» »ബാംഗ്ലൂരില്‍ നിന്ന് ഊട്ടിയിലേക്കുള്ള വഴി

ബാംഗ്ലൂരില്‍ നിന്ന് ഊട്ടിയിലേക്കുള്ള വഴി

Posted By:

ബാംഗ്ലൂരില്‍ നിന്ന് പോകാന്‍ പറ്റിയ സ്ഥലങ്ങളെക്കുറിച്ചാണ് നമ്മള്‍ ഇപ്പോള്‍ ചിന്തിച്ച് കൊണ്ടിരിക്കുന്നത്. വെക്കേഷന്‍ കാലമാണെങ്കിലും ബാംഗ്ലൂരില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് തിരക്കൊഴിഞ്ഞ സമയം ഉണ്ടാകില്ല. അതിനാല്‍ അതികം ദിവസങ്ങള്‍ യാത്രയ്ക്കായി നീക്കി വയ്ക്കാന്‍ നമുക്ക് കഴിയില്ല. ബാംഗ്ലൂരില്‍ നിന്ന് അധികം ദൂരമില്ലാത്ത ഊട്ടിയിലേക്ക് നമുക്കൊരു യാത്ര നടത്തിയാലോ?

വായിക്കാം: രസകരമായ ഒരു ട്രെയിന്‍ യാത്രയ്ക്ക് ഊട്ടിയിലേക്ക് പോകാം

സുന്ദരമായ ഒരു അനുഭവം തന്നെയായിരിക്കും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. ഇന്ത്യയിലേ ഏറ്റവും പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഊട്ടി. തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുന്ന ഊട്ടിയിലേക്ക് ബാംഗ്ലൂരില്‍ നിന്ന് 300 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ എത്തിച്ചേരാം.

വായിക്കാം: ഊട്ടിയിലെ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ അപ്പര്‍ഭവാനി

യാത്ര തുടങ്ങുകയാണ്

യാത്ര തുടങ്ങുകയാണ്

ബാംഗ്ലൂർ നഗരത്തിൽ നിന്നാണ് നമ്മുട യാത്രയുടെ ആരംഭം. വളരെ നേരത്തെ തന്നെ എഴുന്നേറ്റ് യാത്ര പുറപ്പെടുന്നതാണ് അത്യുത്തമം. കാരണം നിങ്ങൾക്ക് തന്നെ അറിയാം. സമയം അധികം വൈകിയാൽ വാഹനങ്ങൾ കൂടും, ട്രാഫിക് ജാമാകും ബാംഗ്ലൂരിൽ നിന്ന് രക്ഷപ്പെടുക എന്നത് വലിയ പണിയാകും. ഇനി ബാംഗ്ലൂർ മൈസൂർ ഹൈവേയിലൂടെ നേരെ യാത്ര ചെയ്യാം.

വിശപ്പ് കൂടുന്നുവെങ്കിൽ വിഷമിക്കേണ്ടാ വഴിയരികിൽ ചില ഹോട്ടലുകൾ ഉണ്ട്. Kamath's (to the left), McDonald's (left), Cafe Coffee Day (left) Indradhanush (right) തുടങ്ങിയ ഹോട്ടലുകളിൽ കയറി യാത്രയ്ക്കുള്ള എനർജി നേടാം.

ദേ മൈസൂർ

ദേ മൈസൂർ

മൈസൂർ മികച്ച ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. പക്ഷെ നിങ്ങൾ നിരവധി പ്രാവിശ്യം മൈസൂർ കണ്ടിട്ടല്ലേ. അതിനാൽ ഭക്ഷണം കഴിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇവിടേ തങ്ങിയതിന് ശേഷം യാത്ര വീണ്ടും ആരംഭിക്കാം. ഇനി നഞ്ചൻഗുണ്ടിലേക്ക്.

