» »തേക്കടി‌യിൽ നിന്ന് ഗവിയിലേക്കും കോന്നിയിലേക്കും

തേക്കടി‌യിൽ നിന്ന് ഗവിയിലേക്കും കോന്നിയിലേക്കും

Written By:

പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് തേക്കടിയും ഗവിയും. ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ‌‌തേക്കടി സന്ദർശിക്കുന്നവർ‌ക്ക് ചെറിയ ഒരു റോഡ് ട്രിപ്പ് നടത്താവുന്ന സ്ഥലങ്ങളാണ് പത്തനംതിട്ട ജില്ലയിലായി സ്ഥിതി ചെയ്യുന്ന ഗവിയും കോന്നിയും

തി‌രുവനന്തപുരം മുതൽ തേക്കടി വരെ; ഉണ്ടും ഉറ‌ങ്ങിയും ഒരു യാത്ര

ഗവിയേക്കുറിച്ച്

പത്തനംതിട്ട ജില്ലയിലെ ചെറിയ ഒരു ഗ്രാമമാണ് ഗവി. തേക്കടിക്ക് അടുത്തുള്ള കുമളിയിൽ നിന്ന് ഗവിയിൽ എത്തിച്ചേരാൻ വനത്തിന് നടുവിലൂടെ ഒരു പാതയുണ്ട്. 40 കിലോമീറ്റർ ആണ് കുമളിയിൽ നിന്ന് ഗവിയിലേക്കുള്ള ദൂരം. ‌കുമളിയിൽ നിന്ന് വണ്ടിപ്പെരിയാർ വഴി കാട്ടിനുള്ളിലൂടെ ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്താൽ ഗവിയിൽ എത്തിച്ചേരാം. വണ്ടിപ്പെരിയാറിൽ നിന്ന് 28 കിലോമീറ്റർ ആണ് ഗവിയിലേക്കുള്ള ദൂരം.

കോന്നിയേക്കുറിച്ച്

പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു സ്ഥലമാണ് കോന്നി. പശ്ചിമഘട്ട‌ത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ ഭംഗികൂടുന്നത് ഇടതൂര്‍ന്ന മഴക്കാടുകളും അച്ചന്‍കോവിലാറുമാണ്. ഗവിയിൽ നിന്ന് 90 കിലോമീറ്റർ അകലെയായാണ് കോന്നി സ്ഥിതി ചെയ്യുന്നത്.

സഞ്ചാരികള്‍ക്ക് വേനല്‍ക്കാല വസതി ഒരുക്കി കേരളം

കുമളിയിൽ നിന്ന്

കുമളിയിൽ നിന്ന്

കുമളിയിൽ നിന്ന് ഗവിയിലേക്കുള്ള പാത കുറച്ച് ‌ദുർഘടമാണ്. ജീപ്പ് മാർഗം നിങ്ങൾക്ക് ഗവി‌യി‌ൽ എത്തിച്ചേരാം. കുമളിയിൽ നിന്ന് വള്ളക്കടവ് ചെക്ക് പോസ്റ്റിൽ എത്തിച്ചേരുമ്പോൾ വനംവകുപ്പിൽ നിന്ന് പ്രവേശന പാസ് നേടിയാൽ മാത്രമെ വനത്തിലൂടെ യാത്ര ചെയ്യാൻ അനുവദിക്കുകയു‌‌ള്ളു.

ഗവിയിലേക്ക്

ഗവിയിലേക്ക്

കുമളിയിൽ നിന്ന് രണ്ട് മണി‌ക്കൂർ യാത്രയുണ്ട് ഗ‌വിയിലേക്ക് ഈ രണ്ട് മണിക്കൂർ യാത്ര നിങ്ങളുടെ ജീവിതത്തിൽ ഒരു നഷ്ടവുമല്ല. മലനിരകളും താഴ്വരകളും ‌നിബി‌ഢ വനങ്ങളും പുൽമേടുകളും വെള്ളച്ചാട്ട‌ങ്ങളും ഏലം തേ‌യിലത്തോട്ടങ്ങ‌‌‌‌ളുമൊക്കെ പിന്നിട്ടാണ് നിങ്ങൾ ഗവിയിൽ എത്തിച്ചേരുന്നത്.
Photo Courtesy: Jayeshj at ml.wikipedia

ഗവി

ഗവി

വനത്തിലൂടെ യാത്ര ചെയ്ത് ഗവി എന്ന സുന്ദര ഗ്രാമത്തിൽ എത്തിച്ചേർന്നാൽ അ‌വിടെ ആദ്യം നിങ്ങളെ സ്വാഗതം ചെയ്യുന്നത് ഗവി അണ‌ക്കെട്ടാണ്. ഗവി എന്ന കൊച്ച് ഗ്രാമത്തിൽ അഞ്ച് അണക്കെട്ടുകളുണ്ട്. ശബരിഗിരി ജല ‌‌വൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമ്മി‌ച്ചതാണ് ഈ അഞ്ച് ഡാമുകൾ.
Photo Courtesy: Samson Joseph

ഗവി അണക്കെട്ടിന് മുകളിലൂടെ

ഗവി അണക്കെട്ടിന് മുകളിലൂടെ

ഗവി അണക്കെട്ടിന് മുകളിലൂടെയാണ് വണ്ടിപ്പെ‌രിയാറിൽ നിന്ന് ഗവിയിലേക്കുള്ള റോഡ് കടന്ന് പോകുന്നത്. സ‌ഞ്ചാരികളെ ആകർഷിപ്പിക്കാനുള്ള ഉദ്യാനവും പാർക്കും അണക്കെട്ടിന് സമീപത്തായി ഒ‌രുക്കിയിട്ടുണ്ട്.
Photo Courtesy: Jayeshj at Malayalam Wikipedia

