Search
  • Follow NativePlanet
Share
» »തിരക്കു കാരണം യാത്ര മാറ്റി വയ്ക്കേണ്ട! പകരം പോകുവാൻ ഈ നാടുകൾ

തിരക്കു കാരണം യാത്ര മാറ്റി വയ്ക്കേണ്ട! പകരം പോകുവാൻ ഈ നാടുകൾ

എത്ര കഷ്ടപ്പെട്ടും ആശിച്ചു മോഹിച്ചു യാത്ര പോകുമ്പോൾ കാത്തിരിക്കുന്ന കാഴ്ചകളാണ് മുന്നോട്ട് പോകുവാൻ തോന്നിപ്പിക്കുന്ത്. അറിയാത്ത നാടും കാണാത്ത കാഴ്ചകളും തേടി ഇല്ലാത്ത കാശും ലീവും ഒക്കെ സംഘടിപ്പിക്കുമ്പോൾ യാത്ര എന്നൊരാവേശമായിരിക്കും മനസ്സിലുണ്ടാവുക. മണിക്കൂറുകൾ നീണ്ട യാത്രയും മറ്റും കഴിഞ്ഞ് ലക്ഷ്യത്തിലെത്തുമ്പോൾ അവിടുത്തെ തിരക്ക് കണ്ട് ഒരിക്കലെങ്കിലും വരേണ്ടിയിരുന്നില്ല എന്നു തോന്നാത്ത സഞ്ചാരികൾ കാണില്ല. അവധിക്കാലമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കാലുകുത്താൻ പറ്റാത്ത തിരക്കായിരിക്കും മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, പ്രത്യേകിച്ച് ഹിൽ സ്റ്റേഷനുകളിൽ. എന്നാൽ യാത്ര അല്പം മുന്‍കൂട്ടി പ്ലാൻ ചെയ്താൽ തിരക്കില്ലാത കിടിലൻ കാഴ്ചകൾ കാണാൻ സാധിക്കും...എങ്ങനെയെന്നു നോക്കാം

പകരം ഇടങ്ങള്‍ തേടി

പകരം ഇടങ്ങള്‍ തേടി

ഓരോ സ്ഥലത്തിനും അതിന്റേതായ ഒരു പ്രത്യേകതയും സൗന്ദര്യവും ഭംഗിയും ഉണ്ടെന്ന കാര്യത്തിന് ഒരു സംശയവുമില്ല. എന്നാൽ സോഷ്യൽ മീഡിയിൽ കയറി പെട്ടന്നു പ്രശസ്തമാകുന്ന ഇടങ്ങളും സീസണിലെ താരങ്ങളുമായ ഇടങ്ങൾ ആളുകൾ കൊണ്ട് നിറയുവാൻ അധികം താമസമൊന്നും വേണ്ട. അതുകൊണ്ടു തന്നെ ആഗ്രഹിച്ച് അവിടെ എത്തുമ്പോൾ കിട്ടുന്ന അനുഭവം മടുപ്പിച്ച കഥകൾ മിക്ക സഞ്ചാരികൾക്കും കാണും. തിരക്കേറിയ ഇടങ്ങളിലേക്കു യാത്ര പുറപ്പെടും മുൻപ് അതിനൊത്ത മറ്റൊരിടം തിരഞ്ഞെടുത്താൽ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താം. ഇതാ ഇന്ത്യയിലെ പ്രശസ്തമായ,സീസണിൽ കാലു കുത്തുവാൻ പറ്റാത്ത ഹിൽ സ്റ്റേഷനുകൾക്ക് പകരം പോകുവാൻ സാധിക്കുന്ന കുറച്ച് ഹിൽ സ്റ്റേഷനുകൾ പരിചയപ്പെടാം...

ഷിംലയ്ക്ക് പകരം നർക്കാണ്ട

ഷിംലയ്ക്ക് പകരം നർക്കാണ്ട

സീസണായാലും അല്ലെങ്കിലും ഷിംലയെ തേടിയെത്തുന്ന സഞ്ചാരികൾക്ക് ഒരു കുറവുമില്ല. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ഹിൽ സ്റ്റേഷനായ ഷില നമ്മുടെ മാത്രമല്ല, വിദേശികളുടെയും പ്രിയപ്പെട്ട ഇടമാണ്. സീസണും സമയവും കാലവും നോക്കാതെ എത്തിയാലും എന്നുമിവിടം ആളുകളാൽ നിറഞ്ഞിരിക്കും. അതുകൊണ്ടു തന്നെ സമാധാനമായി സമയം ചിലലഴിക്കുവാൻ ഇവിടം തിരഞ്ഞെടുത്താൽ അത് അബദ്ധമാകും എന്നതിൽ സംശയമില്ല. അതിനാൽ ഷിംലയ്ക്ക് പകരമായി കൂടുതലൊന്നും ആലോചിക്കാതെ തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് നർക്കോണ്ട.

