» »പാസ്‌പോര്‍ട്ട് മാറ്റിവെക്കാം... സന്ദര്‍ശിക്കാം ഈ നഗരങ്ങള്‍

പാസ്‌പോര്‍ട്ട് മാറ്റിവെക്കാം... സന്ദര്‍ശിക്കാം ഈ നഗരങ്ങള്‍

Written By: Elizabath

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുക എന്ന ആഗ്രഹം ഇല്ലാത്തവര്‍ നമുക്കിടയില്‍ തീരെ കുറവായിരിക്കും. നയാഗ്രവെള്ളച്ചാട്ടവും സ്വിറ്റസര്‍ലന്റും ഇംഗ്ലണ്ടും ഒക്കെ ഒരിക്കലെങ്കിലും കാണണമെന്നുണ്ടെങ്കിലും പലകാരണങ്ങളും നമ്മളെ പുറകോട്ട് വലിക്കും.
എന്നാല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ പകുതി ചെലവില്‍ നമ്മുടെ രാജ്യത്തെ പല കിടിലന്‍ സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമൊന്നമില്ല.
സ്വിറ്റസര്‍ലന്റിനോടും മലേഷ്യയോടും കാലിഫോര്‍ണിയയോടുമൊക്കെ കിടപിടിക്കുന്ന കിടിലന്‍ സ്ഥലങ്ങള്‍ നമുക്കുള്ളപ്പോള്‍ നമ്മളെന്തിന് വിദേശത്തു പോകണം.
ഇതാ, വിദേശരാജ്യങ്ങളോട് പകരം പിടിക്കുന്ന ഇന്ത്യയിലെ കുറച്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം.

സ്വിറ്റ്‌സര്‍ലന്റിനു പകരം ഗുല്‍മാര്‍ഗ്

സ്വിറ്റ്‌സര്‍ലന്റിനു പകരം ഗുല്‍മാര്‍ഗ്

സ്വിറ്റ്‌സര്‍ലന്റ് മോഹങ്ങള്‍ തത്ക്കാലം ഉപേക്ഷിച്ച് പകരം തിരഞ്ഞെടുക്കാന്‍ പറ്റിയ ഇടമാണ് ജമ്മുകാശ്മീരിലെ ഗുല്‍മാര്‍ഗ്. പൂക്കളുടെ മേട് എന്നര്‍ഥം വരുന്ന ഇവിടം എല്ലാ അര്‍ഥത്തിലും ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് തന്നെയാണ്.
പ്രകൃതിസൗന്ദര്യത്തിനു പേരുകേട്ടയിവിടം നിരവധി ബോളിവുഡ് സിനിമകളുടെ ലൊക്കേഷനും കൂടിയാണ്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കേബിള്‍ കാറുകളില്‍ രണ്ടാം സ്ഥാനം ഗുല്‍മാര്‍ഗിലെ കേബിള്‍ കാര്‍ സര്‍വ്വീസിനാണ്.
ട്രക്കിങ്ങിനും സ്‌കീയിങ്ങിനും മറ്റുമായി നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്.
ഇന്ത്യയിലെ മഞ്ഞുകാലവിനോദങ്ങളുടെ തലസ്ഥാനം എന്ന പേരും ഗുല്‍മാര്‍ഗിനു സ്വന്തമാണ്.

pc: Vikas Panwar

സെന്റ് മേരീസ് ചര്‍ച്ച്

സെന്റ് മേരീസ് ചര്‍ച്ച്

ഗുല്‍മാര്‍ഗിലെ ആട്ടിടയന്‍മാരുടെ താഴിവരയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ചര്‍ച്ച് ഇവിടുത്തെ പ്രധാന കാഴ്ചയാണ്. 1902 ല്‍ ബ്രിട്ടീഷ് ഭരണകാലത്തു നിര്‍മ്മിച്ച ഈ ദേവാലയത്തെ വിക്ടോറിയന്‍ വാസ്തുവിദ്യ ആത്ഭുതം എന്നാണ് ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്നത്.
ചാരനിറത്തിലുള്ള ഇഷ്ടികയും പച്ചമേല്‍ക്കൂരയും തടികൊണ്ടുള്ള ഉള്ളിലെ ഭിത്തികളുമൊക്കെയാണ് ദേവാലയത്തിന്റെ ആകര്‍ഷണങ്ങള്‍.

pc: Rudolph.A.furtado

മഹാറാണി ക്ഷേത്രം

മഹാറാണി ക്ഷേത്രം

ഗുല്‍മാര്‍ഗിലെ ശിവക്ഷേത്രം അഥവാ മഹാറാണി ക്ഷേത്രം ഇവിടുത്തെ ഹിന്ദു ഭരണാധികാരിയായിരുന്ന മഹാരാജാ ഹരി സിസോഡിയ അദ്ദേഹത്തിന്റെ റാണിയ്ക്കായി 1915 ല്‍ പണികഴിപ്പിച്ചതാണ്. ശിവനും പാര്‍വ്വതിക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഒരു കുന്നിന്‍മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഗുല്‍മാര്‍ഗില്‍ എവിടെനിന്നു നോക്കിയാലും ക്ഷേത്രം കാണാന്‍ സാധിക്കും.

