» »ആലുവയില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക്...

ആലുവയില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക്...

Written By: Elizabath

ആലുവയില്‍ നിന്നും പോണ്ടിച്ചേരിയിലേക്കൊരു യാത്ര. പ്രത്യേകിച്ച് പോണ്ടിച്ചേരിയും ആലുവയുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍..
പോണ്ടിച്ചേരി എന്നാല്‍ പലര്‍ക്കും വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസ് കുറച്ച് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റിയ ഒരു സ്ഥലം മാത്രമാണ്. എന്നാല്‍ അതു മാത്രമല്ല പോണ്ടിച്ചേരി.. ഫ്രഞ്ച് ആധിപത്യത്തിന്റെ സ്മരണകളുറങ്ങുന്ന ഇവിടം ഭക്ഷണപ്രേമികള്‍ക്കും തീരങ്ങളെയും കടലിനെയും സ്‌നേഹിക്കുന്നവര്‍ക്കുമൊക്കെ പറ്റിയ സ്ഥലം കൂടിയാണ്.
ആലുവയില്‍ നിന്നും പോണ്ടിച്ചേരിയിലേക്കുള്ള യാത്രയില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ നോക്കാം...

ആലുവ

ആലുവ

കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായ നഗരം എന്ന നിലയില്‍ പ്രശസ്തമാണ് എറണാകുളം ജില്ലയിലെ ആലുവ. പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇആലുവാ മണപ്പുറത്തെ ശിവരാത്രിയാണ് ഇവിടുത്തെ ഏറ്റവും പേരുകേട്ട കാര്യം.

PC:Ranjithsiji

ആലുവ എന്ന പേരിനു പിന്നില്

ആലുവ എന്ന പേരിനു പിന്നില്

ആലുവയ്ക്ക് ഈ പേരു കിട്ടിയതിനു പിന്നില്‍ പല കഥകളും പറഞ്ഞുകേള്‍ക്കാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആലുവ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട കഥ. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ആല്‍മരത്തില്‍ നിന്നാണ് ഈ പേരു വന്നതെന്നാണ് വിശ്വാസം.

PC: Aruna

ജഡായു പതിച്ച ഭൂമി

ജഡായു പതിച്ച ഭൂമി

പക്ഷി ശ്രേഷ്ഠനായ ജഡായു, രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോകുന്നത് തടഞ്ഞത് ഇവിടെ വെച്ചാണ് എന്നാണ് വിശ്വാസം. രാവണനുമായുള്ള യുദ്ധത്തില്‍ ജഡായുവിന്റെ തലഭാഗം വീണത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ ആലുവാ എന്ന പേര് ലഭിച്ചതെന്നും ഒരു വിശ്വാസമുണ്ട്.

കടുങ്ങല്ലൂര്‍ നരസിംഹസ്വാമി ക്ഷേത്രം

കടുങ്ങല്ലൂര്‍ നരസിംഹസ്വാമി ക്ഷേത്രം

രാവണനുമായുള്ള യുദ്ധത്തില്‍ ജഡായുവിന്റെ നടുഭാഗം വീണത് കടുങ്ങല്ലൂര്‍ നരസിംഹസ്വാമി ക്ഷേത്രത്തിന്റെ ഭാഗത്താണെന്നും അങ്ങനെ ഉണ്ടായതാണ് ഈ ക്ഷേത്രമെന്നുമാണ് വിശ്വാസം.
ഉഗ്രഭാവത്തില്‍ ഹിരണ്കശിപുവിനെ നിഗ്രഹിക്കുന്ന നരസിംഹമാണ് ഇവിടുത്തെ പ്രതിഷ്ഠ.

PC:Ranjithsiji

അങ്കമാലി

അങ്കമാലി

അങ്കമാലി എന്നവ പേരു ഒരുവിധം മലയാളികള്‍ക്കെല്ലാം സുപരിചിതമായിരിക്കും കിലക്കത്തിലെ രേവതിയുടെ പ്രശസ്ത ഡയലോഗായ അങ്കമാലിയിലെ പ്രധാനമന്ത്രി ആരും മറന്നുകാണാനിടയില്ല. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന പടം വഴി വീണ്ടും അങ്കമായി ശ്രദ്ധിക്കപ്പെട്ടു. കട്ട ലോക്കല്‍ നഗരമാണിത്.

