Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് നന്ദിഹില്‍സ്

ബാംഗ്ലൂരില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് നന്ദിഹില്‍സ്

By Maneesh

നന്ദിഹില്‍സിനെക്കുറിച്ച് കേള്‍ക്കാത്ത സഞ്ചാരികള്‍ ആരും തന്നെ ബാംഗ്ലൂരില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ബാംഗ്ലൂരില്‍ ജീവിക്കുന്നവര്‍ ഔട്ടിംഗിനായി തെരഞ്ഞെടു‌ക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് നന്ദിഹില്‍സ്. ഈ ആഴ്ച അവസാനം നമുക്ക് നന്ദി ഹില്‍സിലേക്ക് ഒരു യാത്ര പോയാലോ.

ബാംഗ്ലൂരില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെയായാണ് നന്ദി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. നന്ദി ഹില്‍സ് യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാന്‍ സ്ലൈഡുകളിലൂടെ

വിശദമായ വായനയ്ക്ക്

ബാംഗ്ലൂര്‍ - നന്ദി ഹില്‍സ് - ലേപാക്ഷി യാത്രബാംഗ്ലൂര്‍ - നന്ദി ഹില്‍സ് - ലേപാക്ഷി യാത്ര

പ്രഭാതത്തില്‍ എഴുന്നേറ്റ് നന്ദി‌ഹില്‍സിലേക്ക് പോകാംപ്രഭാതത്തില്‍ എഴുന്നേറ്റ് നന്ദി‌ഹില്‍സിലേക്ക് പോകാം

പ്രകൃതി ചരിത്രം പുതച്ചുറങ്ങുന്ന നന്ദിഹില്‍സ്

ശാന്തമായ ചുറ്റുപാടില്‍

ശാന്തമായ ചുറ്റുപാടില്‍

മരങ്ങള്‍ക്കിടയിലെ നടക്കല്ലുകളിലൂടെ നടക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും പ്രകൃതിയുടെ ശാന്തത എത്ര സുന്ദരമെന്ന്

Photo Courtesy: Santhiya A

വിദൂരത്തല്ലാതെ

വിദൂരത്തല്ലാതെ

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് അധികം ദൂരത്തല്ലാതെയാണ് നന്ദി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ നന്ദി ഹില്‍സില്‍ എത്തിച്ചേരാം.

Photo Courtesy: Santhiya A

നന്ദി ഹില്‍സ് നിങ്ങളെ സ്വാഗതം ചെയ്യുന്നു

നന്ദി ഹില്‍സ് നിങ്ങളെ സ്വാഗതം ചെയ്യുന്നു

നന്ദി ഹില്‍സിലേക്ക് പോകുന്ന വഴിയില്‍ ടിപ്പുവിന്റെ കൊട്ടാ‌രം കാണാം. കൊട്ടാരത്തിന്റെ കവാടം നന്ദി ഹില്‍സിലേക്ക് നിങ്ങളെ സ്വാഗതമരുളുന്നു. ഇവിടെ നിങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്കിംഗ് ഫീ നല്‍കി പാര്‍ക്ക് ചെയ്യാം.
Photo Courtesy: Rahiaql

അമൃത സരോവരം

അമൃത സരോവരം

ഇറങ്ങിച്ചെല്ലാന്‍ പടിക്കെട്ടുകളുള്ള മനോഹരമായ ഒരു കുളം നന്ദിഹില്‍സില്‍ കാണാം. നന്ദിഹില്‍സിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ ഈ കുളം അമൃത സരോവരം എന്നാണ് അറിയപ്പെടുന്നത്.

Photo Courtesy: Santhiya A

എത്തി‌ച്ചേരാന്‍

എത്തി‌ച്ചേരാന്‍

ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയായാണ് നന്ദി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്ന് ദേശീയപാത 7ലൂടെ യാത്ര ചെയ്താല്‍ നന്ദി ഹില്‍സിലേക്കുള്ള റോഡ് കാണാം.

