Search
  • Follow NativePlanet
Share
» »ബുള്ളറ്റും സോളോ ട്രിപ്പുമല്ല...ഇന്ത്യയെ അറിയാൻ ഇങ്ങനെ പോകണം!!

ബുള്ളറ്റും സോളോ ട്രിപ്പുമല്ല...ഇന്ത്യയെ അറിയാൻ ഇങ്ങനെ പോകണം!!

പാരമ്പര്യത്തിലും സംസ്കാരത്തിലും മറ്റു രാജ്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ ഒന്നാണ് നമ്മുടെ ഭാരതം. കാണാനിറങ്ങിയാൽ ഉടനെയൊന്നും തിരിച്ചു വരുവാൻ തോന്നിപ്പിക്കാത്ത തരത്തിലുള്ള കാഴ്ചകളുള്ള ഇടം. ചരിത്രത്തിലെ വിസ്മയമായി ഹംപിയും കൊത്തുപണികള്‍ കൊണ്ട് അജന്ത എല്ലോറ ഗുഹകളും ഭൂമിയിലെ സ്വർഗ്ഗമായി കാശ്മീരും ദൈവത്തിന്റെ സ്വന്തം നാടായി കേരളവും ഏറ്റവും അധികം സഞ്ചാരകൾ തേടിയെത്തുന്ന തമിഴ്നാടും ബീച്ചുകൾ കഥ പറയുന്ന ഗോവയും ഏഴു സഹോദരിമാരായ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ഒക്കെ ആരായാലും ഒന്നു കാണേണ്ടതു തന്നെയാണ്.

നമ്മുടെ നാട് മുഴുവനായി കണ്ടു തീർക്കുവാൻ ഇത്തിരി പാടാണെങ്കിലും കുറച്ച് റിസ്ക് എടുത്തു തന്നെ കാണേണ്ട കുറച്ച് സ്ഥലങ്ങൾ നോക്കാം...

രുചിയിലെ വ്യത്യസ്സത അറിയുവാൻ നമ്മുടെ കേരളം

രുചിയിലെ വ്യത്യസ്സത അറിയുവാൻ നമ്മുടെ കേരളം

പണ്ടു പണ്ടു പണ്ടേ തന്നെ രുചികളിലെ വ്യത്യസ്സത കൊണ്ട് ഇവിടെയെത്തിയവരെ അത്ഭുതപ്പെടുത്തിയ നാടാണ് നമ്മുടെ കേരളം. സുഗന്ധ വ്യഞ്ജനങ്ങളും മസാലക്കൂട്ടുകളും ഒക്കെയായി വായിൽ കപ്പലോടിക്കുന്ന നമ്മുടെ രുചികളിൽ വീഴാത്തവരായി ആരും കാണില്ല. അങ്ങ് പാറശ്ശാല മുതൽ ഇങ്ങ് മഞ്ചേശ്വരം വരെ ഈ രുചിയുടെ വ്യത്യസ്തതകൾ കാണാം. കാസർകോഡൻ സ്പെഷ്യൽ ഇറച്ചിക്കറിയും കണ്ണൂർ സ്പെഷ്യൽ കലത്തപ്പവും കോഴിക്കോടൻ ബീഫ് ബിരിയാണിയും മലപ്പുറം മുട്ടമാലയും കോട്ടയം മീൻകറിയും ഇടുക്കി സ്പെഷ്യൽ വാട്ടുകപ്പയും കൊല്ലം സ്പെഷ്യവ്‍ കൊഞ്ചുകറിയും ഒക്കെയായി കിടക്കുന്ന രുചികൾ അറിഞ്ഞിട്ടു മാത്രം മതിയാകും മറ്റു നാടുകളിലേക്ക് രുചിതേടിയുള്ള യാത്രകൾ തുടങ്ങുവാൻ.

