Search
  • Follow NativePlanet
Share
» »ശിവൻ നാഗങ്ങളെ ഉപേക്ഷിച്ച ഇടത്തിന്റെ ഇന്നത്തെ അവസ്ഥ അറിയേണ്ടെ?

ശിവൻ നാഗങ്ങളെ ഉപേക്ഷിച്ച ഇടത്തിന്റെ ഇന്നത്തെ അവസ്ഥ അറിയേണ്ടെ?

ഒരു കാലത്ത് കാശ്മീരിന്റെ തലസ്ഥാനമായിരുന്ന അനന്ത്നാഗിന്റെ വിശേഷങ്ങളിലേക്ക്!!

എത്ര വിവരിച്ചാലും മതിയാകാത്ത സൗന്ദര്യമാണ് കാശ്മീരിന്റേത്. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന താഴ്വരകളും ആകാശത്തോളമുയരത്തില്‍ നിൽക്കുന്ന പർവ്വതങ്ങളും ഭൂമിയിടെ മുഴുവൻ സൗന്ദര്യവുമാവാഹിച്ച ദാൽ തടാകവും കേട്ടിട്ടുള്ളതും അല്ലാത്തതുമായ ഒരായിരം ഇടങ്ങളും ഒക്കെയായി കാശ്മീർ കിടക്കുകയാണ്. ഹൈന്ദവ പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇവിടുത്തെ സ്ഥലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അനന്ത്നാഗ്. ഒരു കാലത്ത് കാശ്മീരിന്റെ തലസ്ഥാനമായിരുന്ന അനന്ത്നാഗിന്റെ വിശേഷങ്ങളിലേക്ക്!!

അനന്ത്നാഗ്

അനന്ത്നാഗ്

ജമ്മു കാശ്മീരിലെ എണ്ണപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായാണ് അനന്ത്നാഗ് അറിയപ്പെടുന്നത്. കാശ്മീർ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്നു കാണുന്ന രീതിയിലുള്ള ഒരു വ്യവസായ വാണിജ്യ നഗരമായി വളരുവാൻ തുടങ്ങിയത് ബിസി 5000 മുതലാണ്. ശിവന്റെ അമർനാഥ് കഥയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് അനന്ത്നാഗിനുള്ളത്.

PC:Tanujdogra

 പേരുവന്നവഴി

പേരുവന്നവഴി

അനന്തനാഗ് എന്ന പേരിനു പിന്നില് കഥകൾ ഒരുപാടുണ്ട്. സംസ്കൃത ഭാഷയിൽ അനന്ത എന്നാൽ അവസാനമില്ലാത്തത് എന്നും നാഗാ ൺഎന്നാൽ ചെറിയ അരുവികൾ അല്ലെങ്കിൽ ഉറവകൾ എന്നുമാണ് അർഥം. എണ്ണമറ്റ ഉറവകളുടെ ഇടം എന്നാണത്രെ ഇതിന് അർഥം. മറ്റൊരു കഥയനുസരിച്ച് ശിവൻ നാഗങ്ങളെ ഉപേക്ഷിച്ച ഇടമായതിനാലാണ് ഇവിടം അനന്തനാഗ് എന്നറിയപ്പെടുന്നു എന്നാണ്.

PC:Nandanupadhyay

 ശിവൻ നാഗങ്ങളെ ഉപേക്ഷിച്ച ഇടം

ശിവൻ നാഗങ്ങളെ ഉപേക്ഷിച്ച ഇടം

ശിവൻ തന്റെ അമരത്വത്തിന്റെ രഹസ്യം പാർവ്വതിക്ക് വെളിപ്പെടുത്തുവാനായി പോകുമ്പോൾ തന്റ ഒപ്പമുണ്ടായിരുന്ന നാഗങ്ങളെ ഉപേക്ഷിച്ച ഇടം എന്നാണ് അനന്ത് നാഗ് അറിയപ്പെടുന്നത്. അദ്ദേഹം ഇവിടെ ഉപേക്ഷിച്ച അനേകം നാഗങ്ങളില്‍ നിന്നാണ് ഈ നഗരത്തിന് അനന്ത്നാഗ് എന്ന പേര് ലഭിച്ചത്.

