അമ്മാവനുമായി പിണങ്ങി നാടു വിടുന്ന, മഴവില്‍ക്കാവടി എന്ന സിനിമയില്‍, ജയറാം അവതരിപ്പിച്ച കഥാപാത്രത്തെ ഓര്‍മ്മയില്ലെ. ജയറാം എത്തിച്ചേരുന്ന അതേ പഴനിയിലേക്ക് നമുക്കും ഒരു യാത്ര നടത്താം. നമ്മള്‍ യാത്ര ചെയ്തില്ലെങ്കിലും നമുക്ക് ഏറെ
പരിചിതമായ പഴനിയെക്കുറിച്ച് വായിക്കാം.
തമിഴ്നാട്ടിലാണെങ്കിലും നിരവധി മലയാളികൾ തീർത്ഥ യാത്രയ്ക്ക് പോകാറുള്ള സ്ഥലമാണ് പഴനി. അതുകൊണ്ട് പഴനിയും പഴനിയിലെ മുരുകനും മലയാളികൾക്ക് അത്ര അപരിചിതമല്ല. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലാണ് പഴനി സ്ഥിതി ചെയ്യുന്നത്. ഇതേ ജില്ലയിൽ തന്നെയാണ് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കൊടൈക്കനാൽ സ്ഥിതി ചെയ്യുന്നതും.
പ്രശസ്തമായ മുരുകൻ ക്ഷേത്രം വഴിയാണ് പഴനിയുടെ പ്രശസ്തി പുറംലോകത്ത് എത്തിയത്. ദിണ്ടിഗൽ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയായാണ് പഴനി സ്ഥിതി ചെയ്യുന്നത്.
ജ്ഞാനപ്പഴത്തിലെ പഴം
ജ്ഞാനപ്പഴവുമായി ബന്ധപ്പെട്ടാണ് പഴനി എന്ന വാക്കുണ്ടായത്. നാരദ മുനി നൽകിയ ജ്ഞാനപ്പഴത്തിന് വേണ്ടി ഗണപതിയുമായി വഴക്കിട്ട മുരുകൻ വീട് വിട്ട് ഇറങ്ങി എത്തിച്ചേർന്ന സ്ഥലമാണ് പഴനി. മരുകനെ തേടിയെത്തിയ ശിവൻ മുരുകനെ സമാധാനിപ്പിക്കാൻ പറഞ്ഞ വാക്കിൽ നിന്നാണ് പഴനി എന്ന വാക്ക് ഉണ്ടായത്. നീ ആണ് ജ്ഞാനപ്പഴം എന്ന അർത്ഥത്തിലാണ് പഴനി എന്ന വാക്ക് വന്നത്.
പഴനി ക്ഷേത്രം
പഴനിയിലെ ഒരു വലിയ കുന്നിന്റെ മുകളിലായാണ് പഴനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുർഗടമായ കാനന പാത താണ്ടിവേണമായിരുന്നു മുൻപ് പഴനി ക്ഷേത്രം സന്ദർശിക്കാൻ. ഇവിടുത്തെ പൂജാരിമാരും ഇത്തരത്തിൽ മലകയറിയാണ് ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ടായിരുന്നത്. ഭക്തർ നടന്ന് കയറുന്ന വഴിയെ ആയിരുന്നില്ല പൂജാരിമാർ ചെല്ലാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ കൽപ്പടവുകൾ നിർമ്മിച്ച് ഈ നടപ്പാതകൾ കൂടുതൽ സുഗമമാക്കിയിട്ടുണ്ട്.
റോപ്പ് വേ കാർ
മലകയറാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇരുമ്പ് വടത്തിൽ സഞ്ചരിക്കുന്ന പ്രത്യേകതരത്തിലുള്ള റോപ്പ് വേ കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഫ്യൂണിക്കുലാർ റെയിൽവെ സിസ്റ്റം എന്നാണ് ഇത് അറിയപ്പെടുന്നത്.
പഴനിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് വായിക്കാം
പഴനിയിൽ എത്തിച്ചേരാൻ
പാലക്കാട് നിന്ന് 67 കിലോമീറ്റർ സഞ്ചരിച്ചാൽ പഴനിയിൽ എത്തിച്ചേരാം. പാലക്കാട് നിന്ന് ഉദുമൽപ്പേട്ട് വഴി ഒന്നേകാൽ മണിക്കൂർ ദൂരമേ ഇവിടേയ്ക്കുള്ളു. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ - മധുര - ദിണ്ടുഗൽ വഴി പഴനിയിൽ എത്തിച്ചേരാം 414 കിലോമീറ്റർ ആണ് ഈ വഴിയിലൂടെ പഴനിയിൽ എത്തിച്ചേരാനുള്ള ദൂരം.
കോട്ടയത്ത് നിന്ന് കുമളി, കമ്പം വഴി പഴനിയിൽ എത്തിച്ചേരാൻ 294 കിലോമീറ്റർ യാത്ര ചെയ്താൽ മതി. തൃശൂരിൽ നിന്ന് ചാലക്കുടി - വാൽപ്പാറ വഴിയും പഴനിയിൽ എത്തിച്ചേരാം. വടക്കൻ കേരളത്തിൽ നിന്ന് പാലക്കാട് വഴി പഴനിക്ക് പോകുന്നതാണ് അടുത്ത്.
അടിവാരത്തിലെ ക്ഷേത്രം, കവാടം
അടിവാരത്തിലെ ക്ഷേത്രം
Photo Courtesy: Ranjithsiji
കച്ചവടം
Photo Courtesy: Ranjithsiji
കുതിരവണ്ടിക്കാരൻ
Photo Courtesy: Ranjithsiji
കാവടി
Photo Courtesy: Ranjithsiji
വേൽ
Photo Courtesy: Ranjithsiji
മയിൽ പ്രതിമ
Photo Courtesy: Ranjithsiji
തലമുണ്ഡനം
പഴനി നഗരം
ചോളം
Photo Courtesy: Ranjithsiji
മൊട്ടയടി
Photo Courtesy: Ranjithsiji
റോപ്പ് കാർ
Photo Courtesy: Ranjithsiji
പഴനിമല
Photo Courtesy: Ranjithsiji
തടാകം
താഴ്വര
Photo Courtesy: Ranjithsiji
നഗരവും തടാകവും
Photo Courtesy: Ranjithsiji
പടിക്കെട്ടുകൾ
Photo Courtesy: Ranjithsiji
മുരുക ക്ഷേത്രം
ഇടുമ്പർ ക്ഷേത്രം
Photo Courtesy: Ranjithsiji
അസ്തമയം
Photo Courtesy: Ajith



Click it and Unblock the Notifications











