Search
  • Follow NativePlanet
Share
» »ഉപ്പളപ്പാട് പക്ഷി സങ്കേതത്തിലേക്ക് പോയാലോ ?

ഉപ്പളപ്പാട് പക്ഷി സങ്കേതത്തിലേക്ക് പോയാലോ ?

ഉപ്പളപ്പാട് പക്ഷി സങ്കേതത്തിന്റെ വശ്യമനോഹരമായ ഭൂപ്രകൃതിയിലേക്ക് ഒരു ഇടവേള എടുക്കാം. ഗുണ്ടൂർ പട്ടണത്തിന്റെ നിർമ്മലമായ അന്തരീക്ഷത്തിലൂടെ പ്രകൃതിയുടെ മനോഹരമായ കാഴ്ചകളെ കണ്ടുകൊണ്ട് യാത്ര ആരംഭിക്കാം.

ഏതൊരു യാത്രികരുടേയും സഞ്ചാര പാടവത്തെ സ്വാധീനിക്കാനും അതിന്റെ മൂല്യങ്ങളെ അത്യുന്നതങ്ങളിൽ കൊണ്ടെത്തിക്കാനും അവസരമൊരുക്കുന്ന നിരവധി സ്ഥലങ്ങൾ കാത്തുവച്ചിരിക്കുന്ന ഒരു സംസ്ഥാനമാണ് ആന്ധ്രാ പ്രദേശ്. . ആത്മീയമായ നിശ്വാസങ്ങൾ നമ്മിൽ ഉണർത്തുന്ന സ്ഥലങ്ങളിൽ തുടങ്ങി പ്രകൃതിയുടെ അവിസ്മരണീയമായ നിഴലുകൾ നമ്മിൽ പ്രതിഫലിപ്പിക്കുന്ന നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്. ഇവിടേക്കെത്തുന്ന ഓരോ വിനോദസഞ്ചാരികളും തങ്ങൾ മടങ്ങിപ്പോകുമ്പോൾ ഈ നാടിന്റെ ഓർമ്മകളെ കൂടെ കൊണ്ടുപോകാറുണ്ട്. അത്തരത്തിൽ ആന്ധ്രാപ്രദേശിൽ മറഞ്ഞിരിക്കുന്ന ഒരു ലക്ഷ്യസ്ഥാനമാണ് ഉപ്പളപ്പാട് പക്ഷി സങ്കേതം. വിദേശീയരും സ്വദേശീയരുമായ വിനോദസഞ്ചാരികളുടെ ഇടയിൽ കൂടുതൽ ശ്രദ്ധ നേടിയ ഒരു സ്ഥലമായിത് മാറേണ്ടത് അത്യാവശ്യമാണ്.

ഓഫ് ബീറ്റ് സഞ്ചാരികളായ വിനോദയാത്രീകർക്കിടയിൽ വളരെയേറെ ജനപ്രീതിയാർജ്ജിച്ച ഒരിടമാണ് ഇതെങ്കിലും, പച്ചപ്പ് നിറഞ്ഞ ഇവിടുത്തെ പ്രകൃതി വ്യവസ്ഥിതിയെപ്പറ്റിയും സമ്പന്നമായ സസ്യവൃക്ഷാതികളുടെ സാന്നിധ്യത്തെ പറ്റിയുമുള്ള കുറേ കാര്യങ്ങൾ അധികമാർക്കും അറിയില്ല. അതറിയാനായി ഉപ്പളപ്പാട് പക്ഷി സങ്കേതത്തിലേക്ക് തീർച്ചയായും ഒരു യാത്രയ്ക്ക് ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇവിടുത്തെ ചുറ്റുപാടിന്റെ മനോഹാരിതയെക്കുറിച്ചും ഈ പക്ഷി സങ്കേതം ഒരുക്കിവെച്ചിരിക്കുന്ന മായക്കാഴ്ചകളെക്കുറിച്ചും കൂടുതലറിയാനായി തുടർന്നു വായിക്കുക. .