PC:Augustus Binu

നാടു ചുറ്റാം കടുവകളെ കാണാം

നാടു ചുറ്റാം കടുവകളെ കാണാം

കാടിന്റെ കാഴ്ചകളും പ്രകൃതി ഭംഗിയും തേടിയുള്ള യാത്രകൾ സഞ്ചാരികൾക്ക് ഒഴിവാക്കുവാൻ പറ്റാത്തതാണ്. വന്യജീവി സങ്കേതങ്ങൾ തേടി പോകുമ്പോൾ ഒഴിവാക്കുവാൻ പറ്റാത്ത ഒന്നാണ് കടുവകളുടെ ലോകം. കേരളത്തിലെ പെരിയാറും കാസിരംഗ ദേശീയോദ്യാനവും ജിം കോർബെറ്റ് ദേശീയോദ്യാനവും നാഗ്പൂരിന് സമീപത്തെ തഡോബ ദേശീയോദ്യാനവും പാഖി കടുവാ സങ്കേതവും ബന്ദിപ്പൂർ ദേശീയോദ്യാനവും ഒക്കെ കടുവകളുടെ ജീവിതം കാണുവാൻ സഹായിക്കുന്ന ഇടങ്ങളാണ്.

ചങ്കുറപ്പും ധൈര്യവും ഉള്ള ധീരന്‍മാര്‍ക്കുവേണ്ടി കേരള സര്‍ക്കാരും വനംവകുപ്പും ചേര്‍ന്നൊരുക്കിയിരിക്കുന്ന ടൈഗർ ട്രയൽ ട്രക്കിങ്ങ്

ചരിത്ര ഇടങ്ങൾ കാണാൻ രാജസ്ഥാൻ

ചരിത്ര ഇടങ്ങൾ കാണാൻ രാജസ്ഥാൻ

ഇന്ത്യയിലെ ചരിത്രവും സംസ്കാരവും ഏറ്റവും നിറത്തിൽ കാണണമെങ്കിൽ രാജസ്ഥാനിലേക്കാണ് പോകേണ്ടത്. ചരിത്ര കഥകളിലെ ജീവിക്കുന്ന ശേഷിപ്പുകളായ കൊട്ടാരങ്ങളും അക്രമങ്ങളെ അതിജീവിച്ച് ഇന്നും തലയുയർത്തി നിൽക്കുന്ന കോട്ടകളും തടാകങ്ങളും നീല നഗരവും സ്വർണ്ണ മരുഭൂമിയും ഒക്കെയായി കിക്കിടിലൻ കാഴ്ചകളാണ് ഇവിടെയുള്ളത്. അപൂർവ്വങ്ങളായ ക്ഷേത്രങ്ങളും പ്രത്യേകതകൾ നിറഞ്ഞ നഗരങ്ങളും പടവു കിണറുകളും പ്രാദേശിക രുചികളും ഒക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.

നദീതീരങ്ങളിലൂടെ നാടിനെ അറിയാനൊരു യാത്ര

നദീതീരങ്ങളിലൂടെ നാടിനെ അറിയാനൊരു യാത്ര

വ്യത്യസ്തമായ പല യാത്രകളും നടത്തുവാൻ ഇവിടെ സ്കോപ്പുണ്ടെങ്കിലും ഏറ്റവും വിചിത്രമായ ഒന്ന് ഇവിടുത്തെ നദീതീരങ്ങളിലൂടെ നാടിനെ അറിഞ്ഞൊരു യാത്രയാണ്. അതിനു ഏറ്റവും യോജിച്ച ഇടം ആസാമും ബ്രഹ്മപുത്ര നദിയുമാണ്. പഴയ കാലത്തേയ്ക്ക് കൊണ്ടുപോകുന്ന ഒരനുഭവമായിരിക്കും ഇവിടെ നിന്നും ലഭിക്കുക. വടക്കു കിഴക്കൻ ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലേക്ക് കടക്കുവാൻ പണ്ട് ബ്രിട്ടീഷുകാരടക്കമുള്ളവർ ആശ്രയിച്ചിരുന്നത് ബ്രഹ്മപുത്ര നദിയെയായിരുന്നു. അതിന്റെ ഒരു ഓർമ്മപ്പെടുത്തലും വ്യത്യസ്ത അനുഭവവുമായിരിക്കും ഈ യാത്രകൾ.

