ട്രെയിൻ യാത്ര എന്നാൽ പലർക്കും വിരസമായ അനുഭവമായിരിക്കും. വേഗത തീരെയില്ലാത്ത ഒരു ട്രെയിനിലാണ് നിങ്ങളുടെ യാത്രയെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ ലോകത്തിലെ തന്നെ വേഗതകുറഞ്ഞ ഒരു ട്രെയിനിൽ കയറി ഒരു ഉല്ലാസ യാത്ര നടത്തിയാലോ. നെറ്റി ചുളിക്കേണ്ട. ഇതിനേക്കുറിച്ച് അറിവുള്ള അറിവൻമാർക്ക് പറഞ്ഞ് വരുന്നത് എന്താണെന്ന് നേരത്തേ പിടികിട്ടിയിരിക്കും. മേട്ടുപ്പാളയം ഊട്ടി യാത്രയേക്കുറിച്ചാണ് ഇത്രയും നേരം ചുറ്റിവളച്ച് പറയാൻ തുടങ്ങിയത്.
യാത്ര തുടങ്ങും മുൻപ് ചില അറിവുകൾ
തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തിൽ നിന്ന് ഊട്ടി വരെയുള്ള റെയിൽപാതയാണ് നീലഗിരി മൗണ്ടൈൻ റെയിൽവെ എന്ന് അറിയപ്പെടുന്നത്. ഇവിടുത്തെ ടോയ് ട്രെയിനുകളാണ് പ്രധാന കൗതുകം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ് ഈ ട്രെയിൻ.
ഇന്ത്യയിൽ ഷിംലയിൽ മാത്രമാണ് ഇതിനു പുറമേ ടോയ് ട്രെയിനുകൾ ഉള്ളത്. കോളനി ഭരണകാലത്ത് ഊട്ടി ആയിരുന്നല്ലോ ബ്രിട്ടീഷുകാരുടെ സമ്മർ ഹെഡ് കോട്ടേഴ്സ്. അക്കാലത്ത്, അതായത് 1899ൽ പണിപൂർത്തിയാക്കിയതാണ് ഈ റെയിൽപാത.
പാത നീളുന്നത് എവിടെ വരെ?
മേട്ടുപാളയത്ത് നിന്ന് നീലഗിരി മലനിരകളിലൂടെ ഊട്ടിയിലെ ഉദഗമണ്ഡലം വരേയാണ് ഈ പാത നീളുന്നത്. 26 ആർച്ച് പാലങ്ങളും 16 തുരങ്കങ്ങളും ഒരു നെടുനീളൻ പാലവും പിന്നിട്ട് 46 കിലോമീറ്റർ ആണ് ഈ പാതയുടെ നീളം. ഈ പാതയിലൂടെയുള്ള ട്രെയിൻ യാത്ര സഞ്ചാരികളുടെ മനംകുളിർപ്പിക്കുന്ന ഒന്നാണ്. ട്രെയിനിൽ ഇരുന്നാൽ ഭംഗിയുള്ള കാഴ്ചളാണ് കാണാൻ ആകുക. പാറക്കൂട്ടങ്ങൾ നിറഞ്ഞ മലനിരകളും തേയിലത്തോട്ടങ്ങളും കൊടുംകാടുകളും ഈ യാത്രയ്ക്കിടയിൽ സഞ്ചാരികൾക്ക് കാണാൻ ആകും. തേയില തോട്ടങ്ങൾക്ക് പേരു കേട്ട കുന്നൂരിലൂടെയാണ് ട്രെയിൻ കടന്നു പോകുന്നത്.
ട്രെയിൻ സമയം
ഇവിടെ നിന്ന് ഒറ്റ ടോയ് ട്രെയിനെ ഉള്ളു. മേട്ടുപാളയത്ത് നിന്ന് 7.10ന് ആണ് ട്രെയിൻ പുറപ്പെടുന്നത്. ഉച്ചയോടെ ഇത് ഊട്ടിയിൽ എത്തിച്ചേരും. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ഈ ട്രെയിൻ ഊട്ടിയിൽ നിന്ന് തിരിക്കും. വൈകുന്നേരം 6.35 ഓടെ മേട്ടുപ്പാളയത്ത് എത്തിച്ചേരും.
എങ്കിൽ നമുക്ക് ഒന്ന് ട്രെയിൻ യാത്ര ചെയ്താലോ
രസകരമായ ഒരു ട്രെയിൻ യാത്ര
രസകരമായ ഒരു ട്രെയിൻ യാത്ര
രസകരമായ ഒരു ട്രെയിൻ യാത്ര
രസകരമായ ഒരു ട്രെയിൻ യാത്ര
രസകരമായ ഒരു ട്രെയിൻ യാത്ര
രസകരമായ ഒരു ട്രെയിൻ യാത്ര
രസകരമായ ഒരു ട്രെയിൻ യാത്ര
രസകരമായ ഒരു ട്രെയിൻ യാത്ര
രസകരമായ ഒരു ട്രെയിൻ യാത്ര
രസകരമായ ഒരു ട്രെയിൻ യാത്ര



Click it and Unblock the Notifications













