» »4 അംബികമാരെ പരിചയപ്പെടാം

4 അംബികമാരെ പരിചയപ്പെടാം

Written By:

മൂകാംബിക എന്ന പേര് കേൾക്കാത്ത ആരും തന്നെ ഉണ്ടാകില്ല. അത്രയ്ക്ക് പ്രശസ്തമാണ് കൊല്ലൂരിലെ മൂകാംബിക. പരശുരാമൻ സ്ഥാപിച്ച ദേവി ക്ഷേത്രങ്ങളിൽ ഒന്നാണ് മൂകാംബിക ക്ഷേത്രം.

അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലായി പരശുരാമൻ നിരവധി ക്ഷേ‌ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അവയിൽ നാല് ദേവി ക്ഷേ‌ത്രങ്ങൾ നാലംബികാ ക്ഷേത്രങ്ങൾ എന്നാണ് അറിയപ്പെടുന്നത്.

4 അംബികമാരെ പരിചയപ്പെടാം

Photo Courtesy: Iramuthusamy

തമിഴ്നാട്ടിലും, കർണാടകയിലും, കേരളത്തിലുമായാണ് ഈ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ബാലാംബിക, ഹേമാംബിക, ലോകാംബിക, മൂകാംബിക എന്നി‌ങ്ങനെയാണ് നാലംബികമാരുടെ പേരുകൾ.

പരശുരാമൻ സ്ഥാപിച്ച 4 അംബിക ക്ഷേത്രങ്ങൾ വിശദമായി ‌പ‌രിചയപ്പെടാം

തീർച്ചയായും സന്ദർശിക്കേണ്ട കേരളത്തിലെ 10 ക്ഷേത്രങ്ങൾ

കേരളത്തിലെ ഏറ്റവും പ്രശസ്തമായ 10 അമ്മദൈവങ്ങള്‍

01. ബാലാംബിക, കന്യാകുമാരി

കന്യാകുമാരി ദേവി ക്ഷേത്രത്തിലാണ് ദുർഗയെ ബാലാംബികയായി പ്രതിഷ്ഠിച്ചിരിക്കുന്നത്. പണ്ട് തിരുവിതാംകൂർ രാജക്കന്മാരുടെ കീഴിൽ ആയതിനാൽ ഇവിടുത്തെ പൂജകളും മ‌റ്റും കേരളത്തിലെ ക്ഷേത്രങ്ങളിലേത് പോലെ തന്നെയാണ്. നവദുർഗകളിൽ ഒന്നായ കാർത്ത്യായനിയാ‌ണ് ഇവിടുത്തെ പ്രതിഷ്ഠ എന്നാണ് സങ്കൽ‌പ്പം. വിശദമായി വായിക്കാം

4 അംബികമാരെ പരിചയപ്പെടാം

Photo Courtesy: Parvathisri

02. ഹേമാംബിക, ‌പാലക്കാട്

പാലക്കാട് നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെ മലമ്പുഴ റോഡിലാണ് എമൂർ ഭഗവതി ക്ഷേ‌ത്രം എന്ന് അറിയപ്പെടുന്ന ഹേമാബിക ക്ഷേത്രം സ്ഥിതി ‌ചെയ്യുന്നത്. ദേവിയുടെ കൈപ്പത്തിയേയാണ് ഇവിടെ ആരാധിക്കുന്നത്. അതിനാൽ കൈപ്പത്തി അമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. കല്ലേക്കുളങ്ങര ഭഗവതി ക്ഷേത്രം എന്ന പേരിലാണ് ഈ ക്ഷേത്രം പ്രശസ്തം. ‌പാലക്കാട് നിന്ന് മലമ്പുഴ ഡാമിലേക്കുള്ള റോഡിലൂടെ യാത്ര ചെയ്താൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം. വിശദമായി വായിക്കാം

4 അംബികമാരെ പരിചയപ്പെടാം

ലോകനാർകാവ് ഭഗവതി ക്ഷേത്രം
Photo Courtesy: Arkarjun1

03. ലോകാംബിക, വടകര

കോഴിക്കോട് ജില്ലയിലെ വടകരയിൽ സ്ഥിതി ചെയ്യുന്ന ലോകനാർകാവിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ദുർഗയാണ് ലോകാംബിക എന്ന് അറിയപ്പെടുന്നത്. വടകരയിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള മേമുണ്ടയിൽ ആണ് ഈ ക്ഷേ‌ത്രം സ്ഥിതി ചെയ്യുന്നത്. 1500 വർഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്.

4 അംബികമാരെ പരിചയപ്പെടാം

കൊല്ലൂർ മൂകാംബിക ക്ഷേത്രം

Photo Courtesy: Yogesa

04. മൂകാംബിക, കൊല്ലൂർ

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കൊലാപുര ആദി മഹാലക്ഷ്മി ക്ഷേത്രമെന്നും അറിയപ്പെടുന്നുണ്ട്. മലനിരകള്‍ക്കും കാടിനും നടുവിലായിട്ടാണ് മൂകാംബികയുടെ വാസം. നവരാത്രികാലമാണ് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയം. ഈ സമയത്ത് ഇവിടെ നന്നേ ഭക്തജനത്തിരക്കനുഭവപ്പെടാറുണ്ട്. ഈ സമയത്തെ ഇവിടത്തെ വിശേഷാല്‍ പൂജകളെല്ലാം കണ്ടിരിക്കേണ്ടതുതന്നെയാണ്. വിശദമായി വായിക്കാം

Please Wait while comments are loading...