Search
  • Follow NativePlanet
Share
» »പരമശിവന്‍ പശുവിന് മോക്ഷം നല്കിയ ക്ഷേത്രം

പരമശിവന്‍ പശുവിന് മോക്ഷം നല്കിയ ക്ഷേത്രം

ഇവിടുത്തെ കഥകളുടെ പഴക്കം അന്വേഷിച്ചുപോയാല്‍ നൂറ്റാണ്ടുകള്‍ പലത് താണ്ടേണ്ടിവരും എന്തെങ്കിലും പിടികിട്ടാന്‍..

By Elizabath

ആയിരം വര്‍ഷം പഴക്കമുള്ള ഒരു തമിഴ് ക്ഷേത്രം..എന്നാല്‍ ഇവിടുത്തെ കഥകളുടെ പഴക്കം അന്വേഷിച്ചുപോയാല്‍ നൂറ്റാണ്ടുകള്‍ പലത് താണ്ടേണ്ടിവരും എന്തെങ്കിലും പിടികിട്ടാന്‍...ഇത്തരം വിശേഷണങ്ങള്‍ ഒക്കെ യോജിക്കുന്ന ഒരു ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ
ധേനുപുരീശ്വരര്‍ ക്ഷേത്രം.

പരമശിവന്‍ പശുവിന് മോക്ഷം നല്കിയ ക്ഷേത്രം

പരമശിവന്‍ പശുവിന് മോക്ഷം നല്കിയ ക്ഷേത്രം

ധേനുപുരീശ്വരര്‍ ക്ഷേത്രത്തിന്റെ ഉല്പത്തിക്കുപിന്നില്‍ വളരെ വിചിത്രമായ ഒരു കഥയുണ്ട്. പശുവിന് മോക്ഷം നല്കിയ പരമശിവന്റെ കഥ. ശിവലിംഗത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ ആരാധിച്ചു എന്ന തെറ്റിനെത്തുടര്‍ന്ന് ഒരിക്കല്‍ കപില മഹര്‍ഷി പശുവായി പുനര്‍ജനിക്കുകയുണ്ടായി. എല്ലാ ദിവസവും ഈ പശു മണ്ണില്‍ ഒരു പ്രത്യേക സ്ഥലത്ത് പോയി പാല്‍ ചുരത്തുമായിരുന്നു. എത്ര പറഞ്ഞിട്ടും അനുസരിക്കാന്‍ കൂട്ടാക്കാതിരുന്ന പശുവിനെ ഉടമസ്ഥന്‍ എന്നും ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ പശു സ്ഥിരമായി പാല്‍ ചുരത്തുന്നിടത്തു നിന്നും ഗ്രാമീണര്‍ ഒരു ശിവലിംഗം കുഴിച്ചെടുത്തുവത്രെ. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് കപില മഹര്‍ഷിക്ക് മോക്ഷം നല്കിയത്രെ.

PC:Booradleyp1

രാജാവിനു കിട്ടിയ സ്വപ്നം

രാജാവിനു കിട്ടിയ സ്വപ്നം

ഈ സംഭവം നടക്കുമ്പോള്‍ ആ സമയം അവിടെ ഭരിച്ചിരുന്ന രാജാവ് സ്വപ്നത്തില്‍ ഇക്കാര്യങ്ങള്‍ അറിയുകയുണ്ടായി. പരമശിവന്‍ പ്രത്യക്ഷപ്പെട്ടതിന്റെ സ്മരണയ്ക്കായാണ് ഇവിടെ ഇന്നു കാണുന്ന ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് വിശ്വാസം. ധേനുപുരീശ്വരര്‍ ക്ഷേത്രം എന്നാണിവിടുത്തെ ഈ ക്ഷേത്രം അറിയപ്പെടുന്നത്.

