» »നേരത്തേ കാലത്തേ വരണേ കാമാ...തെക്കന്‍ ദിക്കില് പോകലേ കാമാ....

നേരത്തേ കാലത്തേ വരണേ കാമാ...തെക്കന്‍ ദിക്കില് പോകലേ കാമാ....

Written By: Elizabath Joseph

വടക്കന്‍ മലബാറിന്റെ വസന്തോത്സവം എന്നാണ് പൂരോത്സവം അറിയപ്പെടുന്നത്. ലോകത്തില്‍ നിന്നും പ്രണയം അപ്രത്യക്ഷമായതിന്റെ ദു:ഖത്തില്‍ കാമ ദേവനെ ആരാധിക്കുന്നതാണ് ഉത്തരകേരളത്തിന്റെ പൂരോത്സവം. കാമദേവനുമായി ബന്ധപ്പെട്ട വടക്കേ മലബാറിന്റെ മാത്രം പ്രത്യേകതയായ പൂരോത്സവത്തിന്‍രെ വിശേഷങ്ങള്‍!!

പൂരോത്സവം...ഇത് വടക്കേ മലബാറിന്റെ ആഘോഷം

പൂരോത്സവം...ഇത് വടക്കേ മലബാറിന്റെ ആഘോഷം

വടക്കേ മലബാറിന്റെ വസന്തം എന്നാണ് പൂരോത്സവം അറിയപ്പെടുന്നത്. മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രം മുതല്‍ പൂരം നക്ഷത്രം വരെയാണ് പൂരോത്സവം ആഘോഷിക്കുന്നത്. കേരളത്തിന്റെ രണ്ടാമത്തെ വസന്തോത്സവം എന്നും ഇത് അറിയപ്പെടുന്നു.

PC:Sreelalpp

നഷ്ടപ്പെട്ട കാമനെ തിരിച്ചുകിട്ടാന്‍

നഷ്ടപ്പെട്ട കാമനെ തിരിച്ചുകിട്ടാന്‍

ഉത്തരകേരളത്തില്‍ പൂരോത്സവം ആഘോഷിക്കുന്നതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. സതീദേവിയുടെ മരണത്തില്‍ ദു:ഖിതനായ ശിവന്‍ കഠിനതപസ്സിനു പോയി. അതോടെ ദേവലോകത്തിന്റെ ഐശ്വര്യം ഒന്നാകെ പോയതായി ദേവന്‍മാര്‍ക്കു തോന്നി. അങ്ഹനെ ശിവനെ തിരികെ കൊണ്ടുവരുവാനും ദു:ഖം മാറ്റുവാനുമായി കാമദേവന്‍ നിയോഗിക്കപ്പെട്ടു. തന്റെ ചില വിദ്യകളിലൂടെ ശിവന്റെ തപസ്സ് ഇളക്കുവാന്‍ കാമദേവനായി. എന്നാല്‍ തന്റെ തപസ്സ് മുടക്കിയ കാമദേവനോട് ശിവന് കലശലായ കോപമാണ് ഉണ്ടായത്. കോപത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ തൃക്കണ്ണ് തുറന്ന ശിവന്റെ മുന്നില്‍പെട്ട കാമദേവനു ഭസ്മമായി തീരുവാനായിരുന്നു വിധി

PC:unkknown

പ്രണയം തിരിച്ചുകിട്ടാന്‍

പ്രണയം തിരിച്ചുകിട്ടാന്‍

കാമദേവന്‍ ഇല്ലാതായതോടെ ഭൂമിയില്‍ നിന്നും പോയത് പ്രണയം കൂടിയായിരുന്നു. തീര്‍ത്തും വിരസമായ ജീവിതമായിരുന്നു പിന്നീടുണ്ടായിരുന്നതതത്രെ. അങ്ങനെ ദേവന്മാര്‍ എല്ലാവരും കൂടി വിഷ്ണുവിനെ കണ്ട് കാര്യം പറയുകയും കാമദേവന്‍ തിരിത്തുവരേണ്ട കാര്യം സൂചിപ്പിക്കുകയും ചെയ്തു. അങ്ങനെ കാമദേവന്‍ തിരിച്ചുവരാനായി ഒരു പരിഹാരം നിര്‍ദ്ദേശിക്കുകയുണ്ടായി