PC: Challiyan at ml.wikipedia

സെന്റ് മേരീസ് ചര്‍ച്ച്

സെന്റ് മേരീസ് ചര്‍ച്ച്

എ ഡി 409ല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന മാര്‍ത്ത മറിയം കത്ത്രീഡ്രല്‍ ആണ് അങ്കമാലിയിലെ പ്രധാന ആകര്‍ഷണം. മലങ്കര സഭക്കാരുടെ ആരാധന കേന്ദ്രമാണ് ഈ പള്ളി.

PC: Ranjithsiji

മലയാറ്റൂര്‍

മലയാറ്റൂര്‍

അങ്കമാലിക്ക് സമീപത്തുള്ള ഒരു ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് മലയാറ്റൂര്‍. എ ഡി 52ല്‍ കൊടുങ്ങല്ലൂരില്‍ കപ്പല്‍ ഇറങ്ങിയ ക്രിസ്തു ശിക്ഷ്യനായ തോമാ ശ്ലീഹ നിര്‍മ്മിച്ചതാണ് ഇവിടുത്തെ പള്ളി.

PC:Dilshad Roshan

ഏഴാറ്റുമുഖം

ഏഴാറ്റുമുഖം

എറണാകുളം ജില്ലയില്‍ ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 11 കിലോമീറ്ററും എറണാകുളത്ത് നിന്ന് 40 കിലോമീറ്ററും അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഏഴ് നദികള്‍ കൂടിച്ചേരുന്ന സ്ഥലമായതിനാലാണ് ഈ സ്ഥലത്തിന് ഏഴാറ്റുമുഖം എന്ന പേര് ലഭിച്ചത്.

PC: Ranjithsiji

ചാലക്കുടി

ചാലക്കുടി

ആലുവയില്‍ നിന്നും പോണ്ടിച്ചേരിയിലേക്കുള്ള യാത്രയില്‍ അടുത്ത പ്രധാനപ്പെട്ട സ്ഥലമാണ് ചാലക്കുടി. തൃശൂര്‍ ജില്ലയുടെ ഭാഗമായ ഇവിടം ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്.

PC:Challiyan

ആലത്തിയൂര്‍

ആലത്തിയൂര്‍

ചാലക്കുടിയില്‍ നിന്നും പിന്നീട് കയറുന്നത് പാലക്കാട് ജില്ലയിലേക്കാണ് . ഇവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ആലത്തിയൂര്‍. ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയുടെ കരയിലാണ് ആലത്തൂര്‍ പട്ടണം സ്ഥിതി ചെയ്യുന്നത്.

PC: Challiyan

കോയമ്പത്തൂര്‍

കോയമ്പത്തൂര്‍

ആലത്തൂര്‍ വിട്ടാല്‍ പിന്നീടുള്ള പ്രധാന സ്ഥലം കോയമ്പത്തൂരാണ്. തമിഴ്‌നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണമാണിത്. മാഞ്ചസ്റ്റര്‍ ഓഫ് സൗത്ത് ഇന്ത്യ എന്നും ഇവിടം അറിയപ്പെടുന്നു.

PC:rajaraman sundaram

കോയമ്പത്തൂര്‍-അവിനാഷി -പോണ്ടിച്ചേരി

കോയമ്പത്തൂര്‍-അവിനാഷി -പോണ്ടിച്ചേരി

കോയമ്പത്തൂരിന് സമീപമുള്ള ഒണ്ടിപുഡൂരില്‍ നിന്നും പോണ്ടിച്ചേരിയിലെത്താന്‍ രണ്ടു വഴികളാണുള്ളത്. അതില്‍ പ്രധാനപ്പെട്ടതാണ് കോമ്പത്തൂര്‍-അവിനാഷി -പോണ്ടിച്ചേരി റൂട്ട്. സേലം വഴി പോകുന്ന ഈ റൂട്ടില്‍ ധാരാളം കാടുകളും പ്രകൃതി രമണീയമായ കാഴ്ചകളും കാണാന്‍ സാധിക്കും. ജരുഗുമലൈ ഫോറസ്റ്റ്,നായിനാര്‍മലൈ കാട്, തുടങ്ങിയവയൊക്കെ ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