തീവണ്ടിയിലെ യാത്ര

തീവണ്ടിയിലെ യാത്ര

ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാവലിങ്ങ് നെറ്റ് വർക്കുകളിൽ ഒന്നാണ് നമ്മുടെ ഇന്ത്യൻ റെയിൽവേ.രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തി കാണമം എന്നാണ് ലക്ഷ്യമെങ്കിൽ ധൈര്യമായി ഇന്ത്യൻ റെയിൽവേ തിരഞ്ഞെടുക്കാം. ഒരു കാറിലോ അല്ലെങ്കിൽ ബൈക്കിലോ പോയി കാണുന്ന കാഴ്ചകളേക്കാൾ നൂറിരട്ടി അനുഭവങ്ങളും കാഴ്ചകളും നല്കുവാൻ റെയില്‍ യാത്രയ്ക്ക് കഴിയും. നാട്ടിലെ ആളുകളെ കാണാനും പരിചയപ്പെടുവാനും വ്യത്യസ്ത സംസ്കാരങ്ങള്ഡ‍ ഒരൊറ്റ യാത്രയിൽ തന്നെ കണ്ടറിയുവാനും ഒക്കെ റെയിൽ യാത്ര സഹായിക്കും എന്നതിൽ ഒരു സംശയവുമില്ല.

ഗ്രാമങ്ങളിലെ ഇന്ത്യയെ കാണാൻ

ഗ്രാമങ്ങളിലെ ഇന്ത്യയെ കാണാൻ

ഇന്ത്യയുടെ ആത്മാവ് ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞിട്ടുള്ളത് രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയാണ്. ഇന്ത്യ എന്താണെന്നും എങ്ങനെയാണ് ആളുകൾ ഇവിടെ ജീവിക്കുന്നത് എന്നും അവരുടെ സംസ്കാരവും പൈതൃകവും പാരമ്പര്യങ്ങളും ഒക്കെ എത്ര വ്യത്യസ്തമാണെന്ന് അറിയുവാനും നന്നുടെ നാട്ടിലെ ഗ്രാമങ്ങൾ സന്ദർശിക്കുക തന്നെ വേണം. എല്ലായിടത്തും എളുപ്പത്തിൽ എത്തിപ്പെടുവാനാകില്ലെങ്കിലും ഇത്തരം സൗകര്യങ്ങൾ നല്കുന്ന ഇടങ്ങൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കാം.

ചരിത്രം കാണാൻ കർണ്ണാടക

ചരിത്രം കാണാൻ കർണ്ണാടക

വ്യത്യസ്തരായ രാജവംശങ്ങൾ ഭരിച്ചു പോന്ന കർണ്ണാടകയാണ് ചരിത്ര ഇടങ്ങൾ കാണുവാൻ തിരഞ്ഞെടുക്കേണ്ട ഇടം. നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ കല്ലിൽ കൊത്തിയ സ്മാരകങ്ങളിലൂടെ പറഞ്ഞു തരുന്ന ഹംപിയും പുരാതന ക്ഷേത്രങ്ങളിലൂടെയും കൊട്ടാരങ്ങളിലൂടെയും ചരിത്രത്തിലേക്കെത്തിക്കുന്ന ബദാമിയും ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഒറ്റക്കൽ പാറയുള്ള സാവൻ ദുർഗ്ഗയും ഡണ്ടേലിയും ചിത്ര ദുർഗ്ഗയും കുടജാദ്രിയും ഒക്കെ ഇവിടുത്തെ വളരെ ചുരുക്കം കാഴ്ചകളാണ്.

കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടമായി ഗൂഗിൽ പറഞ്ഞ ബംഗ്ലാവ്.. എന്നാൽ ഇവിടെ പേടിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് ഇതാണ്!!

രാവും പകലും തിരിച്ചറിയാനാവാത്ത കാട്ടിലൂടെ ഒരു ട്രക്കിങ്ങ്!കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

യുനസ്കോയുടെ അറിയപ്പെടാതെ കിടക്കുന്ന പൈതൃക സ്ഥാനങ്ങളിൽ പശ്ചിമഘട്ടവും ഗോവയിലെ പള്ളികളും...എന്താണ് യാഥാർഥ്യം?

Read more about: india travel guide destinations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X