Search
  • Follow NativePlanet
Share
» »ബ്രിട്ടീഷുകാർ പേരുമാറ്റിയ ഈ വെള്ളച്ചാട്ടം അറിയുമോ

ബ്രിട്ടീഷുകാർ പേരുമാറ്റിയ ഈ വെള്ളച്ചാട്ടം അറിയുമോ

ർണ്ണാടകയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് അബ്ബി വെള്ളച്ചാട്ടം. ഇതിന്റെ പ്രത്യേകതകളെക്കുറിച്ചും സന്ദർശിക്കേണ്ട സമയത്തെക്കുറിച്ചും എങ്ങനെ എത്തിച്ചേരാം എന്നതിനെക്കുറിച്ചും വായിക്കാം

പശ്ചിമഘട്ടത്തിലെ മലനിരകൾക്കു നടുവിലൂടെ കുത്തിയൊലിച്ചു വരുന്ന വെള്ളച്ചാട്ടങ്ങൾ പലതും നമ്മൾ കണ്ടിട്ടുണ്ട്. മലമടക്കുകളിലൂടെ ഒരു നൂൽ വണ്ണത്തിൽ ചാടിയൊലിച്ചെത്തുന്ന വെള്ളച്ചാട്ടങ്ങൾ ഇഷ്ടംപോലെയുണ്ട് നാട്ടിൽ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു വെള്ളച്ചാട്ടമുണ്ട്. കാടുകളിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം കുത്തനെയുള്ള പാറക്കെട്ടുകളിലൂടെ വെള്ളച്ചാട്ടമായി മാറി സഞ്ചാരികളെ കൊതിപ്പിക്കുന്ന ഒരിടം. പശ്ചിമഘട്ടത്തിന്റെ പച്ചപ്പുകൾക്കിടയിലെ അബ്ബെ വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങൾ...

 എവിടെയാണിത്

എവിടെയാണിത്

ഇന്ത്യയുടെ സ്കോട്ലന്‍ഡ് എന്നറിയപ്പെടുന്ന കൂർഗിലാണ് കർണ്ണാടകയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ അബ്ബെ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കൂർഗിലെ ഏറ്റവും വലിയ വിനോദ സഞ്ചാര ആകർഷണങ്ങളിലൊന്നു കൂടിയാണിത്.

PC:wikimedia

 പച്ചപ്പിനു നടുവിലെ വെള്ളച്ചാട്ടം

പച്ചപ്പിനു നടുവിലെ വെള്ളച്ചാട്ടം

പശ്ചിമ ഘട്ടത്തിലെ പച്ചപ്പുകളാല്‍ ചുറ്റപ്പെട്ട് നിൽക്കുന്ന പാറക്കെട്ടുകൾ നിറഞ്ഞ മലഞ്ചെരുവിൽ നിന്നാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്. ഏകദേശം 70 അടി ഉയരത്തിൽ നിന്നും പതിക്കുന്നതിനാൽ അതിന്റെ ഭംഗി പ്രത്യേകം പറയേണ്ടതാണ്.

PC:Karan0712

കാപ്പിത്തോട്ടങ്ങൾക്കും കുരുമുളക് വള്ളികൾക്കുമിടയിൽ

കാപ്പിത്തോട്ടങ്ങൾക്കും കുരുമുളക് വള്ളികൾക്കുമിടയിൽ

കാപ്പിത്തോട്ടങ്ങൾക്കും കുരുമുളക് വള്ളികൾക്കുമിടയിൽ പടർപ്പിനാൽ ചുറ്റപ്പെട്ടു നിൽക്കുന്ന ഇവിടെ എത്തണമെങ്കിൽ സ്വകാര്യ കാപ്പിത്തോട്ടവും കുരുമുളക് തോട്ടവും ഒക്കെ കടന്ന് വേണം എത്തുവാൻ. കുറ്റിച്ചെടിയായി കാപ്പി മരങ്ങൾ നിൽക്കുന്നത് ഇവിടുത്തെ കാഴ്ചയാണ്.