PC:Akshey25

അല്പം ഐതിഹ്യം

അല്പം ഐതിഹ്യം

അനന്തനാഗിന്റെ കഥയോട് ചേർത്തു വായിക്കേണ്ടതാണ് അമർനാഥിന്റെ കഥയും.
മനോഹരമായ ഒരു ഐതിഹ്യ കഥ അമര്‍നാഥ് ക്ഷേത്രത്തിന് പുറകിലുണ്ട്. ഒരിക്കല്‍ പാര്‍വ്വതി ശിവനോട് അമരത്വത്തിന്‍റെ രഹസ്യം തന്നോട് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ആ രഹസ്യം മറ്റാരും അറിയാതിരിക്കാന്‍ വേണ്ടി ശിവന്‍ പാര്‍വ്വതിയെയും കൂട്ടി ഹിമാലയത്തിലെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചു. പോകും വഴി ശിവന്‍ തന്‍റെ ശിരസ്സിലെ ഇന്ദുകല ചന്ദന്‍വാരിയില്‍ ഉപേക്ഷിച്ചു. തന്‍റെ വാഹനമായ നന്ദിയെ പഹല്‍ഗാമിലും. തുടര്‍യാത്രയില്‍ ഗണപതിയെ മഹാഗുണാസ് പര്‍വ്വതത്തിലും നാഗങ്ങളെ അനന്തനാഗിലും ഉപേക്ഷിച്ചു. ഒടുവില്‍ പഞ്ചഭൂതങ്ങളെ പഞ്ച്തര്‍ണിയില്‍ ഉപേക്ഷിച്ച ശേഷം പാര്‍വ്വതിയെയും കൂട്ടി അമര്‍നാഥ് ഗുഹയില്‍ പ്രവേശിച്ചു. അതിനുശേഷം തീകത്തിച്ച് പരിശോധിച്ച് ആ മഹാരഹസ്യം കേള്‍ക്കാന്‍ ഗുഹയില്‍ ആരും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി. എന്നാല്‍ മാന്‍ തോലിനടിയിലായി രണ്ട് പ്രാവിന്‍റെ മുട്ടകള്‍ ഉണ്ടായിരുന്നത് ശിവന്‍റെ ശ്രദ്ധയില്‍ പെട്ടില്ല. ശിവന്‍ പാര്‍വ്വതിയോട് രഹസ്യം വെളിപ്പെടുത്തുന്ന സമയത്ത് ആ മുട്ടകള്‍ വിരിയുകയും അമരത്വത്തിന്‍റെ രഹസ്യം കേള്‍ക്കുകയും ചെയ്തുവത്രെ. അമര്‍നാഥിലേക്ക് പോകും വഴി ഇപ്പോഴും ആ പ്രാവുകളെ കാണാം. മഹാരഹസ്യം കേട്ടതിനാല്‍ അവയ്ക്ക് വീണ്ടും വീണ്ടും ജന്മമെടുക്കേണ്ടി വരികയും അമര്‍നാഥ് ഗുഹ തങ്ങളുടെ സ്ഥിര താവളമായി സ്വീകരിക്കേണ്ടി വരികയും ചെയ്തതിനാലാണത്രെ ഇത്.

