Search
  • Follow NativePlanet
Share
» »വസന്തകാലത്തെ ലഡാക്കിനെ കാണാം... ആപ്രിക്കോട്ട് ബ്ലൂംസ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു

വസന്തകാലത്തെ ലഡാക്കിനെ കാണാം... ആപ്രിക്കോട്ട് ബ്ലൂംസ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു

ഈ കാഴ്ചകളിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്ത് ലഡാക്ക് ടൂറിസം വ്യത്യസ്തമായ ആപ്രിക്കോട്ട് ബ്ലൂംസ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയാണ്.

സീസണ്‍ ഏതായാലും ലഡാക്കിന്‍റെ സൗന്ദര്യവും കാഴ്ചകളും എന്നും വേറെ ലെവലാണ്!. ഓരോ തവണയും അതിശയിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും സഞ്ചാരികള്‍ക്കു നല്കുവാന്‍ ഈ നാടിനുണ്ടാകുമെന്ന് ഒരുതവണയെങ്കിലും ഇതുവഴി കടന്നുപോയവര്‍ക്ക് അറിയാം. വസന്തകാലം ലഡാക്കിന് സമ്മാനിക്കുന്നത് മറ്റൊരു മുഖമാണ്. പ്രകൃതി സൗന്ദര്യം അതിന്റെ പരമോന്നതിയില്‍ തൊട്ടുനില്‍ക്കുന്ന വസന്തകാല സൗന്ദര്യം സഞ്ചാരികള്‍ ഒരിക്കലെങ്കിലും ആസ്വദിച്ചിരിക്കണം.

Apricot Blossom Festival In Ladakh From April 13 To 22

പൂത്തുലഞ്ഞു നില്‍ക്കുന്ന ആപ്രിക്കോട്ട് മരങ്ങളാണ് വസന്തകാലത്തെ ലഡാക്കിന്റെ മറ്റൊരു കാഴ്ച. ഈ കാഴ്ചകളിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്ത് ലഡാക്ക് ടൂറിസം വ്യത്യസ്തമായ ആപ്രിക്കോട്ട് ബ്ലൂംസ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയാണ്. 2022 ഏപ്രിൽ 13 മുതൽ ഏപ്രിൽ 22 വരെയാണ് ഇത് നടക്കുക,

ഈ വർഷത്തെ ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവലിന്റെ തീം ചുളി മെന്റോക്ക് 2022 ആണ്. ലഡാക്കിൽ ചുളി എന്നാണ് ആപ്രിക്കോട്ട് അറിയപ്പെടുന്നത്.ലഡാക്ക് ഒരു സിൽക്ക് റൂട്ട് ഡെസ്റ്റിനേഷനായിരുന്ന പഴയ കാലത്താണ് ആപ്രിക്കോട്ട് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.

ജപ്പാനിലെ മനോഹരമായ ചെറി ബ്ലോസം ഫെസ്റ്റിവലിനു സമാനമായ അനുഭവങ്ങള്‍ നല്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഫെസ്റ്റിവല്‍ വിവിധ ഇടങ്ങളിലായാണ് നടക്കുന്നത്. ലേയിലും കാർഗിലിലുമാണ് ഉത്സവം നടക്കുന്നത്. ലേയിൽ, നിങ്ങൾക്ക് ദോംഖർ ധോ, അച്ചിനാതാങ്, സ്കുരു, ടെർറ്റ്സെ എന്നിവിടങ്ങളിൽ ഉത്സവം സന്ദർശിക്കാം. കാർഗിൽ, ഗാർഖോൺ, സഞ്ജക്, കർകിച്ചു എന്നിവിടങ്ങളിലാണ് ഉത്സവം നടക്കുന്നത്. ലഡാക്കിലെ പ്രകൃതിഭംഗി തനിമയൊട്ടും ചോരാതെ കാണുവാന്‍ മികച്ച ഒരു സമയമായിരിക്കും ഇത്.

ഏഷ്യയിലെ ഏറ്റവും വലിയ ‌ട്യൂലിപ് ഗാര്‍ഡന്‍ തുറന്നു... 1.5 ദശലക്ഷം ട്യൂലിപ് പൂക്കള്‍.. പോയാലോഏഷ്യയിലെ ഏറ്റവും വലിയ ‌ട്യൂലിപ് ഗാര്‍ഡന്‍ തുറന്നു... 1.5 ദശലക്ഷം ട്യൂലിപ് പൂക്കള്‍.. പോയാലോ

 വേനല്‍ക്കാല യാത്രയില്‍ ഉള്‍പ്പെടുത്തേണ്ട കര്‍ണ്ണാടകയിലെ അഞ്ചി‌ടങ്ങള്‍..യാത്രകള്‍ വ്യത്യസ്തമാക്കാം!! വേനല്‍ക്കാല യാത്രയില്‍ ഉള്‍പ്പെടുത്തേണ്ട കര്‍ണ്ണാടകയിലെ അഞ്ചി‌ടങ്ങള്‍..യാത്രകള്‍ വ്യത്യസ്തമാക്കാം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X