Photo Courtesy: sudarshan vijayaraghavan

നഞ്ചൻഗുഡ്

നഞ്ചൻഗുഡ്

കർണാടകയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് നഞ്ചൻഗുഡ്. എൻ എച്ച് 212ലൂടെ മൈസൂരിൽ നിന്ന് 25 കിലോമീറ്റർ യാത്ര ചെയ്താൽ നഞ്ചൻഗുണ്ടിലെത്താം. നഞ്ചുണ്ടേശ്വര ക്ഷേത്രമാണ് ഈ സ്ഥലത്തെ ഏറേ പ്രശസ്തമാക്കുന്നത്. ദക്ഷിണ കാശിയെന്നും. തെക്കിന്റെ വാരണാസിയെന്നുമൊക്കെ ഈ സ്ഥലം അറിയപ്പെടുന്നുണ്ട്. കൂടുത‌ൽ വായിക്കാം

Photo Courtesy: Dineshkannambadi

ഗുണ്ടൽപ്പേട്ടിലേക്ക്

ഗുണ്ടൽപ്പേട്ടിലേക്ക്

നഞ്ചൻഗുണ്ടിൽ നിന്ന് 38 കിലോമീറ്റർ യാത്ര ചെയ്താൽ ഗുണ്ടൽപ്പേട്ട് എന്ന ചെറിയ നഗരത്തിൽ എത്തും. എൻ എച്ച് 212 ലൂടെയാണ് ഇവിടേയ്ക്ക് യാത്ര ചെയ്യേണ്ടത്. അതായത്, നിങ്ങൾ മൈസൂരിൽ നിന്ന് നഞ്ച‌ൻഗുണ്ടിലേക്ക് വന്ന അതേ റോഡ് തന്നെ. വിജയ നഗര ക്ഷേത്രമാണ് ഇവിടെ പ്രശസ്തം.

Photo Courtesy: Dineshkannam

ബന്ദിപ്പൂർ

ബന്ദിപ്പൂർ

ഗുണ്ടൽപ്പേട്ട് നിന്ന് ഇനി ഊട്ടി ഹൈവേയിലാക്കാണ്. ഈ റോഡിലൂടെ 20 കിലോമീറ്റർ യാത്ര ചെയ്താൽ ബന്ദിപ്പൂരിൽ എത്തും. ജംഗിൾ സഫാരിയും ബന്ദിപ്പൂർ ടൈഗർ റിസേർവും ആണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. രവിലെ 6.30നും വൈകുന്നേരം 4.30നും ഇടയിൽ ഇവിടെ ചെന്നാൽ വന്യജീവികളെ കാണാൻ വനത്തിലൂടെ ജീപ്പ് സഫാരി നടത്താം. വനത്തിൽ തങ്ങണമെന്ന് വല്ല ആഗ്രഹവും ഉണ്ടെങ്കിൽ മനസിൽ വയ്ക്കണ്ട. അതിനല്ലേ ജംഗിൾ ലോഡ്ജ്. കൂടുതൽ വായിക്കാം

നമ്മൾ മുതുമലയിൽ എത്തിയിരിക്കുകയാണ്

നമ്മൾ മുതുമലയിൽ എത്തിയിരിക്കുകയാണ്

ഊട്ടിയിലേക്കുള്ള യാത്രയിൽ നമ്മൾ എത്തിച്ചേരുന്ന മറ്റൊരു സഞ്ചാര കേന്ദ്രമാണ് മുതുമല. ബന്ദിപ്പൂരിൽ നിന്ന് 25 കിലോമീറ്റർ അകലെയായിട്ടാണ് മുതുമല സ്ഥിതി ചെയ്യുന്നത്. ജംഗിൾ സഫാരി തന്നെയാണ് ഇവിടുത്തേയും ആകർഷണം. രാവിലെ ഒൻപത് മണി വരേയേ ജംഗിൾ സഫാരിയുള്ളു. കൂടുതൽ വായിക്കാം

Photo Courtesy: आशीष भटनागर

ഓർമ്മയില്ലേ മസിനഗുഡി

ഓർമ്മയില്ലേ മസിനഗുഡി

ഓർമ്മയില്ലേ മസിനഗുഡി. മസിനഗുഡി യാത്രയേക്കുറിച്ച് മുൻപ് ഒരു Article വായിച്ചിട്ടില്ലേ? ഊട്ടിയിലേക്കുള്ള യാത്രയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് മസിനഗുഡി. മുതുമലയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് മസിനഗുഡി. അരമണിക്കൂർ കൊണ്ട് മസിനഗുഡിയിൽ എത്തിച്ചേരാം.