Photo Courtesy: Sean Ellis

ടിപ്പുവിന്റെ ഓര്‍മ്മകള്‍

ടിപ്പുവിന്റെ ഓര്‍മ്മകള്‍

ടിപ്പുവിന്റെ വേനല്‍ക്കാല താവളങ്ങളില്‍ ഒന്നായിരുന്നു നന്ദിഹില്‍സ്. ടിപ്പുവിന്റെ ഭരണകാലത്തെ ചില അവശേഷിപ്പുകള്‍ നന്ദിഹില്‍സില്‍ കാണാം.
Photo Courtesy: Hariharan Arunachalam

വാനരസേന

വാനരസേന

കുരങ്ങന്മാരുടെ ഒരു പട ‌തന്നെ കാണാം നന്ദി ഹില്‍സില്‍. അതിനാല്‍ നിങ്ങളുടെ ബാഗുകളും മറ്റും ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം

Photo Courtesy: kiran kumar.r

കാഴ്ചകള്‍ സുന്ദരം

കാഴ്ചകള്‍ സുന്ദരം

നന്ദി ഹില്‍സില്‍ നിന്നുള്ള സുന്ദരമായ ഒരു കാഴ്ച്ച, ഇത്തരത്തില്‍ കാഴ്ചകാണാന്‍ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്.

Photo Courtesy: Santhiya A

ഒളിച്ചു കളി

ഒളിച്ചു കളി

മൂടല്‍ മഞ്ഞുമായി ഒളിച്ചു കളി കളിക്കുന്ന നന്ദിഹില്‍സില്‍ നിന്നുള്ള മറ്റൊരു കാഴ്‌ച

Photo Courtesy: Santhiya A

ഭോഗനന്ദീശ്വര ക്ഷേത്രം

ഭോഗനന്ദീശ്വര ക്ഷേത്രം

നന്ദിഹില്‍സിന്റെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രാചീ‌ന ക്ഷേത്രമാണ് ഇത്. നന്ദി ഹില്‍സ് സന്ദര്‍ശിക്കുമ്പോള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ മറന്നുപോകരുത്.

Photo Courtesy: Dineshkannambadi

നറുവെണ്ണപോല്‍ മേഘങ്ങള്‍

നറുവെണ്ണപോല്‍ മേഘങ്ങള്‍

വെണ്ണകുടത്തിലെ വെണ്ണപോലെ തുളുമ്പി നില്‍ക്കുന്ന മേഘങ്ങള്‍ നന്ദിഹില്‍സില്‍ നിന്ന് ഒരു കാഴ്ച

Photo Courtesy: Santhiya A

ആ കാണുന്നതാണ് സ്കന്ദഗിരി

ആ കാണുന്നതാണ് സ്കന്ദഗിരി

നന്ദിഹില്‍സിലെ വ്യൂ പോയിന്റില്‍ നിന്നുള്ള കാഴ്ച. സമീപത്തിലുള്ള മലനിരകള്‍ കോടമഞ്ഞില്‍ നിറഞ്ഞ് നില്‍ക്കുന്ന കാഴ്ച കാണാം

Photo Courtesy: Shyamal

സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം

സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം

ഈ വ്യൂ പോയിന്റാണ് നന്ദിഹില്‍സില്‍ എത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെ‌ട്ട സ്ഥലം

Photo Courtesy: Santhiya A

അസ്തമ‌യം വരെ കാത്തിരിക്കുക

അസ്തമ‌യം വരെ കാത്തിരിക്കുക

നന്ദിഹില്‍സിലേക്ക് യാത്ര പോകുമ്പോള്‍ അസ്തമയം വരെ കാത്തിരിക്കാന്‍ മറക്കരുത്. സുന്ദരമായ അസ്തമയ കാ‌ഴ്ചകള്‍ മിസ് ചെ‌യ്യരുത്.

Photo Courtesy: Santhiya A

ഇതാണ് ശരിക്കും നന്ദി

ഇതാണ് ശരിക്കും നന്ദി

നന്ദിഹില്‍സിലെ നന്ദി പ്രതിമ. ഇതില്‍ നിന്നാണ് നന്ദി ഹില്‍സിന് ആ പേര് ‌ലഭിച്ചത്.

Photo Courtesy: Tinucherian

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X