» »നിധി കാക്കുന്ന ഭൂതങ്ങളുള്ള 2100 വർഷം പഴക്കമുള്ള കോട്ട!!

നിധി കാക്കുന്ന ഭൂതങ്ങളുള്ള 2100 വർഷം പഴക്കമുള്ള കോട്ട!!

Written By:

ഭൂതങ്ങൾ നിധി കാക്കുന്ന 2100 വർഷം പഴക്കമുള്ള കോട്ട
കോട്ടകളുടെയും അവിടുത്തെ അധിനിവേശങ്ങളുടെയും കഥകൾ ധാരാളം നമ്മൾ കേട്ടിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ടകളും, നിധി ഒളിപ്പിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്ന കോട്ടകളും വൻമതിലുപോലെ നിലനിൽക്കുന്ന കോട്ടയും ഒക്കെ സുപരിചിതമാണ്.
രാജഭരണ കാലത്ത് സ്വന്തം രാജ്യത്തെ രക്ഷിക്കുവാനും കാവലൊരുക്കുവാനും ഒക്കെ നിർമ്മിക്കപ്പെട്ട കോട്ടകളിൽ മിക്കവയും ഇന്ന നിലനിൽക്കുന്നുണ്ട്. അവയില്‍ ചിലതൊക്കെ ഇന്ന് നാമാവശേഷമായെങ്കിലും അവയുടെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാൻ സാധിക്കും. അത്തരത്തിൽ ഭൂതങ്ങൾ നിധി കാക്കുന്നുണ്ട് എന്നു വിശ്വസിക്കപ്പെടുന്ന ഒരു കോട്ടയുണ്ട്. മധ്യപ്രദേശിലെ ഖണ്ഡേറാവു കോട്ട. വിചിത്രങ്ങളായ ഒട്ടേറെ കഥകളും കെട്ടുകഥകളും ഒക്കെ നിറഞ്ഞ ഖണ്ഡേറാവു കോട്ടയുടെ വിശേഷങ്ങൾ അറിയാം...

കോട്ടകള്‍ കൊണ്ട് കെട്ടിപടുത്ത ഹരിയാന.. അറിയാം ഹരിയാനയിലെ വിസ്മയ കോട്ടകള്‍

21000 വർഷം പഴക്കമുള്ള കോട്ട

21000 വർഷം പഴക്കമുള്ള കോട്ട

നിധികൾ സൂക്ഷിക്കപ്പെട്ടിരിക്കുന്ന കോട്ടകളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. അവയുമായി ബന്ധപ്പെട്ട രഹസ്യങ്ങളും നിധിക്ക് കാവൽ നിൽക്കുന്ന വിചിത്രങ്ങളായ നാഗങ്ങളും ഒക്കെ നമ്മൾ കേട്ട കഥകളിലുണ്ട്. എന്നാൽ ഭൂതത്താൻമാർ കാവൽ നിൽക്കുന്ന കോട്ടയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ ഇത്തിരി തമാശയായി തോന്നുമെങ്കിലും യഥാർഥത്തിൽ അങ്ങനെ ഒരിടമുണ്ട്. മധ്യപ്രദേശിലെ പോഹ്റി എന്നു പേരായ പട്ടണത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 2100 വർഷം പഴക്കമുള്ള ഈ കോട്ടയില്‍ സൂക്ഷിച്ചിരിക്കുന്ന അളവില്ലാത്ത സ്വത്തുക്കൾക്ക് ഭൂതങ്ങൾ കാവൽ നിൽക്കുന്നുണ്ടെന്നാണ് വിശ്വാസം. ഇതുമായി ബന്ധപ്പെട്ട് ധാരാളം കഥകളും ഐതിഹ്യങ്ങളും ഇവിടുത്തെ ഗ്രാമങ്ങളിൽ പ്രചാരത്തിലുണ്ട്.

മധ്യപ്രദേശിലെ ഖണ്ഡേറാവു കോട്ട

മധ്യപ്രദേശിലെ ഖണ്ഡേറാവു കോട്ട

വീർ ഖണ്ഡേകാർ എന്നു പേരായ രാജാവിന്റെ കാലത്താണ് മധ്യപ്രദേശിലെ പോഹ്റി പട്ടണത്തിൽ ഖണ്ഡേറാവു കോട്ട നിർമ്മിക്കുന്നത്. പ്രദേശവാസികൾ പറയുന്നതനുസരിച്ച് പകൽ മുഴുവൻ യാതൊരു കുഴപ്പങ്ങളുമില്ലാതെ ശാന്തമായി നിൽക്കുന്ന കോട്ടയിൽ രാത്രി കാലമായാൽ ഭരണം ഭൂതങ്ങൾ ഏറ്റെടുക്കുമത്രെ. പിന്നീട് അവിടെ ഭൂതങ്ങളുടെ കൂടിച്ചേരലുകളും മറ്റും നടക്കുമത്രെ. പിന്നീട് ഇവിടെ രാത്രി മുഴുവനും നൃത്തങ്ങളും പാട്ടുകളും ഒക്കെയായുള്ള ബഹളമായിരിക്കും. ഇവരുടെ ശബ്ദം രാത്രി വൈകിയും ഏറെ ദൂരത്തോളം കേൾക്കാൻ സാധിക്കുമത്രെ. അതുകൊണ്ടു തന്നെ നേരം ഇരുട്ടിയാൽ ആളുകൾക്ക് ഇവിടേക്ക് വരുവാൻ ഭയമാണ്. കോട്ടയ്ക്ക് സമീപത്തുകൂടിയുള്ള യാത്ര അവര്‌‍ കഴിവതും ഒഴിവാക്കാൻ ശ്രമിക്കും.