ഇക്കോടൂറിസം

ഇക്കോടൂറിസം

കേരള വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ഗവിയില്‍ ഇക്കോ ടൂറിസം നടപ്പിലാക്കിയിരിക്കുന്നത്. ഗവിയില്‍ എത്തിച്ചേരുന്ന പ്രകൃതി സ്നേഹികള്‍ക്ക് ഗവിയിലെ കാഴ്ചകള്‍ കാണാന്‍ സഹായിക്കുന്ന തരത്തിലാണ് ഇവിടുത്തെ ഇക്കോ ടൂറിസം പദ്ധതികള്‍. ക്യാംപിംഗ്, ട്രെക്കിംഗ്, ബോട്ടിംഗ്, ജംഗിള്‍ സഫാരി എന്നിവ ഇവിടെ നടത്തുന്നുണ്ട്.
Photo Courtesy: keralatourism

കാഴ്ചകള്‍

കാഴ്ചകള്‍

നിത്യഹരിത വനങ്ങള്‍ നിറഞ്ഞ ഗവിയിലെ പ്രധാന കാഴ്ചകള്‍ അവിടുത്തെ വന്യജീവികള്‍ ത‌ന്നെയാണ്. വേനല്‍ക്കാലത്ത് അധികം വന്യജീവികളെ കാണാന്‍ കഴിഞ്ഞെന്ന് വരില്ലാ.
Photo Courtesy: Arun Suresh

താമസം

താമസം

കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഫോറസ്റ്റ് മാന്‍ഷനില്‍ സന്ദര്‍ശകര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. 900 രൂപമുതല്‍ 1750 രൂപവരെയാണ് ഇവിടെ നിരക്ക്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരെ മാത്രമേ ഇവിടെ തങ്ങാന്‍ അനുവദിക്കുകയുള്ളൂ.
Photo Courtesy: Hari Krishna

കോന്നിയിലേക്ക്

കോന്നിയിലേക്ക്

ഗവിയിൽ നിന്ന് ആ‌ങ്ങമൂഴി സീതത്തോട് വഴിയാണ് കോന്നിയിൽ എത്തിച്ചേ‌രാൻ കഴിയുക. ഗവിയിൽ നിന്ന് ഏകദേശം 90 കിലോ‌മീറ്റർ യാത്ര ചെയ്യണം കോന്നിയിൽ എത്തി‌ച്ചേരാൻ. ഗവിയിൽ നിന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ കോന്നിയിൽ എത്തിച്ചേരാം.

ആ‌ങ്ങാമൂഴി

ആ‌ങ്ങാമൂഴി

ഗവിയിയിൽ നിന്ന് 55 കിലോമീറ്റർ അകലെയായാണ് ആങ്ങാമൂഴി സ്ഥിതി ചെയ്യുന്നത്. മൂഴിയാർ ഡാം സ്ഥിതി ചെയ്യുന്ന‌ത് ഈ റോഡിലാണ്. ആങ്ങാമൂഴിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായാണ് സീതത്തോട് സ്ഥിതി ചെയ്യുന്ന‌ത്.
Photo Courtesy: Hari Krishna

സീതത്തോട്

സീതത്തോട്

പത്തനംതിട്ട ജില്ലയിലെ ‌ചിറ്റാർ ‌ടൗണിന് സ‌മീ‌പത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ‌സീതത്തോട്. ചിറ്റാർ ടൗണിൽ എത്തിക്കഴിഞ്ഞാൽ അവിടെ നിന്ന് 28 കിലോമീറ്റർ ദൂരമേയുള്ളു കോന്നിയിലേക്ക്.
Photo Courtesy: Ramjchandran

കോന്നിയിൽ എന്തിന് പോകണം

കോന്നിയിൽ എന്തിന് പോകണം

പത്തനംതിട്ട ജില്ലയിൽ നടപ്പാക്കിയ ഒരു ഇക്കോ - ടൂറിസം പദ്ധതിയാണ് കോന്നി - അടവി ഇക്കോ ടൂറിസം പദ്ധതി. 2008ൽ കോന്നി ആനക്കൂട് കേന്ദ്രീകരിച്ച് ആവിഷ്കരിച്ച പദ്ധതിയിൽ പിന്നീട് അടവി മണ്ണീറയിലെ കുട്ടവഞ്ചി സവാരിയും ഉൾപ്പെടുത്തി. ഇതാണ് കോന്നിയിലേക്ക് യാത്ര പോകാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്.
Photo Courtesy: Sujithnairv (talk)

കുട്ടവഞ്ചി യാത്ര

കുട്ടവഞ്ചി യാത്ര

കോന്നിയിൽ നിന്ന് 16 കിലോമീറ്റർ മാറി കല്ലാറിലെ കുട്ടവഞ്ചി യാത്രയാണ് കോന്നിയിലെ മ‌റ്റൊരു ആകർഷണം. കേരളത്തിലെ ആദ്യത്തെ കുട്ടവഞ്ചി യാത്ര നടപ്പിലാക്കിയത് ഇവിടെയാണ്. തണ്ണിത്തോട് പഞ്ചായത്തിലെ മുണ്ടൻമൂഴിയിൽ ആണ് ഈ സൗകര്യം.
Photo Courtesy: Navaneeth Krishnan S, നവനീത് കൃഷ്ണന്‍ എസ്