PC:Chidambara

 കാവേരി നദിയിലെ വെള്ളച്ചാട്ടം

കാവേരി നദിയിലെ വെള്ളച്ചാട്ടം

ഒട്ടേറെ ചെറിയ അരുവികൾ ചേർന്നാണ് അബ്ബി വെള്ളച്ചാട്ടം രൂപപ്പെടുന്നത്.70 അടി ഉയരത്തിൽ നിന്നും താഴേക്ക് ഒരു കുളത്തിലേക്കാണ് ഇത് പതിക്കുന്നത്. പിന്നീട് ഈ വെള്ളച്ചാട്ടം കാവേരി നദിയുമായി യോജിക്കുകയാണ് ചെയ്യുന്നത്. മഴക്കാലങ്ങളിൽ പതിക്കുന്ന വെള്ളത്തിന്റെ ശക്തി കൂടുകയും കുളത്തിന്റെ വ്യാപ്കി വര്‍ധിക്കുകയും ചെയ്യാറുണ്ട്.

PC:Nandhan k dinesh

 ജെസി വെള്ളച്ചാട്ടം അബ്ബി വെള്ളച്ചാട്ടമായ കഥ

ജെസി വെള്ളച്ചാട്ടം അബ്ബി വെള്ളച്ചാട്ടമായ കഥ

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അബ്ബി വെള്ളച്ചാട്ടം ജെസി വെള്ളച്ചാട്ടം എന്നായിരുന്നുവത്രെ അറിയപ്പെട്ടിരുന്നത്. കൂർഗിലെ ആദ്യത്തെ ബ്രിട്ടീഷ് ചാപ്ലിൻ ഇവിടം സന്ദര്‍ശിക്കുകയും ഇതിൻറെ ഭംഗി കണ്ട് വെള്ളച്ചാട്ടത്തിന് തന്റെ മകളുടെ പേര് നല്കുകുകയും ചെയ്തു. അങ്ങനെയാണ് ഇത് ജെസി വെള്ളച്ചാട്ടമായി മാറിയത്. പിന്നീട് സ്വാതന്ത്ര്യം ലഭിച്ചപ്പോളേയ്ക്കും ഇവിടം ഗവൺമെന്റിൻഖറെ കയ്യിലായി. കാടുപിടിച്ചു കിടന്ന ഇവിം നെരവന്ദ ബി നരയ്യ എന്നയാൾ വാങ്ങുകയും ഒരു കാപ്പിത്തോട്ടമാക്കി ഇതിനെ മാറ്റുകയും ചെയ്തു. പിന്നീട് ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയായിരുന്നു. ഇന്നും ഈ സ്വകാര്യ ഇടത്തിൽ തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നതെങ്കിലും സന്ദർശനത്തെ ഇത് ബാധിക്കില്ല.

PC:Rajeev Ganesh C

അബ്ബിയിലെക്കുള്ള യാത്രയിൽ

അബ്ബിയിലെക്കുള്ള യാത്രയിൽ

ഒരു പ്രകൃതി സ്നേഹിയാണെങ്കിൽ ആ ഒരു കാരണം മാത്രം മതി അബ്ബി വെള്ളച്ചാട്ടം സന്ദർശിക്കുവാന്‍. ഇവിടേക്കുള്ള യാത്രയിൽ മനോഹരമായ കാപ്പി തോട്ടങ്ങളും മറ്റു സുഗന്ധ വ്യഞ്ജന കൃഷികളുമാണ് പ്രധാന കാഴ്ച. ഇവിടേക്ക് നടത്തുന്ന ട്രക്കിങ്ങ് വ്യത്യല്തമായ ഒരനുഭവമായിരിക്കും. കൂടാതെ മടിക്കേരിയുടെ കാഴ്ചകളും ഈ യാത്രയിൽ ആസ്വദിക്കാം.

