Search
  • Follow NativePlanet
Share
» »വൈശാലി-ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് !!

വൈശാലി-ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് !!

ജനാധിപത്യത്തിന്റെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏതൻസിനേക്കാളും ലോകത്തിലെ ആദ്യ റിപ്പബ്ലിക്കായാണ് വൈശാലി അറിയപ്പെടുന്നത്.

By Elizabath Joseph

ചരിത്രത്തോടും ഐതിഹ്യങ്ങളോടും ഒരുപോലെ ഇഴചേർന്നു കിടക്കുന്ന ഒരു നഗരം. ബുദ്ധമതവും ജൈനമതവും ഒരുപോലെ പ്രാധാന്യം കല്പിക്കുന്ന സ്ഥലം. വൈശാലി. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏതൻസിനേക്കാളും ലോകത്തിലെ ആദ്യ റിപ്പബ്ലിക്കായാണ് വൈശാലി അറിയപ്പെടുന്നത്. ആറാം നൂറ്റാണ്ടോടെ ജനപ്രതിനിധികളെ തിരഞ്ഞെടുത്ത ഭരണം നടത്തി എന്നാണ് ഇവിടെ കരുതപ്പെടുന്നത്. ഭാരതത്തിന്റെ ചരിത്രത്തെ ലോകരാജ്യങ്ങളോളം ഉയരത്തിൽ പ്രതിഷ്ഠിക്കുന്ന വൈശാലിയുടെ വിശേഷങ്ങൾ!!

വൈശാലി

വൈശാലി

ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് എന്നറിയപ്പെടുന്ന വൈശാലി ഇന്ന് ഒരു പുരാവസ്തു ഗവേഷണ കേന്ദ്രമാണ്. വൈശാലി എന്നു തന്നെ പേരായ ജില്ലയിൽ ബീഹാറിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. രാമായണത്തിൽ വരെ പരാമർശിക്കപ്പെട്ടിട്ടുള്ള വൈശാലിക് രാജാവിൽ നിന്നുമാണ് ഈ പേരു ലഭിക്കുന്നത്.

PC:Aminesh.aryan

ലിച്ചാവി

ലിച്ചാവി

ആദ്യത്തെ റിപ്പബ്ലിക് എന്ന് വൈശാലി അറിയപ്പെടാനുള്ള കാരണം ഇവിടുത്തെ ലിച്ചാവി വംശമാണ്. അവരുടെ ഭരണത്തിന്റെ കീഴിലാണ് ഇവിടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ഭരണം ആരംഭിക്കുന്നത്. പുരാതന കാലത്ത് റിപ്പബ്ലിക് വൈശാലിയുടെയും വാജ്ജിയുടെയും തലസ്ഥാനമെന്ന നിലയിലായിരുന്നു വൈശാലിയെ പിന്നീട് വന്ന ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരുന്നത്.
ഒരു കാലത്ത് വൈശാലിയുടെ തലസ്ഥാനമായിരുന്നു ലിച്ചാവി.ഇവിടെ വെച്ചായിരുന്നു ഭരണപരമായ കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നതും നടപ്പാക്കിയിരുന്നതും. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് ഇന്നിവിടം പരിപാലിക്കുന്നത്.

PC:Ujjwal India

77,07 പ്രതിനിധികൾ

77,07 പ്രതിനിധികൾ

അക്കാലത്തെ മറ്റു ഭരണങ്ങളിൽ നിന്നും വ്യത്യസ്തമായി നിലനിന്നിരുന്ന ഭരണമായിരുന്നു ഇവിടം ഉണ്ടായിരുന്നത്. അന്നത്തെ പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഇവിടം ഭരിച്ചിരുന്നത്. പാരമ്പര്യമായ ഒരു അവകാശങ്ങളും അല്ലായിരുന്നു ഇവിടെ പ്രതിനിധികളെ നിശ്ചയിച്ചിരുന്നത്. ശ്രേഷ്ഠകുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 77,07 പ്രതിനിധികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.

PC:Neil Satyam

വൈശാലിയും മതങ്ങളും

വൈശാലിയും മതങ്ങളും

ബുദ്ധ മതവും ജൈന മതവും ഒരു പോലെ പ്രാധാന്യം കല്പിക്കുന്ന സ്ഥലങ്ങളിലൊന്നാണ് വൈശാലി. മഹാവീരൻ ജനിച്ചതും ബുദ്ധൻ തൻ അവസാന പ്രഭാഷണം നടത്തിയതുമെല്ലാം ഇവിടെ വെച്ചാണ്. അമരപാലിയുടെ നാട് എന്നും വൈശാലി അറിയപ്പെടുന്നുണ്ട്.