Photo Courtesy: Azad

ഊട്ടി ആയി കേട്ടോ

ഊട്ടി ആയി കേട്ടോ

മസിനഗുഡിയിൽ നിന്ന് 30 കിലോമീറ്റർ കൂടി സഞ്ചാരിച്ചപ്പോൾ നമ്മൾ ഊട്ടിയിലെത്തി. മസിനഗുഡിയിൽ നിന്ന് ഊട്ടിയിലെത്താൻ ഒരു മണിക്കൂർ യാത്ര പോലും വേണ്ട. ഇനി നമ്മൾ കാണാൻ പോകുന്നത് ഊട്ടിയിലെ കാഴ്ചകളാണ്.


Photo Courtesy: Balaji Kasirajan

ഊട്ടാക്കമുണ്ട്

ഊട്ടാക്കമുണ്ട്

ഊട്ടാക്കമുണ്ട് എന്നാണ് ഊട്ടിയുടെ ഔദ്യോഗിക നാമം. നീലഗിരി ജില്ലയിലാണ് ഊട്ടി സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഊട്ടി ഒരു ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായി വളർന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Premkudva

മൗണ്ടേൻ റെയിൽവെ

മൗണ്ടേൻ റെയിൽവെ

ഊട്ടിയിൽ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് നീലഗിരി മൗണ്ടേൻ‌ റെയിൽവെ. കിലുക്കം എന്ന സിനിമയിലെ ഊട്ടിപട്ടണം എന്ന് തുടങ്ങുന്ന ഗാനത്തിൽ ഇവിടുത്തെ ടോയ് ട്രെയിൻ ചിത്രീകരിച്ചിട്ടുണ്ട്.

ട്രെക്കിംഗ്

ട്രെക്കിംഗ്

ഊട്ടിയിൽ എത്തുന്നവരെ ആകർഷിക്കുന്ന മറ്റൊന്ന് ഇവിടുത്തെ ട്രെക്കിംഗ് ആണ്. ഊട്ടിയിൽ എത്തുന്ന സഞ്ചാരികളെ കാത്ത് നിരവധി ട്രെക്കിംഗ് പാതകളാണ് ഊട്ടിയിൽ ഉള്ളത്.

Photo Courtesy: NatarajanA

ഊട്ടി ക്യാരറ്റ്

ഊട്ടി ക്യാരറ്റ്

ക്യാരറ്റ് കൃഷിക്ക് പേരുകേട്ട സ്ഥലമാണ് ഊട്ടി. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് വളരെ വിലകുറച്ച് ക്യാരറ്റുകൾ വാങ്ങാം.


Photo Courtesy: Navaneeth Krishnan S

കുതിര സവാരി

കുതിര സവാരി

ഊട്ടിയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് കുതിര സവാരി. കുതിരപ്പുറത്ത് കയറി പരിചയമില്ലാത്തവർക്കും ഇവിടെ സവാരി ചെയ്യാം.


Photo Courtesy: Ramkumar

തോടർ ജാതിക്കാരുടെ കുടിൽ

തോടർ ജാതിക്കാരുടെ കുടിൽ

ഊട്ടിയിൽ മുൻപ് അതിവസിച്ചിരുന്ന ഒരു ഗോത്രവർഗമായിരുന്നു തോടാർ. തോടാർ ജാതിക്കാരുടെ ഒരു കുടിലാണ് ചിത്രത്തിൽ.