PC:Sujith.js

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മഴക്കാലങ്ങളിലാണ് അബ്ബി വെള്ളച്ചാട്ടത്തെ അതിൻറെ പൂർണ്ണ ഭംഗിയിൽ ആസ്വദിക്കുവാൻ സാധിക്കുക. അതുകൊണ്ട് ജൂലെ മുതൽ ഒക്ടോബർ വരെയുള്ള സമയം ഇവിടം സന്ദര്‍ശിക്കാൻ തിരഞ്ഞെടുക്കാം. മഴ ഒഴിവാക്കണം എന്നുള്ളവർക്ക മറ്റേതു സമയവും തിരഞ്ഞെടുക്കാം.

PC:Praveen Vadde

ഫോട്ടോഗ്രാഫർമാർക്ക് സ്വാഗതം

ഫോട്ടോഗ്രാഫർമാർക്ക് സ്വാഗതം

മനോഹരമായ പ്രകൃതി ഭംഗിയാണ് വെള്ളച്ചാട്ടത്തിൻരെ കാഴ്ച കൂടാതെ ഇവിടെ കാത്തിരിക്കുനന്ത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ഫോട്ടോകൾ എടുക്കുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ ലൊക്കേഷനാണിത്. പ്രകൃതി സ്നേഹികൾക്കും ഇവിടം ഇഷ്ടപ്പെടുമെന്നത് തീര്‍ച്ചയാണ്. വെള്ളച്ചാട്ടത്തിന്റെ അപ്പുറത്തേയ്ക്ക് എത്തിക്കുന്ന പാലവും ഇവിടേക്കുള്ള യാത്രയും ഒട്ടേറെ ഫ്രെയിമുകൾ സമ്മാനിക്കും എന്നതിൽ സംശയമില്ല.

PC:Nandishsg

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധ ഹിൽ സ്റ്റേഷനുകളിൽ ഒന്നായ മടിക്കേരിക്ക് സമീപമാണ് അബ്ബി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മടിക്കേരിയിൽ നിന്നും 10 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മൈസൂരിൽ നിന്നും 122 കിലോമീറ്ററും മംഗലാപുരത്തു നിന്നും 144 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്നും 268 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

മടിക്കേരിയിൽ നിന്നും ഗലിബീഡു റോഡ് വഴിയാണ് ഇവിടെ എത്തിച്ചേരേണ്ടത്.

മടിക്കേരി കോട്ട

മടിക്കേരി കോട്ട

അബ്ബി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയിൽ തിരഞ്ഞടുക്കുവാൻ പറ്റിയ മറ്റൊരു സ്ഥലമാണ് മടിക്കേരി കോട്ട. 17-ാം നൂറ്റാണ്ട് മുതലുള്ള ചരിത്രത്തിൻരെ ബാഗമായ ഈ കോട്ട മുദ്ദു രാജ മണ്ണിലാണ് നിർമ്മിച്ചത്. പിന്നീട് ടിപ്പു സുൽത്താനാണ് കോട്ടയെ ഇന്നു കാണുന്ന രീതിയിലാക്കി മാറ്റിയത്.

PC:VASANTH S.N.

രാജാ സീറ്റ്

രാജാ സീറ്റ്

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ രാജാവിന്റെ ഇരിപ്പിടമാണ് രാജാ സീറ്റ് എന്നറിയപ്പെടുന്നത്. കൊടകിലെ രാജാക്കൻമാർ സൂര്യാസ്തമവം കാണാൻ തന്റെ രാജ്ഞിയോടും പരിവാരങ്ങളോടുമൊപ്പം ഇവിടെയായിരുന്നുവത്രെ വന്നിരുന്നത്. ഇവിടെ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണെന്ന് പറയേണ്ടതില്ലല്ലോ..

കാപ്പിത്തോട്ടത്തിനു നടുവിലെ ഈ രഹസ്യവെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കാപ്പിത്തോട്ടത്തിനു നടുവിലെ ഈ രഹസ്യവെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

PC:Likhith N.P

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X