PC:Shuklarajrishi

വൈശാലിയും ബുദ്ധമതവും

വൈശാലിയും ബുദ്ധമതവും

വൈശാലിയും ബുദ്ധമതവും തമ്മിൽ വലിയ ബന്ധമാണുള്ളത്. കപിലവസ്തുവിൽ നിന്നും പുറപ്പെട്ടതിനു ശേഷം ബുദ്ധൻ ആദ്യമായി എത്തിച്ചേരുന്ന സ്ഥലം വൈശാലിയാണ്. ബോധോധയം ലഭിച്ചതിനു ശേഷം കൂടെക്കൂടെ അദ്ദേഹം വൈശാലി സന്ദർശിക്കുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. തന്റെ മരണത്തിനു മുന്നോടിയായി കുശിനഗരയിലേക്ക് പോകുന്നതിനു മുൻപായി ഇവിടെ എത്തി പ്രഭാഷണം നടത്തിയിരുന്നു.

PC:wikimedia

 വൈശാലിയും ജൈനമതവും

വൈശാലിയും ജൈനമതവും

വൈശാലിയിടെ ക്ഷത്രിയകുണ്ഡ് അഥവാ കുന്ദലപൂർ എന്ന സ്ഥലത്താണ് അവസാന തീർഥങ്കരനായ മഹാവീര ജനിക്കുന്നത്. വൈശാലിയിൽ നിന്നും നാലു കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Hideyuki KAMON

അശോക സ്തംഭം

അശോക സ്തംഭം

ബുദ്ധമതത്തിന്റെ പ്രചരണാർഥം അശോക ചക്രവർത്തി സ്ഥാപിച്ച അശോകസ്തംഭം അഥവാ അശോക പില്ലാറാണ് ഇവിടെ കണ്ടിരിക്കേണ്ട പ്രധാന കാര്യം. സിംഹത്തിന്റെ ഈ സ്തൂപം കൊലീഹയിലാണ് സ്ഥിതി ചെയ്യുന്നത്. യഥാർഥത്തിൽ ജീവനുള്ള ഒരു സിംഹം ഇരിക്കുന്ന പോലെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിനടുത്തായാണ് ബുദ്ധന്‍ തന്റെ വരാനിരിക്കുന്ന നിര്‍വാണത്തെപ്പറ്റി നടത്തിയ അന്ത്യപ്രഭാഷണത്തിന്റെയും, പ്രഖ്യാപനത്തിന്റെയും സ്മാരകമായ സ്തൂപവും സ്ഥിതി ചെയ്യുന്നത്.

PC:Bpilgrim

കുതഗരശാല വിഹാര

കുതഗരശാല വിഹാര

വൈശാലിയിടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കിരീടധാരണ സമയത്ത് ഉപയോഗിച്ചിരുന്ന വെള്ളം ശേഖരിച്ചിരുന്ന സ്ഥലമാണ് കൊറോണേഷൻ ടാങ്ക് എന്നറിയപ്പെടുന്നത്. ഇതിന് വൈശാലിയുടെ ചരിത്രത്തിൽ പ്രധാന സ്ഥാനമുണ്ട്. ഇതിനു തൊട്ടടുത്താണ് കുതഗരശാല വിഹാര സ്ഥിതി ചെയ്യുന്നത്. വൈശാലി സന്ദര്‍ശിക്കുന്ന സമയങ്ങളിൽ ബുദ്ധൻ ഇവിടെയായിരുന്നു താമസിച്ചിരുന്നത്.

PC:wikipedia

വൈശാലി കാഴ്ചകൾ

വൈശാലി കാഴ്ചകൾ

ബുദ്ധമതത്തിന്റെ പേരിലാണ് വൈശാലി കൂടുതലായും അറിയപ്പെടുന്നത്. അശോക സ്തംഭം, ബുദ്ധ സ്തംഭം, കുന്ദാല്‍പൂര്‍, രാജ വിശാലിന്‍റെ ഭവനം, കോറണേഷന്‍ ടാങ്ക്, ബുദ്ധി മായി, രാംചൗര, വൈശാലി മ്യൂസിയം, വേള്‍ഡ് പീസ് പഗോഡ എന്നിവ വൈശാലിയിലെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ്. മഹാവീരന്‍റെ ജന്മദിനത്തില്‍ ആഘോഷിക്കപ്പെടുന്ന വൈശാലി മഹോത്സവം ഏറെ പേരുകേട്ടതാണ്.
വാഴത്തോട്ടങ്ങളും, നെല്‍പാടങ്ങളും, കണ്ടല്‍ക്കാടുകളും നിറഞ്ഞ ഗ്രാമങ്ങളാല്‍ ഇവിടം ചുറ്റപ്പെട്ട് കിടക്കുന്നു

PC:Hideyuki KAMON

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

ചൂടുള്ള കാലാവസ്ഥയാണ് വൈശായിലിലെത്. അതിനാല്‍ ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചത് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ്. ബീഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ നിന്നും 32 കിലോമീറ്റര്‍ അകലെയാണ് വൈശാലി സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയില്‍ ഇങ്ങനെയും നഷ്ട നഗരങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കാമോ? ഇന്ത്യയില്‍ ഇങ്ങനെയും നഷ്ട നഗരങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കാമോ?

Read more about: bihar history epic ബീഹാർ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X