Search
  • Follow NativePlanet
Share
» »മുഴുവൻ റീഫണ്ടും സൗജന്യ യാത്രയും, വമ്പൻ മാറ്റങ്ങൾ മുന്നോട്ടുവെച്ച് ഡിജിസിഎ, ക്സാസ് മാറ്റിയാൽ പണി എയർലൈന്!

മുഴുവൻ റീഫണ്ടും സൗജന്യ യാത്രയും, വമ്പൻ മാറ്റങ്ങൾ മുന്നോട്ടുവെച്ച് ഡിജിസിഎ, ക്സാസ് മാറ്റിയാൽ പണി എയർലൈന്!

യാത്രക്കാരെ അവർ ടിക്കറ്റ് ബുക്ക് ചെയ്ത ക്ലാസിൽ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക ക്ലാസിലേക്കുള്ള ടിക്കറ്റുകൾ സ്വമേധയാ തരംതാഴ്ത്തിയാൽ ഉടൻ നഷ്ടപരിഹാരം ലഭിക്കും.

എയർലൈൻ അധികൃതരുടെ ഏകപക്ഷീമായ നടപടികൾക്ക് വിധേരാകുന്ന യാത്രക്കാർക്ക് ആശ്വാസമായി പുതിയ നടപടികള്‍ സ്വീകരിക്കുവാൻ തയ്യാറെടുത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇതനുസരിച്ച് എയർലൈൻ, യാത്രക്കാരെ അവർ ടിക്കറ്റ് ബുക്ക് ചെയ്ത ക്ലാസിൽ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക ക്ലാസിലേക്കുള്ള ടിക്കറ്റുകൾ സ്വമേധയാ തരംതാഴ്ത്തിയാൽ ഉടൻ നഷ്ടപരിഹാരം ലഭിക്കും. മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നുകഴിയുന്നതോടെ ബന്ധപ്പെട്ട വിമാനക്കമ്പനികൾ അത്തരം ടിക്കറ്റുകളുടെ നികുതി ഉൾപ്പെടെയുള്ള മുഴുവൻ മൂല്യവും റീഫണ്ട് ചെയ്യേണ്ടിവരും. കൂടാതെ നടപടിക്ക് വിധേയനായ യാത്രക്കാരനെ ലഭ്യമായ അടുത്ത ക്ലാസിൽ സൗജന്യമായി യാത്ര ചെയ്യുവാൻ അനുവദിക്കുമെന്നും ഡിജിസിഎ അറിയിച്ചു.

 Airlines Soon Be Required To Refund Full Ticket & Free Travel

ഉദാഹരണത്തിന്, ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ പ്രീമിയം ഇക്കോണമിയിലോ ടിക്കറ്റ് ബുക്ക് ചെയ്ത ഒരു യാത്രക്കാരൻ ചെക്ക്-ഇൻ സമയത്ത്, ബുക്ക് ചെയ്തതിൽ നിന്നു വ്യത്യസ്തമായി താഴ്ന്ന ക്ലാസിലേക്ക് തരംതാഴ്ത്തപ്പെടുമ്പോൾവിമാനക്കമ്പനിയിൽ നിന്ന് റീഫണ്ട് ആയി നികുതി ഉൾപ്പെടെയുള്ള ടിക്കറ്റിന്റെ മുഴുവൻ മൂല്യവും സ്വീകരിക്കാൻ അനുവദിക്കും. കൂടാതെ ലഭ്യമായ അടുത്ത ക്ലാസിൽ യാത്രക്കാരനെ എയർലൈൻ സൗജന്യമായി കൊണ്ടുപോകും.
ഉപയോഗയോഗ്യമല്ലാത്ത സീറ്റുകൾ, വിമാനങ്ങളുടെ മാറ്റം, ഓവർബുക്കിംഗ് തുടങ്ങിയ കാരണങ്ങളാല്‍ ആണ് സാധാരണയായി എയർലൈനുകള്‍ ടിക്കറ്റുകൾ മറ്റു ക്ലാസുകളിലേക്ക് മാറ്റുന്നത്.