PC:Gktambe

മതങ്ങളുടെ സംഗമ സ്ഥാനം

മതങ്ങളുടെ സംഗമ സ്ഥാനം

ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടേതുമായ ഒട്ടേറെ ദേവാലയങ്ങള്‍ ഈ പ്രദേശത്തായി നില കൊള്ളുന്നുണ്ട്. ഹസ്രത് ബാബ റിഷി,ഗോസ്വാമി ഗുണ്ട് ആശ്രമം,ശിലാഗ്രാം ക്ഷേത്രം,നിള നാഗ് എന്നിവ പ്രധാന ആരാധനാലയങ്ങളാണ്. ഹനുമാന്‍ ക്ഷേത്രം,ശിവ ക്ഷേത്രം, സീതാ ക്ഷേത്രം,ഗണേശ ക്ഷേത്രം തുടങ്ങി ഏഴ് അമ്പലങ്ങളുടെ സമുച്ചയം ഇവിടെ ദര്‍ശിക്കാന്‍ സാധിക്കും. സലാഗ് നാഗ്,മാലിക് നാഗ്,നാഗ് ബല്‍ തുടങ്ങിയ നീരുറവകളും കൂട്ടത്തില്‍ കാണാം. ചുരുക്കത്തില്‍ വിവിധ ജാതി മതസ്ഥരുടെ സംഗമം തന്നെയാണ് ഇവിടെ അനന്ത്നാഗില്‍ കാണാന്‍ സാധിക്കുന്നത്.

PC: Vinayaraj

ഐഷ്മുഖം ദേവാലയം

ഐഷ്മുഖം ദേവാലയം

അനന്ത്നാഗിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഐഷ്മുഖം ദേവാലയം. റിഷി ഷെയ്ഖ് നൂറുദ്ദീന്റെ പ്രധാന ശിഷ്യരില്‍ ഒരാളായ ഷെയ്ഖ് സൈനുദ്ദീന്റെ പേരില്‍ പണി കഴിപ്പിച്ച ദേവാലയമാണിത്. എ ഡി പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ഐഷ്മുഖം നഗരത്തിലെ കുന്നുകള്‍ ഒരിക്കല്‍ ഹസ്രത് സൈനുദ്ദീന്‍ വാലിയുടെ വാസസ്ഥലമായിരുന്നു. അതിനാല്‍ തന്നെ വിവിധ മതസ്ഥരുടെ പുണ്യ സ്ഥാനമാണ് ഈ ദേവാലയവും പരിസരവും. തന്റെ ജീവിതം പൂര്‍ണ്ണമായും അല്ലാഹുവിനു സമര്‍പ്പിച്ച മഹാത്മാവായിരുന്നു ഹസ്രത് സൈനുദ്ദീന്‍ വാലി. അല്ലാഹുവിനെ ധാനിച്ചു കഴിയാന്‍ ഒരു ഗുഹക്കുള്ളിലായി അദ്ദേഹം ജീവിതകാലം കഴിച്ചു കൂട്ടി. ഉറൂസ്,സൂല്‍ ഉത്സവകാലത്ത് നിരവധി തീര്‍ഥാടകര്‍ ഇവിടെ ഈ പ്രദേശത്തായി ഒത്തുചേരുന്നു.
PC: commons.wikimedia.org

മാർത്താണ്ഡ സൂര്യക്ഷേത്രം

മാർത്താണ്ഡ സൂര്യക്ഷേത്രം

സഞ്ചാരികളെ ആകർഷിക്കുന്ന ഒരുപാട് കാഴ്ചകൾ അനന്ത്നാഗിലുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇവിടുത്തെ മാർത്താണ്ഡ സൂര്യക്ഷേത്രം. കാശ്മീർ ക്ഷേത്ര വാസ്തുവിദ്യയിൽ നിർമ്മിക്കപ്പട്ടിരിക്കുന്ന ഈ ക്ഷേത്രം അനന്ത്നാഗിൽ നിന്നും അഞ്ച് മൈൽ അകലെയാണു സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ക്ഷേത്രം നേരത്തെ ഉണ്ടായിർന്ന ഒരു ചെറിയ ക്ഷേത്രത്തിനു ചുറ്റുമായി 84 ചെറു ക്ഷേത്രങ്ങളും തൂണുകൾ ഉള്ള മുറ്റവും ആകെ 220 അടി നീളവും 142 അടി വീതിയുമുള്ള രൂപത്തിൽ ആയിരുന്നു.