എവിടെയാണിത്?

എവിടെയാണിത്?

ഗുണ്ടൂർ ജില്ലയുടെ പട്ടണ പരിധിയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ മാറിയാണ് ഉപ്പളപ്പാടു പക്ഷി സങ്കേതം നിലകൊള്ളുന്നത്. ആന്ധ്രാപ്രദേശിലെ എല്ലാ പ്രധാന നഗരങ്ങളുടേയും മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പക്ഷിസങ്കേതം നിരവധി പ്രാദേശീക പക്ഷികളുടെയും ദേശാടനപ്പക്ഷികളുടേയും ജീവസ്ഥാനമാണ്. ഗുണ്ടൂർ ജില്ലയുടെ അതിർത്തിയിൽ നിലകൊള്ളുന്ന ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഓരോ ആഴ്ചയും നൂറുകണക്കിന് ടൂറിസ്റ്റുകളാണ് വന്നെത്തുന്നത്.

ഉപ്പളപ്പാടു പക്ഷി സങ്കേതവും ഇതിന്റെ പരിസര പ്രദേശങ്ങളും വാരാന്ത്യ വിനോദ സഞ്ചാരികളെ അത്യധികം ആകർഷിക്കുന്ന ഒന്നാണ്. ആധുനികവൽക്കരണത്തിന്റെ പ്രൗഡിയെല്ലാമുള്ള ഗുണ്ടൂർ നഗരത്തിന്റെ മടിയിൽ നിന്നു കൊണ്ട്, ശാന്തമായ ചുറ്റുപാടുകളും നവോന്മേഷം പകരുന്ന ശുദ്ധവായുവുമൊക്കെ നമുക്ക് കാഴ്ച വയ്ക്കുന്ന ഈ പക്ഷിസങ്കേതം എല്ലാ പ്രകൃതി സ്നേഹികളേയും തീർച്ചയായും സന്തോഷിപ്പിക്കുക തന്നെ ചെയ്യും.

വ്യസ്തമായ പക്ഷിവർഗ്ഗങ്ങളും അവയുടെ പ്രത്യേകതകളും

വ്യസ്തമായ പക്ഷിവർഗ്ഗങ്ങളും അവയുടെ പ്രത്യേകതകളും

ഇവിടെ കണ്ടുവരുന്ന പ്രധാന ഇനത്തിൽപ്പെട്ട പക്ഷിക്കൂട്ടങ്ങളിൽ ഒന്ന് പെലിക്കിനുകളാണ്. ഈ പക്ഷി സങ്കേതത്തിന്റെ പരിസരങ്ങളിൽ എവിടെയും നിങ്ങൾക്ക് ഇവ പറന്നുല്ലസിക്കുന്നതും കലപില ശബ്ദം ഉണ്ടാക്കി രസിക്കുന്നതും കാണാനാവും. . ഓസ്ട്രേലിയയിൽ നിന്നും സൈബീരിയയിൽ നിന്നും ഒക്കെ വിരുന്നെത്തുന്ന ബഹുവർണ്ണ പക്ഷികളും നീണ്ട ചുണ്ടുകളുള്ള കൊക്കുകളും ഒക്കെ ഇവിടെ കൂടുകൂട്ടുന്നത് കാണാൻ രസമുള്ള കാഴ്ചകളാണ്. ഇതെല്ലാം തന്നെ ഈ സ്ഥലത്തെ പ്രകൃതിരമണീയമായതും സംഗീത മുഖരിതവുമായ ഒരു അന്തരീക്ഷ ഭൂപ്രകൃതി ആക്കിമാറ്റുന്നത് നിങ്ങൾക്ക് സ്വയം അനുഭവിച്ചറിയാനാകും

