» »വേദങ്ങള്‍ മോഷ്ടിച്ച അസുരനെ വിഷ്ണു തോല്പിച്ച ക്ഷേത്രം

വേദങ്ങള്‍ മോഷ്ടിച്ച അസുരനെ വിഷ്ണു തോല്പിച്ച ക്ഷേത്രം

Written By: Elizabath Joseph

വേദങ്ങള്‍ മോഷ്ടിച്ച അസുരനെ കീഴടക്കി മഹാവിഷ്ണു വേദങ്ങള്‍ തിരിച്ചെടുത്ത ഇടം, സുരകീര്‍ത്തി എന്ന രാജാവ് കുട്ടികളുണ്ടാകാനായി വിഷ്ണുവിനോട് പ്രാര്‍ഥിച്ച് വരം നേടിയ സ്ഥലം, തന്റെ പ്രഭ നഷ്ടമായ ചന്ദ്രന് വിഷ്ണുവിനോട് പ്രാര്‍ഥിച്ച് അത് തിരികെ നേടിയ സ്ഥലം... വിശേഷണങ്ങളും അത്ഭുതങ്ങളും ധാരാളമുള്ള ഒരു ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ തിരുകോവിലൂരില്‍ സ്ഥിതി ചെയ്യുന്ന ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം. മധ്യചോല കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ആ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍...

പഞ്ചരംഗ സ്ഥലങ്ങളില്‍ ഒന്ന്

പഞ്ചരംഗ സ്ഥലങ്ങളില്‍ ഒന്ന്

തമിഴ്‌നാട്ടിലെ ഏറെ പ്രശസ്തമായ പഞ്ചരംഗ സ്ഥലങ്ങളില്‍ ഒന്നാണ് തിരുവണ്ണാമലൈയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം. പെരിയ പെരുമാള്‍ ക്ഷേത്രവും എന്ന് ഇത് അറിയപ്പെടുന്നു.

PC:Ssriram mt

എവിടെയാണ്?

എവിടെയാണ്?

തമിഴ്‌നാട്ടില്‍ വില്ലുപുരം ജില്ലയിലാണ് ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം ഉള്ളത്. ഇതിനടുത്തുള്ള പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് പ്രസശ്തമായ തിരുവണ്ണാമലൈ. വില്ലുപുരത്തു നിന്നും 49 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

വിഷ്ണു വേദങ്ങള്‍ തിരിച്ചെടുത്ത സ്ഥലം

വിഷ്ണു വേദങ്ങള്‍ തിരിച്ചെടുത്ത സ്ഥലം

ഹൈന്ദവ വിശ്വാസമനുസരിച്ച് ഒട്ടേറെ പ്രധാനപ്പെട്ട കാര്യങ്ങല്‍ നടന്ന ഇടമായാണ് ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. അതിന്റെ പ്രാധാന്യം ഇപ്പോഴും ക്ഷേത്രത്തിനുള്ളതുകൊണ്ടാണ് വിശ്വാസികള്‍ക്കിടയില്‍ ഈ ക്ഷേത്രം അറിയപ്പെടുന്നത്.

ഹൈന്ദവ വിശ്വാസമനുസരിച്ച് സോമുകന്‍ എന്നു േേപാരായ ഒരു അസുരരാജാവ് ദേവന്‍മാരുടെ പക്കല്‍ നിന്നും വേദങ്ങളും അതിനോടനുബന്ധിച്ചുള്ള മന്ത്രങ്ങളും മോഷ്ടിച്ചുവത്രെ. ഇതില്‍ ദുഖിതരായ ദേവന്‍മാരും മുനിശ്രേഷ്ഠന്‍മാരും വിഷ്ണുവിനെ സമീപിക്കുകയും അത് തിരിച്ചെടുത്ത് തരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. അങ്ങനെ ഇവിടെ രംഗനാഥനായി അവതരിച്ച വിഷ്ണു വേദങ്ങള്‍ തിരികെ എടുത്തു നല്കി എന്നാണ് വിശ്വാസം.

PC:William Dwight Whitney

ചന്ദ്രദേവന്‍ പണിത ക്ഷേത്രക്കുളം

ചന്ദ്രദേവന്‍ പണിത ക്ഷേത്രക്കുളം

ഒരിക്കല്‍ താന്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷയായി ചന്ദ്രദേവന് തന്റെ കഴിവുകള്‍ നഷ്ടപ്പെട്ടുവത്രെ. അര്രോള്‍ ദേവഗണങ്ങളുടെ ഉപദേശമനുസരിച്ച് ചന്ദ്രന്‍ ഇവിടെ എത്തി ഒരു കുളം നിര്‍മ്മിച്ച് വിഷ്ണുവിനോട് പ്രാര്‍ഥിക്കുകയുണ്ടായി. അങ്ങനെ ഇവിടെ നിന്നും പ്രാര്‍ഥിച്ചപ്പോള്‍ ചന്ദ്രന് തന്റെ ശക്തികള്‍ തിരിച്ചുകിട്ടി എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ക്ഷേത്രക്കുളം ചന്ദ്പുഷ്‌കര്‍ണി എന്നാണ് അറിയപ്പെടുന്നത്.