pc: Rudolph.A.furtado

 ഗൊണ്ടേള റൈഡ്

ഗൊണ്ടേള റൈഡ്

ഗുല്‍മാര്‍ഗില്‍ എത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ കേബിള്‍ കാര്‍ സര്‍വ്വീസ്. ഗൊണ്ടോള എന്ന ഗ്രാമത്തിലൂടെയുള്ള കേബിള്‍കാര്‍ യാത്രയില്‍ ഹിമാലയന്‍ പര്‍വ്വത നിരകളുടെ മനോഹരമായ ആകാശക്കാഴ്ച കാണാം.
pc :Skywayman9

നയാഗ്രയ്ക്കു പകരം ഇന്ത്യന്‍ നയാഗ്ര

നയാഗ്രയ്ക്കു പകരം ഇന്ത്യന്‍ നയാഗ്ര

നയാഗ്രവെള്ളച്ചാട്ടം കാണാന്‍ കഴിയാത്തവര്‍ക്കുള്ള മികച്ച സ്ഥലമാണ് ഇന്ത്യന്‍ നയാഗ്ര എന്നറിയപ്പെടുന്ന ചിത്രകോട്ട വെള്ളച്ചാട്ടം. ഏറ്റവും വീതികൂടിയ ഇന്ത്യന്‍ വെള്ളച്ചാട്ടമായ ചിത്രകോട്ട വെള്ളച്ചാട്ടം ചത്തീസ്ഗഢിലെ ജഗ്ദല്‍പൂരിലാണ് സ്ഥിതി ചെയ്യുന്നത്.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മണ്‍സൂണ്‍ സീസണിലാണ് ചിത്രകോട്ടയുടെ പ്രതാപം മുഴുവനായും ദൃശ്യമാവുക. വെള്ളച്ചാട്ടത്തിന്റെ ഭംഗി ഏറ്റവുമധികം കാണാനാവുക സൂര്യസ്തമയ സമയത്താണ്.വെള്ളച്ചാട്ടത്തിനു താഴെ നീന്താനുള്ള സൗകര്യമുണ്ട്. നീന്താന്‍ സാധിക്കാത്തവര്‍ക്കായി പെഡല്‍ബോട്ട് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

pc:Tapas Biswas

ബാങ്കോക്കിനു പകരം പോകാം ദാല്‍ തടാകത്തിലേക്ക്

ബാങ്കോക്കിനു പകരം പോകാം ദാല്‍ തടാകത്തിലേക്ക്

നഗരത്തിന്റെ ആകര്‍ഷണവും ഇരുളില്‍ തെളിയുന്ന സൗന്ദര്യവുമൊക്കെയാണ് കൗമാരക്കാരടക്കമുള്ളവരെ താ്‌ലന്റിലെ ബാങ്കോക്കിലേക്കാകര്‍ഷിക്കുന്നത്. ലോകത്തിലെ മികച്ച നഗരമായി പലതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബാങ്കോക്കില്‍ തോണികളില്‍ ചുറ്റി കച്ചവടം നടത്തുന്നത് പ്രധാന കാഴ്ചയാണ്. അതിലും മികച്ച കാഴ്ചയാണ് ദാല്‍തടാകം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
പ്രത്യേകമായി നിര്‍മ്മിച്ച തോണിയില്‍ തടാകത്തിലൂടെ സാധാരണ ആളുകള്‍ കച്ചവടം നടത്തുന്നത് കാശ്മീരിലെ ദാല്‍ തടാകത്തിലെ പ്രധാന ആകര്‍ഷണമാണ്.

pc: Basharat Shah

ആന്റലോപ് വാലിക്കു പകരം പൂക്കളുടെ താഴ്‌വര

ആന്റലോപ് വാലിക്കു പകരം പൂക്കളുടെ താഴ്‌വര

കംപ്യൂട്ടര്‍ സ്‌ക്രീനില്‍ പൂക്കള്‍ നിറഞ്ഞ പൂപ്പാടം കണ്ട് ഇതെവിടെയാണെന്ന് നോക്കിയിട്ടുള്ളവര്‍ക്കറിയാം കാലിഫോര്‍ണിയയിലെ ആന്റലോപ് വാലി.
എന്നാല്‍ ഇതിലും മനോഹരമാണ് ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്‌വര അഥവാ വാലി ഓഫ് ഫ്‌ളവേഴ്‌സ്. 89 തചുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ആ ദേശീയോദ്യാനത്തില്‍ മുന്നൂറിലധികം ഇനത്തിലുള്ള പൂക്കള്‍ കാണാന്‍ സാധിക്കും.
pc: Mahendra Pal Singh