ഇവയെക്കൂടാതെ കറുത്ത നിറമുള്ള അരിവാൾ കൊക്കനേയും, ചാരനിറമുള്ള താറാവുകളെയും, കുടുമത്താറാവിനേയും, കാട്ടു കാക്കകളേയും ഒക്കെ നിങ്ങൾക്ക് ഈ സങ്കേതത്തിന്റെ പരിസരങ്ങളിൽ കാണാൻ കഴിയും. ഈ സങ്കേതത്തിന്റെ അതിർത്തിയിലുള്ള ഏതാനും കുളങ്ങളുടെയും തടാകങ്ങളുടേയും സാന്നിധ്യം ഉള്ളതിനാൽ പ്രത്യേകതയാർന്ന മത്സ്യ സമ്പത്തിന്റെ കാര്യത്തിലും ഈ പ്രദേശം വളരെ മുന്നിലുണ്ട്. ഏതൊരു മികച്ച ഫോട്ടോഗ്രാഫർമാരുടെയും പക്ഷിനിരീക്ഷകരുടെയും നിരീക്ഷണ പാഠവത്തിൽ നിന്ന് ഒഴിവാക്കാനാവാത്ത ഒരു ലക്ഷ്യസ്ഥാനമാണ് ഉപ്പളപ്പാടു പക്ഷിജീവി സങ്കേതം..

PC- J.M.Garg

ഉപ്പളപ്പാടു പക്ഷി സങ്കേതത്തിൽ ചെന്നാൽ ചെയ്യേണ്ട കാര്യങ്ങൾ

ഉപ്പളപ്പാടു പക്ഷി സങ്കേതത്തിൽ ചെന്നാൽ ചെയ്യേണ്ട കാര്യങ്ങൾ

ഈ പക്ഷി സങ്കേതത്തിന്റെ മനോഹരമായ പ്രകൃതിയെ പുണർന്നുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം മനോഹരങ്ങളായ കുറച്ചു നല്ല ദിനങ്ങൾ ആസ്വദിക്കാനാവും. ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം ഒരുമിച്ചുള്ള ശാന്തസുന്ദരമായ കുറച്ച് നിമിഷങ്ങൾ അവർക്ക് സമ്മാനമായി നൽകാനുമാവും. നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഗുണ്ടൂരിലെ മികച്ച ഒരു പിക്നിക് കേന്ദ്രമാണ്.

വർണ്ണ നിറമുള്ള പക്ഷികളും വശ്യാത്മകമായ വനാന്തരീക്ഷവും നിങ്ങൾക്കു മുന്നിൽ ചിറകു വിടർത്തി നിൽക്കുമ്പോൾ നിങ്ങളുടെ ക്യാമറ എടുത്തു കൊണ്ട് അവയെ നിശ്ചലമായ ഫ്രെയിമിലൊതുക്കാനും നിത്യമായ ഓർമ്മകളായി എന്നും കാത്തുസൂക്ഷിക്കാനും നിങ്ങൾക്ക് അവസരമുണ്ട്. നഗരത്തിന്റെ കോലാഹലങ്ങളിൽ നിന്നും ബഹളങ്ങളിൽ നിന്നും ആശ്വാസം കണ്ടെത്താനായി നിങ്ങൾക്ക് വാരാന്ത്യങ്ങളിൽ ഇവിടെ വന്നെത്താം. കുറച്ചു നല്ല സമയം കണ്ടെത്തുന്നതിനോടൊപ്പം ലോകത്തിൽ വച്ച് ഏറ്റവും മനോഹരമായ കാഴ്ചകൾ കാണുകയും ചെയ്യാം

പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന മറ്റ് ആകർഷണങ്ങൾ

പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന മറ്റ് ആകർഷണങ്ങൾ

ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ജില്ലകളിൽ ഒന്നായ ഗുണ്ടുരിന്റെ പരിസരങ്ങളിൽ ഉപ്പളപ്പാടു പക്ഷി സങ്കേതത്തെ കൂടാതെ നിരവധി സ്ഥലങ്ങൾ പരിവേഷണം ചെയ്യാൻ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ലല്ലോ. അമരാവതി, നാഗാർജുനാ സാഗർ അണക്കെട്ട്, അമരേശ്വര ക്ഷേത്രം, കൊന്തവീട് കോട്ട, അമരാവതിയിലെ ബുദ്ധ സ്തൂപങ്ങൾ തുടങ്ങിയവയാണ് വന്നെത്തുന്ന സഞ്ചാരികളുടെ കാവ്യാത്മകതയെ ആകർഷിക്കുന്ന ഇവിടുത്തെ മറ്റ് പ്രധാന ആകർഷണ സ്ഥാനങ്ങൾ.


