» »ആയിരം കിലോ സ്വര്‍ണ്ണംകൊണ്ട് പണിത ക്ഷേത്രം

ആയിരം കിലോ സ്വര്‍ണ്ണംകൊണ്ട് പണിത ക്ഷേത്രം

Written By: Elizabath

ആയിരം കിലോ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഒരു ജൈനക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ഉള്ളിലെ പ്രധാന ഭാഗം അറിയപ്പെടുന്നത് തന്നെ സ്വര്‍ണ്ണ നഗരി എന്നാണ്. രാജസ്ഥാനിലെ അജ്മീറില്‍ ഏറ്റവും കൂടുതല്‍
സന്ദര്‍ശകര്‍ അന്വേഷിച്ചെത്തുന്ന അജ്മീര്‍ ജെയ്ന്‍ ക്ഷേത്രം അഥവാ സോനിജി കി നാസിയാനെപ്പറ്റി അറിയാം.

സുവര്‍ണ്ണ ക്ഷേത്രം

സുവര്‍ണ്ണ ക്ഷേത്രം

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളില്‍ പണിത ഈ ജെയ്ന്‍ ക്ഷേത്രം വാസ്തുവിദ്യയിലും നിര്‍മ്മാണ ഭംഗിയിലും ഏറെ മുന്നിട്ടാണ് നില്‍ക്കുന്നത്. അതിലുമുപരിയായി സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത് ഇവിടുത്തെ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രൂപങ്ങളും ചിത്രങ്ങളുമാണ്.

PC:Ramesh Lalwani

സ്വര്‍ണ്ണ നഗരി

സ്വര്‍ണ്ണ നഗരി

ക്ഷേത്രത്തിന്റെ ആദ്യ നിലയെ മൊത്തത്തില്‍ വിശേഷിപ്പിക്കുന്നത് സ്വര്‍ണ്ണ നഗരി എന്നാണ്. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ തടികൊണ്ടുണ്ടാക്കിയ രൂപങ്ങളില്‍ ജൈനമതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളാണ് കൊത്തിയിരിക്കുന്നത്.

PC: Vaibhavsoni1

സ്വര്‍ണ്ണത്തില്‍ തീര്‍ത്ത അയോധ്യ

സ്വര്‍ണ്ണത്തില്‍ തീര്‍ത്ത അയോധ്യ

പുരാതന നഗരങ്ങളായ അയോധ്യയുടെയും പ്രയാഗിന്റെയും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത മാതൃകകള്‍ ഏറെ പേരുകേട്ടതാണ്.

PC:Vaibhavsoni1

ചുവന്ന ക്ഷേത്രം

ചുവന്ന ക്ഷേത്രം

ചുവന്ന ക്ഷേത്രം അഥവാ റെഡ് ടെംപിള്‍ എന്നും സോനിജി കി നാസിയക്ക് പേരുണ്ട്. ചുവന്ന കല്ലില്‍ നിര്‍മ്മിച്ചതിനാലാണ് ഈ പേര്.

PC: Ramesh Lalwani

ക്ഷേത്രവും മ്യൂസിയവും

ക്ഷേത്രവും മ്യൂസിയവും

ക്ഷേത്രത്തോടൊപ്പം ഇവിടെയെത്തുന്നവര്‍ക്ക് ഇതിന്റെ ചരിത്രവും കഥകളും പറയാന്‍ ഒരു മ്യൂസിയം കൂടി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
അജ്മീറിലെ സോണി കുടുംബത്തിന്റെ നേതൃത്വത്തിലാണ് ഇത് രണ്ടും നിര്‍മ്മിച്ചിരിക്കുന്നത്.

PC: Vaibhavsoni1

ലോകദര്‍ശനം

ലോകദര്‍ശനം

ജൈനമതത്തിന്റെ ലോകദര്‍ശനങ്ങളും ഈ ക്ഷേത്രത്തില്‍ സ്വര്‍ണ്ണമുപയോഗിച്ച് പണി തീര്‍ത്തിട്ടുണ്ട്.

PC: Vaibhavsoni1

ജൈനരൂപങ്ങള്‍

ജൈനരൂപങ്ങള്‍

ജൈനമത്തിന്റെ തുടക്കം മുതലുള്ള പ്രധാന സംഭവങ്ങള്‍ ചില്ലില്‍ കൊത്തിയും സ്വര്‍ണ്ണമുപയോഗിച്ചും വിലകൂടിയ കല്ലുകളിലും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.

Read more about: temples, rajasthan