PC:Ssriram mt

അഞ്ച് ഏക്കറിനുള്ളിലെ അത്ഭുതം

അഞ്ച് ഏക്കറിനുള്ളിലെ അത്ഭുതം

ക്ഷേത്രവും ക്ഷേത്രക്കുളങ്ങളും ഉപക്ഷേത്രങ്ങളും ഗോപുരങ്ങളും ഉള്‍പ്പെടെ അഞ്ച് ഏക്കര്‍ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജഗോപുരം, കവാടം, ഉള്‍പ്പെടെയുള്ളവയും ഇവിടെ കാണുവാന്‍ സാധിക്കും.

PC:Ssriram mt

മൂലിഗൈ ശിലയുള്ള വിഗ്രഹം

മൂലിഗൈ ശിലയുള്ള വിഗ്രഹം

ഇവിടുത്തെ പ്രധാന ദേവനായ രംഗനാഥ പെരുമാളിലെ നിര്‍മ്മിച്ചിരിക്കുന്നത് വളരെ വ്യത്യസ്തമായാണ്. ഔഷധങ്ങള്‍ ചേര്‍ത്തു പ്രത്യേകമായുള്ള മൂലിഗൈ ശിലയിലാണ് ഇവിടുത്തെ പ്രധാന വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. അനന്തവിഷ്ണുവിന്റെ രൂപത്തിലുള്ളതാണ് ഈ വിഗ്രഹം. വിഷ്ണുവിന്റെ പത്‌നിമാരായ ശ്രീദേവിയും ഭൂദേവിയും യഥാക്രമം അദ്ദേഹത്തിന്‍രെ കാല്‍ഭാഗത്തും തലഭാഗത്തും നില്‍ക്കുന്നതും വിഗ്രഹത്തിന്റെ ഭാഗമാണ്.

ക്ഷേത്രത്തിലെ ധാന്യസംഭരണശാല

ക്ഷേത്രത്തിലെ ധാന്യസംഭരണശാല

വളരെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ കാണപ്പെടുന്ന ഒന്നാണ് ക്ഷേത്രത്തിന്റെ ഭാഗമായുള്ള കളപ്പുര അഥവാ ധാന്യസംഭരണ ശാല. ഇഷ്ടികയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സംഭരണശാലയിലാണ ് അക്കാലത്ത് ഇവിടെയുണ്ടായിരുന്ന കര്‍ഷകര്‍ തങ്ങളുടെ ധാന്യങ്ങള്‍ ശേഖരിച്ചതെന്നാണ് കരുതപ്പെടുന്നത്. സംഭാവനയുടെ രൂപത്തിലും ഇവിടെ ധാന്യങ്ങള്‍ ശേഖരിച്ചിരുന്നു എന്നു പറയപ്പെടുന്നു.

PC:Ssriram mt

പ്രധാന ആഘോഷങ്ങള്‍

പ്രധാന ആഘോഷങ്ങള്‍

എല്ലാ ദിവസവും ആറോളം പൂജകള്‍ ക്ഷേത്രത്തില്‍ ്‌സഥിരമായി നടത്തിവരുന്നു. വൈകുണ്ഠ ജന്‍മാഷ്ടമി, കൃഷ്ണജന്‍മാഷ്ടമി, രാമനവമി, ആടിപൂരം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍...

PC:Ssriram mt

പെരിയ പെരുമാള്‍ ക്ഷേത്രം

പെരിയ പെരുമാള്‍ ക്ഷേത്രം

ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം മറ്റൊരു പേരിലും ഭക്തര്‍ക്കിടയില്‍ പ്രശസ്തമാണ്. പെരിയ പെരുമാള്‍ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ശ്രീരംഗത്തെ രംഗനാഥക്ഷേത്രത്തിലുള്ളതിനേക്കാള്‍ വലിയ പ്രതിഷ്ഠയാണ് ഇവിടെയുള്ളത് എന്നതാണ് ഇതിനു കാരണം.

PC:Ssriram mt

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തമിഴ്‌നാട്ടിലെ വില്ലുപുരത്തുള്ള തിരുകോവിലൂരിലാണ് ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വില്ലുപുരത്തു നിന്നും 49 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...