യേകതയാണ് അവര്‍ വേട്ടയായില്ല എന്നത്.

PC:Satish Krishnamurthy

ഇന്ത്യക്കാര്‍ക്കു വിലക്കപ്പെട്ട ഇടങ്ങളില്‍ കടക്കാന്‍!!

ഇന്ത്യക്കാര്‍ക്കു വിലക്കപ്പെട്ട ഇടങ്ങളില്‍ കടക്കാന്‍!!

ഒരു സുപ്രഭാതത്തില്‍ ഇറങ്ങി ഞാന്‍ ഒരു യാത്ര പോയി വരാം എന്നു പറയുന്നത് മിക്കപ്പോവും പ്രായോഗികമായിരിക്കില്ല. പ്രത്യേകിച്ച് ഇന്ത്യയുടെ തന്ത്രപ്രധാനമായ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണെന്നിരിക്കെ. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ്. എന്താണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എന്നും അതുപയോഗിച്ച് എവിടെയൊക്കെ സന്ദര്‍ശിക്കാന്‍ കഴിയുമെന്നും നോക്കാം.

ഇന്ത്യക്കാര്‍ക്കു വിലക്കപ്പെട്ട ഇടങ്ങളില്‍ കടക്കാന്‍!!

PC: Vikramjit Kakati

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...