Photo Courtesy: Pratheepps

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ദോഡബേട്ട കൊടുമുടി, ഊട്ടി തടാകം, കല്‍ ഹാത്തി വെള്ളച്ചാട്ടം, ഫ്ളവര്‍ ഷോ എന്നിവ സന്ദര്‍ശകരുടെ കണ്ണും മനസ്സും കവരുന്ന ഇവിടത്തെ അനേകം കാഴ്ചകളില്‍ ചിലത് മാത്രമാണ്. കൂടുതൽ വായിക്കാം

അവലാഞ്ച് ലേക്ക്

അവലാഞ്ച് ലേക്ക്

ഊട്ടിയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ നീലഗിരി കുന്നുകളിലാണ് ഈ തടാകം വിലയിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായ കനത്ത ഹിമപാതത്തെ അനുസ്മരിച്ചാണ് തടാകത്തിന് ഈ പേര് കൈവന്നത്. കൂടുതൽ വായിക്കാം

ബോട്ടോണിക്കൽ ഗാർഡൻ

ബോട്ടോണിക്കൽ ഗാർഡൻ

ദോഡ്ഡബേട്ട മലഞ്ചെരുവില്‍ ഏകദേശം 22 ഹെക്ടറുകളിലായി വ്യാപിച്ച് കിടക്കുന്ന മനോഹരമായ പുല്‍തകിടിയാണിത്. പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞ ഈ പുല്‍മേട് ഊട്ടിയിലെ പ്രധാന സഞ്ചാരകേന്ദ്രമാണ്. തമിഴ്നാട് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്‍റിനാണ്‌ ഇതിന്റെ മേല്‍നോട്ടം. കൂടുതൽ വായിക്കാം

ഊട്ടി തടാകം

ഊട്ടി തടാകം

ഊട്ടിയില്‍ വന്നെത്തുന്നവര്‍ ഒരു കാരണവശാലും സന്ദര്‍ശിക്കാന്‍ മറക്കാത്ത ദൃശ്യവിരുന്നാണ് ഊട്ടി തടാകം . 65 ഏക്കറാണ് ഇതിന്റെ വിസ്തൃതി. 1824 ല്‍ ജോണ്‍ സള്ളിവനാണ് കൃത്രിമമായി ഈ കായല്‍ നിര്‍മ്മിച്ചത്. കൂടുതൽ വായിക്കാം

ഫേൺഹിൽ പാലസ്

ഫേൺഹിൽ പാലസ്

മൈസൂർ മഹാരാജാവിന്റെ വേനൽക്കാല വസതിയായിരുന്നു ഊട്ടിയിലെ ഫേൺഹിൽ പാലസ്. 1844ൽ ആണ് സ്വിസ് ഷാലറ്റിന്റെ മാത്രകയിൽ ഈ കൊട്ടാരം നിർമ്മിച്ചത്.

Photo Courtesy: Ascidian

ദൊഡ്ഡ ബേട്ട

ദൊഡ്ഡ ബേട്ട

നീലഗിരി ശൃംഗലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. ദൊഡ്ഡ ബേട്ട എന്നത് കന്നഡ ഭാഷാ പദമാണ്. വലിയ പര്‍വ്വതം എന്നാണിതിനര്‍ത്ഥം. 8650 അടി ഉയരത്തില്‍ നീണ്ടുനില്ക്കുന്ന ഈ കൊടുമുടി ഊട്ടിപട്ടണത്തില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ്. ഊട്ടി - കോട്ടഗിരി റോഡ് വഴി ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാം. കൂടുതൽ വായിക്കാം

Photo Courtesy: Ananth BS

ഫ്ലവർ ഷോ

ഫ്ലവർ ഷോ

വിനോദസഞ്ചാരികളാല്‍ നിബിഢമായ മെയ് മാസത്തിലാണ് ഊട്ടിയിലെ ഫ്ലവര്‍ ഷോ അരങ്ങേറുന്നത്. അനേകം വര്‍ണ്ണങ്ങളിലുള്ള നൂറ് കണക്കിന് പൂക്കള്‍ കാണാന്‍ ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസവും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെത്തും. കൂടുതൽ വായിക്കാം