PC:Booradleyp1

സ്വയംഭൂ ശിവലിംഗം

സ്വയംഭൂ ശിവലിംഗം

സ്വയംഭൂ ആയി അവതരിച്ച ശിവലിംഗത്തെയാണ് ഇവിടെ ആരാധിക്കുന്നത്. വളരെ ചെറിയ ശിവലംഗമാണിതെന്നാണ് ഇതിന്റെ പ്രത്യേകത. വെറും ആറ് ഇഞ്ച് മാത്രമാണ് ഇതിന്റെ ഉയരം.

PC:Bijay chaurasia

ഉറങ്ങുന്ന ആനയുടെ രൂപം

ഉറങ്ങുന്ന ആനയുടെ രൂപം

ചോള വാസ്തുവിദ്യയനുസരിച്ച് പരാന്തക ചോള രണ്ടാമന്‍ രാജാവാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ചതുരത്തിലും സമചതുരത്തിലും ശ്രീ കോവിലുകള്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പുറംതിരിഞ്ഞ് കിടന്ന് ഉറങ്ങുന്ന ആനയുടെ ആകൃതിയാണ് ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

PC:Booradleyp1

ക്ഷേത്രച്ചുവരുകള്‍

ക്ഷേത്രച്ചുവരുകള്‍

വിജയനഗര രാജാക്കന്‍മാരുടെയും ചോലരാജാക്കന്‍മാരുടെയും കാലത്ത് ഇവിടെ നിര്‍മ്മിക്കപ്പെട്ട തൂണുകളിലെ ചിത്രങ്ങളും കൊത്തുപണികളും ഇന്നും മനോഹരമായ രീതിയില്‍ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. വിജയനഗര രാജാക്കന്‍മാരുടെ കാലത്തും ചേര,പല്ലവ, ചോള രാജാക്കന്‍മാരുടെ കാലത്തും ഇവിടെ ധാരാളം കൂട്ടിച്ചേര്‍ക്കലുകളും

PC:Booradleyp1

പ്രധാന ആഘോഷങ്ങള്‍

പ്രധാന ആഘോഷങ്ങള്‍

ശിവരാത്രക്കാലത്തും നവരാത്രിക്കാലത്തും ആണ് ഇവിടെ ഏറ്റവുമധികം ആളുകള്‍ എത്തുന്നത്. കൂടാതെ എല്ലാ ദിവസവും വിവിധ തരത്തിലുള്ള പൂജകളും ഇവിടെ നടക്കാറുണ്ട്.

PC:Simply CVR

ക്ഷേത്രത്തിലെ ദൈവങ്ങള്‍

ക്ഷേത്രത്തിലെ ദൈവങ്ങള്‍

ശിവനെ മുഖ്യദൈവമായി ധേനുപുരീശ്വരര്‍ എന്ന പേരിലാണ് ഇവിടെ ആരാധിക്കുന്നത്. ധേനുകാംബാള്‍ എന്ന പേരില്‍ പാര്‍വ്വതിയും ഇവിടെയുണ്ട്. കൂടാതെ ഇവിടുത്തെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് ധേനുപുരീശ്വറാസ ശിവനെയും ധേനുകാംബാളായ പാര്‍വ്വതിയെയും രണ്ടു ശ്രീകോവിലുകളിലായിട്ടാണ് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ്.

PC:Booradleyp1

ദേശീയ സ്മാരകം

ദേശീയ സ്മാരകം

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ധേനുപുരീശ്വരര്‍ ക്ഷേത്രം ദേശീയ പ്രാധാന്യമുള്ള സ്മാരകമായും പരിഗണിക്കപ്പെടുന്നുണ്ട്.

PC:Booradleyp1

സമയം

സമയം

എല്ലാ ദിവസവും രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 5.30 മുതല്‍ 12.30 വരെയും ക്ഷേത്രം തുറന്നിരിക്കും. ആ സമയത്ത് വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താം.

PC:Booradleyp1

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചെന്നൈയില്‍ നിന്നും 29 കിലോമീറ്റര്‍ അകലെ മടമ്പക്കം എന്ന സ്ഥലത്തിനടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Read more about: temple tamil nadu shiva temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X