PC: Antoine Beauvillain

 വിജനമായ കോട്ട

വിജനമായ കോട്ട

മധ്യപ്രദേശിലെ പോഹ്റിയിലെ ശിവ്പുരി എന്നു പേരായ സ്ഥലത്താണ് കോട്ട നിലനിൽക്കുന്നത്. ഈ കോട്ടയ്ക്ക് എത്ര വർഷം പഴക്കമുണ്ടെന്നോ, എങ്ങനെയാണ് നിർമ്മിച്ചതെന്നോ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഇവിടുത്തെ ആളുകൾക്കും ഇതിനേക്കുറിച്ച് കാര്യമായ വിവരങ്ങൾ അറിയില്ല. ഒരിക്കൽ മാധ്യമങ്ങൾ കോട്ടയിലെ അദൃശ്യ ശക്തികളെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനു ശേഷം ധാരാളം ആളുകളും ഗവേഷകരും ഇവിടേക്ക് വരികയുണ്ടായി. അവരുടെ അനുഭവങ്ങളിൽ നിന്നും പഠനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത് ഇവിടെ എന്തോ അദൃശ്യ ശക്തികളുടെ സാന്നിധ്യം ഉണ്ട് എന്നു തന്നെയാണ്.
പണ്ട് കോട്ടയ്ക്കു സമീപം ഒരു വിദ്യാലയം പ്രവർത്തിച്ചിരുന്നുവത്രെ. എന്നാൽ അറിയപ്പെടാത്ത ചില ശക്തികളുടെ ശല്യം മൂലം പിന്നീട് സ്കൂൾ അടച്ചു പൂട്ടുകയാണുണ്ടായത്. ഈ സംഭവം ഗ്രാമീണർ കോട്ടയിലെ അദൃശ്യ ശക്തികളുടെ പ്രവർത്തനം കാരണമാണെന്നാണ് വിശ്വസിക്കുന്നത്.

ഖണ്ഡേറാവുവിന്റെ മരണം

ഖണ്ഡേറാവുവിന്റെ മരണം

പ്രാദേശിക വിശ്വാസങ്ങളനുസരിച്ച കോട്ട നൂറ്റാണ്ടുകൾക്കു മുൻപ് കോട്ട സ്ഥാപിച്ച ഖണ്ഡേറാവു ഇവിടെ വച്ചു തന്നെയാണ് മരിക്കുന്നതും. പിന്നീട് വർഷങ്ങളോളം ഇവിടം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരിടമായിരുന്നു. പിന്നീട് അവരുടെ തന്നെ കുടുംബാംഗങ്ങൾ ഇവിടെ താമസമാരംഭിച്ചെങ്കിലും സ്ത്രീകൾക്കു നേരെ അദൃശ്യ ശക്തികളുടെ ഉപദ്രവങ്ങൾ ഉണ്ടായതിനാൽ അവർ താന്ത്രിക വിദ്യകൾ ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. വിശ്വാസമനുസരിച്ച് ഇവിടെ സൂക്ഷിച്ചിരിക്കുന്ന നിധി കൈക്കലാക്കാൻ ശ്രമിക്കുന്നവരെ അത് കാക്കുന്ന ഭൂതങ്ങൾ ഉപദ്രവിക്കും എന്നാണ്. എന്തുതന്നെയായാലും ഇവിടുത്തെ ഭൂതങ്ങളുടെ കഥയിൽ ആർക്കും ഒരു വിശദീകരണങ്ങളും നല്കാനില്ല എന്നതാണ് സത്യം. ആത്മാക്കളിലും ഭൂതപ്രേതങ്ങളിലും വിശ്വസിക്കാത്തവർ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

എങ്ങനെ ഈ കോട്ടയിൽ എത്തിച്ചേരാം?

എങ്ങനെ ഈ കോട്ടയിൽ എത്തിച്ചേരാം?

മധ്യപ്രദേശിലെ ശിവ്പുരി നഗരത്തിലാണ് ഖണ്ഡേറാവു കോട്ട സ്ഥിതി ചെയ്യുന്നത്. ഗ്വാളിയോറാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ട്രെയിനിൽ വരുന്നവർക്ക് ശിവ്പുരി തന്നെയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മധ്യപ്രദേശിലെ എല്ലാ നഗരങ്ങളുമായും റോഡ് മാർഗ്ഗം ഇവിടം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഗ്വാളിയോറിൽ നിന്നും ശിവ്പുരിയിലേക്ക് 116.9 കിലോമീറ്റർ ദൂരമാണുള്ളത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...