PC- Jai Kishan Chadalawada

ഉപ്പളപ്പാട് പക്ഷി സങ്കേതത്തിൽ സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം

ഉപ്പളപ്പാട് പക്ഷി സങ്കേതത്തിൽ സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം

വേനൽക്കാലത്ത് ഗുണ്ടൂരിനും അതിനു ചുറ്റുമുള്ള പ്രദേശത്തിമൊക്കെ അതീവമായ ഉഷ്ണം അനുഭവപ്പെടുന്നുണ്ടെങ്കിലും ഉപ്പളപ്പാടു പക്ഷിസങ്കേതത്തിന്റെ അകത്തളങ്ങിൽ അത് അത്രയധികം അനുഭവപ്പെടാറില്ല. ഇതിൽ കാരണം ഇവിടുത്തെ തേക്ക് മരങ്ങളുടെ സാന്നിധ്യമാണ്. തണുപ്പേറിയതും പ്രസന്നവുമായ അന്തരീക്ഷ വ്യവസ്ഥിതി കൈക്കൊണ്ടിരിക്കുന്നത് കൊണ്ടുതന്നെ വർഷത്തിൽ ഉടനീളം നിങ്ങൾക്ക് ഇവിടം സന്ദർശിക്കാം. പച്ചപ്പിന്റെ മാധുര്യവും സസ്യജാലങ്ങളുടെ വശ്യഭംഗിയും വിവിധതരം പക്ഷികളുടെ കളികൂജന ശബ്ദ്ധങ്ങളും ഒക്കെ മുഴുവനായി കണ്ടും കേട്ടും അനുഭവിച്ചറിയണമെങ്കിൽ. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ഇവിടുത്തെ സന്ദർശന ഏറ്റവും അനുയോജ്യമായത്

PC- J.M.Garg

ഉപ്പളപ്പാട് പക്ഷി സങ്കേതത്തിലേക്ക് എങ്ങിനെ എത്തിച്ചേരാം

ഉപ്പളപ്പാട് പക്ഷി സങ്കേതത്തിലേക്ക് എങ്ങിനെ എത്തിച്ചേരാം

വിമാനയാത്ര : ഗുണ്ടൂരിലെ ഉപ്പളപ്പാടു പക്ഷി സങ്കേതത്തിന് ഏറ്റവും അരികിലായുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത് വിജയവാഡയിലാണ്. ഏതാണ്ട് 50 കിലോമീറ്റർ ദുരമുണ്ട് അവിടെക്ക്. വിജയവാഡയിൽ വിമാനത്തിൽ വന്നിറങ്ങിയ ശേഷം നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകാനായി ഒരു ടാക്സി പിടിക്കാം.

റെയിലിലൂടെ : രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ എല്ലായിടത്ത് നിന്നും ഗുണ്ടൂരിലേക്ക് എത്തിച്ചേരാനായി എളുപ്പത്തിൽ ട്രെയിനുകൾ ലഭ്യമാണ്. ഗുണ്ടൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ഉപ്പളപ്പാട് പക്ഷി സങ്കേതത്തിലേക്ക് പോകാനായി ഒരു ടാക്സി വിളിക്കാം.

റോഡിലൂടെ : റോഡുമാർഗ്ഗം വളരെയെളുപ്പത്തിൽ വന്നെത്താവുന്ന ഒരു സ്ഥമാണ് ഉപ്പളപ്പാട് പക്ഷി സങ്കേതം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X