ഗ്ലെൻ ‌മോർഗൻ

ഗ്ലെൻ ‌മോർഗൻ

ഊട്ടിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണിത്. ഗ്രാമത്തിനടുത്തുള്ള കുന്നും അവിടെ വ്യാപിച്ച് കിടക്കുന്ന തേയിലത്തോട്ടങ്ങളുമാണ് പ്രധാന ആകര്‍ഷണം. ഇവിടെയുള്ള റോപ് വേയാണ് മറ്റൊരു കൌതുകം. കൂടുതൽ വായിക്കാം

ടെലെസ്കോപ്പ് ഹൗസ്

ടെലെസ്കോപ്പ് ഹൗസ്

ഊട്ടിയിലെ സുന്ദരമായ കാഴ്ചകൾ കാണാൻ സഞ്ചാരികൾക്ക് അവസരം നൽകുന്ന ടെലസ്കോപ്പ് ഹൗസ്.

റോസ് ഗാർഡ‌ൻ

റോസ് ഗാർഡ‌ൻ

ഊട്ടിയിലെ പ്രശസ്തമായ റോസ് ഗാർഡൻ

മുകുർതി

മുകുർതി

നീലഗിരി സമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് മുകുര്‍തി നാഷണല്‍ പാര്‍ക്ക്. ഊട്ടി മലമേടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഈ ഉദ്യാനം പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്. വംശനാശത്തിന്റെ വക്കില്‍ നില്ക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നിലവില്‍ വന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായതിനാല്‍ യുനെസ്കോ ഈ പ്രദേശത്തെ ലോക പൈതൃക മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: N. A. Naseer

പൈകര ലേക്ക്

പൈകര ലേക്ക്

മുതുമല നാഷണല്‍ പാര്‍ക്കില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ഈ തടാകം. പ്രകൃതിസൌന്ദര്യത്തിന് പേര്കേട്ടതാണ് ഈ പ്രദേശം. നീലഗിരി ജില്ലയിലെ ഏറ്റവും വലിയ തടാകമാണിതെന്ന് മാത്രമല്ല ടോഡ നിവാസികള്‍ വളരെ പവിത്രമായാണ് ഇതിനെ കാണുന്നത്. കൂടുതൽ വായിക്കാം

ചർച്ച്

ചർച്ച്

ഊട്ടിയിലെ സെന്റ് സ്റ്റീഫൻ ദേവാലയം

Photo Courtesy: Shyamal

വെന്‍ലോക്ക് ഡോൺ

വെന്‍ലോക്ക് ഡോൺ

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നയനമനൊഹരമായ പ്രദേശമാണ് വെന്‍ലോക്ക് ഡോണ്‍. ഉരുളന്‍ പാറകളും പച്ചവിരിച്ച പുല്‍മേടും കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന പച്ചപ്പുകളും ഉള്‍ക്കൊള്ളുന്ന ഈ അഭൌമതീരത്തിന്റെ വിസ്തൃതി ഏകദേശം 20,000 ഏക്കറാണ്. അവ അത്രയും നിരനിരയായ് നില്ക്കുന്ന യൂക്കാലിപ്ടസ് മരങ്ങളാല്‍ അതിരിടുന്ന മനോഹരമായ കാഴ്ച വര്‍ണ്ണനകള്‍ക്കതീതമാണ്. കൂടുതൽ വായിക്കാം

ഡീർ പാർ‌ക്ക്

ഡീർ പാർ‌ക്ക്

ഊട്ടിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഇവിടുത്തെ ഡീർ പാർക്ക്

തേയിലത്തോട്ടങ്ങൾ

തേയിലത്തോട്ടങ്ങൾ

തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ഊട്ടി.

ഇതാണ് ആ വഴി

ഇതാണ് ആ വഴി

ബാംഗ്ലൂരിൽ നിന്ന് ഊട്ടിയിലേക്കുള്ള വഴിയുടെ മാപ്പ്. ഊട്ടിയേക്കുറിച്ച് പരാമർശമുള്ള മറ്റ് Articles വായിക്കാം

Please Wait while comments are loading...