നർക്കോണ്ട

നർക്കോണ്ട

ഹിമാലയ കാഴ്ചകളുമായി കാത്തിരിക്കുന്ന അടിപൊളി ഗ്രാമമാണ് ഹിമാചൽ പ്രദേശിലെ നർക്കോണ്ട. ഷിംലയേപ്പോലെ തിരക്കോ ബഹളങ്ങളോ ഈ നാടിനെ ബാധിക്കാറില്ല. ആപ്പിൾ തോട്ടങ്ങളും മലമ്പ്രദേശങ്ങളും മഞ്ഞും മലയും ഒക്കെയായി അടിപൊളി കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത.

ഷിംലയിൽ നിന്നും 62.8 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

കസോലിയ്ക്ക് പകരം ബരോങ്

കസോലിയ്ക്ക് പകരം ബരോങ്

ബ്രിട്ടീഷുകാരുടെ കാലത്ത് ഒരു മനോഹര പട്ടണമായി ഉയർന്നു വന്ന നാടാണ് ഹിമാചൽ പ്രദേശിലെ കസൗലി. ഒരു കൊളോണിയൽ ഹില്‍ സ്റ്റേഷനായ ഇവിടെ കണ്ടു തീർക്കുവാൻ ഒരുപാടുണ്ടെങ്കിലും മിക്കപ്പോഴും ആൾത്തിരക്ക് അനിനു അനുവദിക്കാറില്ല. അതുകൊണ്ടു തന്നെ പിന്നീടൊരിക്കലേക്ക് ഇവിടം മാറ്റി പകരം ബരോങ് തിരഞ്ഞെടുക്കാം.

PC:wikimedia

ബരോഗ്

ബരോഗ്

കസൗലിയിൽ നിന്നും 17.7 കിലോമീറ്റർ അകലെയാണ് ബരോഗ് സ്ഥിതി ചെയ്യുന്നത്. ഹിമായലത്തിന്റെ അതിമനോഹരമായ കാഴ്ചകളാണ് ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൽക്ക-ഷിംല റെയിൽവേയുടെ ഭാഗമായ ഇവിടം സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചെറിയ ഒരു ഗ്രാമമാണെങ്കിലും ഇവിടുത്തെ കാഴ്ചകൾ അതിമനോഹരമാണ്.

കുഫ്രിക്ക് പകരം ചെയ്ൽ

കുഫ്രിക്ക് പകരം ചെയ്ൽ

ചെറിയ ഷിംലഎന്നാണ് കുഫ്രി അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ വളരെയധികം സഞ്ചാരികൾ ഇവിടെ എത്താറുമുണ്ട്. കാലങ്ങളോളം സഞ്ചാരികളിൽ നിന്നും മറഞ്ഞു കിടന്നിരുന്ന ഈ നാട് ഇന്ന് ആളുകളുടെ പ്രിയപ്പെട്ട ഇടമാണ്. ഈ തിരക്കു കാരണം ഇവിടെ എത്തിയാൽ കാഴ്ചകൾ പലതും നഷ്ടമാകും. അതിനാൽ കുഫ്രിക്ക് പകരം തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് ചെയ്ൽ. പൈന്‍ മരക്കാടുകളും ആപ്രിക്കോട്ട് തോട്ടങ്ങളും പിന്നെ സ്ഥിരം ഹിമാലയ കാഴ്ചകളുമാണ് ഇവിടുത്തെ ആകർഷണങ്ങൾ.