കാമദേവന്‍ പുനര്‍ജനിക്കാന്‍

കാമദേവന്‍ പുനര്‍ജനിക്കാന്‍

ലോകത്ത് പ്രണയം തിരിച്ചുവരുവാനും കാമദേവന്‍ പുനര്‍ജനിക്കിവാനമായി വിഷ്ണു ദേവന്‍മാര്‍ക്ക് ഒരു വഴി പറഞ്ഞുകൊടുത്തു. വസന്തകാലത്ത് കന്യകയയാ പെണ്‍കുട്ടികള്‍ കാമദേവന്റെ പ്രതിമ നിര്‍മ്മിച്ച് അതില്‍ പുഷ്പം അര്‍പ്പിച്ച് വിഷ്ണു സങ്കീര്‍ത്തനം ആലപിച്ചാല്‍ കാമദേവന്‍ പുനര്‍ജനിക്കുമെന്നും ഭൂമിയില്‍ നഷ്ടപ്പെട്ട പ്രണയം തിരികെ എത്തുമെന്നുമായിരുന്നു അത്. അതിനുശേഷം ദേവകന്യകമാര്‍ നടത്തിയ വിശിഷ്ടമായ ആരാധനയുടെ ഫലമായാണ് കാമദേവന്‍ പുനര്‍ജനിച്ചതും ഭൂമിയില്‍ പ്രണയം തിരികെ വന്നതും എന്നാണ് വിശ്വാസം. ഇതിന്റെ ഓര്‍മ്മയിലാണ് ഉത്ര മലബാറില്‍ പൂരോത്സവം ആഘോഷിക്കുന്നത്.

PC: Unknown

ഉത്തര മലബാറിന്റെ ആഘോഷങ്ങള്‍

ഉത്തര മലബാറിന്റെ ആഘോഷങ്ങള്‍

ഉത്തരമലബാറിലെ പൂരാഘോഷങ്ങള്‍ ഏറെ പ്രസിദ്ധമാണ്. മാടായിക്കാവിലെ പൂരാഘോഷവും വടുകുന്ദയിലെ പൂരം കുളിയുമാണ് ഇവിടൈ പൂരവുമായി ബന്ധപ്പെട്ട ഏറെ പ്രശസ്തമായ കാര്യങ്ങള്‍.

കാമന്‍

കാമന്‍

പൂരവുമായി ബന്ധപ്പെട്ട് കാമനെ ആണല്ലോ ആരാധിക്കുന്നത്. ഇതിന്റെ ഭാഗമായി ഏഴു ദിവസം വീടുകളില്‍ കാമന്റെ രൂപം നിര്‍മ്മിക്കും. ആദ്യം മൂന്നു ദിവസങ്ങളില്‍ ചാണകം കൊണ്ടും തുടര്‍ന്നുള്ള നാലു ദിവസങ്ങളില്‍ മണ്ണുകണ്ടുമാണ് കാമനെ നിര്‍മ്മിക്കുക. പൂവുകൊണ്ട് അലങ്കരിച്ച് വളരെ മനോഹരമായാണ് കാമനെ നിര്‍മ്മിക്കുന്നത്. കൂടാതെ രണ്ടു നേരം കാമനു പൂവിടുകയും വെള്ളം കൊടുക്കുകയും ചെയ്യും.

പറഞ്ഞയക്കല്‍ ചടങ്ങ്

പറഞ്ഞയക്കല്‍ ചടങ്ങ്

പൂരത്തിന്റെ അവസാനമായ പൂരദിവസം നടക്കുന്ന ചടങ്ങാണ് കാമനെ പറഞ്ഞയക്കല്‍ ചടങ്ങ്. നേരത്തേ കാലത്തേ വരണേ കാമാ...തെക്കന്‍ ദിക്കില് പോകലേ കാമാ....എന്നൊക്കെ പാടിക്കൊണ്ട് വീട്ടിലെ പ്ലാവിന്റെയോ മാവിന്റെയോ ചുവട്ടിലേക്ക് കാമനെ പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം പൂരോത്സവത്തിന്‍രെ ഭാഗമായി പ്രത്യേകം പൂരടയും പൂരക്കഞ്ഞിയും ഉണ്ടാക്കി കാമനു സമര്‍പ്പിക്കുകയും ചെയ്യും.


നേരത്തേ കാലത്തേ വരണേ കാമ, തെക്കന്‍ ദിക്കില് പോലേ കാമാ, കുഞ്ഞിമംഗലത്താറാട്ടിന് പോലേ കാമാ, തെക്കന്‍ ദിക്കില് പോലേ കാമാ, തെക്കത്തിപ്പെണ്ണ് ചതിക്ക്വേ കാമാ, ഈന്തോല ചുട്ടു കരിക്ക്വേ കാമാ എന്നിങ്ങനെയ ചൊല്ലിയാണ് കാമനെ യാത്രയാക്കുന്നത്.

PC:Sreejithk2000

പൂരക്കളി

പൂരക്കളി

പൂരോത്സവവും കാമനെ ഉണ്ടാക്കലുമെല്ലാം കന്യകകളായ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ്. അപ്പോള്‍ ആണ്‍കുട്ടികള്‍ക്കായി നടത്തുന്ന ആഘോഷമാണ് പൂരക്കളി. മാടായിക്കാവിലെ പൂരാഘോഷവും വടുകുന്ദയിലെ പൂരം കുളിയുമാണ് ഇവിടെ ഏറ്റവും പ്രശസ്തമായിട്ടുള്ള കാര്യങ്ങള്‍.

PC:wikipedia

Read more about: kannur festival temples

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...