PC:Varun Shiv Kapur

അമർനാഥ് ഗുഹ

അമർനാഥ് ഗുഹ

ശിവ ഭഗവാന്റെ അനുഗ്രഹങ്ങൾ തേടി സ്വന്തം ജീവൻ പോലും പണയംവെച്ച് ആഗ്രഹപൂർത്തീകരണങ്ങൾക്കായി വിശ്വാസികൾ നടത്തുന്ന തീർഥയാത്രയാണ് അമർനാഥ് തീര്‍ഥാടനം.

ചുണ്ണാമ്പു കല്ലുകൾ കൊണ്ട് പ്രകൃതി ദത്തമായി നിർമ്മിക്കപ്പെട്ടതാണ് അമർനാഥ് ഗുഹാ ക്ഷേത്രം. 150 അടി ഉയരവും 90 അടി വീതിയും ഈ ഗുഹയ്ക്കുണ്ട്. ഗുഹയ്ക്കുള്ളിലെ രണ്ടു ദ്വാരങ്ങളിൽ നിന്നും ഗുഹയ്ക്കുള്ളിലേക്ക് വെള്ളം തുള്ളി തുള്ളിയായി വീണുകൊണ്ടിരിക്കും. ഇത് പെട്ടന്നു തന്നെ ശിവലിംഗത്തിന്റെ രൂപത്തിലുള്ള മഞ്ഞായി മാറുമെന്നാണ് വിശ്വാസം. ഈ ശിവലിംഗത്തിന്റെ രണ്ടു വശങ്ങളിലായി പാർവ്വതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും കാണാം. ഗുഹയുടെ ദർശനം തെക്ക് ദിശയിലേക്കായതിനാൽ ഇവിടെ ഒരിക്കലും സൂര്യപ്രകാശം പതിക്കില്ല. അതുകൊണ്ടു തന്നെ ഇവിടുത്തെ മഞ്ഞ് ഉരുകാറുമില്ല.

PC:Gktambe

പഹൽഗാം

പഹൽഗാം

ജമ്മുവിലെ അറിയപ്പെടുന്ന മറ്റൊരിടമാണ് പഹൽഗാം. കാടികൾക്കിടയിലായി അമർനാഥ് ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. അനനത്നാഗിൽ നിന്നും ഇവിടെ എത്തുവാൻ 45 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. പുരാതന കാലം മുതല്‍ മുഗള്‍ ഭരണകാലം വരെയുള്ള ചരിത്രം കൊണ്ട് സമ്പന്നമാണ് പഹല്‍ഗാം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ജീവിത രീതി, തുടങ്ങിയ കാര്യങ്ങളിലെല്ലാം പഹല്‍ഗാമിന്റെ സാംസ്‌കാരിക വൈവിധ്യം തിരിച്ചറിയാന്‍ പറ്റും. ഹിന്ദിയോടൊപ്പം ഉര്‍ദു, കാശ്മീരി, ഇംഗ്ലീഷ് ഭാഷകളും ഇവിടെ സംസാരിക്കുന്നു. ശ്രീനഗറില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരമുണ്ട് പഹല്‍ഗാമിലേക്ക്. സമുദ്രനിരപ്പില്‍ നിന്നും 2740 മീറ്റര്‍ ഉയരത്തിലാണ് പഹല്‍ഗാം. കനത്ത ഫോറസ്റ്റും, തടാകങ്ങളും അരുവികളും പൂന്തോട്ടങ്ങളും പഹല്‍ഗാമിനെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. അരു, ശേഷാംഗ് എന്നീ നദികളുടെ സംഗമസ്ഥലമാണ് പഹല്‍ഗാമിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്.

യേശു ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന കാശ്മീരിലെ യൂസ്മാർഗ് യേശു ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന കാശ്മീരിലെ യൂസ്മാർഗ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാർസോക്കിന്റെ വിശേഷങ്ങൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാർസോക്കിന്റെ വിശേഷങ്ങൾ

PC:Harsha Narasimhamurthy

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X