യേര്‍ക്കാട്

യേര്‍ക്കാട്

സോലത്തു നിന്നുമുള്ള യാത്രയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ പോകാന്‍ പറ്റുന്ന മനോഹരമായ പ്രദേശമാണ് യോര്‍ക്കാട്. സേലത്തു നിന്നും 28 കിലോമീറ്റര്‍ അകലെയാണിവിടം സ്ഥിതി ചെയ്യുന്നത്.
ട്രക്കിങ്ങിനും വിനോദസഞ്ചാരത്തിനും ഏറെ പ്രാധാന്യമുള്ള സ്ഥലമാണിത്.

PC:Riju K

കോയമ്പത്തൂര്‍-കരൂര്‍ വഴി പോണ്ടിച്ചേരി

കോയമ്പത്തൂര്‍-കരൂര്‍ വഴി പോണ്ടിച്ചേരി

കോയമ്പത്തൂരിന് സമീപമുള്ള ഒണ്ടിപുഡൂരില്‍ നിന്നും തിരിയുന്ന മറ്റൊരു റൂട്ടും കൂടിയുണ്ട് പോണ്ടിച്ചേരിയിലേക്ക്. കരൂര്‍ വഴി പെരുംബലൂര്‍ വഴി പോണ്ടിച്ചേരിലിലെത്തുന്ന ഈ റബച്ച് കാവേരി നദിയുടെ തീരത്തുകൂടിയാണ് കടന്നു പോകുന്നത്.

പോണ്ടിച്ചേരി

പോണ്ടിച്ചേരി

കോളനിവാഴ്ചക്കാലത്തെ സാംസ്‌കാരിക സ്മാരകങ്ങള്‍ നിറഞ്ഞ ഫ്രഞ്ച് കോളനിക്കാവത്തെ ഈ നഗരം കാഴ്ചകള്‍ കൊണ്ടും രുചികള്‍ കൊണ്ടും ആരെയും ആകര്‍ഷിക്കുന്നതാണ്.

PC:jared

പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരിയിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് ഇവിടുത്തെ ബീച്ച്. കടല്‍ഭിത്തികളുള്ള ഈ ബീച്ച് ഇവിടെ എത്തുന്നവരുടെ സ്ഥിരം ഹാങ് ഔട്ടുകളിലൊന്നാണ്.

PC: Rafimmedia

അരബിന്ദോ ആശ്രമം

അരബിന്ദോ ആശ്രമം

1926ല്‍ അരബിന്ദോ ഘോഷ് നിര്‍മ്മിച്ചതാണ് അരബിന്ദോ ആശ്രമം.
രാവിലെ 8 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 6 വരെയുമാണ് ആശ്രമം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നത്.
PC: Aravind Sivaraj

ഒറോവില്‍

ഒറോവില്‍

പ്രഭാതത്തിന്‍രെ നഗരം എന്നറിയപ്പെടുന്ന ഒറോവില്‍ വിവിധ സംസ്‌കാരങ്ങളും രീതികളുമുള്ള വിവിധ രാജ്യങ്ങളിലെ ആളുകള്‍ ഒരുമിച്ച് കഴിയുന്ന സ്ഥലമാണ്. പോണ്ടിച്ചേരിയില്‍ നിന്നും എട്ടു കിലോമാറ്റര്‍ അകലെയാണിവിടം.

PC: Nibedit

ചര്‍ച്ച് ഓഫ് സേക്രട്ട് ഹാര്‍ട്ട്

ചര്‍ച്ച് ഓഫ് സേക്രട്ട് ഹാര്‍ട്ട്

പോണ്ടിച്ചേരിയിലെ ഏറ്റവും പ്രശസ്തവും പ്രധാനപ്പെട്ടതുമായ പള്ളിയാണ് ചര്‍ച്ച് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ്. ഗോഥിക് ശൈലിയിലാണ് പള്ളി രൂപ കല്‍പന ചെയ്തിരിക്കുന്നത്. വര്‍ഷം തോറും നിരവധി പേര്‍ ഇവിടെ സന്ദര്‍ശനത്തിനെത്താറുണ്ട്.
PC: BishkekRocks

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