കുഫ്രിയിൽ നിന്നും 31.8 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

നൈനിറ്റാളിന് പകരം രാംഗഡ്

നൈനിറ്റാളിന് പകരം രാംഗഡ്

പ്രകൃതി സൗന്ദര്യവും കാഴ്ചകളും ഒക്കെക്കൊണ്ട് ഒരിക്കലെങ്കിലും നൈനിറ്റാൾ മനസ്സിൽ കയറിക്കൂടാത്തവർ കാണില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ ഈ ഹിൽ സ്റ്റേഷൻ എന്നും ആളുകളുടെ പ്രിയ ഇടമാണ്. പച്ചപ്പു നിറഞ്ഞു നിൽക്കുന്ന കുന്നുകളും അതിനു പിന്നിലെ പർവ്വത ശിഖരങ്ങളും പിന്നെ തടാകങ്ങളുമാണ് നൈനിറ്റാളിനെ വ്യത്യസ്തമാക്കുന്നത്. എന്നാൽ അനിയന്ത്രിതമായ തിരക്ക് കാരണം പലപ്പോഴും ഇവിടേക്ക് അടുക്കുവാൻ സാധിക്കാറില്ല. അതിനാൽ നൈനിറ്റാളിന് പകരം തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് രാംഗഡ്.

നൈനിറ്റാളിൻറെ അപരൻ എന്നു വിശേഷിപ്പിക്കപ്പെടുവാൻ യോഗ്യതയുള്ള ഈ നാട് നൈനിറ്റാളിൽ നിന്നും 35.1 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

ധർമ്മശാലയ്ക്ക് പകരം പാലംപൂർ

ധർമ്മശാലയ്ക്ക് പകരം പാലംപൂർ

ബുദ്ധ വിശ്വാസികളുടെയും ആത്മീയത തേടിയെത്തുന്നവരുടെയും പ്രിയ കേന്ദ്രമായ ധർമ്മശാല ഹിമാചലിലെ മക്ലോയോഡ്ഗഞ്ചിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ തീർഥാടകരുടെയും സന്യാസികളുടെയും വിദ്യാർഥികളുടെയും തിരക്ക് മൂലം മിക്കപ്പോഴും അടുക്കുവാൻ പറ്റാത്ത അവസ്ഥയായിരിക്കും ഇവിടെയുള്ളത്. അതിനാൽ ധൈര്യമായി പകരം തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് തൊട്ടടുത്തു തന്നെയുള്ള പാലംപൂർ. ഹിമാലയത്തിന്റെ കാഴ്ചകളും ആകാശത്തേയ്ക്ക് പറന്നുയരുന്ന പ്രാർഥനാ പതാകങ്ങളും ഒക്കയായി മറ്റൊരു പ്രാർഥനാ അന്തരീക്ഷമാണ് ഇവിടുത്തെ പ്രത്യേകത. ധർമ്മശാലയിൽ നിന്നും 35.8 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC:Av9

ഊട്ടിയ്ക്ക് പകരം കൂനൂർ

ഊട്ടിയ്ക്ക് പകരം കൂനൂർ

മലയാളികളുടെ നൊസ്റ്റാൾജിയ ഉറങ്ങുന്ന നാടാണ് ഊട്ടി. എത്ര തവണ പോയിട്ടുണ്ടെങ്കിലും മടുക്കാത്ത ഇവിടം പക്ഷെ, എപ്പോഴും ആളുകളാലും ബഹളങ്ങളാലും നിറഞ്ഞ ഇടമായിരിക്കും. ബോട്ടാണിക്കൽ ഗാർഡൻ, വ്യൂ പോയിന്റുകൾ, തടാകം, തേയിലത്തോട്ടങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. എന്നാൽ ഇവിടുത്തെ തിരക്കിൽ വന്നുപെടാതെ അതിനൊത്ത കാഴ്ചകൾ കാണുവാൻ പറ്റിയ ഇടമാണ് കൂനൂർ. ഹണിമൂൺ ആഘോഷിക്കുവാനെത്തുന്നവരാണ് കൂനൂർ അധികവും തിരഞ്ഞെടുക്കുന്നത്. വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ മറ്റൊരാകർഷണം.

ഊട്ടിയിൽ നിന്നും20.7 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

7500 രൂപയും 16 മണിക്കൂറും...മുംബൈയിൽ നിന്നും ഗോവയിലേക്കൊരു ആഢംബര യാത്ര

ഇന്ത്യയിലെ വന്മതിൽ കാണുവാൻ പോകാം...പ്ലാൻ ഇങ്ങനെ!

Read more about: hill station travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X