ഒരു പ്രത്യേക ക്ലാസിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റുകൾ എയർലൈനുകൾ തരംതാഴ്ത്തുന്നതിനെക്കുറിച്ച് വിമാന യാത്രക്കാരുടെ പരാതികളുടെ പശ്ചാത്തലത്തിൽ ആണ് ഡഡിജിസിഎ നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തുവാൻ ശ്രമിക്കുന്നത്. കൂടാതെ,നിലവിൽ ബോർഡിംഗ് നിരസിച്ചാലും വിമാനം റദ്ദാക്കിയാലും വിമാന യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകളുണ്ട്. ഇതോടൊപ്പം എയർലൈൻ ബോർഡിംഗ് നിരസിക്കുന്നതിന് സാഹചര്യത്തിനനുസരിച്ച് ഒരു യാത്രക്കാരന് വിവിധ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.

എയർലൈൻ ഓവർബുക്കിംഗ് നടത്തിയിട്ടുണ്ടെങ്കിൽ, യാത്രക്കാർക്ക് താല്പര്യമനുസരിച്ച് മറ്റ് ആനുകൂല്യങ്ങൾ ആവശ്യപ്പടാം. എന്നാൽ സ്ഥിരീകരിച്ച ബുക്കിംഗിന് എതിരായി ഒരു വിമാനക്കമ്പനി ഒരു യാത്രക്കാരന് ബോർഡിംഗ് നിരസിക്കുകയും യഥാർത്ഥ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട എയർലൈൻ ഒരു ഇതര ഫ്ലൈറ്റ് ക്രമീകരിക്കുകയാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ല.

Airlines

ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ആണ് ലഭ്യമാക്കിയ അടുത്ത വിമാനം പുറപ്പെടുന്നതെങ്കിൽ യാത്രക്കാരന് വൺവേ നിരക്കിന്റെയും ഇന്ധന ചാർജിന്റെയും 200 ശതമാനം നൽകണം. ഈ തുക പരമാവധി 10,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. നഷ്ടപരിഹാരം വൺവേ നിരക്കിന്റെ 400 ശതമാനവും ഇന്ധന ചാർജും ആയിരിക്കും, കൂടാതെ ലഭ്യാക്കിയ വിമാനം വിമാനം യഥാർത്ഥ പുറപ്പെടൽ കഴിഞ്ഞ് 24 മണിക്കൂറിന് ശേഷമാണെങ്കിൽ മൊത്തം തുക 20,000 രൂപയായി പരിമിതപ്പെടുത്തും. ഡിജിസിഎയുടെ അറിയിപ്പിൽ പറയുന്നു.

എന്നാല്‍ ഡിജിസിഎയുടെ ശുപാർശയെ എയർലൈനുകൾ എതിർക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ വിവിധ രാജ്യങ്ങളിൽ പിന്തുടരുന്ന രീതികളേക്കാൾ വളരെ കർശനമാണെന്നാണ് ഇവർ പറയുന്നത്.

യുകെയിലെ സിവിൽ ഏവിയേഷൻ അതോറിറ്റിപറയുന്നതനുസരിച്ച് , ഒരു യാത്രക്കാരന് അവർ തരംതാഴ്ത്തിയ വിമാനത്തിന്റെ ടിക്കറ്റ് നിരക്കിന്റെ ഒരു ശതമാനം റീഇംബേഴ്‌സ്‌മെന്റ് ചെയ്യാൻ മാത്രമേ അർഹതയുള്ളൂ. ഒരു ഫ്ലൈറ്റ് യാത്രാ ദൈർഘ്യം 1,500 കിലോമീറ്റർ വരെ യുണ്ടെങ്കിൽ യാത്രക്കാരന് വിമാനടിക്കറ്റിന്‍റെ 30% ലഭിക്കും. യാത്രാ ദൈർഘ്യം 1,500-3,500 കിലോമീറ്ററിന് ഇടയിലാണെങ്കിൽ വിമാനടിക്കറ്റിന്‍റെ 50% ലഭിക്കും. അത് 3,500 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ റീഫണ്ട് തുക ഫ്ലൈറ്റ് ടിക്കറ്റിന്റെ 75 % ആയിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news airport flights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+